
ഒരിക്കൽക്കൂടി.... ഒരിക്കൽക്കൂടീ........
ഒരിക്കൽക്കൂടി നിന്നരികിലെത്താൻ..
ആ മടിയിലെ ചൂടിനെ പുണർന്നുറങ്ങാൻ.
പിണക്കം മാറിയ കവിളിലെ കണ്ണീരു-
തുടച്ചുകൊണ്ടൊരുനുള്ളു മധുരം നൽകാൻ.
ആ മടിയിലെ ചൂടിനെ പുണർന്നുറങ്ങാൻ.
പിണക്കം മാറിയ കവിളിലെ കണ്ണീരു-
തുടച്ചുകൊണ്ടൊരുനുള്ളു മധുരം നൽകാൻ.
ഇടയ്ക്കു നീ മൂളുന്ന പ്രണയഗീതങ്ങളിൽ-
ഇടക്കയായിടനെഞ്ചുമിടിച്ചു നില്ക്കാൻ.
ഇടയ്ക്കെങ്ങോ നാം പണ്ട് മറന്നൊരാ പാട്ടിന്റെ-
ഇടയിലെക്കുളിരല നനഞ്ഞുനില്ക്കാൻ..
ഇടക്കയായിടനെഞ്ചുമിടിച്ചു നില്ക്കാൻ.
ഇടയ്ക്കെങ്ങോ നാം പണ്ട് മറന്നൊരാ പാട്ടിന്റെ-
ഇടയിലെക്കുളിരല നനഞ്ഞുനില്ക്കാൻ..
മുടിക്കെട്ടു നീക്കിയാപൗർണമി നോക്കുമ്പോ-
ളടുത്തിരുന്നൊരുനൂറു കഥകൾ ചൊല്ലാൻ..
പുലരിതന്നിതളുകൾ നീഹാരമണിയുമ്പോൾ-
തുടിക്കുംനിൻനെഞ്ചിലേയിടങ്ങൾ തേടാൻ..
ളടുത്തിരുന്നൊരുനൂറു കഥകൾ ചൊല്ലാൻ..
പുലരിതന്നിതളുകൾ നീഹാരമണിയുമ്പോൾ-
തുടിക്കുംനിൻനെഞ്ചിലേയിടങ്ങൾ തേടാൻ..
ഒരിക്കൽക്കൂടി ... ഒരിക്കൽക്കൂടി .......

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക