
------------------
ദൈവമേ അങ്ങെവിടെയാണ്..?
ഇപ്പോൾ ഞങ്ങൾക്ക്
ജാതിയും മതവുമില്ല, രാഷ്ട്രീയവും, വർഗ്ഗീയതയുമില്ല.
ജാതിയും മതവുമില്ല, രാഷ്ട്രീയവും, വർഗ്ഗീയതയുമില്ല.
നോവു പേറുന്ന ഒരു കൂട്ടം ആൾക്കാർ മാത്രം.
ഞങ്ങളൊന്നാണ് വെറു സാധാരണ മനുഷ്യജീവികൾ.
നീ തുടച്ചു നീക്കിയതിന്റെ ഓർമ്മകൾ
വായിച്ചറിഞ്ഞവ വല്ലാതെ ഭയപ്പെടുത്തുന്നു.
വായിച്ചറിഞ്ഞവ വല്ലാതെ ഭയപ്പെടുത്തുന്നു.
ഒരു ശക്തിക്കും തടുക്കാനാവാത്തത്
നിയന്ത്രിക്കാൻ നിനക്കു മാത്രമേ കഴിയൂ.
നിയന്ത്രിക്കാൻ നിനക്കു മാത്രമേ കഴിയൂ.
മഹാപ്രളയത്തിന്റെ കവിഭാവനകൾ
സത്യമായിരുന്നെന്ന് തിരിച്ചറിയുസോൾ
ഉള്ളം പിടയുകയാണ്.
സത്യമായിരുന്നെന്ന് തിരിച്ചറിയുസോൾ
ഉള്ളം പിടയുകയാണ്.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ചെകുത്താൻമാർ തീരുമാനങ്ങളെടുത്തതിന്
മാപ്പു നൽകണം ഈ നിരപരാധികൾക്ക്.
ചെകുത്താൻമാർ തീരുമാനങ്ങളെടുത്തതിന്
മാപ്പു നൽകണം ഈ നിരപരാധികൾക്ക്.
ഭൂമിദേവിയെ വന്ദിച്ചതും
ജലദേവനർപ്പിച്ചതും പരിഹാസ്യമായിരുന്നില്ലെന്നും.
കാറ്റും മലയും ആരാധനാമൂർത്തികളാണെന്നും
മറന്നു പോയില്ലേ ഞങ്ങൾ.
ജലദേവനർപ്പിച്ചതും പരിഹാസ്യമായിരുന്നില്ലെന്നും.
കാറ്റും മലയും ആരാധനാമൂർത്തികളാണെന്നും
മറന്നു പോയില്ലേ ഞങ്ങൾ.
ആശങ്കാകുലമാണ് മനസ്സും ശരീരവും.
പ്രാർത്ഥിക്കാനേ കഴിയൂ.
പ്രാർത്ഥിക്കാനേ കഴിയൂ.
പ്രവർത്തിക്കണമെങ്കിൽ
നീ എന്ന പൊൻവെയിൽ ഉദിച്ചുയരണം.
പ്രാർത്ഥനയോടെ...
നീ എന്ന പൊൻവെയിൽ ഉദിച്ചുയരണം.
പ്രാർത്ഥനയോടെ...
Babu Thuyyam.
15/08/18.
15/08/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക