നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൃതസഞ്ജീവനി

Image may contain: Hussain Mk, closeup and indoor

ഒരു മൃതസഞ്ജീവനി
ആവശ്യമായിരിക്കുന്നു.
വരണ്ടുണങ്ങിയ എൻ
ആശകളുടെ താഴ്‌വാരം,
വിസ്മൃതിയിലാകും മുന്നെ.
കർക്കിടകം
സംഹാര താണ്ഡവമാടിയ
മണ്ണിന്റെ മാറിൽ,
ഇനിയും പ്രതീക്ഷയുണ്ട്
ഒരു പുതു പുലരിക്ക്.
ഭൂമിയെ പ്രണയിച്ച
മേഘങ്ങൾ
ആർത്തിയോടെ
പെയ്തിറങ്ങിയപ്പോൾ
അണ പൊട്ടിയൊഴുകിയല്ലൊ
ഭൂമി തൻ വിചാരങ്ങളെല്ലാം.
അതുപോലെ
പെയ്യണമെനിക്ക്
നിൻ വിചാരങ്ങൾക്ക് മേൽ
തോരാത്ത മഴയായ്.
അണപൊട്ടിയൊഴുകണം
നിൻ സങ്കടങ്ങളെല്ലാം
എൻ പ്രണയമഴ തൻ
സ്പർശനം
തട്ടുന്ന മാത്രയിൽ.
ഹുസൈൻ എം കെ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot