ഡൊണേഷൻ
"മിസ്റ്റർ അരുൺ അല്ലേ ???" അയാൾ ചോദിച്ചു. ജീവിതത്തിൽ ഇന്നേ വരെ ഒരു തവണ പോലും മിസ്റ്റർ വിളി കേൾക്കാത്ത ഞാൻ ഏതാ ഈ മാന്യൻ എന്ന ലുക്കിൽ അദ്ദേഹത്തെ നോക്കി. ഇനി വെല്ല ഇൻഷുറൻസ് ഏജന്റ് ആണോ. ഉള്ള പോളിസികളും കുറികളും അടച്ചു തീരുമ്പോഴേക്കും സാലറി പകുതി കഴിയും. ഫാമിലിയിൽ തന്നെ ഉണ്ട് ലോഡ് കണക്കിന് ഇൻഷുറൻസ് ഏജന്റ്സ്, പണി ഒന്നും ഇല്ലാത്തവർക്ക് കൊടുക്കുന്ന പണിയാണോ ഇൻഷുറൻസ് എടുക്കാൻ ആളെ പിടിക്കൽ എന്ന് വരെ തോന്നിട്ടുണ്ട്. വല്യമ്മ ഇളയമ്മ അമ്മാവൻ തുടങ്ങി എല്ലാർക്കും ഇതന്നെ പണി. ഞാൻ ആ ചേട്ടനോട് പറഞ്ഞു. സോറി ചേട്ടാ ആവശ്യത്തിന് പോളിസി ഉണ്ട്. അങ്ങേരു എന്തുട്ട് പോളിസി എന്ന മട്ടിൽ എന്നെ നോക്കി. ഞാൻ ചോദിച്ചു ഇൻഷുറൻസ് ഏജന്റ് അല്ലേ ??? അയാൾ അല്ല എന്ന് പറഞ്ഞു പിന്നെ ആരാണ് എന്ന് ഞാൻ ചോദിച്ചു. അയാൾ പറഞ്ഞു ഒരു എയ്ഡ്‌സ് രോഗിയുടെ കുടുംബത്തിന് വേണ്ടി ഡൊനേഷൻ ചോദിച്ചു വന്ന ആളായിരുന്നു അദ്ദേഹം. അയാൾ അവരുടെ കഥ പറഞ്ഞു. വിവാഹ പ്രായം ആയ ഒരു പെൺകുട്ടിക്ക് വേണ്ടിയാണ് അയാൾ പിരിവ് നടത്തുന്നത്. അവളുടെ അച്ഛനും അമ്മയ്ക്കും എയ്ഡ്‌സ് ആയിരുന്നു. അങ്ങനെയാണ് അവർ മരിച്ചത്. ഭാഗ്യം കൊണ്ട് അവൾക്ക് ഇല്ല. പക്ഷെ കല്യാണം മുടങ്ങാൻ ഈ കാരണം മതിയല്ലോ??? എച് ഐ വി അവൾ നെഗറ്റീവ് ആണ്. എങ്കിലും നാട്ടുകാരുടെ വാ അടപ്പിക്കാൻ പറ്റില്ലല്ലോ?? വരുന്ന ആലോചനകൾ എല്ലാം ഈ കാരണത്താൽ മുടങ്ങുകയാണ്. ഇത് കേട്ടപ്പോൾ എന്റെ മനസ്സിൽ ആ കുട്ടിയെ കാണണം എന്ന് തോന്നി ഞാൻ അയാളോട് അവളെ കാണണം എന്ന് പറഞ്ഞു. അയാൾ എന്നെ അവളുടെ അടുത്തേക്ക് കൊണ്ട് പോയി.....
അങ്ങനെ ഒന്നര മണിക്കൂർ യാത്ര കഴിഞ്ഞു ഞാൻ അവളുടെ വീട്ടിൽ എത്തി. ഒരു ചെറിയ വീട്. മോളേ ഒരു ചായ എടുക്കൂ അയാൾ അകത്തേക്ക് നോക്കി പറഞ്ഞു. അവൾ ചായ കൊണ്ട് വന്നു. നല്ല ചായ മധുരവും കടുപ്പവും എല്ലാം പാകം. ഞാൻ മെല്ലെ അവളെ നോക്കി.... അതായിരുന്നു എന്റെ ജീവിതത്തിലെ ഏക പെണ്ണ് കാണൽ ഇന്ന് അവൾ എന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നു. ഞാൻ ഒരു അച്ഛനും....
കുറ്റി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക