Showing posts with label AnandhuRaghavan. Show all posts
Showing posts with label AnandhuRaghavan. Show all posts

ഇരട്ടക്കുട്ടികളുടെ അച്ഛൻ



കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ എന്റെ ആര്യക്ക് ഒരു കുട്ടയിൽ താങ്ങാവുന്നതിലും വല്യ നാണമായിരുന്നു...

ഞാൻ കളിയാക്കുമ്പോൾ ചമ്മിയ അവളുടെ മുഖത്തെ ചിരി കാണാൻ ഒരു പ്രത്യേക ചന്തം ആയിരുന്നു..

കിലുകിലെ കിലുങ്ങിയുള്ള അവളുടെ സംസാരം കേൾക്കുമ്പോൾ സ്വയം മറന്ന് ആ കവിളിൽ ഒരു മുത്തമിടാൻ തോന്നിപ്പോകും..

"ന്താണാവോ അരവിന്ദേട്ടൻ ഇത്ര കാര്യായി ആലോചിച്ചിരിക്കണെ"

മുറിയിലേക്ക് കയറി വന്ന ആര്യ അരവിന്ദന്റെ ആലോചനയോടെയുള്ള മുഖം കണ്ട് ചോദിച്ചു..

"ഒന്നൂല്ല പെണ്ണേ.. ഞാൻ നമ്മുടെ ജീവിതം ഒന്ന്‌ സ്വപ്നം കണ്ടതാ..."

"ഏട്ടോയ്.. എന്താണ് ആ മഹത്തായ സ്വപ്നം.."

കട്ടിലിന്റെ അരുകിൽ വന്നിരുന്ന് ആര്യ ചോദിച്ചു..

"നീയ് ആ ലൈറ്റണക്ക് അര്യേ.. സ്വപ്നങ്ങളുടെ ഒരു കൂമ്പാരമാണ് ഈ മനസ്സിൽ നിറയെ.."

ലൈറ്റണച്ച്‌ അവൾ അരവിന്ദനോട് ചേർന്നിരുന്നു...

അവളോട് അടുത്തിരുന്ന് അരവിന്ദൻ മെല്ലെ ആ ചെവിയിൽ പറഞ്ഞു "എനിക്ക് ഇരട്ടക്കുട്ടികളുടെ അച്ഛനാവണം"

"ശോ... ഈ ഏട്ടന് ഒരു നാണവും ഇല്ലേ??" വേദനിക്കും വിധം അരവിന്ദന്റെ കവിളിൽ നുള്ളി അവൾ തിരിഞ്ഞു കിടന്നു..

"ഞാൻ എന്തിന് നാണിക്കണം..?? പുറത്തേക്ക് പോകുമ്പോൾ ഒക്കെയും അയൽക്കാർ എന്നെ നോക്കി പറയണം "ദാ.. 'ഇരട്ടക്കുട്ടികളുടെ അച്ഛൻ' പോണെന്ന്..

ഒരേ വേഷത്തിൽ കൈകോർത്ത് നടന്നു പോകുന്ന അവരെക്കാണാൻ എന്ത് ഭംഗി ആയിരിക്കും.. അത് പെൺകുട്ടികൾ കൂടി ആയാൽ മനം നിറഞ്ഞു..

അച്ഛാ എന്ന് വിളിച്ച് അവർ തന്റെ കൈവിരലുകളിൽ തൂങ്ങി ഒപ്പം നടക്കണം...

"ഈ മനുഷ്യനെക്കൊണ്ട് തോറ്റല്ലോ.. ഒന്ന് കിടന്നുറങ്ങാവോ..? "

അവളുടെ കൈ എടുത്ത് മെല്ലെ ഞാൻ എന്റെ നെഞ്ചോട് ചേർക്കാൻ ഒരു ശ്രമം നടത്തി.. എന്റെ കൈ തട്ടി മാറ്റി അവൾ അങ്ങനെ തന്നെ കിടന്നപ്പോഴും അടക്കിപിടിച്ചുള്ള കിലുങ്ങുന്ന
ആ ചിരി എന്റെ കാതുകളിൽ മുഴങ്ങിക്കേൾക്കാമായിരുന്നു...

***************

ലേബർ റൂമിലേക്ക് കയറുമ്പോൾ സ്ട്രെച്ചറിൽ കിടന്ന് കൊണ്ട് അവന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചു.. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു..

അവന്റെ കണ്ണുകളും അറിയാതെ നിറഞ്ഞിരുന്നു.. അവന്റെ കയ്യോട് ചേർത്ത് വച്ച അവളുടെ കയ്യിലേക്ക് ഒരു തുള്ളി കണ്ണുനീർ ഇറ്റുവീണു... അവളുടെ വേദനകളെ മാറ്റുന്ന കണ്ണുനീർ...

മിടിക്കുന്ന ഹൃദയത്തോടെ അരവിന്ദൻ ഇരുപ്പുറക്കാതെ ചുറ്റി നടന്നുകൊണ്ടിരുന്നു..

"കളിപറഞ്ഞും.. ചിരിച്ചും.. പിണങ്ങിയും കഴിഞ്ഞുപോയൊരാ ദിവസങ്ങളുടെ ഓർമയിൽ അവളുടെ വേദന മയ്ക്കണമേ.." മനസ്സാൽ അവൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു...

നിരനിരയായ് ഇട്ടിരിക്കുന്ന കസേരകളിൽ ഇരിക്കുന്ന തന്റെ അമ്മയും ആര്യയുടെ അമ്മയും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നു.. മറ്റുള്ളവർ ഒക്കെ അവിടിവിടായി അങ്ങനെ ഇരിക്കുന്നു.. അവരുടെ മുഖങ്ങളിൽ ഒക്കെ പുതിയോരഥിതി കൂടി വരുന്നതിന്റെ സന്തോഷം ആയിരുന്നു...

അരവിന്ദന്റെ ക്ഷമയോടെയുള്ള കാത്തിരിപ്പിനൊടുവിൽ ദൈവത്തിന്റെ മാലാഖമാരായ രണ്ട് നഴ്സുമാർ ലേബർ റൂമിന്റെ വാതിൽ തുറന്ന് പുറത്തു വന്നു...

"അരവിന്ദൻ ആരാ..."

എന്നെനോക്കി ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.. "ഇരട്ടക്കുട്ടികളുടെ അച്ഛൻ ആയിരിക്കുന്നു...

ടർക്കിയിൽ പൊതിഞ്ഞ് പിടിച്ചിരിക്കുന്ന ഓമനത്തമുള്ള ആ രണ്ട് മുഖങ്ങൾ ഞാൻ കണ്ടു.., അതെ രണ്ട് പെൺകുഞ്ഞുങ്ങൾ..

ഇരുകൈകളാലും രണ്ട് അമ്മമാരും കുഞ്ഞുങ്ങളെ ഏറ്റുവാങ്ങിയപ്പോൾ അരവിന്ദന്റെ മനസ്സ് സന്തോഷത്താൽ പുളകിതമായിരുന്നു..അവൻ സ്വയം മന്ത്രിച്ചു.. 'ഇരട്ടകുട്ടികളുടെ അച്ഛൻ'

ലേബർ റൂമിൽ നിന്നും മുറിയിലേക്ക് വന്നപ്പോൾ സ്നേഹം തുളുമ്പുന്ന എന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു..

"ഏട്ടന്റെ സ്വപ്നത്തിന്റെ ഒരു പവർ.."

അപ്പോഴത്തെ എന്റെ സ്നേഹത്തിൽ സ്വയം മറന്ന് ഞാൻ അവളുടെ നിറുകയിൽ ഒരു മുത്തമിട്ടു...!!

സമർപ്പണം : ഒരുപാട് വേദന സഹിച്ചും , ത്യാഗം സഹിച്ചും.. ഈ ഭൂമിയിൽ ഓരോ കുരുന്നിനും ജന്മമേകുന്ന സ്നേഹനിധികളായ അമ്മമാർക്കു മുൻപിൽ ഹൃദയപൂർവം സമർപ്പിക്കുന്നു...!!

മീര



"മീരാ... നീയവിടെ എന്തെടുക്കയാ.. എത്ര നേരായി ഞാൻ വിളിക്കണു.." അല്പം ദേഷ്യത്തോടെ വിനയൻ വീണ്ടും മീരയെ വിളിച്ചു.. "ഞാൻ മോൾക്ക്‌ സ്കൂളിൽ കൊണ്ടുപോകാനുള്ള ചോറെടുക്കയായിരുന്നു വിനയേട്ടാ.. ഏട്ടൻ എന്തിനാ ഇവിടെ കിടന്ന് തുള്ളണെ.." മുഖം വീർപ്പിച്ച്‌ മീര അതു പറയുമ്പോൾ അനുമോൾക്ക് ചിരി വന്നു.. അല്ലേലും അച്ഛൻ ഇങ്ങനാ ഇടക്കിടക്ക് അമ്മയോടൊന്ന് ദേഷ്യപ്പെട്ടില്ലേൽ ഒരു സന്തോഷം കിട്ടില്ല.., അതാണ് അച്ഛന്റെ സ്നേഹം.. "അല്ലേലും കുറച്ചായി അച്ഛന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല ഈ അമ്മക്ക്.." അച്ഛന്റെ ദേഷ്യം കൂട്ടാനായി അനുമോൾ രംഗം ഒന്ന് ചൂടാക്കി കൊടുത്തു.. "എനിക്ക് കൈ രണ്ടേ ഒള്ളു അനുമോളെ.., രാവിലെ മുതൽ അച്ഛനും മോൾക്കും കൂടി ഓരോന്ന് അങ്ങ് കല്പിച്ചാൽ മതീല്ലോ.. എല്ലാം ചെയ്യാനായി 'അമ്മ ഒരാൾ ഉണ്ടല്ലോ ഇവിടെ.." മീര അതു പറയുമ്പോൾ അവളിൽ ഒരു സങ്കടം ഒളിഞ്ഞിരുപ്പുണ്ടാരുന്നു... വിനയേട്ടൻ രാവിലെ ഓഫീസിലേക്ക് പോകും മോൾ സ്കൂളിലേക്കും.. പിന്നീടുള്ള ഓരോ മണിക്കൂറുകളും ഓരോ യുഗങ്ങൾ പോലെയാണ്.. ഓരോ ഭർത്താക്കൻമാരും രാവിലെ മുതൽ അവരുടേതായ തിരക്കുകളിലേക്ക് മുഴുകുമ്പോൾ വീട്ടിൽ തനിച്ചിരിക്കുന്ന ഭാര്യയെ ഓർക്കാൻ എവിടെ സമയം..? രാവിലെ തനിയെ ആക്കി പോകുമ്പോൾ പിൻതിരിഞ്ഞ് ഒരു നോട്ടത്തിനായ്.., ഒരു പുഞ്ചിരിക്കായി ഒരുപാട് കൊതിക്കാറുണ്ട്.. നിറഞ്ഞു വന്ന കണ്ണുകൾ സാരിതുമ്പാൽ അവൾ തുടച്ചു.. "മീരേ.. ഒന്നു വന്നേ ഇങ്ങട്.. ഞങ്ങൾ ഇറങ്ങുകയാ.." മീര ഉമ്മറത്തേക്കെത്തുമ്പോൾ വിനയൻ അവളുടെ വരവും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.. "എന്താ ഏട്ടാ.." വിനയന്റെ അരുകിൽ എത്തി അവൾ ചോദിച്ചു.. തന്നെ നോക്കി നിൽക്കുന്ന മീരയെ നെഞ്ചോടടക്കി ആ കവിളിൽ ഒരു ചുംബനം കൊടുത്തു വിനയൻ.. കണ്മുന്നിൽ നടക്കുന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാതെ ആ നെഞ്ചോട് ഒട്ടി നിന്നു മീര... ഉമ്മറപ്പടിയിൽ ഇരുന്ന അനുമോൾ നാണത്താൽ കണ്ണുകൾ ഇറുകെ അടച്ചു... അനുമോളുടെ കയ്യും പിടിച്ച് നടന്നകലുന്ന വിനയനെ നനവാർന്ന മിഴികളാൽ അവൾ നോക്കി നിന്നു.. Written by ; Anandhu Raghavan

നിശബ്ദത





ക്ലാസിലെ അൻപത്തിമൂന്ന് കുട്ടികളുടെയും നിശബ്ദതയെ മുറിച്ചുകൊണ്ടവൻ ചോദിച്ചു, "സാർ ഞാൻ ചെയ്തതിൽ എന്താണ് തെറ്റ്" "ഈ ക്ലാസിൽ ഇത്രയും ആണ്കുട്ടികൾ ഉണ്ടായിട്ടും ഇന്നലെ വൈകുന്നേരം നീ സൂര്യകലയുടെ കുടയിൽ കയറി റോഡ് വരെ പോയതെന്തിനാ.." " ഒരു പെണ്കുട്ടിയോടൊപ്പം ഒരു കുടക്കീഴിൽ ഒന്നിച്ചു നടന്നാൽ അത് ഒരു തെറ്റാണോ സാർ.. അവൾ പെണ്കുട്ടിയാണെങ്കിലും എന്റെ സുഹൃത്താണ്.. " "നീ പറയുന്നത് ശരിയാണ് , പക്ഷെ ഈ സ്കൂളിലെ മറ്റു കുട്ടികൾ അത് അങ്ങനെ വെറും ഒരു സൗഹൃദമായി കാണണമെന്നില്ല.." ശ്രീഹരി എന്തോ പറയാൻ തുനിഞ്ഞപ്പോഴത്തേക്കും അവന്റെ നോട്ടം സൂര്യകലയിലേക്ക് എത്തി. അവളുടെ ചൂണ്ടു വിരൽ ചുണ്ടോട് ചേർന്നു.. ഒന്നും പറയണ്ട എന്നാണ് അവൾ ഉദ്ദേശിച്ചതെന്നു അവനു മനസിലായി... "ഇനി ഇതാവർത്തിക്കരുത്" രാജ്‌മോഹൻ പറഞ്ഞു നിർത്തി.. ശ്രീഹരി മൗനമായി അവിടെ ഇരുന്നു.. മനസിലേക്കെത്തിയ അമർഷമെല്ലാം അവൻ ഉള്ളിൽ ഒതുക്കി.. രാജ്‌മോഹൻ ക്ലാസ് തുടർന്ന് കൊണ്ടിരുന്നു... അടുത്തിരിക്കുന്ന സുമേഷ് അവനെ തോണ്ടി."ശ്രീ കുറച്ചു ദിവസമായി ഞാൻ ശ്രെദ്ധിക്കുന്നു , നിന്റെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്. പഴയ ആ തന്റേടം കുറഞ്ഞിരിക്കുന്നു.. ക്ലാസ്സിൽ ശ്രെദ്ധിക്കാനും തുടങ്ങി.. "എല്ലാം എല്ലാത്തിനും കാരണം അവൾ ആണ്.. "ഒരു പുഞ്ചിരിയാൽ ശ്രീഹരി സുമേഷിനോട് പറഞ്ഞു.. "നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ" സുമേഷ് ശബ്ദം താഴ്ത്തി അവനോട് ചോദിച്ചു. ഒരു ദീർഖ നിശ്വാസത്തോടെ അവൻ പറഞ്ഞു തുടങ്ങി., "അവൾ എനിക്ക് ആരാണെന്ന് ഇപ്പോഴും അറിയില്ല. നിന്നെപ്പോലെ നമ്മുടെ ഫ്രണ്ട്സിനെപ്പോലെ ആണ് അവൾ... ഞങ്ങൾ തമ്മിൽ പ്രണയം അല്ല... ആദ്യം എനിക്ക് അവളോട് പ്രണയം ആയിരുന്നു. ഇപ്പോൾ അത് ആരാധനയാണോ?? എനിക്ക് അത് നിർവചിക്കുവാൻ അറിയില്ലാട.. ശ്രീഹരി പറഞ്ഞു നിർത്തിയതും ഒരു ചോക്കിന്റെ കഷ്ണം അവന്റെ തലയിൽ കൊണ്ടു... "എന്റെ ക്ലാസ്സിൽ സംസാരിക്കരുതെന്ന് അറിയില്ലേ?? പുറത്ത് പോ... രാജ്മോഹന്റെ മുഖത്ത് ദേഷ്യം നിഴലിച്ചു.. സൂര്യകലയുടെ നേരെ അവൻ ഒന്നു പാളി നോക്കി, സ്നേഹത്തിന്റെ ഒരു ചെറു ചിരി അവളുടെ ചുണ്ടുകളിൽ വിടർന്നിരുന്നു... അവൻ പതിയെ ക്ലാസ്സിനു വെളിയിലേക്ക് നടന്നു.. എന്തൊക്കെയോ ചിന്തിച്ച് കൊണ്ട് അവൻ സമയം തള്ളി നീക്കി. കുറച്ച് കഴിഞ്ഞപ്പോൾ രാജ്‌മോഹൻ പുറത്തേക്കു ഇറങ്ങി വരുന്നത് കണ്ടു.. "തന്നെക്കുറിച്ചുള്ള എല്ലാവരുടേം മോശം അഭിപ്രായം മാറിവരികയാണ്.. വീണ്ടും പഴയ ശ്രീഹരി ആകാൻ സ്രെമിക്കരുത്".. രാജ്‌മോഹൻ സ്നേഹപൂർവം അവനോടായി പറഞ്ഞു സ്റ്റാഫ് റൂമിലേക്ക് നടന്നു.. ക്ലാസ്സിൽ നിന്നും സുമേഷും അവന്റെ ബെസ്റ്റ് ഫ്രണ്ട്‌സായ ജെറിനും അജ്മലും കൂടി വന്നു.. അവരുടെ ഫ്രണ്ട്ഷിപ് മറ്റു കുട്ടികൾ അസൂയയോടെയായിരുന്നു നോക്കിയിരുന്നത്..ജാതിയോ മതമോ അവർക്കിടയിൽ അകലങ്ങൾ സൃഷ്ടിച്ചിരുന്നില്ല..ഒരേ പാത്രത്തിൽ നിന്നും ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോഴും അവർക്കറിയാമായിരുന്നു.. വാക്കുകൾ കൊണ്ട് വർണിക്കുന്നതിലും അപ്പുറം ഹൃദയത്തെ സ്പർശിക്കുന്ന ഒരാത്മ ബദ്ധമാണ് സൗഹൃദമെന്ന്.. എത്രത്തോളം അകലാൻ സ്രെമിച്ചാലും ഒരുനാൾ അരുകെ വരും... "എടാ നീ ബാക്കി കഥ പറ" സുമേഷ് അവനോട് പറഞ്ഞു.. വരാന്തയിലൂടെ നടന്ന് അവർ ഗ്രൗണ്ടിലെ വളർന്നു നിൽക്കുന്ന ഒരു നെല്ലിമരത്തിന്റെ തറയിൽ ഇരുന്നു.. "എന്നാലും ഞങ്ങളിൽ നിന്നും മറച്ച് വച്ചെയാ സൗഹൃദം നിനക്ക് അത്രയും വിലപ്പെട്ടതാണോ.. ജെറിനും അജ്മലും ഒരേ സ്വരത്തിൽ അവനോട് ചോദിച്ചു.. "നിങ്ങൾ പോലും അറിയാത്ത എന്റെ പ്രേമം ഞാൻ അവളോട് പറഞ്ഞപ്പോൾ എന്താ അവൾ പറഞ്ഞെന്നറിയുവോ?? ഇപ്പോൾ നീ വെറും വട്ട പൂജ്യം ആണ് ശ്രീ.. നിന്റെ ഫ്രണ്ട്‌സ് അല്ലാതെ മറ്റൊരാൾ നിന്നെപ്പറ്റി നല്ലതാണ് എന്നു പറയുന്നത് ഞാൻ കേട്ടിട്ടില്ല.. ഇങ്ങനെയുള്ള തന്നെ ഞാൻ എങ്ങനെ പ്രണയിക്കും??" അവളുടെ മുൻപിൽ തലകുനിക്കാനെ എനിക്ക് കഴിയുമായിരുന്നുള്ളൂ.. അവൾ പറഞ്ഞതത്രയും സത്യമായിരുന്നു... പിന്നീട് അവൾ എന്നോട് മിണ്ടിതുടങ്ങി.. ക്ലാസ്സിലെ മറ്റു കുട്ടികളും അധ്യാപകരും എന്നെ ഒരു തല്ലിപ്പൊളിയായി ചിത്രീകരിച്ചപ്പോൾ , അവൾ ഒരു സഹോദരനെ എന്ന പോലെ എന്നെ സ്നേഹിച്ചു.. എന്റെ ഓരോ തെറ്റുകളിലും അവൾ എന്നെ ശാസിച്ചു.. നിയന്ത്രിക്കാൻ പാടുപെട്ടിരുന്ന എന്നിലെ കോപം അവളുടെ മുൻപിൽ ചെറുതായിക്കൊണ്ടിരുന്നു... പ്രണയത്തിലും വലുതാണ് ഒരു പെണ്കുട്ടിയോടുള്ള സൗഹൃദം എന്ന് എന്നെ പടിപ്പിച്ചതവളാണ്.. ഒരു പുഞ്ചിരിയോട് കൂടി അവൾ അവൻ ഇരിക്കുന്ന നെല്ലിമരത്തിന്റെ അടുത്തേക്ക് വന്നപ്പോൾ ആ കണ്ണുകളിൽ അവൻ കണ്ടു ,ഒരു സഹോദരനോടുള്ള സ്നേഹം.. NB : എത്ര വലിയ വേദനയിലും സൗഹൃദം ഒരു ആശ്വാസമാണ്.. , മനസിലുള്ള തിന്മകളെ ഉന്മൂലനം ചെയ്യാൻ ഒരു നല്ല സൗഹൃദത്തിന് സാധിക്കും.. അവിടെ ജാതിയോ മതമോ ഇല്ല ആണ് പെണ് വ്യത്യാസം ഇല്ല.. Written by , Anandhu Raghavan

മായ

Image may contain: 1 person

"നന്ദാ ആ കപ്പക്കൂമ്പൽ ഇത്തിരിക്കൂടി വലുതാക്കി എടുക്ക്.." ചെത്തി ഒരുക്കിയിട്ടിരിക്കുന്ന പറമ്പിൽ കപ്പക്കൂമ്പൽ എടുക്കുകയായിരുന്ന നന്ദനോടായി ജാനകിയമ്മ പറഞ്ഞു.. "മണ്ണിനെ പൊന്നാക്കി മാറ്റിയ അച്ഛൻ പണിയുന്ന പോലെ ഒത്തില്ല അല്ലെ അമ്മേ.." അറിയാതെ നന്ദന്റെ കണ്ണുകളിൽ ഒരു നനവ് പടർന്നു.. കൃഷി അച്ഛന്റെ ജീവനായിരുന്നു , അഞ്ച് വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ചപ്പോൾ നന്ദൻ അത് ഏറ്റെടുത്തു.. അവനും അതായിരുന്നു ഇഷ്ടം.. ചിന്തകളിൽ നിന്നും അവനെ ഉണർത്തി അമ്മയുടെ സ്വരം വീണ്ടും നന്ദന്റെ കാതുകളിൽ എത്തി.. "നീ എന്നും ഇങ്ങനെ കൃഷിയും നോക്കി ഇരുന്നാൽ മതിയോ നന്ദാ..?? നിനക്കും വേണ്ടേ ഒരു കുടുംബം.. ഒരു കുഞ്ഞിക്കാൽ കണ്ടിട്ട് മരിക്കണമെന്ന മോഹമേ അമ്മക്കുള്ളൂ..!! ഇന്നലെ ആ ബ്രോക്കർ വേണു പറഞ്ഞ കുട്ടിയേയും നിനക്ക് ഇഷ്ടപ്പെട്ടില്ലെ?? "ആ കുട്ടി എനിക്ക് ചേർന്ന പെണ്ണല്ല അമ്മേ.. എന്റെ അച്ഛൻ അമ്മച്ചിയെ സ്നേഹിച്ച പോലെ നന്ദന് ആ കുട്ടിയെ സ്നേഹിക്കാൻ പറ്റില്ല.. നന്ദന്റെ ജീവിതത്തിലേക്ക് വലതുകാൽ വച്ച് വരുന്ന പെൺകുട്ടി ഈ വീടിന്റെ വിളക്കായിരിക്കണം , ന്റെ അമ്മക്ക് അവൾ മരുമകൾ അല്ല മകൾ ആയിരിക്കണം.." അമ്മയുടെ കണ്ണുകളിൽ നീർക്കണങ്ങൾ ഉരുണ്ട് കൂടുന്നത് നന്ദൻ കാണുന്നുണ്ടായിരുന്നു.. "ഇതുപോലെ ഞാൻ ഈ ഭൂമിയിൽ വിയർപ്പൊഴുക്കുമ്പോൾ നിഴലായ് എന്റെ പിന്നിൽ അവളും ഉണ്ടാകണം. ദുഖങ്ങൾ ഒക്കെ ഞാൻ അവളോട് പങ്കു വെക്കുമ്പോൾ പൊട്ടെടാ നന്ദേട്ടാന്നു പറഞ്ഞ് എന്റെ നെഞ്ചിൽ ചായാൻ കൊതിക്കുന്നവൾ ആകണം.. അതാണ് ഭാര്യ എന്ന സങ്കല്പം..!!" ഏതവസ്ഥയിലും ധൈര്യം പകർന്ന് ഒപ്പം നിൽക്കുന്നവൾ ആകണം ഭാര്യ.. "അപ്പൊ എന്റെ മോന് ഉടനെ കെട്ടാനൊന്നും ഉദ്ദേശം ഇല്ലേ..." "വരും അമ്മേ , ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു പെൺകുട്ടി എനിക്കായ് വരും.." ഞാൻ എന്തോ തമാശ പറഞ്ഞപോലെ 'അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു.. അല്ലേലും 'അമ്മ അങ്ങനെയാണ് എന്റെ ഇഷ്ടങ്ങൾക്കൊന്നും എതിരു നിൽക്കില്ല.. ഞാൻ ചെയ്യുന്നതിൽ ഒരു ശരി കാണും എന്ന്‌ അമ്മക്കറിയാം.. എടുത്ത കപ്പക്കൂമ്പലുകളിൽ ജാനകിയമ്മ കപ്പത്തണ്ട് നട്ടുകൊണ്ടിരുന്നു.. മടിക്കുത്തിൽ ഇരുന്ന ഫോൺ റിങ് ചെയ്തപ്പോൾ തൂമ്പ താഴെ വച്ച് നന്ദൻ ഫോൺ എടുത്തുനോക്കി.. "ബ്രോക്കർ വേണു ആയിരിക്കും നന്ദാ.. നിന്റെ തീരുമാനം അറിയാൻ വിളിക്കണതാവും.." "അല്ല അമ്മേ പരിചയമില്ലാത്ത നമ്പർ ആണ്.." കോൾ എടുത്ത് നന്ദൻ ഫോൺ ചെവിയോട് ചേർത്തു.. "ഹലോ.. , നന്ദേട്ടൻ അല്ലെ..??" മറുവശത്ത് ഒരു സ്ത്രീയുടെ മധുരമായ ശബ്ദം കേട്ടു നന്ദൻ.. "അതേ നന്ദനാണ്. ഇതാര വിളിക്കുന്നെ.." "ഞാൻ മായ.. , എനിക്ക് നന്ദേട്ടനെ ഒന്നു കാണണമായിരുന്നു.. ഇന്ന് വൈകുന്നേരം നാല് മണിക്ക് അവിടുള്ള ബീച്ചിൽ വരണേ.. വരാതിരിക്കരുത്.." "ആരാ നന്ദാ വിളിച്ചേ.." "ഏതോ ഒരു പെൺകുട്ടിയാണമ്മേ.. എന്നെ നന്നായിട്ടറിയാന്ന് തോന്നാണു.. നന്ദേട്ട എന്നാണ് വിളിച്ചത്.. , വൈകുന്നേരം ബീച്ച് വരെ ചെല്ലണമെന്ന്.." "പോയി നോക്ക് മോനെ.. എന്താണെന്ന് അറിയാലോ.." വരണം.. വരാതിരിക്കരുത്, എന്താകും മായക്ക് എന്നോട് പറയാനുള്ളത്..?? പറഞ്ഞതിലും മുൻപേ ബീച്ചിൽ എത്തിയ നന്ദന്റെ മനസ്സ് പല വഴികളിലേക്കും പാഞ്ഞു.. ഇളം നീല ദാവണി ചുറ്റിയ ഒരു പെൺകുട്ടി തന്റെ അടുത്തേക്ക് വരണത് നന്ദൻ കണ്ടു.. അടുത്തേക്കെത്തുന്തോറും അവളുടെ മുഖം കൂടുതൽ വ്യക്തമായി നന്ദൻ കണ്ടു.. നന്ദന്റെ അടുത്തെത്തി മായ നിന്നു.. ആര് ആദ്യം സംസാരിക്കും..?? മായയിൽ നിന്നും നോട്ടം മാറ്റിയ നന്ദൻ ശക്തിയിൽ തീരത്തേക്ക് അടുക്കുന്ന തിരയെ നോക്കി മൗനമായി നിന്നു.. "മൗനത്തിന് വിരാമമിട്ട് മായ പറഞ്ഞു തുടങ്ങി "നന്ദേട്ടന് എന്നെ അറിയില്ലാരിക്കും , പക്ഷെ എനിക്ക് നന്ദേട്ടനെ അറിയാം.. ചിലപ്പോൾ ഞാൻ സ്വയം മറന്ന് നോക്കി നിൽക്കാറുണ്ട്.. സ്വപ്നങ്ങളിൽ കാണുന്നത് പോലുള്ള നന്ദേട്ടന്റെ ജീവിതം.., അമ്മയും നന്ദേട്ടനും മാത്രമുള്ള ആ സ്നേഹവീട്.. ഇഷ്ടാ നന്ദേട്ട.. ഒരുപാടിഷ്ടമാ.." ആശ്ചര്യം നിറഞ്ഞ കണ്ണുകളോടെ നന്ദൻ മായയെ തന്നെ നോക്കി നിന്നു.. "ദൈവമേ ഇതായിരിക്കുമോ എനിക്ക് വിധിച്ച പെണ്ണ്" നന്ദന്റെ മനസ്സിലൂടെ സ്വപ്ന തുല്യമായ ഒരു ജീവിതം കടന്നു പോകുകയായിരുന്നു... "സങ്കടപ്പെടുമ്പോൾ ആ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുകയും... , സന്തോഷങ്ങളിൽ എന്റെയൊപ്പം പുഞ്ചിരി തൂകാൻ മടിയില്ലാത്ത ഒരു മനസ്സും.. അതല്ലേ നന്ദേട്ടാ ഒരു പെണ്ണിന്റെ വിവാഹ സ്വപ്നം..." തന്റെ മനസ്സ് അതേ പോലെ പറയുകയാണോ മായാ.. നന്ദന്റെ മുഖം സന്തോഷത്താൽ വിടർന്നു... തന്റെ നേരെ കൈവീശി നടന്നകലുന്ന മായയെ മനസ്സുകൊണ്ട് ആ നിമിഷം നന്ദൻ ജീവിത സഖിയായ് നെഞ്ചിൽ കുറിച്ചിട്ടു... രചന ; Anandhu Raghavan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo