Slider

പ്രളയക്കാഴ്ച്കൾ, കാണാപ്പുറങ്ങളും

0
Image may contain: 1 person, smiling, eyeglasses and closeup


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരുപാട് പ്രളയ ദുരിതാശ്വാസ സേവനങ്ങളിൽ ഞാനും പങ്കാളിയായിരുന്നു,ദിവസങ്ങളായി... പക്ഷേ എന്റെ കയ്യിൽ സെൽഫികൾ ഇല്ല..
😔😔
പ്രളയം ഒഴിഞ്ഞു, വെള്ളമിറങ്ങിയ ചാലക്കുടി പട്ടണത്തിന്റെ കാഴ്ചകൾ കണ്ടു.
വീടുകളുടെ മുറ്റത്തും അകത്തും ഒരടിയോളം ചെളി നിറഞ്ഞിരിക്കുന്നു.
ഗൃഹോപകരണങ്ങൾ മുഴുവനും നശിച്ചിരിക്കുന്നു.
T V യും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും ഉയരത്തിൽ കയറ്റി വെച്ചും, പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് പൊതിഞ്ഞും കൊണ്ടാണ് വീട്ടുകാർ പോയിരുന്നത്.പക്ഷേ, ഒരു ജന്മത്തിലെ മുഴുവൻ അദ്ധ്വാനവും കൊണ്ട് നേടിയ സമ്പാദ്യങ്ങൾക്കു മീതെ
ഒഴുകിയും,അവയെ തകർത്തെറിഞ്ഞു
ചെളി നിക്ഷേപിച്ചു കൊണ്ടുമാണ് വെള്ളം പടിയിറങ്ങിപ്പോയിരിക്കുന്നത്😔😔
ചില വീടുകളുടെ വാതിലുകൾ തുറന്നു കിടക്കുന്നു. വാതിലടയ്ക്കാൻ പോലും നേരം ലഭിക്കാതെ, കയ്യിൽ കിട്ടിയതെല്ലാമെടുത്ത്‌
പ്രാണ രക്ഷാർത്ഥം, വീട്ടുകാർ പലായനം ചെയ്തതാവാം. അല്ലെങ്കിൽ ദുരന്തത്തിന്റെ മറവിലും മോഷണങ്ങൾ നടത്തുന്ന മനസ്സാക്ഷിയില്ലാത്ത സാമൂഹ്യ വിരുദ്ധരുടെ ചെയ്തികളാവാം. 🤔🤔
നദിയിൽ നാം ഒരിക്കൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും, ഉപയോഗ ശൂന്യമായ വസ്തുക്കളും, മറ്റു മാലിന്യങ്ങളും എല്ലാം ഓരോ വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും ധാരാളമായി തിരികെ നിക്ഷേപിച്ചു കൊണ്ട് നദി കടം വീട്ടിയിരിക്കുന്നു. 😀😀
നിങ്ങളുടെ മാലിന്യം പേറാനുള്ളതല്ല എന്റെ ജന്മം എന്ന മറുപടി നദി പറയാതെ പറയുന്നു.😀😀
പക്ഷേ ഇതെഴുതി തീരും മുൻപേ യാദൃശ്ചികമായി ഒരു വീഡിയോ കാണാനിടയായി. പ്രളയത്തിൽ ഒരു പാലത്തിൽ നിറയെ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജെ സി ബി ഉപയോഗിച്ച് തിരികെ നദിയിലേക്ക് തന്നെ നിക്ഷേപിക്കുന്ന, അസ്വാസ്ഥ്യ ജനകമായ ദൃശ്യങ്ങളായിരുന്നു അത്.
ഒരു പ്രളയം കൊണ്ടൊന്നും മലയാളി നന്നാവില്ല അമ്മാവാ... 😏😏
പാടെ നശിച്ചു പോയ റോഡുകൾ... തകർന്നു പോയ കടമുറികൾ... പൊതു സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന അനേകം വാഹനങ്ങൾ തകർന്നും തല കീഴായി മറിഞ്ഞും കിടക്കുന്നു. ഓരോ വാഹനവും...ഓരോ വ്യാപാര സ്ഥാപനങ്ങളും ഉടമസ്ഥരുടെ സാക്ഷാത്ക്കരിക്കപ്പെട്ട സ്വപ്നമാണ്, പലരുടെയും ജീവനോപാധിയുമാണ്. ഇതൊന്നും കലി തുള്ളിയെത്തുന്ന ജലത്തിന് അറിയില്ലല്ലോ... 😔😔
ചെളിയും മാലിന്യങ്ങളും നിറഞ്ഞ ഒരു വിദ്യാലയ മുറ്റവും കണ്ടു. പാതി വെള്ളത്തിൽ മുങ്ങി അവരുടെ സ്കൂൾ ബസ്സുകളും തകർന്നു കിടക്കുന്നു. അനേകം കുരുന്നുകൾ ഓടിക്കളിച്ചിരുന്ന ഈ വിദ്യാലയാങ്കണത്തിൽ ഇനിയെന്നാണാവോ കുരുന്നുകളുടെ ആർപ്പു വിളികളും ആരവങ്ങളും മുഴങ്ങുക . 😔😔
നാം ഫ്രീക്കന്മാർ എന്ന് വിളിച്ചു പരിഹസിച്ചിരുന്ന അനേകം യുവാക്കൾ രക്ഷാ പ്രവർത്തനങ്ങളിലും ക്യാമ്പുകളിലും സജീവമായി സേവനം ചെയ്യുന്നതു കണ്ടു. യുവാക്കൾ വെറും മൊബൈൽ അടിമകൾ അല്ല എന്നവർ തെളിയിച്ചിരിക്കുന്നു. രക്ഷാ പ്രവർത്തനങ്ങൾക്കിടെ ഒഴുക്കിൽ പെട്ടു മരിച്ച, സമൂഹത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച യുവാക്കൾക്ക് കണ്ണീർ പ്രണാമം... 🌻🌻
നിശ്ചയിച്ചിരുന്ന വിവാഹം മാറ്റി വെച്ചു, കല്യാണ വീടിനെ ദുരിതാശ്വാസ ക്യാമ്പ് ആക്കി മാറ്റി, കല്യാണപ്പന്തലിൽ അഭയാർത്ഥികൾക്ക് വിഭവ സമൃദ്ധമായ സദ്യ വിളമ്പിയ കോട്ടയം സ്വദേശി ജയദീപിന് നൂറു നമസ്കാരങ്ങൾ... 🌻🌻
പെട്ടന്ന് കാലാവസ്ഥ മോശമായപ്പോൾ ഒരു ചെറിയ വീടിന്റെ ടെറസ്സിൽ അതി സാഹസികമായി ഹെലികോപ്റ്റർ ഇറക്കി 26 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ നേവിയുടെ പൈലറ്റിന് ഒരു ബിഗ്‌ സല്യൂട്ട്... ഗർഭിണിയായ യുവതിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചതും, പിന്നീട് യുവതി ഒരാണ്കുഞ്ഞിന് ജന്മം നൽകിയതും ഒരിക്കലും മറക്കുവാനാകില്ല. പക്ഷേ ഇന്ന് പലരും ഹെലികോപ്റ്ററിൽ കയറാൻ വിസമ്മതിക്കുന്നതും, നേവിക്കാർ മടങ്ങിപ്പോകുന്നതുമായ കാഴ്ചകൾ അതീവ ദുഖകരം തന്നെ.ഇത് മലയാളിയുടെ നന്ദി കേടിന്റെ മറ്റൊരു മുഖം... 😏😏
പ്രളയ ബാധിതർക്കായി സൗജന്യ യാത്ര ഒരുക്കിയ മെട്രോയിൽ തിങ്ങിക്കയറിയത് പ്രളയ ബാധിതരല്ല, ഉയരങ്ങളിൽ നിന്ന് പ്രളയകാഴ്ചകൾ ആസ്വദിക്കാനുള്ളവരായിരുന്നു.. ഉണ്ടവന്
കിടക്കാൻ പായ കിട്ടാത്ത ദുഃഖം... ഉണ്ണാത്തവന് ഇല കിട്ടാത്ത ദുഃഖം എന്ന പഴമൊഴി ഓർത്തു പോയി... 😏😏
നിരവധി തുളകളും കീറലുകളുമുള്ള ഒരു ലുങ്കി മുണ്ടിന്റെ ചിത്രവും കാണാനിടയായി. ദുരിതാശ്വാസ ക്യാമ്പിലേക്ക് ആരോ കൊടുത്ത ഉദാരമായ സംഭവന...ഒന്നും കൊടുത്തില്ലെങ്കിലും ആരും ചോദിക്കില്ലായിരുന്നു... പക്ഷേ.. എന്തിനാണീ ക്രൂരത... സംഭവനക്കാരൻ
പൊതി കൈമാറുന്നതിന്റെ സെൽഫി തീർച്ചയായും എടുത്തിട്ടുണ്ടാകും.
😏😏
മലയാളികളുടെത് മാത്രം ആയി എണ്ണൂറു കോടി രൂപയോളം നിക്ഷേപമായി ഉണ്ട്, ഒരു പ്രമുഖ ഇ-വാലറ്റ് കമ്പനിയിൽ എന്ന് പറയപ്പെടുന്നു. കേരള ഗവർമെന്റ് ദുരിതാശ്വാസ നിധി യിലേക്ക് സംഭാവനകൾ അയക്കാനും ഔദ്യോദികമായി അംഗീകരിച്ചിട്ടുള്ളതും ആ കമ്പനിയെയാണ്. അതിന്റെ സഹസ്ര കോടീശ്വരനായ ഉടമ കേരളത്തിനായി നൽകിയ സംഭാവന വെറും പതിനായിരം രൂപ.Fund ട്രാൻസ്ഫർ ഇടപാടിന്റെ സ്കീൻ ഷോട്ടും അദ്ദേഹം ട്വിറ്ററിൽ പങ്കു വെച്ചിട്ടുണ്ട്.
"വാലറ്റ് സേവനം " നീണാൾ വാഴട്ടെ... 😏😏
ആശങ്കകളുടെയും, പ്രാണ ഭയത്തിന്റെയും മുൾമുനയിൽ നിൽക്കുന്ന ഒരു ജനതയ്ക്കു മുന്നിൽ, അത്യന്തം ഭീതി ജനകമായ വ്യാജ വാർത്തകൾ ചമയ്ക്കുന്ന നികൃഷ്ട ജീവികളും കുറവല്ല. ഇവർക്ക് ഇതിൽ നിന്ന് എന്ത് ആനന്ദമാണാവോ ലഭിക്കുന്നത്. ഇവർക്ക് വേണ്ടത് മാനസിക രോഗത്തിനുള്ള ചികിത്സയാണ്... 😏😏
ഇതൊന്നും ആരെയും വേദനിപ്പിക്കാൻ എഴുതിയതല്ല... ഇവ എന്റെ വേദനകൾ മാത്രമാണ്....🚶🚶🚶
°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo