Showing posts with label JijoJohnson. Show all posts
Showing posts with label JijoJohnson. Show all posts

ഡൊണേഷൻ

ഡൊണേഷൻ
"മിസ്റ്റർ അരുൺ അല്ലേ ???" അയാൾ ചോദിച്ചു. ജീവിതത്തിൽ ഇന്നേ വരെ ഒരു തവണ പോലും മിസ്റ്റർ വിളി കേൾക്കാത്ത ഞാൻ ഏതാ ഈ മാന്യൻ എന്ന ലുക്കിൽ അദ്ദേഹത്തെ നോക്കി. ഇനി വെല്ല ഇൻഷുറൻസ് ഏജന്റ് ആണോ. ഉള്ള പോളിസികളും കുറികളും അടച്ചു തീരുമ്പോഴേക്കും സാലറി പകുതി കഴിയും. ഫാമിലിയിൽ തന്നെ ഉണ്ട് ലോഡ് കണക്കിന് ഇൻഷുറൻസ് ഏജന്റ്സ്, പണി ഒന്നും ഇല്ലാത്തവർക്ക് കൊടുക്കുന്ന പണിയാണോ ഇൻഷുറൻസ് എടുക്കാൻ ആളെ പിടിക്കൽ എന്ന് വരെ തോന്നിട്ടുണ്ട്. വല്യമ്മ ഇളയമ്മ അമ്മാവൻ തുടങ്ങി എല്ലാർക്കും ഇതന്നെ പണി. ഞാൻ ആ ചേട്ടനോട് പറഞ്ഞു. സോറി ചേട്ടാ ആവശ്യത്തിന് പോളിസി ഉണ്ട്. അങ്ങേരു എന്തുട്ട് പോളിസി എന്ന മട്ടിൽ എന്നെ നോക്കി. ഞാൻ ചോദിച്ചു ഇൻഷുറൻസ് ഏജന്റ് അല്ലേ ??? അയാൾ അല്ല എന്ന് പറഞ്ഞു പിന്നെ ആരാണ് എന്ന് ഞാൻ ചോദിച്ചു. അയാൾ പറഞ്ഞു ഒരു എയ്ഡ്‌സ് രോഗിയുടെ കുടുംബത്തിന് വേണ്ടി ഡൊനേഷൻ ചോദിച്ചു വന്ന ആളായിരുന്നു അദ്ദേഹം. അയാൾ അവരുടെ കഥ പറഞ്ഞു. വിവാഹ പ്രായം ആയ ഒരു പെൺകുട്ടിക്ക്‌ വേണ്ടിയാണ് അയാൾ പിരിവ് നടത്തുന്നത്. അവളുടെ അച്ഛനും അമ്മയ്ക്കും എയ്ഡ്‌സ് ആയിരുന്നു. അങ്ങനെയാണ് അവർ മരിച്ചത്. ഭാഗ്യം കൊണ്ട് അവൾക്ക് ഇല്ല. പക്ഷെ കല്യാണം മുടങ്ങാൻ ഈ കാരണം മതിയല്ലോ??? എച് ഐ വി അവൾ നെഗറ്റീവ് ആണ്. എങ്കിലും നാട്ടുകാരുടെ വാ അടപ്പിക്കാൻ പറ്റില്ലല്ലോ?? വരുന്ന ആലോചനകൾ എല്ലാം ഈ കാരണത്താൽ മുടങ്ങുകയാണ്. ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ ആ കുട്ടിയെ കാണണം എന്ന് തോന്നി ഞാൻ അയാളോട് അവളെ കാണണം എന്ന് പറഞ്ഞു. അയാൾ എന്നെ അവളുടെ അടുത്തേക്ക് കൊണ്ട് പോയി.....
അങ്ങനെ ഒന്നര മണിക്കൂർ യാത്ര കഴിഞ്ഞു ഞാൻ അവളുടെ വീട്ടിൽ എത്തി. ഒരു ചെറിയ വീട്. മോളേ ഒരു ചായ എടുക്കൂ അയാൾ അകത്തേക്ക് നോക്കി പറഞ്ഞു. അവൾ ചായ കൊണ്ട് വന്നു. നല്ല ചായ മധുരവും കടുപ്പവും എല്ലാം പാകം. ഞാൻ മെല്ലെ അവളെ നോക്കി.... അതായിരുന്നു എന്റെ ജീവിതത്തിലെ ഏക പെണ്ണ് കാണൽ ഇന്ന് അവൾ എന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു. ഞാൻ ഒരു അച്ഛനും....
കുറ്റി

ബംഗാളി


ബംഗാളി
തിരുവനന്തപുരത്ത് ഉള്ള ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് പോവുകയായിരുന്നു ഞാൻ. കല്യാണ വീട്ടിൽ ഷൈൻ ചെയ്യാൻ തലേ ദിവസം ബ്യൂട്ടി പാർലറിൽ ഒക്കെ പോയി സുന്ദരൻ ആയി......
ട്രെയിനിൽ അപ്പുറത്തെ സീറ്റിൽ ഒരു സുന്ദരി കുട്ടിയെ തന്നെ തരണേ എന്ന് പ്രാർത്ഥിച്ചു വീട്ടിൽ നിന്ന് ഇറങ്ങി... ട്രെയിനിൽ കയറി നോക്കിയപ്പോൾ പ്രാർത്ഥന ദൈവം കേട്ടിരിക്കുന്നു. സുന്ദരി എന്ന് പറഞ്ഞാൽ അത് അവൾക് കുറച്ചിൽ ആകും. അതുക്കും മേലെ ആയിരുന്നു അവൾ.
ട്രെയിനിൽ ഞങ്ങൾ രണ്ടു പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിചയപെടാം എന്ന് കരുതി ഞാൻ ഒരു ഹലോ പറഞ്ഞു. അവൾ തിരിച്ചും പറഞ്ഞു. എന്നിട്ട് എന്നോട് " ആപ്പ് കിധർ ജാ രഹേ ഹോ ??? " എന്ന് ചോദിച്ചു. പകച്ചുപോയി എന്റെ ബാല്യം. അവൾ ബംഗാളി കുട്ടി ആയിരുന്നൊ ??? ഞാൻ മനസ്സിൽ ദൈവത്തോട് ചോദിച്ചു " എന്തിനാ ദൈവമേ ഇത്രേം ഭംഗി ഉള്ള പിള്ളേരെ ഒക്കെ കണ്ണി കണ്ട നാട്ടിൽ വളർത്തണേ നിന്റെ സ്വന്തം നാട്ടിൽ ജനിപ്പിച്ചൂടെ ???"
പണ്ട് സ്കൂളിൽ പഠിച്ച ഹിന്ദി വെച്ചു ഒരു കാച്ച് കാച്ചി. അങ്ങനെ കുറേ നേരം ഞങ്ങൾ ഹിന്ദിയിൽ സംസാരിച്ചു. സത്യം പറഞ്ഞാൽ എനിക്ക് ഇത്രേം ഹിന്ദി അറിയാം എന്ന് അന്നാണ് മനസിലായത്. അങ്ങനെ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ അവൾക്കു ഫോൺ വന്നു. അവളുടെ അമ്മ ആയിരുന്നു. "ആ പറയൂ അമ്മേ " എന്ന് അവൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടി. ഞാൻ ഇത്രേം നേരം ഹിന്ദി പറഞ്ഞു കഷ്ടപെട്ടത് ഒരു മലയാളിയോട് ആയിരുന്നു. ഞാൻ അവളോട്‌ അവൾ മലയാളി ആണോ എന്ന് ചോദിച്ചു. മലയാളം അറിയാമോ എന്നവൾ തിരിച്ചും. ഞാൻ ഒരു മലയാളി ആണെന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു " സോറി ചേട്ടാ. ചേട്ടനെ കണ്ടപ്പോൾ ഒരു ബംഗാളി ലുക്ക്‌ തോന്നി അത് കൊണ്ട് ആണ് ഹിന്ദിയിൽ സംസാരിച്ചത് " എന്ന്....
വെറുതെ മെയ്ക്കപ്പ് ചെയ്തു കാശ് കളഞ്ഞു എന്ന് തോന്നിപ്പോയി...

Jijo

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo