നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇങ്ങനേയും ഒരു കാമുകൻ,

 Image may contain: Shoukath Maitheen, sitting and indoor

=========
''അരുതേ, എന്നവൾക്ക് പറയണമെന്നുണ്ടായിരുന്നു,
പക്ഷേ,
സാധിക്കുന്നില്ല,
സാധിക്കാത്തതാണോ, ?
തന്റെ മനസാക്ഷിയോട് അവൾ സ്വയം ചോദിച്ചു, ''
മനസാക്ഷിയുടെ മുന്നിൽ അവൾ
കുറ്റബോധത്തോടെ നിന്നു,
അതെ, വീണ്ടും, വീണ്ടും ആവർത്തിക്കാനാഗ്രഹിക്കുന്ന തെറ്റുകൾ,
ശരിക്കും ഇത് തെറ്റു തന്നെയാണോ, ?
ഭർത്താവിനേക്കാളും,അവന്റെ സാമീപ്യം ഞാനിഷ്ടപ്പെടുന്നു, ''
അവനില്ലെങ്കിൽ ഞാനില്ല,
ഇതിനെല്ലാം കാരണക്കാരൻ തന്റെ ഭർത്താവ് തന്നെയല്ലേ, ?
എന്നിട്ട് ഒന്നുമറിയാത്തവനെ പോലെ കിടന്നുറങ്ങുന്നു,
പുതപ്പിനടിയിൽ കൂർക്കം വലിച്ചുറങ്ങുന്ന തന്റെ നാഥനെ അവൾ നോക്കി,
എത്ര സ്മാർട്ടായ മനുഷ്യൻ, സ്നേഹസമ്പന്നൻ, സ്വന്തം ജീവനേക്കാളേറെ തന്നെ സ്നേഹിക്കുന്നവൻ, ! എന്നിട്ടും
തനിക്കെന്ത്യേ അന്യ ഒരുത്തനോട് പ്രണയം തോന്നാൻ കാരണം,?
ബ്രെയിന്റെ പ്ളേ സ്റ്റോറിൽ നിന്ന്
ഓർമകൾ ഡൗൺലോഡ് ചെയ്യാൻ
മനസിന് ഓപ്ക്ഷൻ കൊടുത്ത് അവൾ ജനലിനരുകിൽ പോയി നിന്നു,
കാലമെത്ര പെട്ടെന്നാണ് പോയ് മറയുന്നത്, ?
ഉദയവും, അസ്തമയവും, പ്രകൃതിയുടെ വികൃതികളാണെങ്കിൽ,
ജനനവും, മരണവും, ജീവിതത്തിന്റെ വികൃതികളാകുന്നു,
അങ്ങനെയൊരു വികൃതിയല്ലേ തന്റെ പ്രണയവും, ?
അതെ,
അവന്റെ വികൃതി നിറഞ്ഞ സ്പർശന സുഖത്തിനെത്രമാത്രം പവറാണ്,
പിന്നിൽ നിന്നുളള അവന്റെ ആവേശത്തിനെത്രമാത്രം കരുത്താണ്,
ഹൃദയത്തിലേക്ക് സ്നേഹം തരുന്ന ഭർത്താവും,
ശരീരത്തിലേക്ക് അനുഭൂതി തരുന്ന കാമുകനും,
ഇവിടെ ,തന്റെ ഹ്യദയത്തിന്റെ യജമാനനൻ സത്യത്തിൽ ആരാണ് ,?
ഹൃദയം ഭർത്താവിനും,
ശരീരം കാമുകനും പങ്കു വയ്ക്കുവാൻ
തനിക്കെങ്ങനെ കഴിയുന്നു,?
സ്നേഹവും, പ്രണയവും രണ്ടായിട്ടൊഴുകി ഒന്നാകുന്ന നദിയിൽ നീന്തിത്തുടിക്കുന്ന മത്സ്യകന്യകയല്ലേ താൻ, ?
അന്ന്,
ആ രാത്രിയിൽ ഭർത്താവിനൊപ്പം കയറി വന്ന അയാളെ പരിചയപ്പെട്ടപ്പോൾ അത് ഇങ്ങനെയൊരു ബന്ധത്തിലേക്കുളള ഒരു രാത്രിയാണെന്ന് ഞാനൂഹിച്ചതേയില്ല,
രാത്രി ഭക്ഷണത്തിനു ശേഷം ഹാളിൽ അയാൾക്കുളള വിശ്രമ സ്ഥലവും
കൊടുത്താണ് ഞങ്ങൾ കിടപ്പറയിലേക്ക് പോയത്,
അന്നത്തെ രാത്രിയാണ് അത് സംഭവിച്ചത്,
ഭർത്താവിന്റെ കൈകളിൽ കിടന്ന് വീർപ്പുമുട്ടി തളർന്നു കിടന്നുറങ്ങിയത് എപ്പോഴാണന്ന് ഞാനറിഞ്ഞില്ല,
ശരീരമത്രയ്ക്ക് ക്ഷീണിച്ചിരുന്നു,
രാത്രിയുടെ യാമങ്ങളിലെപ്പോഴോ
തളർന്നു കിടന്നുറങ്ങിയ എന്റെ ശരീരത്തിൽ ആരോ ഇഴയുന്നതു പോലെ അനുഭവപ്പെട്ടു,
ഞാൻ ചാടി എഴുന്നേല്ക്കാൻ ശ്രമിച്ചു,
അലറി കരയാൻ ശ്രമിച്ചു,
അപ്പോഴാണ് ആ നടുക്കുന്ന സത്യം അയാളെന്റെ കാതിൽ മന്ത്രിച്ചത്,
''നിന്നെ എന്റെരുകിൽ കൊണ്ടിട്ടത് നീ ഭർത്താവെന്ന് വിളിക്കുന്ന അയാളാണ്ത്രേ?
തളർന്നു പോയി ഞാൻ,
അതെ,
ഞാൻ കീഴ്പ്പെടുകയായിരുന്നു,
എന്നിട്ടും,
അരുതേ, എന്ന് പറയണമെന്നുണ്ടായിരുന്നു,
സാധിച്ചില്ല,
അവന്റെ ബലിഷ്ഠമായ കരങ്ങളിലേക്ക് ഞാനമരുകയായിരുന്നു,
ഞാനെന്നെ സമർപ്പിക്കുകയായിരുന്നു,
അവന്റെ പിന്നിൽ നിന്നുളള ആവശ
ത്തോടെയുളള കരുത്തിന്റെ സുഖത്തിൽ ഞാനെല്ലാം മറന്നു,
എന്നെ മറന്നു,
എന്റെ ഭർത്താവിനേയും മറന്നു,
ഒടുവിൽ,
ആലസ്യത്തിന്റെ ആത്മ നിർവൃതിയിൽ ലയിച്ചു കിടന്ന് നേരം വെളുത്തതറിഞ്ഞില്ല,
പുലർച്ചേ,
കിടപ്പറയിൽ നിന്നെഴുന്നേറ്റ് ഹാളിലെത്തിയ ഭർത്താവ്,
എന്നെ വലിച്ചെഴുന്നേല്പ്പിച്ചു,
എന്റെ കഴുത്തിന് പിടിച്ചു കൊണ്ട്
എന്റെ മുഖത്തേക്ക് നോക്കി
പറഞ്ഞു,
''കൊളളാം, ''കാശ് അധികമായാലെന്താ ഈ പുതിയ ''ചാർജർ'' കൊളളാം, മൊബൈലിൽ ചാർജ് കയറുന്നുണ്ട്, !!
''പിന്നിൽ'' നിന്നുളള അവന്റെ വയർ വലിച്ചൂരി കാമുകനിൽ നിന്ന് എന്നെ വേർപ്പെടുത്തി,
''ത്രീപ്പിന്നു''ളള ഒറ്റ വയറൻ കാമുകൻ പ്ളെഗ്ഗിൽ തൂങ്ങിയാടി, !!
ഭർത്താവിന്റെ പോക്കറ്റിലിരുന്ന് ഞാനെന്റെ കാമുകനെ നോക്കി,
ചിരിച്ചു ,
പിന്നെ മെല്ലെ പറഞ്ഞു,
കൊച്ചു കളളൻ, എന്റെ,
'' ചാർജർ '' കാമുകൻ, !!
==========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot