സുഹൃത്തുക്കളെ ഈ വർഷത്തെ നമ്മുടെ നല്ലെഴുത്ത് ഗ്രൂപ്പിന്റെ ഓണഘോഷ പരിപാടികൾ വളരെയധികം സന്തോഷത്തോടെ വരുന്ന ഉത്രാടത്തിനു
കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുകയാണ് .
കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുകയാണ് .
കലാ പരിപാടികളിൽ ഇനിയും പേരുകൊടുക്കാത്ത ഗ്രൂപ്പിലെ ഓരോ അംഗങ്ങളും എത്രയും പെട്ടെന്ന് തന്നെ പേരുകൾ ചേർക്കേണ്ടതാണ് എന്നറിയിക്കുന്നു ...
ഒരുപാട് വ്യത്യസ്ഥയിനം കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ നല്ലെഴുത്ത് നിങ്ങളുടെ മുന്നിൽ എത്തുന്നത് .
ഓരോ മത്സര ഇനങ്ങളും അവയുടെ അളവറ്റ പ്രതേകതകളും നിങ്ങളെ ഇവിടെ അറിയിക്കുകയാണ് ..
വിവിധയിനം മത്സരങ്ങൾ ചുവടെ ചേർക്കുന്നു .
1. റൊട്ടി കടി
കടിയുള്ള എല്ലാ അംഗങ്ങൾക്കും വേണ്ടി ആദ്യ മത്സരം റൊട്ടി കടി ആയിരിക്കും എന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു .
(കടിക്കാനുള്ള റൊട്ടി എല്ലാവരും സ്വന്തം വീട്ടിനു തന്നെ കൊണ്ടു വരണം ...
ആർത്തി മൂത്തു കടിക്കുന്നവർ മറ്റുള്ളവരുടെ റൊട്ടിയേയും കടിക്കാതെ നോക്കേണ്ടതാണ് ...ഇങ്ങനെ കടിക്കുന്ന മത്സരാർത്ഥിയെ ഒരു ദാക്ഷ്യണ്യവും ഇല്ലാതെ കൊടിച്ചി പട്ടിയെ വിട്ടു കടിപ്പിക്കുന്നതാണ് ...നിങ്ങളുടെ ഓരോ കടിയും ജഡ്ജസിന്റെ നിയന്ത്രണത്തിൽ ആയിരിക്കും എന്ന് അംഗങ്ങൾക്ക് ഓർമ വേണം ..)

2.സുന്ദരിക്ക് പൊട്ടു തൊടൽ ..
(സുന്ദരിക്കു പൊട്ടു കുത്തലിൽ പങ്കെടുക്കുന്നവർ
സുന്ദരിയെ സ്വന്തം പെങ്ങന്മാരായി കാണേണ്ടതാണ് ...
ഇങ്ങനെ കാണാൻ സാധിക്കാത്തവർക്ക് വേണ്ടി സ്റ്റേജിന്റെ പുറകിൽ വമ്പൻ വരവേൽപ്പ് നല്കുന്നതാണ് ...
സുന്ദരികൾ ആവാൻ താല്പര്യമുള്ള സുന്ദരികൾ ഫോട്ടോ സഹിതം *എന്റെ *ഇൻബോക്സിൽ വന്നു ക്യു പാലിക്കേണ്ടതാണ് .

കുത്താനുള്ള പൊട്ടുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് പീതാംബർ ക്ലബ് സോഡാ ...)
3.സ്പൂൺ റൈസ്
(സ്‌പൂണിൽ അരി നിറച്ചോടുന്നവർ ഒരു അരി മണി പോലും താഴെ കളയരുത് .മത്സരം കഴിഞ്ഞു ഓരോ മത്സരാർത്ഥിയും താഴെ വീണു കിടക്കുന്ന തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും അരിച്ചു പെറുക്കി കളയേണ്ടതാണ് .)
4.കസേര കളി
(കസേര കളിക്കു പങ്കെടുക്കുന്നവർ വീട്ടിന്ന് പോരുമ്പോ അവനവന്റെ അണ്ടർ ഗ്രൗണ്ടിൽ ഒരു കസേര കെട്ടി വെച്ചു കൊണ്ടു വരേണ്ടതാണ് എന്നറിയിക്കുന്നു .പിന്നെ
ഇനി ഇവിടെ വന്നു ഇതെന്റയാടി അതെന്റെയാടി എന്നു പറഞ്ഞുള്ള കൂട്ട തല്ലു ഒഴിവാക്കാൻ കൂടി വേണ്ടിയാണിത് .കസേര കളി കളിച്ചു അംഗങ്ങളുടെ കാലോ കസേരയുടെ കാലോ ഒടിഞ്ഞാൽ അതിനു ഉത്തരവാദികൾ മത്സരാർത്ഥികൾ തന്നെ ആയിരിക്കും .)

5കുപ്പിയിൽ വെള്ളം നിറക്കൽ .
(വെള്ളം നിറക്കാനുള്ള ജവാന്റെ കാലിക്കുപ്പികൾ സ്റ്റേജിന്റെ പുറകിൽ നൽകുന്നതാണ് ...റേഷൻ കാർഡ് കൊണ്ടുവന്നു ഓരോ മത്സരാത്ഥിയും കുപ്പി കൈപ്പറ്റേണ്ടതാണ് ...
റേഷൻ കാർഡ് ഇല്ലാത്തവർ ആധാർ കാർഡ് കൊണ്ടുവരിക ,ആധാർ കാർഡ് ഇല്ലാത്തവർ തിരിച്ചറിയൽ കാർഡ് കൊണ്ടുവരുക ,ഇനി ഇപ്പറഞ്ഞ ഒരു കാർഡും ഇല്ലാത്തവർ മാറിനിന്നു വെള്ളം കളി കണ്ടാൽ മതിയെന്ന് വളരെ സന്തോഷത്തോടെ അഡ്മിൻസ് അറിയിക്കുന്നു .

6.വടം വലി
(വടം വലിയിൽ താൽപ്പര്യമുള്ളവർ ഗ്രൂപ്പിന്റെ മധ്യ ഭാഗത്തു ഒത്തു കൂടുകയും നീളമുള്ള ഒരു പോസ്റ്റ് എടുത്തു തലങ്ങും വിലങ്ങും ചത്ത് കിടന്നു വലിക്കേണ്ടതാണ് ...ഒടുക്കത്ത ആ വലി കഴിയുമ്പോൾ വലിക്കാനുപയോഗിച്ച പോസ്റ്റ് തിരികെ ഏല്പിക്കേണ്ടതാണ് .)
7.കുളം കര മത്സരം .
കുളം കര മത്സരത്തിനു പേര് കൊടുത്തിട്ടുള്ളവർ അഡ്മിൻസ് ഏർപ്പാടാക്കിയ വൃത്തത്തിനുള്ളിൽ നിൽക്കുകയും ,കുളം എന്ന് പറയുമ്പോൾ
വൃത്തത്തിനു അകത്തേക്കും ,കര എന്ന് പറയുമ്പോൾ പുറത്തേക്കും ചാടേണ്ടതാണ് .
പിന്നെ ചുമ്മാ കര കുരാന്നു ചാടി മൂക്കും കുത്തി വീണു ഉള്ള പല്ല് കളയരുത് ,പുഞ്ചിരി മത്സരം ഇനിയും കഴിഞ്ഞിട്ടില്ല എന്നോർമ്മ വേണം .ചിരിക്കുമ്പോൾ വായിൽ കൂടി വെറുതെ ചോര വരുത്തണോ ..

ഇനിയാണ് അവസാന ഇനമായ പൂക്കള മത്സരം
എല്ലാ പൂക്കള മത്സരത്തിൽ നിന്നും വളരെ വേറിട്ട് നിൽക്കുന്ന ഒരു പൂക്കള മത്സരം ആണ് ഇവിടെ ഗ്രൂപ്പ് ഒരുക്കുട്ടിയുള്ളത് .ഈ പൂക്കള മത്സരത്തിന്റെ ഏറ്റവും വലിയ പ്രതേകത എന്താണെന്നുവച്ചാൽ ,ചെമ്പരത്തി ,തെറ്റി ,തുമ്പ ,മുസാണ്ട ,തൊട്ടാവാടി പൂ ,നാലു മണി ആൻഡ് പത്തു മണി പൂ ,കാക്ക പൂവ് ,കാശി തുമ്പ ,ഗന്ധരാജൻ എന്നിങ്ങനെ നാട്ടിൽ സുലഭമായ ഒരൊറ്റ പൂക്കളും ഇവിടെ ഉപയോഗിക്കാൻ പറ്റില്ല .ഇനി അതൊക്കെ ഇട്ടോളൂ എന്ന് ആഗ്രഹിക്കുന്നവർ വേറെ വല്ല ഗ്രൂപ്പിലും പോയി ഇടേണ്ടതാണെന്നു അഡ്മിൻസ് സന്തോഷത്തോടെ അറിയിക്കുന്നു .
ഇതൊക്കെയാണ് ഇവിടെ ഉൾപ്പെടുത്തേണ്ട പൂക്കൾ .
1.ശവം നാറി പ്പൂ ..
2.ചൊറിയണ്ണത്തിന്റെ ഇല കുനു കുനാ അരിഞ്ഞത് ..
3.ആഫ്രിക്കൻ തഴുതാമ പ്പൂ ..
4.ഇലാമാ പ്പഴ മരത്തിന്റെ പ്പൂ ..
5.ഒതളങ്ങ പ്പൂ ..
6.കണ്ണ് സൂക്കേട് വരുത്തുന്ന പ്പൂ.
2.ചൊറിയണ്ണത്തിന്റെ ഇല കുനു കുനാ അരിഞ്ഞത് ..
3.ആഫ്രിക്കൻ തഴുതാമ പ്പൂ ..
4.ഇലാമാ പ്പഴ മരത്തിന്റെ പ്പൂ ..
5.ഒതളങ്ങ പ്പൂ ..
6.കണ്ണ് സൂക്കേട് വരുത്തുന്ന പ്പൂ.
ഇതോടെ നമ്മുടെ ഗ്രൂപ്പിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ അവസാനിക്കുന്നതായിരിക്കും .
അപ്പൊ എല്ലാവരും തീർച്ചയായും പങ്കേടുക്കുമെന്ന വിശ്വാസത്തിൽ
ഏല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു .
ഏല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു .
Aneesh pt
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക