ഒരേ രക്തത്തിൽ പിറന്ന സ്വന്തം ചേട്ടൻ നേരിയ നിലാവെളിച്ചത്തിൽ കല്ലിൽതട്ടിവീണ അനിയന് നേരെ മുഖം തിരിച്ചു. അവന്റെ വേദനയുടെ നിലവിളിയ്ക്കു മുൻപിൽ അവർ കാതുകൾ പൊത്തിപിടിച്ചു.
ഒറ്റപ്പെട്ട 3 ഏക്കർ പറമ്പിനു നടുവിലായി രണ്ടു വീടുകളിലായിരുന്നു രമേശും അവന്റെ ചേട്ടൻ സുധിയും താമസിച്ചിരുന്നത്. അവരുടെ വിവാഹത്തിന് ശേഷം ചെറിയ പൊട്ടലും ചീറ്റലിലും തുടങ്ങിയ കുടുംബപ്രശ്നങ്ങൾ വളർന്നൊരു കൂറ്റൻ മരമായി ആ വീടിനെ രണ്ടായി പിളർന്നു. വഴക്കൊഴിയാത്ത ദിവസങ്ങൾ കണ്ടുമടുത്ത അവരുടെ അച്ഛനുമമ്മയും വീടും സ്‌ഥലവും ഭാഗം വെച്ച് രണ്ടുപേരുടെയും വഴക്കിന് വിരാമമിട്ടുകൊണ്ട് നാടകത്തിന് തിരശീലയിട്ടു.
പക്ഷെ രണ്ടു വീടുകളിലും അവർ അന്യരെ പോലെ ജീവിച്ചു, പരസ്പരം കണ്ടാൽപ്പോലും മുഖം തിരിച്ചു നടക്കുന്ന ശത്രുകളെ പോലെ അവർ പെരുമാറി.
അടുത്തുള്ള വീടുകളിൽ താമസിച്ചാൽ രക്തബന്ധമായാലും ഒലിച്ചു പോകുമെന്ന് ഇതുകണ്ട് കാണിതള്ള നാടുനീളെ പാടിനടന്നു. അതുകേട്ട നാട്ടുകാരും കാണിതള്ളയെ ശെരിവെച്ചു. നാട്ടിലെ സ്ത്രീകൾക്ക് പിറുപിറുക്കാൻ പുതിയൊരു നേരമ്പോക്കായി. മറ്റുള്ളവരുടെ സങ്കടത്തിൽ മാറിനിന്നു ചിരിക്കാൻ ഒരായിരം പേരുണ്ടാകും കൂടെ നിന്ന് കരയുവാൻ ഒന്നോ രണ്ടോ ആളുകൾ കൂടെയുണ്ടായാൽ ഭാഗ്യം.
ബോധരഹിതനായി പറമ്പിൽ കിടക്കുന്ന രമേശിന് കൂട്ടിനു റബ്ബറും, തെങ്ങും, കൂട്ടിൽചേക്കേറിയ പക്ഷികളും മാത്രം. ഇതൊന്നും അറിയാതെ രമേശിന്റെ ഭാര്യയും മകളും 20 കിലോമീറ്റർ ദൂരെയുള്ള അവളുടെ വീട്ടിലായിരുന്നു.
ബോധരഹിതനായി പറമ്പിൽ കിടക്കുന്ന രമേശിന് കൂട്ടിനു റബ്ബറും, തെങ്ങും, കൂട്ടിൽചേക്കേറിയ പക്ഷികളും മാത്രം. ഇതൊന്നും അറിയാതെ രമേശിന്റെ ഭാര്യയും മകളും 20 കിലോമീറ്റർ ദൂരെയുള്ള അവളുടെ വീട്ടിലായിരുന്നു.
കുഴിമാടത്തിൽ അഗാധനിദ്രയിലാണ്ട അമ്മയ്ക്കും അച്ഛനും പോലും നോവുണർത്തുന്ന കാഴ്ച്ചയായിരുന്നത്
മണ്ണിലലിഞ്ഞ അച്ഛന്റെയും അമ്മയുടെയും ആത്മാവ് പോലും ഒന്ന് പിടഞ്ഞു. എന്നിട്ടും സ്വന്തം ചേട്ടന്റെ മനസ്സലിഞ്ഞില്ല.
ഭാഗം വെച്ചപ്പോളും വീട് അനിയന് കൊടുത്തു, താൻ സ്വയം കഷ്ടപ്പെട്ട് വീടുണ്ടാക്കി എന്നു സുധി മനസ്സിൽ പറഞ്ഞു. കുഞ്ഞുനാളിൽ മുതൽ "അവൻ കുഞ്ഞാണ്" എന്ന് കേട്ട് പഴകിയ ആ വാക്കുകൾ അവന്റെ കാതുകളിൽ ആരോ മന്ത്രിച്ചു. ജനവാതിലിലൂടെ ഇരുട്ടിലേക്ക് നോക്കിയിരിക്കുന്ന സുധിയുടെ കാതുകളിൽ ആ വാക്കുകൾ അശരീരിയായി മുഴങ്ങിക്കൊണ്ടിരുന്നു. ഇടിമിന്നൽ തന്റെ കാലടികളിലൂടെ പ്രഹരിച്ചു ദേഹമാകെ പടരുന്നത് പോലെ അവനു തോന്നി.താന്നിരിക്കുന്ന ചാരുകസേരയിൽ നിന്ന് ഏതോ ദിവ്യശക്തി അവനിൽ ഉയിർത്തേറ്റതുപോലെ അവൻ ഊർജ്ജസ്വലനായി ചാടി എഴുന്നേറ്റതും സുധിയോട് ഭാര്യ ചോദിച്ചു:

"എങ്ങോട്ടാ ചേട്ടാ"
"അകത്തിരിക്കുന്ന ടോർച്ച് എടുക്ക്"
""എന്തിനാ?"
"നിന്നോട് എടുക്കാനല്ലേ പറഞ്ഞേ?"
ക്ഷുഭിതനായി കോരിത്തരിച്ചു നിൽക്കുന്ന സുധിയെ കണ്ടവൾ ഭയന്നു. അവൾ പേടിച്ചരണ്ടു ഒരടി പിന്നോട്ടു വാങ്ങി. മുറിയിൽ പോയി ടോർച്ച് എടുത്തവൾ വേഗം തിരികെ വന്നു സുധിയ്ക്കു കൊടുത്തു.
തടിവാതിൽ തുറന്നവൻ ഒരുകൈയിൽ ടോർച്ചും, മറുകൈയ്യിൽ ഫോണുമായി പറമ്പിലേക്കു നടന്നു.പുൽനാമ്പുകളും, തൊട്ടാവാടിയും ചവിട്ടി അവൻ വേഗത്തിൽ നടന്നു രമേഷിന്റെ അടുത്തെത്തി.
മദ്യത്തിന്റെ രൂക്ഷഗന്ധവും, മുഷിഞ്ഞ വസ്ത്രങ്ങളും രക്തത്തിൽ കുളിച്ചുകിടക്കുന്ന രമേശും.തല കല്ലിലിടിച്ചു ആഴത്തിൽ മുറിഞ്ഞു ചോര വാർന്നൊഴുകുന്നു.അവൻ ഉടുത്തിരുന്ന മുണ്ടിന്റെ താഴ്വശം കീറി അവന്റെ മുറിവ് മുറുക്കികെട്ടി. അപ്പോഴേക്കും കൈയിൽ റാന്തലുമായി സുധിയുടെ ഭാര്യ അവരുടെ അടുത്തെത്തി.
രമേശിനെ താങ്ങിയെടുത്തു രണ്ടുപേരും കൂടെ കാറിനു അടുത്തേക്കു നടന്നു.
"പോയി , താക്കോൽ എടുത്തിട്ട് വാ"
അവൾ കാറിന്റെ താക്കോൽ എടുത്തു സുധിയുടെ കൈയിൽ കൊടുത്തതും അവൾ പറഞ്ഞു
"പുതിയ കാറാണ്..കാറിന്റെ സീറ്റ് മുഷിയില്ലേ"
"മിണ്ടരുത്, നീ ഒറ്റൊരുത്തിയാണ് എല്ലാത്തിനും കാരണം..കുടുംബം നശിപ്പിച്ചവൾ.."

സുധി അവനെ താങ്ങി കാറിന്റെ പിൻസീറ്റിൽ കിടത്തി.ചോരയിൽ കുളിച്ച അവന്റെ മുഖം സുധി ഒന്നേ നോക്കിയുള്ളൂ. വേഗം തന്നെ വണ്ടിയെടുത്തവർ ആശുപത്രിയിലേക്കു തിരിച്ചു.
അരമണിക്കൂറിനുള്ളിൽ അവർ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിലെത്തി. അവനെ സ്‌ട്രെച്ചറിൽ കിടത്തി അകത്തേക്കു കൊണ്ടുപോയി.
അരമണിക്കൂറിനുള്ളിൽ അവർ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിലെത്തി. അവനെ സ്‌ട്രെച്ചറിൽ കിടത്തി അകത്തേക്കു കൊണ്ടുപോയി.
പുറത്തുകിടക്കുന്ന രണ്ടു കസേരകളിൽ അവർ ഇരുന്നു.ചോരയിൽ കുതിർന്ന അവരുടെ വസ്ത്രം എല്ലാവരും നോക്കുന്നുണ്ടായിരുന്നു.
സുധി ഇതൊന്നും ശ്രദ്ധിക്കാതെ കുറ്റബോധത്തിന്റെ ആഴക്കടലിൽ മനഃസാക്ഷിയുടെ തടങ്കലിൽ ആയിരുന്നു.
സുധി ഇതൊന്നും ശ്രദ്ധിക്കാതെ കുറ്റബോധത്തിന്റെ ആഴക്കടലിൽ മനഃസാക്ഷിയുടെ തടങ്കലിൽ ആയിരുന്നു.
കുറച്ചു നേരത്തിനു ശേഷം ഡോക്ടർ കൂട്ടിരുപ്പുകാരെ അന്വേഷിച്ചു. കസേരയിൽ നിന്നുമെഴുന്നേറ്റു സുധി ഡോക്ടറുടെ അടുത്തേക്ക് യാന്ത്രികമായി നടന്നു.
"സോറി,...വളരെ വൈകിപ്പോയി. ഒരുപാട് രക്തം പോയി.നല്ല ആഴത്തിൽ തലയിൽ മുറിവുണ്ട്.ഒരൽപം നേരത്തെ കൊണ്ടുവന്നിരുനെങ്കിൽ..."
ഇടറിയ കാലടികൾ പിന്നോട്ട് അടിവെച്ചു പുറകിലുള്ള ഭിത്തിയിൽ തട്ടിനിന്നു.
ഇടറിയ കാലടികൾ പിന്നോട്ട് അടിവെച്ചു പുറകിലുള്ള ഭിത്തിയിൽ തട്ടിനിന്നു.
"ഞാനാണവനെ കൊന്നത്. തിരിഞ്ഞു നോക്കാത്ത ദുഷ്ടനായ അവന്റെ ചേട്ടൻ..എന്നോട് ക്ഷമിക്കു ഉണ്ണി..." ഒരു ഭ്രാന്തനെപോലെ അവൻ രണ്ടുകൈയും തലയിൽ അടിച്ചു ഉറക്കെ കരഞ്ഞു."ഈ കൈയിൽ കൊണ്ടുനടന്നു വളർത്തിയതാ ഞാൻ അവനെ, ഞാൻ തന്നെ കൊന്നല്ലോ..എന്റെ ഉണ്ണീ. "
5 വർഷങ്ങൾക്കു ശേഷം...
ആ ചാരുകസേരയിൽ ജനവാതിലിലൂടെ വിദൂരതയിലൂക്ക് നോക്കി ഏതോ സ്വപ്നലോകത്തിൽ സുധിയിരുപ്പുണ്ട്. ആരോടെന്നില്ലാതെ ചേഷ്ടകൾ കാണിക്കും.
ആ ദുരന്തത്തിന് ശേഷം സുധി ആരോടും ഒന്നും സംസാരിക്കാറില്ല.. നീണ്ട നാളത്തെ ചികിത്സയും മരുന്നും വിഫലം.
വിധിയുടെ ശാപം പേറിയ ആ ദുരന്തത്തിന്റെ നേർകാഴ്ചകളായി ഇന്നും ആ വീട്ടിൽ സുധിയുണ്ട്. കാഴ്ചക്കാരായി സുധിയുടെ ഭാര്യയും,മകളും പിന്നെ ചുളിഞ്ഞു നേർത്ത അവന്റെ കാലുകളെയും ജനലഴികളെയും ബന്ധിക്കുന്ന ചങ്ങലകളും..
©ഡോ. ഷിനു ശ്യാമളൻ
©ഡോ. ഷിനു ശ്യാമളൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക