Slider

‘’ ഫെയ്സ്ബുക്ക് പ്രണയത്തിന്‍റെ ഇര’’

0
‘’ ഫെയ്സ്ബുക്ക് പ്രണയത്തിന്‍റെ ഇര’’
------------------------------------------------------
ബോംബയിലെ ചുവന്ന തെരുവിലെ, മനംമടുപ്പിക്കുന്ന ആ പഴയ കെട്ടിടത്തിന്‍റെ അകത്തളത്തില്‍, രക്തധമനികളില്‍ വൈറസ് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന രോഗികളുടെ കൂട്ടത്തില്‍ മറ്റൊരു രോഗിയായി മാറിയപ്പോള്‍ അവള്‍ക്കു വിഷമമൊന്നും തോന്നിയില്ല.
.
താനിതു പ്രതീക്ഷിച്ചതായിരുന്നു, ‘’ഊരും പേരുമറിയാത്ത എത്രയോ പേരുടെ വിയര്‍പ്പുകണങ്ങളാണു ഈ ഇടുങ്ങിയ മുറിയില്‍വെച്ചു തന്‍റെ ശരീരമേറ്റുവാങ്ങിയത്...?’’ അവരാരോ തനിക്കു നല്കിയ സമ്മാനം....!! അവള്‍ക്കു തന്നോടുതന്നെ വെറുപ്പുതോന്നി....
അവന്‍റെ തേന്‍ പുരട്ടിയ വാക്കുകളില്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി, അവനോടൊത്തു അനന്തവിഹായുസ്സിലേക്ക്‌ പറന്നുയരാന്‍ മോഹിച്ചു വീടുവിട്ടിറങ്ങിയപ്പോള്‍, അഗ്നിസാക്ഷിയായി കൈപ്പിടിച്ച തന്‍റെ പ്രിയപ്പെവനെയോ മക്കളെയോ ഓര്‍ത്തില്ല മനസ്സില്‍ അവന്‍ മാത്രം...
ഒരിക്കലും തിരിച്ചു ലഭിക്കാത്തവിധം പിച്ചിചീന്തിക്കളഞ്ഞ വര്‍ണ്ണപ്പകിട്ടാര്‍ന്ന കഴിഞ്ഞകാല ജിവിതത്തിന്‍റെ ചില്ലകളിലേക്കു ഒരിക്കല്‍ക്കൂടി അവള്‍ യാത്രയായി.. തനിക്കും മക്കള്‍ക്കും വേണ്ടി ഗള്‍ഫിലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ വെന്തുരുകുന്ന ഭര്‍ത്താവ്.... അയാള്‍ മാസംതോറുമയക്കുന്ന പണക്കൊഴുപ്പില്‍ അല്ലലില്ലാതെ കഴിഞ്ഞ നാളുകള്‍....
. കുട്ടികള്‍ സ്കൂളില്‍പ്പോയി കഴിയുമ്പോഴുണ്ടാകുന്ന അസഹ്യമായ ഏകാന്തത, അതൊഴിവാക്കാനായിരുന്നു ഒരു ഫെയ്സ്ബുക്ക് അക്കൌണ്ട് തുടങ്ങിയത് ഫെയ്സ്ബുക്കിലൂടെ തുടരെത്തുടരെ തന്നെത്തേടിയെത്തിയ മെസ്സേജ്, ആദ്യമാദ്യം അവഗണിച്ചു, പിന്നെയെപ്പോഴോ തന്‍റെ സുഖവിവരങ്ങള്‍ അന്വാക്ഷിച്ചെത്തുന്ന ആ മെസ്സേജ് താനും ഇഷ്ടപ്പെട്ടുത്തുടങ്ങി..........
ബാഗ്ലൂരില്‍ ഐ.റ്റി കമ്പനിയില്‍ ജോലിചെയ്യുന്ന മാന്യന്‍ കാണാന്‍ സുന്ദരന്‍, അയാളുടെ ഫെയിസ്ബുക്കു ഫോട്ടോകള്‍ ഓരോന്നായി താന്‍ പരിശോധിച്ചു, മാന്യമായി തുടങ്ങിയ ചാറ്റിംഗിന്‍റെ അവസാനം അയാള്‍ക്കു തന്നോട് പ്രണയമാണെന്ന്‍ പറഞ്ഞപ്പോള്‍ മനസ്സിന്‍റെ ക്യാന്‍വാസില്‍ അയാളെക്കുറിച്ചു വര്‍ണ്ണചിത്രങ്ങള്‍ വരച്ചുതുടങ്ങി.
പിന്നെപിന്നെ തന്‍റെ ഭര്‍ത്താവിന്‍റെ സ്ഥാനത്തു അവന്‍റെ കോമളരൂപമായിരുന്നു, ഭര്‍ത്താവില്‍ കാണാത്ത പല ഗുണങ്ങളും അയാളില്‍ കണ്ടുതുടങ്ങി, പിന്നീട് ചാറ്റിംഗിന്‍റെ രീതിക്കു മാറ്റംവന്നുതുടങ്ങി, രാത്രില്‍ ഉറക്കമില്ലാതെ സ്കൈപ്പിലൂടെയുള്ള അശ്ലിലച്ചുവയുള്ള സംഭാഷണങ്ങള്‍, വാട്സ്പ്പിലൂടെ കൈമാറിയ നഗ്നചിത്രങ്ങള്‍...
എല്ലാ അര്‍ത്ഥത്തിലും ഞാന്‍ അയാള്‍ക്കു അടിമപ്പെടുകയായിരുന്നു, തന്‍റെ ഭര്‍ത്താവോ മക്കളോ മനസ്സില്‍ ഉണ്ടായിരുന്നില്ല...
അയാളിലേക്കു ഒരു പ്രണയമഴയായ്‌ പെയ്തിറങ്ങാന്‍ മനസ്സ് വല്ലാതെ കൊതിച്ചു രാത്രികളിലെ അവളുടെ സ്വപ്നത്തിലേക്ക്‌ വെള്ളക്കുതിരയെ പൂട്ടിയ സ്വര്‍ണ്ണരഥത്തിലേറി അവനെത്തി, അവന്‍ മീട്ടിയ കിന്നരത്തിന്‍റെ താളത്തിനൊത്തവള്‍ നൃത്തം ചെയ്തു പിന്നെ ആ കൈയ്പ്പിടിച്ചു മേഘപാളികള്‍ക്കിടയിലൂടെ ഒഴുകിയോഴുകിനടന്നു...
അയാളോടുത്തു ജീവിക്കാനുള്ള അടക്കാനാവാത്ത മോഹവുമായി അവന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു വീടു വിട്ടിറങ്ങിയത്‌...
ഒരു പുതുജീവിതം മോഹിച്ചു അയാള്‍ നല്കിയ അഡ്രസ്സില്‍ ബാഗ്ലൂരിലേക്ക് വണ്ടികയറി.... ആ യുവകോമളനോടൊത്തുള്ള ഭാവിജീവിതത്തെപ്പറ്റി സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്ന തിരക്കില്‍ ബാഗ്ലൂരെത്തിയത് അറിഞ്ഞില്ല!! ബസ്സ്സ്റ്റോപ്പില്‍ തന്നെ സ്വികരിക്കാന്‍ അയാളുണ്ടാകുമെന്നു പറഞ്ഞപ്പോള്‍ ഫോട്ടോയിലും, സ്കൈപ്പിലും മാത്രം കണ്ടു പരിചയമുള്ള ആ ഗന്ധര്‍വരാജകുമാരനെ അവളുടെ കണ്ണുകള്‍ തിരെഞ്ഞു...
‘’എന്നാല്‍ തന്‍റെ സ്വപ്നകാമുകന്‍റെ സ്ഥാനത്തു അവള്‍ കണ്ടത്.......??’’ ‘’അയാള്‍ തനിക്കു കൈമാറിയ ഫോട്ടോകള്‍......?’
കണ്ടതും കേട്ടതും നാഗമാണിക്യത്തിന്‍റെ തിളക്കമല്ലായെന്നു തിരിച്ചറിഞ്ഞപ്പോഴെക്കു തന്‍റെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടിരുന്നു... വാട്സപ്പിലൂടെ കൈമാറിയ നഗ്നചിത്രങ്ങള്‍... അതിലൂടെ അയാള്‍ തനിക്ക്‌ കെണിയൊരുക്കിയിരുന്നു എല്ലാ അര്‍ത്ഥത്തിലും...
. ‘’ഏതോ സെക്സ് റാക്കറ്റിനു പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തശേഷം അതിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചുകൂട്ടുന്ന അയാള്‍ തന്നെയും..... ?’’
ഇന്നു ഇരുട്ടിന്‍റെ ഭയപ്പെടുത്തുന്ന നിശബ്ദത മാത്രം കൂട്ടിനുള്ള ഈ ഇടുങ്ങിയ മുറിയില്‍ തന്‍റെ പ്രിയപ്പെട്ടവരെയോര്‍ത്തു ഹൃദയം തേങ്ങവേ അവള്‍ വല്ലാതെ മോഹിച്ചു മരണത്തിന്‍റെ തണുത്ത കരങ്ങള്‍ തന്നെ വലിഞ്ഞുമുറുക്കും മുന്നേ അഗ്നിസാക്ഷിയായി കരം പിടിച്ച പ്രിയപ്പെട്ടവന്‍റെ മടിത്തട്ടില്‍ ഒരിക്കല്‍കൂടി തലചായ്ച്ചുറങ്ങാന്‍... നൊന്തുപ്പെറ്റ മക്കളുടെ അമ്മേയെന്ന വിളി ഒരിക്കല്ക്കൂടി കേള്‍ക്കാന്‍.....

Sibi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo