നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തയ്യാറെടുപ്പ്

തയ്യാറെടുപ്പ്
അയ്യോ.... എന്നെ ഇടിക്കാതിച്ചായ എന്ന് നിലവിളി കേട്ടാണ് അവൻ ഞെട്ടിയുണർന്നത് കണ്ടത് സ്ഥിരം കാഴ്ച തന്നെയാണ് , അപ്പൻ അമ്മയെ പൊതിരെ തല്ലുന്നു.,അമ്മയുടെ നിലവിളി ആ ഒറ്റമുറി വീടിന്റെ പൊളിഞ്ഞ് ഭിത്തികളിൽ തട്ടി അവന്റെ കാതുകളിൽ പ്രതിധ്വനിച്ചു ഒപ്പം അപ്പന്റെ ആക്രോശവും.അപ്പനെ തള്ളി മാറ്റി അമ്മയെ രക്ഷിക്കണമെന്നുണ്ട് ഭയമാണവനു അപ്പനവനെ തല്ലുമോയെന്നുള്ള ഭയം.ഒരിക്കൽ അവനുമനുഭിച്ചതാണ് ആ കൈകളുടെ ചൂട് അന്ന് കൊണ്ടവൻ നിർത്തിയതാണ് അമ്മയെ രക്ഷിക്കുന്ന് ശ്രമം. ഒരിക്കൽ അമ്മയും പറഞ്ഞിട്ടുണ്ട്"അപ്പൻ തല്ലുമ്പോൾ മോൻ ഇടയ്ക്ക് വീഴരുതെന്ന് ദയനീയമായി അമ്മ അത് പറയുമ്പോൾ നിരാശനായി തലകുലുക്കാനെ അവനു കഴിയുമായിരുള്ളു . പെട്ടെന്ന് അവന്റെ ചിന്തകളെയുണർത്തി കൊണ്ട് കഞ്ഞികലം നിലത്ത് വീണുടയുന്ന് ശബ്ദമവൻ കേട്ടു ഒപ്പം അമ്മയുടെവേദന കൊണ്ട് പുളയുന്ന കാഴ്ചയും. കാഴച്ചകളെല്ലാം നിസ്സഹായനായി നോക്കി നിൽക്കാനെ അവനു കഴിയുമായിരുന്നുള്ളു.മദൃത്തിന്റെ വീര്യം തെല്ലൊന്നു അടങ്ങിയകൊണ്ടൊ? സ്വന്തം ഭാര്യയെ തല്ലി ക്ഷീണിച്ചതിനാലോ? അയാൾ മുറിയുടെ ഒരു മൂലയിലേക്ക് വേച്ച്.... വേച്ച് നടന്നു.അപ്പൻ അടങ്ങുന്നത് കണ്ടിട്ടാവണം അവൻ അമ്മക്കരികിലേക്കോടി അമ്മയുടെ വായിൽ നിന്നും ചുടു ചോര ഒഴുകുന്നുണ്ട് , വേദനയും ദുഖവും മൂലമവർ കരയുകയാണ്.....അമ്മകോഴി തന്റെ കുഞ്ഞുങ്ങളെ ചേർത്തണക്കുന്ന് പോലെ അവൻ അമ്മയെ ചേർത്തണച്ചു . അവന്റെ ഉള്ളിൽ നിഷ്ക്രിയത്വത്തിന്റെ കടൽ ആഞ്ഞടിക്കുകയാണ്.അമ്മയുടെ മുഖത്ത് നിന്ന് കണ്ണീരുകലർന്ന് രക്തം ആ കുഞ്ഞ് കൈകൾ കൊണ്ടവൻ തുടച്ച് മാറ്റിയപ്പോൾ അവൻ കണ്ടു അപ്പന്റെ വിരൽപാടുകൾ അമ്മയുടെ കവിളിൽ.അമ്മയെ ഭിത്തിയിൽ ചാരി ഇരുത്തിയ ശേഷം അവൻ ചായപ്പിലേക്കോടി വെള്ളം എടുക്കാനുള്ള ഓട്ടമായിരുന്നു അത്. വെള്ളവുമായി തിരികെ വന്നവൻ അമ്മയുടെ വായിലേക്ക് കുറേശ്ശെ..... കുറേശ്ശെ വെള്ളം ഒഴിച്ചു കൊടുത്തു . ഒരു നേർത്ത ഏങ്ങലോടെ അവൻ ഒഴിച്ചുകൊടുത്ത് വെള്ളം കുടിച്ചതിനുശേഷം പറഞ്ഞു "മോൻ പോയി കിടന്നോളൂ".അമ്മ അങ്ങനെ പറഞ്ഞപ്പോൾ അവൻ ഓർത്ത എന്നും രാത്രി ഇതാണ് നടക്കാറുള്ളത് പകലുമുഴുവൻ പണിയെടുത്ത് കഴിഞ്ഞുവരുന്ന അമ്മ എവിടുന്നേലും തട്ടിക്കൂട്ടി ഒപ്പിക്കുന്നരൊല്പമരി കഞ്ഞി വച്ച് തനിക്കും വന്ന ശേഷിച്ചത് അപ്പനു വച്ച് നോക്കിയിരിക്കും. അമ്മ കഴിക്കുന്നില്ലെയെന്ന ?ചോദിച്ചാൽ "അപ്പൻ കഴിച്ചിട്ട് കഴിക്കാമെന്ന് "പറയും എന്നാൽ അവനൊരിക്കലും കണ്ടിട്ടില്ല അമ്മ അത്താഴം കഴിക്കുന്നത്, മിക്കപ്പോഴും രാത്രിയിൽ ഏതെങ്കിലും സമയത്ത് കയറിവരുന്ന് മദ്യപാനിയായ അപ്പന്റെ അമ്മയ്ക്ക് മേലുള്ള ആക്രമണം കേട്ടാണ് അവൻ ഞെട്ടിയുണരുക. അവന്റെ ചിന്തകൾ അങ്ങനെ കാടുകയറുകയാണ് , അവനോർത്തു തനിക്ക് മാത്രം എന്താണ് ഇങ്ങനെയൊരു വിധി ? തന്റെ കൂട്ടുക്കാരെല്ലാം വിശപ്പില്ലാതെ കളിച്ചും, രസിച്ചും നടക്കുമ്പോൾ അവനെപ്പോഴും പട്ടിണിയിലും ദുഖത്തിലുമാണ്. പണിക്കു പോകാതെ അമ്മ കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടുന്ന പൈസ തട്ടിപ്പറിച്ച് കള്ളുഷാപ്പിലേക്ക് ഓടുന്ന അപ്പനെയവൻ മനസ്സിൽ ശപിച്ചു. സങ്കടവും ദേഷ്യവുമെല്ലാം അവന്റെ ഇളം മനസ്സിൽ അലയടിച്ചു.
രാവിലെ കണ്ണുതുറക്കുമ്പോൾ അമ്മ മുറിയിൽ ചിന്നി ചിതറി കഞ്ഞിക്കലവും അങ്ങിങ്ങായി ചിതറി
കിടന്നിരുന്ന് ചോറും തൂത്ത് മാറ്റുന്ന തിരക്കിലായിരുന്നു. ഇന് ഉറങ്ങിയത് എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അമ്മ വിളിച്ചത് "മോനേ മുഖം കഴുകി വാ കാപ്പി തരാമെന്നും", തനിക്കിതൊന്നും പതിവില്ലാത്തതാണ് രാവിലെ കാപ്പി, ചായ .വേണ്ടാത്തതു കൊണ്ടല്ല മറിച്ച് ദിവസവും ഉണ്ടാക്കാൻ കഴിയാത്ത നിവർത്തി കേട് കൊണ്ടാണ്. അവനാ ഗ്ലാസ് കൊതിയോടെ വാങ്ങി ഒരല്പം വായിലേക്ക് ഒഴിച്ചു മധുരം ഒട്ടുമില്ലാത്ത കാപ്പി പൊടി പേരിനു മാത്രമെങ്കിലും അവനത് അമ്യത പോലെ കുടിച്ചു. അവനോർത്തു ഇന്ന് ശനിയാഴ്ചയാണ് സ്കൂൾ ഇല്ല ,സ്കൂൾ ഉള്ള ദിവസം മാത്രമാണ് തനിക്ക് ഒരു നേരമെങ്കിലും വയറു നിറയെ ആഹാരം കഴിക്കാൻ ആകുക ഇന്ന് അതിനും സാധിക്കില്ല . സ്കൂളിൽ പോകാൻ കഴിവുണ്ടായിട്ടല്ല എങ്കിലും ഒരു നേരമെങ്കിലും ആഹാരം കിട്ടുമല്ലോ എന്ന് ആശ്വാസം, പഠിക്കാൻ കഴിവുള്ളവനാണ് എന്ന് മാഷ് പറയാറുണ്ട് എന്നാൽ പഠിക്കാനുള്ള പുസ്തകങ്ങൾ വാങ്ങാനുള്ളശേഷി അവന്റെ അമ്മയ്ക്കില്ല . അമ്മ വേലക്കു നിൽക്കുന്ന് വീട്ടിലെ കുട്ടികളുടെ പഴയ കീറിയ വസ്ത്രങ്ങളാണവന്റെ പുത്തനുടുപ്പുകൾ, അവരുടെ മുക്കാലും തീരാറായ പെൻസിലുകളും ബുക്കുകളുമാണവന്റെ അറിവിന്റെ ലോകം . ശനിയാഴ്ച എന്ന് നിരാശ മനസ്സിൽ കൂടു കൂട്ടുമ്പോഴാണ് അമ്മയുടെ ശബ്ദം മോനേ "അമ്മ പോകുകയാണ്" അപ്പൻ രാവിലെതന്നെ ഇറങ്ങിപ്പോയിരിക്കുന്നു കാണുന്നില്ല, "കലത്തിൽ കഞ്ഞി ഉണ്ട്" ഉച്ചയ്ക്ക് കുടിച്ചോണം എന്ന് അമ്മ പറഞ്ഞപ്പോൾ അവനിൽ സന്തോഷവും വിഷമവും ഒരുപോലെ ഉണ്ടായി. അമ്മ വീട്ടിൽ നിന്നിറങ്ങി അവന്റെ കണ്ണിൽ നിന്നും മറയുന്നത് വരെ അവൻ നോക്കി നിന്നു. സമയം കടന്നു പോയി... സൂര്യൻ പ ഇന്നത്തെ ദൗത്യം കഴിഞ്ഞ് പടിഞ്ഞാറൻ സീമയിലേക്ക് മറഞ്ഞു അവന്റെ നെഞ്ഞിടിപ്പ് കൂടി.. കൂടി... വന്നു മറ്റൊരു രാത്രി കൂടി കടന്നു വരുന്നു, അവനിതെല്ലാം ശീലമാണെങ്കിലും എവിടെയോ ഒരു ഭയം അവനിൽ രൂപപ്പെട്ടു , ഇന്നെങ്കിലും അപ്പനെ തടയണമെന്ന് അവൻ മനസ്സിൽ കരുതി, അവൻ തയ്യാറായിരിക്കുന്നു.........
ഉറക്കത്തിൽ നിന്നും ഞെട്ടിയുണരാൻ
ശുഭം
ലിജോ സി ഫിലിപ്പ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot