
കല്യാണം കഴിക്കുന്നെങ്കിൽ അതൊരു കുറുമ്പി പെണ്ണിനെ... തന്നെ കെട്ടണം....
പെണ്ണുകണ്ട ദിവസം.... അവളുടെ അച്ഛന്റെ നമ്പറും വാങ്ങി ഒന്നും പറയാതെ പോകണം.... എന്നിട്ട് അവൾക്കൊരു...surprise... കൊടുക്കണം രാത്രി എന്റെ ചേച്ചിയെ കൊണ്ട് വിളിപ്പിക്കണം
അവളുടെ... കൂട്ടുകാരിയാണെന്ന് പറഞ്ഞ്....
അവൾ.... ഫോൺ എടുക്കുമ്പോൾ എനിക്കു ചോദിക്കണം എന്നെ ഇഷ്ടായോ എന്നു....
ആളറിയാതെ അവൾ പറയുന്ന ചീത്ത കേൾക്കണം.....
ഞാനാണന്നറിയുമ്പോൾ.. അവളിലെ ചമ്മിയ സ്വരം താഴ്ത്തിയുള്ള sorry കേൾക്കണം
കല്ലാണത്തിന്റെ അന്ന് ഭക്ഷണം കഴിക്കുമ്പോൾ...ഒരു ചമ്മലും കൂടാതെ ഒരു ഉരുള ചോറുവാരി അവൾക്കു കൊടുക്കണം....
ആദ്യരാത്രിയിൽ വീടുവിട്ടതിന്റെവിഷമത്താൽ ഇരിക്കുന്ന... അവളെ തമാശയാൽ... പൊട്ടിച്ചിരിപ്പിക്കണം.....
Honeymoon ൽ അവൾക്കിഷ്ട പെട്ട സ്ഥലത്തേക്കൊരു യാത്ര പോകണം.....
ആൾക്കൂട്ടത്തിനിടയിലും.... എന്റെ പെണ്ണാണ് അവൾ എന്ന അഹങ്കാരത്തോടെ ചേർത്തു പിടിച്ച് നടക്കണം എനിക്ക്.... ദിവസവും അവളെയും കണി കണ്ട് ഉണരണം
മഴയെ ഏറെ സ്നേഹിക്കുന്ന ഞാൻ മഴ ദിവസങ്ങളിൽ.... അവളോടൊപ്പമിരുന്ന് മഴ ആസ്വദിക്കണം....
വീട്ടിലെ ജോലിത്തിരക്കിനിടയിലും .... ഏതു നേരവും അവളെ വിളിച്ചുകൊണ്ടിരിക്കണം
അപ്പൊ അവൾ പറയും...
ഈ മനുഷ്യൻ ഒരു പണീം ചെയ്യാൻ സമ്മതിക്കില്ലല്ലോ? എന്നു '
അതെനിക്കു കേൾക്കണം
അവധി ദിവസങ്ങളിൽ അവളോടൊപ്പം വിട്ടുജോലിയിൽ... സഹായിക്കണം
ഇടയ്ക്കൊന്നു...വീട്ടിലെ ജോലിക്ക് വിശ്രമം കൊടുത്ത്.. അവൾ ക്കൊപ്പം പുറത്തു പോയി ഒന്നു അടിച്ചു പൊളിക്കണം
ചില നേരങ്ങളിൽ അവളുടെ വാശിക്കു മുന്നിൽ തോറ്റു കൊടുക്കണം....
ആ നിമിഷം അവളുടെ നക്ഷത്ര കണ്ണിലെ തിളക്കം കണ്ടു ആസ്വദിക്കണം
എന്റെ അമ്മയെ നോക്കുന്ന പോലെ.... അവളുടെ മാതപിതാക്കളെയും... എനിക്കു സംരക്ഷിക്കണം ഇടയ്ക്ക് അവരിടെ ഒപ്പം കുറച്ചു സമയം..... ചിലവഴിക്കണം
എന്നെ മനസ്സിലാക്കുന്നതു പോലെ തിരിച്ച് എനിക്കും അവള മനസിലാക്കി.... സ്നേഹിച്ച് ജീവിക്കണം....
കുഞ്ഞു രാതിയിൽ കിടന്നു കരയുമ്പോൾ '....
കുറച്ചു....രാതികളിൽ അവളെ ഉറങ്ങാൻ അനുവദിച്ച്.... ഉറക്കം കളയണം എനിക്ക്
വയസ്സുകാലത്തും.... അവളെ പ്രണയിച്ചു കൊണ്ടിരിക്കണം...
വയസ്സുകാലത്തും നിങ്ങളുടെ അസുഖം ഇതു വരെ മാറിയില്ലേ എന്നു അവൾ പറയുന്നതു കേട്ട് എനിക്കു ചിരിക്കണം...
ഒടുവിൽ.... അവളുടെ മടിയിൽ തല വച്ച്.....
അവൾ കൂടെയില്ലാതെ...തനിച്ചൊരു.. യാത്ര പോകണം... എനിക്ക് കാരണം ഞാൻ ജീവിച്ചിരിക്കുമ്പോൾ അവൾ മരിക്കുന്നത്.....
എനിക്കു താങ്ങാവുന്നതിനുമപ്പുറമായിരിക്കും...
By: U Krishnanunni
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക