ഭാഗ്യവതി
*********
*********
ദാക്ഷായണി കാക്കയുടെ കൊക്കിലെ ചോറും പറ്റു തുടച്ചിട്ട് കുഞ്ഞു മറിയം കാക്ക ചോദിച്ചു..
ബലിചോറൊക്കെ കേമം ആയിരുന്നോ...
പിന്നെ..
മക്കളെല്ലാം നിരന്നു നിന്ന് കൈകൊട്ടി വിളിക്കുമ്പോൾ പോകാതിരിക്കുന്നതെങ്ങിനെ ... ബലിചോറുണ്ടു വയറു നിറഞ്ഞു...
മക്കളെല്ലാം നിരന്നു നിന്ന് കൈകൊട്ടി വിളിക്കുമ്പോൾ പോകാതിരിക്കുന്നതെങ്ങിനെ ... ബലിചോറുണ്ടു വയറു നിറഞ്ഞു...
ദാക്ഷായണി കാക്ക ചോദിച്ചു.. ആട്ടെ ഇന്ന് നിന്റെ ഓർമ ദിവസം ആയിട്ട് പോയില്ലേ...
കുഞ്ഞു മറിയം കാക്ക ഒളിപ്പിച്ചു വച്ച റോസാ പൂവെടുത്തു കാണിച്ചിട്ട് പറഞ്ഞു..
ദേ ഇത് മക്കൾ എന്റെ കല്ലറയിൽ വെച്ചതിൽ നിന്ന് ഒന്ന് ഞാൻ അവർ കാണാതെ അടിച്ചോണ്ട് പോന്നതാ ... എന്തോരും പൂക്കൾ ആയിരുന്നു ..കല്ലറയിൽ ...എല്ലാവരും ഉണ്ടായിരുന്നു ..
കല്ലറ മൊത്തം പൂക്കളും മെഴുകുതിരികളും ...
എനിക്കവിടം വിട്ടു വരാൻ തോന്നിയില്ല ...
കല്ലറ മൊത്തം പൂക്കളും മെഴുകുതിരികളും ...
എനിക്കവിടം വിട്ടു വരാൻ തോന്നിയില്ല ...
അന്നും എച്ചിലിൽ നിന്നുണ്ട ദാക്ഷായണി കാക്ക മനസിൽ വിചാരിച്ചു നീ എത്ര ഭാഗ്യവതി...
കാടുമൂടിയ കല്ലറയിൽ ഇരുന്നു കരഞ്ഞൊടുവിൽ അപ്പുറത്തെ കല്ലറയിൽ നിന്നും ഒരു റോസാ പൂ കൊത്തി എടുത്തു വന്ന കുഞ്ഞു മറിയം കാക്ക വിചാരിച്ചു നീ എത്ര ഭാഗ്യവതി...
സജി..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക