Slider

ഉച്ചയ്ക്ക്...

0
Image may contain: 1 person, sitting, beard and indoor

ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നു മയങ്ങാൻ എല്ലാവർക്കും താൽപര്യമാണ്.
അതു പോലെ തന്നെ ഞാനും ഒന്ന് കുറച്ചു നേരം ഒന്നു ഉറങ്ങാൻ കിടന്നപ്പോൾ ഫോൺ റിങ്ങ് ചെയ്തു.
ഏറ്റവും അടുത്ത ഒരു സുഹൃത്ത് ആണ് ഫോണിൽ.
വീട്ടിൽ ഒരിക്കൽ വന്നിട്ടുണ്ട്.
ഹലോ ഷാജു, വീട്ടിൽ ഉണ്ടോ?
ഉണ്ടല്ലോ എന്താ കാര്യം?
ഞാൻ ഈ അടുത്ത പ്രദേശത്ത് ഉണ്ട്.
ഒന്ന് നിന്റെ വീടു വരെ വരുന്നുണ്ട്.
സന്തോഷം.
ഒരു 10 മിനിറ്റ്‌ ട്ടാ.
ശരി.
ഞാൻ ഉടനെ എണീറ്റു.
ഭാര്യയോട് ചായ ഒന്ന് ശരിയാക്കാൻ പറഞ്ഞു.
ബേക്കറിയിൽ പോയി ബിസ്ക്കറ്റും വാങ്ങി വന്നു.
മകളോട് വരുന്ന അങ്കിളിന്റെ പേരും, ആന്റിയുടെ പേരും പറഞ്ഞ് കൊടുത്തു.
ആന്റി ഡോക്ട്ടറാണ്.
സംസാരിച്ച് കമ്പനി കൊടുത്തോളോ എന്നും ഓർമ്മിപ്പിച്ചു.
എന്താവും വരുന്നത്? മകൾ ചോദിച്ചു.
അങ്കിൾ പുതിയൊരു കാറ് വാങ്ങിയിട്ടുണ്ട്.
അതു കൊണ്ട് ചുമ്മാ കറങ്ങാൻ ഇറങ്ങിയതാകും.
അല്ലാതെ വേറെ കാരണമൊന്നും കാണുന്നില്ല.
ഞാൻ പറഞ്ഞു.
കുറച്ചു സമയത്തിനുള്ളിൽ ഒരു കാർ പടിക്കലെത്തി.
കാറിൽ പറഞ്ഞ സുഹൃത്ത് ഉണ്ടെങ്കിലും ഫാമലി ആയിരുന്നില്ല.
വേറെ രണ്ടു പേർ.
എന്താണ് കാര്യം? അപ്രതീക്ഷിതമായി.
കാര്യമുണ്ട്.
ഞങ്ങൾ അകത്ത് വരട്ടെ.
ചിരിച്ചു കൊണ്ടവൻ പറഞ്ഞു.
കൂടെയുള്ളവരുടെ സെറ്റപ്പ് കണ്ടപ്പോൾ എന്തോ ഒരു തട്ടിപ്പ് കേസ്സ് പോലെ തോന്നി.
പറയാം ഷാജു. ഞങ്ങൾ രക്ഷപെടാൻ ഒരു പുതിയ പ്ലാനും ആയി ഇറങ്ങിയതാ.
എന്തായാലും കൂടെ ഷാജുവും രക്ഷപെട്ടോട്ടെ എന്നു കരുതി!
കൂട്ടത്തിൽ പരിചയമില്ലാത്ത മുഖം പറഞ്ഞു.
ഞാൻ എന്റെ രക്ഷകനെ കൗതുകത്തോടെ നോക്കി!
എന്താ പരിപാടി?
ഞങ്ങൾ ഒരു പുതിയ പരിപാടിയുമായി ഇറങ്ങിയതാണ് .കേൾക്കുമ്പോൾ നെറ്റ് വർക്ക് ആണെന്ന് തോന്നും. പക്ഷെ നെറ്റ് വർക്ക് അല്ല.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് എങ്ങിനെയാ പൈസ ഉണ്ടാക്കിയത് എന്ന് ഷാജുവിന് അറിയോ?
ഇല്ല. ഞാനത് ഇതുവരേയും അന്വേഷിച്ചില്ല. കുടുംബം നോക്കാനുള്ള തത്രപ്പാടിൽ
അത് അന്വേഷിക്കാൻ മറന്നു പോയി.
ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
എന്നാൽ അറിഞ്ഞോ നെറ്റ് വർക്കിലൂടെയാണ് ട്രംപ് പണം ഉണ്ടാക്കിയത്. എന്തായാലും ഷാജു ഒന്ന് കേൾക്കണം നമ്മൾ ദരിദ്രനായ് ജനിക്കുന്നത് നമ്മുടെ തെറ്റ് അല്ല മറിച്ച് ദരിദ്രനായ് മരിക്കുന്നത് നമ്മുടെ തെറ്റ് കൊണ്ടാണ്.
ഇതൊക്കെ ഞാൻ കുറെകേണ്ടിട്ടുണ്ട്.
നെറ്റ് വർക്ക് പരിപാടിയിൽ എനിക്ക് താൽപര്യം ഇല്ല.
നിങ്ങൾ വേറെ വല്ല വിശേഷം ഉണ്ടെങ്കിൽ പറയണം.
ഞാൻ പറഞ്ഞു.
ഉടനെ എന്റെ സുഹൃത്ത്.
ഷാജു വെറും 6000 രൂപ മുടക്കിയാൽ മതി. അതിന് കുറച്ച് പ്രൊഡക്റ്റ് നമുക്ക് കിട്ടും. പിന്നെ നീ ഒരാളെ ചൂണ്ടി കാട്ടിയാൽ മതി. സംസാരിക്കാൻ നമ്മുടെ ടീം ലീഡർ ഉണ്ട്.
അത്രയേ ഉള്ളൂ.
നമ്മുടെ ടീം ലീഡറിന് ദിവസം 4000നും 5000നും ഇടയിൽ സംഖ്യ ദിവസവും കിട്ടുന്നുണ്ട്.
ആളത് നെറ്റിൽ കാട്ടി തരും.
ഞാൻ പറഞ്ഞു, നീ ഇത്ര പൊട്ടൻ ആയല്ലോ.
വെറും 6000 രുപ മുടക്കിയാൽ ദിവസം 5000 രൂപ കിട്ടും എന്നു പറഞ്ഞപ്പോൾ വിശ്വസിച്ചല്ലോ! നമ്മുക്ക് നമ്മുടെ ധനകാര്യ മന്ത്രിയെ കണ്ട് ഈ പ്രൊജകറ്റ്‌ അവതരിപ്പിക്കാം.
ദിവസം എല്ലാവർക്കും 4000 രൂപ കിട്ടാൻ ആകെ 6000 രൂപ മുടക്കിയാൽ പോരെ.
ഇത്രയും സംബിൾ ഫോർമുല നിങ്ങളുടെ കയ്യിൽ ഇരിക്കുമ്പോൾ ഇവിടെ ചായ കുടിച്ചിരിക്കാതെ നമ്മുക്ക് മന്ത്രിയ്ക്ക് appointment എടുക്കാൻ നോക്കാം.
അപ്പോ നീ ഇല്ല.
ഞാനില്ല. എന്നോട് വിഷമം തോന്നരുതേ! കഷ്ടം!വിദ്യഭ്യാസം ഉള്ള അവനെ നോക്കി ഞാൻ പറഞ്ഞു.
അൽപ്പം വിഷമത്തോടെ അവർ യാത്ര പറഞ്ഞിറങ്ങി.
ഓണകാലമെത്തി വല്ലവന്റെയും കയ്യിൽ നക്കാപ്പിച്ച വല്ലതും ഉണ്ടാകും എന്നത് കരുതി അത് തട്ടിപ്പറിക്കാൻ ഇത്തരക്കാർ ഇറങ്ങിയിട്ടുണ്ട് എന്ന് ജാഗ്രത പാലിക്കുവാൻ വേണ്ടിയാണ് ഈ സംഭവം ഞാൻ എഴുതുന്നത്. കാര്യത്തിന്റെ വ്യക്തത വരാത്ത സുഹൃത്തുക്കൾ മറ്റുള്ളവരെ കുഴിയിൽ ചാടിക്കാനും മെനകെടുരുതേ.
By. ഷാജു തൃശ്ശോക്കാരൻ
13/08/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo