Slider

പീസ്ത

0
ഇന്ന് ഓഫീസിലെ തങ്കമ്മചേച്ചീടെ മകൻ ഗൾഫിൽ നിന്നും വന്ന ദിവസം, ആദ്യം കൊറെ ചോക്ലേറ്റ്സ് തന്നു. തങ്കമ്മ ചേച്ചിയോടുള്ള ഹൃദയങ്കമമായ നന്ദി അറിയിച്ചു കൊണ്ട് മിഠായിയും നൊണഞ്ഞ് ഇരിക്കുന്ന സമയത്ത് ചേച്ചി ഒരു കവർ പൊട്ടിച്ച് അതിൽ നിന്നും എന്തൊ ഒരു സാധനം എല്ലാവർക്കും കൊടുത്തു. എനിക്കും തന്നു. ദൈവമെ പണി പാളിയല്ലൊ എന്തൂട്ട് സാധനാ ഇത് No idea!.
ഞാൻ പതുക്കെ ഊട്ടക്കണ്ണിട്ട് ചുറ്റും ഉള്ളവരെ നോക്കി. എല്ലാരും വളരെ അക്രാന്തത്തോടെ വാരി വലിച്ച് കഴിച്ചു. പാവം ഞാൻ ഇത് എന്തൂട്ടാ സാധനം എന്നൊ എങ്ങനെ കഴിക്കും എന്നൊന്നും അറിയാതെ നിസങ്കയായി നോക്കി ഇരുന്നു. കക്കാ പോലെ ഒരു തൊണ്ട് അകത്ത് ഒരു പച്ച കുരു.ഇതാണ് നമ്മുടെ കഥാനായകന്റെ അടയാളം. എന്തായാലും ഇത് എന്താണെന്നറിയണം . തൊട്ടടുത്ത് Bm എന്നു വിളിക്കുന്ന രക്ഷാതികാരി നമ്മുടെ കഥാനായകനെ അകത്താക്കുവാണ്. ഞാൻ പതുക്കെ സാറെ... ഇത് എന്തൂട്ടാ സാധനം. ഞാൻ എന്തൊ വല്യ അപരാധം ചെയ്ത മാതിരി മൂപ്പർ ഒറക്കെ ഒരു ചരി. അപ്പൊത്തന്നെ ദാ വരുന്നു ബ്രാഞ്ചിൽ ഉള്ള സകല ഗടികളും. ഹും ! എല്ലാരും ചിരിച്ചു. പിന്നേം പാവം ഞാൻ.
ആ കട്ടിക്കുള്ള വെള്ള ഭാഗം കഴിച്ചൊള്ളു എന്നിട്ട് ആ പച്ച കളറിലെ സാധനം കളഞ്ഞൊളാൻ ഒരു ഉത്തരവും ഇട്ടു രക്ഷാതി കാരി .അപ്പൊ തന്നെ എനിക്ക് മനസിലായി പച്ച കഴിക്കാനുളളതും വെള്ള കളയാനുള്ളതും ആണെന്നു നമ്മളോടാ കളി. പിന്നെയല്ലെ സാർ ആ നഗ്ന സത്യം വെളിപ്പെടുത്തിയത് ഇതാണു ആര്യേ പീസ്ത. ഈശ്വരാ ഇതാണൊ പീസ്ത. നമ്മൾ ഈ ഷാർജാ ഷേക്കിന്റെയൊക്കെ മുകളിൽ പൊങ്ങി കിടക്കുന്നത് കണ്ടിട്ടുണ്ടെന്നാല്ലാതെ അശാന്റെ ഒർജിനൽ രൂപം ഇത് ആദ്ധ്യമായി ആണുകാണുന്നത്.പിന്നീട് ഓഫീസിലെ ലീജി ചേച്ചി ഇത് കഴിക്കണ്ട രീതിയും പറഞ്ഞു തന്നു. അപ്പൊ ആ സമയത്ത് അവിടെ ഇല്ലാതിരുന്നൊരെ ഇത് അറിയിക്കണ്ട ഡൂട്ടി നമ്മുടെ രക്ഷാതിക്കാരിക്ക് ഉണ്ടായിരുന്നു. ആശാൻ അത് ഭംഗിയായി നിറവേറ്റി. ഹും!


Arya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo