പ്രണയം........
♥
♥
💘
♥
♥





അവനൊരു അമ്പലക്കാരനായിരുന്നു
അവളൊരു പളളീക്കാരിയും പക്ഷെ!
അവരുടെ സ്വപ്നങ്ങളിലൊന്നും
അമ്പലമോ പളളിയോ ഇല്ലായിരുന്നു
അവളൊരു പളളീക്കാരിയും പക്ഷെ!
അവരുടെ സ്വപ്നങ്ങളിലൊന്നും
അമ്പലമോ പളളിയോ ഇല്ലായിരുന്നു
വെയിലായിരുന്നു അവനെങ്കില്‍
അവളൊരു പടര്‍വൃക്ഷമായിരുന്നു
മണ്ണായിരുന്നവനെങ്കില്‍ അതിലേക്ക്
ആഴ്ന്നിറങ്ങിയ വേരായിരുന്നു അവള്‍
അവളൊരു പടര്‍വൃക്ഷമായിരുന്നു
മണ്ണായിരുന്നവനെങ്കില്‍ അതിലേക്ക്
ആഴ്ന്നിറങ്ങിയ വേരായിരുന്നു അവള്‍
മഴയായിരുന്നു അവനെങ്കില്‍
പുഴയായിരുന്നു അവള്‍
മഴത്തുളളികള്‍തേടി കരകവിഞ്ഞ്
മനംനിറഞ്ഞൊഴുകുന്ന പുഴ
പുഴയായിരുന്നു അവള്‍
മഴത്തുളളികള്‍തേടി കരകവിഞ്ഞ്
മനംനിറഞ്ഞൊഴുകുന്ന പുഴ
സൂര്യനായിരുന്നു അവനെങ്കില്‍
അലതല്ലുന്ന കടലായിരുന്നു അവള്‍
എല്ലാ സന്ധ്യകളിലും അവനെയവള്‍
ആരുംകാണാതെ ഉളളിലൊളിപ്പിച്ചിരുന്നു
അലതല്ലുന്ന കടലായിരുന്നു അവള്‍
എല്ലാ സന്ധ്യകളിലും അവനെയവള്‍
ആരുംകാണാതെ ഉളളിലൊളിപ്പിച്ചിരുന്നു
അപ്പോള്‍ അവര്‍ക്കിടയില്‍ സമൂഹം
അതിരുതിരിച്ചൊരു മതിലുയര്‍ത്തി
പിറ്റേദിവസത്തെ ഉദയസൂര്യന്‍െറ നിറം
അവളുടെ സീമന്തരേഖയിലും തെളിഞ്ഞു
അതിരുതിരിച്ചൊരു മതിലുയര്‍ത്തി
പിറ്റേദിവസത്തെ ഉദയസൂര്യന്‍െറ നിറം
അവളുടെ സീമന്തരേഖയിലും തെളിഞ്ഞു
അച്ഛനമ്മമാരുടെ അനുഗ്രഹത്തോടെ
അവന്‍െറ വീട്ടിലേക്കവള്‍ കാല്‍വച്ചു
കാരണം മറ്റൊന്നല്ല അവളൊരു
മനുഷ്യന്‍െറ പ്രണയിനിയായിരുന്നു..!!
അവന്‍െറ വീട്ടിലേക്കവള്‍ കാല്‍വച്ചു
കാരണം മറ്റൊന്നല്ല അവളൊരു
മനുഷ്യന്‍െറ പ്രണയിനിയായിരുന്നു..!!
ആര്‍.ശ്രീരാജ്................
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക