Slider

മായ

0
Image may contain: 1 person

"നന്ദാ ആ കപ്പക്കൂമ്പൽ ഇത്തിരിക്കൂടി വലുതാക്കി എടുക്ക്.." ചെത്തി ഒരുക്കിയിട്ടിരിക്കുന്ന പറമ്പിൽ കപ്പക്കൂമ്പൽ എടുക്കുകയായിരുന്ന നന്ദനോടായി ജാനകിയമ്മ പറഞ്ഞു.. "മണ്ണിനെ പൊന്നാക്കി മാറ്റിയ അച്ഛൻ പണിയുന്ന പോലെ ഒത്തില്ല അല്ലെ അമ്മേ.." അറിയാതെ നന്ദന്റെ കണ്ണുകളിൽ ഒരു നനവ് പടർന്നു.. കൃഷി അച്ഛന്റെ ജീവനായിരുന്നു , അഞ്ച് വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ചപ്പോൾ നന്ദൻ അത് ഏറ്റെടുത്തു.. അവനും അതായിരുന്നു ഇഷ്ടം.. ചിന്തകളിൽ നിന്നും അവനെ ഉണർത്തി അമ്മയുടെ സ്വരം വീണ്ടും നന്ദന്റെ കാതുകളിൽ എത്തി.. "നീ എന്നും ഇങ്ങനെ കൃഷിയും നോക്കി ഇരുന്നാൽ മതിയോ നന്ദാ..?? നിനക്കും വേണ്ടേ ഒരു കുടുംബം.. ഒരു കുഞ്ഞിക്കാൽ കണ്ടിട്ട് മരിക്കണമെന്ന മോഹമേ അമ്മക്കുള്ളൂ..!! ഇന്നലെ ആ ബ്രോക്കർ വേണു പറഞ്ഞ കുട്ടിയേയും നിനക്ക് ഇഷ്ടപ്പെട്ടില്ലെ?? "ആ കുട്ടി എനിക്ക് ചേർന്ന പെണ്ണല്ല അമ്മേ.. എന്റെ അച്ഛൻ അമ്മച്ചിയെ സ്നേഹിച്ച പോലെ നന്ദന് ആ കുട്ടിയെ സ്നേഹിക്കാൻ പറ്റില്ല.. നന്ദന്റെ ജീവിതത്തിലേക്ക് വലതുകാൽ വച്ച് വരുന്ന പെൺകുട്ടി ഈ വീടിന്റെ വിളക്കായിരിക്കണം , ന്റെ അമ്മക്ക് അവൾ മരുമകൾ അല്ല മകൾ ആയിരിക്കണം.." അമ്മയുടെ കണ്ണുകളിൽ നീർക്കണങ്ങൾ ഉരുണ്ട് കൂടുന്നത് നന്ദൻ കാണുന്നുണ്ടായിരുന്നു.. "ഇതുപോലെ ഞാൻ ഈ ഭൂമിയിൽ വിയർപ്പൊഴുക്കുമ്പോൾ നിഴലായ് എന്റെ പിന്നിൽ അവളും ഉണ്ടാകണം. ദുഖങ്ങൾ ഒക്കെ ഞാൻ അവളോട് പങ്കു വെക്കുമ്പോൾ പൊട്ടെടാ നന്ദേട്ടാന്നു പറഞ്ഞ് എന്റെ നെഞ്ചിൽ ചായാൻ കൊതിക്കുന്നവൾ ആകണം.. അതാണ് ഭാര്യ എന്ന സങ്കല്പം..!!" ഏതവസ്ഥയിലും ധൈര്യം പകർന്ന് ഒപ്പം നിൽക്കുന്നവൾ ആകണം ഭാര്യ.. "അപ്പൊ എന്റെ മോന് ഉടനെ കെട്ടാനൊന്നും ഉദ്ദേശം ഇല്ലേ..." "വരും അമ്മേ , ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു പെൺകുട്ടി എനിക്കായ് വരും.." ഞാൻ എന്തോ തമാശ പറഞ്ഞപോലെ 'അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു.. അല്ലേലും 'അമ്മ അങ്ങനെയാണ് എന്റെ ഇഷ്ടങ്ങൾക്കൊന്നും എതിരു നിൽക്കില്ല.. ഞാൻ ചെയ്യുന്നതിൽ ഒരു ശരി കാണും എന്ന്‌ അമ്മക്കറിയാം.. എടുത്ത കപ്പക്കൂമ്പലുകളിൽ ജാനകിയമ്മ കപ്പത്തണ്ട് നട്ടുകൊണ്ടിരുന്നു.. മടിക്കുത്തിൽ ഇരുന്ന ഫോൺ റിങ് ചെയ്തപ്പോൾ തൂമ്പ താഴെ വച്ച് നന്ദൻ ഫോൺ എടുത്തുനോക്കി.. "ബ്രോക്കർ വേണു ആയിരിക്കും നന്ദാ.. നിന്റെ തീരുമാനം അറിയാൻ വിളിക്കണതാവും.." "അല്ല അമ്മേ പരിചയമില്ലാത്ത നമ്പർ ആണ്.." കോൾ എടുത്ത് നന്ദൻ ഫോൺ ചെവിയോട് ചേർത്തു.. "ഹലോ.. , നന്ദേട്ടൻ അല്ലെ..??" മറുവശത്ത് ഒരു സ്ത്രീയുടെ മധുരമായ ശബ്ദം കേട്ടു നന്ദൻ.. "അതേ നന്ദനാണ്. ഇതാര വിളിക്കുന്നെ.." "ഞാൻ മായ.. , എനിക്ക് നന്ദേട്ടനെ ഒന്നു കാണണമായിരുന്നു.. ഇന്ന് വൈകുന്നേരം നാല് മണിക്ക് അവിടുള്ള ബീച്ചിൽ വരണേ.. വരാതിരിക്കരുത്.." "ആരാ നന്ദാ വിളിച്ചേ.." "ഏതോ ഒരു പെൺകുട്ടിയാണമ്മേ.. എന്നെ നന്നായിട്ടറിയാന്ന് തോന്നാണു.. നന്ദേട്ട എന്നാണ് വിളിച്ചത്.. , വൈകുന്നേരം ബീച്ച് വരെ ചെല്ലണമെന്ന്.." "പോയി നോക്ക് മോനെ.. എന്താണെന്ന് അറിയാലോ.." വരണം.. വരാതിരിക്കരുത്, എന്താകും മായക്ക് എന്നോട് പറയാനുള്ളത്..?? പറഞ്ഞതിലും മുൻപേ ബീച്ചിൽ എത്തിയ നന്ദന്റെ മനസ്സ് പല വഴികളിലേക്കും പാഞ്ഞു.. ഇളം നീല ദാവണി ചുറ്റിയ ഒരു പെൺകുട്ടി തന്റെ അടുത്തേക്ക് വരണത് നന്ദൻ കണ്ടു.. അടുത്തേക്കെത്തുന്തോറും അവളുടെ മുഖം കൂടുതൽ വ്യക്തമായി നന്ദൻ കണ്ടു.. നന്ദന്റെ അടുത്തെത്തി മായ നിന്നു.. ആര് ആദ്യം സംസാരിക്കും..?? മായയിൽ നിന്നും നോട്ടം മാറ്റിയ നന്ദൻ ശക്തിയിൽ തീരത്തേക്ക് അടുക്കുന്ന തിരയെ നോക്കി മൗനമായി നിന്നു.. "മൗനത്തിന് വിരാമമിട്ട് മായ പറഞ്ഞു തുടങ്ങി "നന്ദേട്ടന് എന്നെ അറിയില്ലാരിക്കും , പക്ഷെ എനിക്ക് നന്ദേട്ടനെ അറിയാം.. ചിലപ്പോൾ ഞാൻ സ്വയം മറന്ന് നോക്കി നിൽക്കാറുണ്ട്.. സ്വപ്നങ്ങളിൽ കാണുന്നത് പോലുള്ള നന്ദേട്ടന്റെ ജീവിതം.., അമ്മയും നന്ദേട്ടനും മാത്രമുള്ള ആ സ്നേഹവീട്.. ഇഷ്ടാ നന്ദേട്ട.. ഒരുപാടിഷ്ടമാ.." ആശ്ചര്യം നിറഞ്ഞ കണ്ണുകളോടെ നന്ദൻ മായയെ തന്നെ നോക്കി നിന്നു.. "ദൈവമേ ഇതായിരിക്കുമോ എനിക്ക് വിധിച്ച പെണ്ണ്" നന്ദന്റെ മനസ്സിലൂടെ സ്വപ്ന തുല്യമായ ഒരു ജീവിതം കടന്നു പോകുകയായിരുന്നു... "സങ്കടപ്പെടുമ്പോൾ ആ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുകയും... , സന്തോഷങ്ങളിൽ എന്റെയൊപ്പം പുഞ്ചിരി തൂകാൻ മടിയില്ലാത്ത ഒരു മനസ്സും.. അതല്ലേ നന്ദേട്ടാ ഒരു പെണ്ണിന്റെ വിവാഹ സ്വപ്നം..." തന്റെ മനസ്സ് അതേ പോലെ പറയുകയാണോ മായാ.. നന്ദന്റെ മുഖം സന്തോഷത്താൽ വിടർന്നു... തന്റെ നേരെ കൈവീശി നടന്നകലുന്ന മായയെ മനസ്സുകൊണ്ട് ആ നിമിഷം നന്ദൻ ജീവിത സഖിയായ് നെഞ്ചിൽ കുറിച്ചിട്ടു... രചന ; Anandhu Raghavan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo