Slider

നീയും ഞാനും.

0
Image may contain: 3 people, closeup


------------------------
നീയും ഞാനും തമ്മിലെന്താണ്..?
ഒരേ ശരീരത്തിന്റെ
ഒരേ ആകൃതിയുള്ളവർ.
അതു കൊണ്ട് നിന്നെ ഞാൻ
നീ എന്നു വിളിച്ചാൽ
നീ എങ്ങിനെ നീയല്ലാതാകും.
നീ ചെയ്യുന്നതൊന്നും ഞാനറിയരുതെന്ന്,
"പരിഭവം".
നീയും ഞാനും.
ഞാൻ ചെയ്യുന്നതിന്റെയും അവകാശി.
അതുകൊണ്ടാണ് ശ്രേഷ്ഠൻമാർ
ഉപദേശികളാവുന്നത്. ഉറുമ്പുകൾ.
അതേ ഞാനവരെ ഉറുമ്പുകൾ
എന്നു വിളിക്കും.
വെറുതെയിരുക്കുമ്പോൾ കവികളെ
കടിച്ചു നോക്കാമെന്ന് രസിച്ചു വരുന്നവർ.
മധുരമുള്ള ഇളംനൊങ്ക് തേടുകയാണവർ
കാമ്പുകണ്ടെത്തുംവരെ കടിച്ചു രുചിക്കും.
നീയും ഞാനും പോലെ മത്സരബുദ്ധിയോടെ.
എന്നും വിമർശന വിധേയരായി
കവികൾ മാത്രം.
അഹങ്കാരതിമിരപ്പാടകൾ
ഇടക്കിടെ ഉൾക്കാഴ്ച്ച മറക്കുമ്പോൾ
കടിച്ചു മാറ്റി പുതുവെളിച്ചമേകാൻ
ഉറുമ്പുകളും.
ഇഷ്ടമാണവരെയെനിക്ക്.
ശിരസ്സിലഭിഷേകം ചെയ്ത്
അഹത്തിനെ പ്രകാശിപ്പിച്ച് മറഞ്ഞു പോകും.
ഓരോ ഉറുമ്പുകളും.
നിന്നെപ്പോലെ,ഒന്നും പ്രതീക്ഷിക്കാതെ..
കാണാനാകാര സൗഷ്ഠവമില്ലാതെ,
മോഹിപ്പിക്കുന്ന വചനങ്ങൾ നൽകാതെ,
ചെറിയ ചെറിയ വേദനകൾ നൽകി.
പരിവർത്തനത്തിന്റെ വരികളോടെ
ഉറുമ്പുപാതയിലേക്ക് നടത്തിക്കും.
എല്ലാ ദൈവങ്ങളെയും
നീ എന്നു വിളിക്കും ഞാൻ.
നിന്നിലുള്ളതെല്ലാം എന്നിലുമുണ്ടെന്ന്
അറിഞ്ഞതിന്റെ വിശ്വാസത്തോടെ
നീ എന്നുതന്നെ ഇനിയും വിളിക്കും ഞാൻ.
ഉറുമ്പുകളെ കുറിച്ച് ഏറെ പഠിക്കാനുണ്ട്
സ്നേഹത്തേയും കാരുണ്യത്തേയും
കൂട്ടംകൂടലിന്റെയും പങ്കുവെക്കലിന്റെയും
ഒരായിരം കഥകൾ.
അന്വേഷണങ്ങൾക്കായ് മുന്നിട്ടിറങ്ങി
പാവുകളിലൊട്ടിപ്പിടിച്ച് മരിക്കുമ്പോഴും.
സമൂഹത്തിന് വഴികാട്ടിയാവുന്നവർക്കിടയിൽ
നീയും ഞാനും മാത്രം കലപില കൂട്ടുന്നു.
Babu Thuyyam.
28/8/18.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo