Slider

സദാചാര സംരക്ഷകർ

0
Image may contain: 1 person, smiling, closeup and outdoor


´´´´´´´´´´´´´´´´´´´´´´´´´´´´´´´
ബസ്സു കൂലിക്കു പോലും കാശില്ലാതെ,
തേഞ്ഞു തുന്നിക്കെട്ടിയ പാദരക്ഷകളുമായി ഞാൻ നടന്നിരുന്നു,
കിലോമീറ്ററുകളോളം...
അപ്പോഴൊന്നും ആരും ചോദിച്ചില്ല,
എന്തുകൊണ്ടാണ്
ഇത്രയും ദൂരം നടക്കുന്നതെന്ന്...
ചായകുടിക്കാൻ പോലും പണമില്ലാതെ പൈപ്പിലെ വെള്ളം കുടിച്ചുകൊണ്ട്
എന്റെ ഉച്ച നേരങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു;
ദിവസങ്ങളോളം.
അപ്പോഴൊന്നും ആരും ചോദിച്ചില്ല,
'വല്ലതും കഴിച്ചോ' എന്ന്...
മരുന്നു വാങ്ങാൻ പണമില്ലാതെ
ഡോക്ടറുടെ കുറിപ്പടിയുമായി
തെരുവുകളിൽ ഞാൻ അലഞ്ഞു നടന്നിരുന്നു,
ഇരന്നു നടന്നിരുന്നു,
സന്ധ്യ മയങ്ങുവോളം.
അപ്പോഴൊന്നും
ആരും ചോദിച്ചില്ല,
എന്തിനാണീ അലച്ചില്ലെന്ന്...
ജീവിതം സമ്മാനിക്കുന്ന
നിസ്സഹായതയുടെ ചുവടുകളുമായി
പിന്നെയും പിന്നെയും
ഞാൻ അലഞ്ഞു നടന്നു.
കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി,
തോരാത്ത കണ്ണു നീരുമായി...
അന്നൊന്നും ഒരാളും എന്നെ കണ്ടില്ല.
അന്നൊന്നും ഒരാളും എന്നോട് മിണ്ടിയില്ല.
ഒരാളും ഒന്നു പുഞ്ചിരിച്ചില്ല;
ആരും എന്നെ തിരിച്ചറിഞ്ഞില്ല.
ഇന്നലെ ഞാൻ അവളോടൊപ്പം പുറത്തിറങ്ങി,
ഒരാവശ്യത്തിനായി,
അവൾക്കൊരു തുണയ്ക്കു വേണ്ടി.
അപ്പോൾ എല്ലാവരും എന്നെ കണ്ടു !
അപ്പോൾ എല്ലാവരും എന്നോട് പുഞ്ചിരിച്ചു !
എല്ലാവരും എന്നോട് മിണ്ടി !
പക്ഷേ
എല്ലാവർക്കും ചോദിക്കാനുണ്ടായിരുന്നത്
ഒന്നു മാത്രം.
അറിയാനുണ്ടായിരുന്നതും
ഒന്നു മാത്രം;
-ഇവൾ ആരാണ് ?
°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ
•••••••••••••••••••••••••••
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo