നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തടവറ . [ നാല് ]

തടവറ . [ നാല് ]
.........................
പ്രസവിച്ച എന്നേക്കാൾ ഉമ്മു ഖുൽ സുവിന്റെ വേർപ്പാടു് തളർത്തിയത് ഹസീനയെ ആയിരുന്നു'.!
ഉമ്മു ഖുൽ സുവിന്റെ മയ്യത്ത് ഖബറടക്കാൻ എല്ലാവരും പോകുമ്പോൾ ഞങ്ങൾ നാല് അഞ്ചു പെണ്ണുങ്ങളും കാറിൽ അനുഗമിച്ചിരുന്നു.
അപ്പോഴോന്നും കൂടെയുള്ള പെണ്ണുങ്ങളാരും ഒന്നും പറഞ്ഞിരുന്നില്ല.
എല്ലാവരും മോളുടെ ഈ ദുരന്തത്തിന്റെ മൗനത്തിലാണ്
ഖബറടക്കം കഴിഞ്ഞ് അബ്ദുക്കാനെ പോലീസ് തിരികെ കൊണ്ടുപോയപ്പോഴാണ് ആൾകൂട്ടത്തിൽ ഒരു മുഖം ഞങ്ങൾ തിരഞ്ഞു തുടങ്ങിയത്.
ഹസീനയെ ഒന്നാശ്വസിപ്പിക്കാനെങ്കിലും എത്താത്ത സുബൈറിന്റെ അസാന്നിദ്ധ്യം !
കാറിനടുത്തേക്ക് വന്ന സുബൈറിന്റെ ബാപ്പാട് ഹസീന അത് ചോദിക്കുകയും ചെയ്തു
ഹസീനയുടെ സഹോദരനും ബാപ്പയുടെ കൂടെ ഉണ്ടായിരുന്നു.!
രണ്ടു പേരും പരസ്പരം മുഖത്തോട് മുഖം നോക്കി നില്കുകയാണ്.
കാറിനടുത്തേക്കെത്തിയ ജാസ്മിയുടെ സഹോദരൻ ജാബിറിനോടും ജാസ്മിൻ കാര്യം പറഞ്ഞു.
" ആ ദുഷ്ടനാടീ നമ്മുടെ ഉമ്മു കുൽസുവിനെ കൊന്നത്
അവനെയാടി അബ്ദു വെട്ടി നുറുക്കിയത് !! "
ഭൂമിയിലേക്ക് താഴ്ന്നു പോകുകയാണെന്ന് തോന്നി
എന്താണീ കേട്ടത് ?
സുബൈർ അങ്ങനെ ചെയ്യുകയോ?
എന്റെ റബ്ബേ.iii
അവനും അത് മകളായിരുന്നില്ലേ.?
പിന്നെങ്ങനെ ഇത് സംഭവിച്ചു?
മോളെ നശിപ്പിച്ചവനെ അബ്ദു കൊന്നു എന്നറിയാം
അതാരാണെന്നറിഞ്ഞില്ല.
അതിനു മുന്നേബോധം നശിച്ച ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചിരുന്നല്ലോ..
പിന്നെ ഇന്ന് അല്ലെ പുറത്തു വന്നത്
ഇല്ല, ഇത് വിശ്വസിക്കാനാവില്ല.
"എന്തെന്റ റബ്ബേഞാനീ കേട്ടത്.....
അള്ളാ ഇൻറിക്കാ .....!" ഹസീന
വലിയ വായിൽ നിലവിളിയോടെ ബോധരഹിതയായി.
എനിക്കു ചുറ്റും സകലതും അതിവേഗത്തിൽ കറങ്ങുകയാണ്.
ഒന്നും കാണാൻ പററുന്നില്ല.
ഇരുട്ടാണ്!
ചുറ്റും കൂരാ കൂരിരുട്ട് !!
സുബൈറിന്റെ ബാപ്പ അരികെ വന്ന് എന്റെ തലയിൽ കൈ വെച്ച് വിതുംബികൊണ്ടു പറഞ്ഞു "മേളെ കരഞ്ഞ് സങ്കടപ്പെട്ട് ആ ചോര കുഞ്ഞിനെ കഷ്ടപ്പെടുത്തണ്ട
എന്റെ മോന്റെ തലേല് ചെകുത്താൻ കയറിയപ്പോൾ അനാഥമായത് മൂന്ന് കുടുംബങ്ങളും കുറേ പാവം മനുഷ്യരുമാണ്
പടച്ചോ നോട് ഇന്റമോൾ ദുആ ചെയ്യണം എല്ലാർക്കും എല്ലാം സഹിക്കാനും പൊറുക്കാനും ശക്തി തരാൻ "! 1
ആ പിതാവ് പൊട്ടിക്കരഞ്ഞ് എന്റെ അരികിൽ നിന്ന് പോയി.
പോലീസിന്റെ അനുമതിയോടെ പാസ്പോർട്ടും ബാഗും കുറച്ചു ഡ്രസ്സും ഹക്കീംക്ക ഞങ്ങളുടെ റൂമിൽ നിന്നും എടുത്തു തന്നിരുന്നു. എംബസിയിൽ നിന്നും ചെറിയ മോന് പാസ്പോർട്ടും അനുവദിച്ചുകിട്ടിയിരുന്നു
ഇന്ന് രാത്രി ഫ്ലൈറ്റിൽ ഞാൻ നാട്ടിലേക്ക് പോവുകയാണ്
ഹസീനയെ തനിച്ചാക്കാൻ മനസ്സു വരുന്നില്ല.
ഈ അവസ്ഥയിൽ ഞാൻ നിസ്സഹായയുമാണ്.
നാളെ സുബൈറിന്റെ മയ്യത്ത് ഖബറടക്കുമെന്ന് ആരൊക്കെല്ലാ പറയുന്നത് കേട്ടു.
എങ്ങനെയാണ് സുബൈറിന് ഇങ്ങനെ എന്റെ മോളോട് ചെയ്യാൻ കഴിഞ്ഞത്?
എത്ര വിശ്വാസത്തോടെയാണ് അവരുടെ വീട്ടിൽ അവൾ കഴിഞ്ഞത് - ഒരു സംശയത്തിനും ഇടം തന്ന ട്ടില്ല. ഒരു വാക്കിലോ നോക്കി ലോ
പിന്നെ എങ്ങനെ....?
പന്ത്രണ്ട് വയസ്സേ ആ കുന്നുള്ളൂ എങ്കിലും പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ട് ഉമ്മുകുൽസു വിന്.
സുബൈറും ഹസീനയും പുറത്തു കൊണ്ടുപോയി സകല ഫാസ്റ്റ്ഫുഡും അവൾ ആവശ്യപ്പെടുന്ന സെക്കന്റിൽ വാങ്ങി കൊടുക്കും
ഞാനുണ്ടാക്കുന്ന ഒരു സാധനവും മോൾ കിഴക്കില്ല
ആട്ടിറച്ചിയും കേ ഴി ഇറച്ചിയും പൊരിച്ചാലേ വല്ലതും ഈ വീട്ടിൽ നിന്നും അവൾ തിന്നാറുള്ളൂ.
ഞാനും അബ്ദുക്കയും നോക്കുന്നതിലും ശ്രദ്ധിക്കുന്നതിലും കാര്യമായ് സുബൈറും, ഹസീനയും മോളെ നോക്കുന്നുണ്ട്
പിന്നെ എവിടെയാണ് പിഴച്ചത്
അള്ളാ.... അരോട് ചോദിക്കാൻ
ഉത്തരങ്ങളില്ലാത്ത കുറേ ചോദ്യങ്ങളുമായി ഞാൻ നാട്ടിലേക്ക് .....
എയർപോർട്ടിൽ നിന്നും വീട്ടിലേക്കു കയറുമ്പോൾ എന്നെ കാത്തിരുന്നത്
തികച്ചും അപ്രതീക്ഷിതമായ മറ്റൊരു ദുരന്തവാർത്തയായിരുന്നു.!!
.................... തുടരും: .....
അസീസ് അറക്കൽ
*****************"

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot