Showing posts with label SanalSBT. Show all posts
Showing posts with label SanalSBT. Show all posts

## തെരുവിന്റെ മകൾ ##

Image may contain: 1 person
പത്തു മാസം ചുമന്ന് നടന്ന് നൊന്ത് പ്രസവിച്ച അമ്മ ഒരു പെഴയാണെന്ന് നാട്ടുകാരും കൂട്ടുകാരും പറഞ്ഞ് നടന്നപ്പോഴൊന്നും ഞാനത് വിശ്വസിച്ചില്ല.കാരണം അന്നത്തെ പാവം ഒരു നാട്ടിൻ പുറത്തുകാരൻ നാലാം ക്ലാസുകാരന് പിഴച്ചവൾ എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് സത്യം പറഞ്ഞാൽ അറിയില്ലായിരുന്നു. ഓർമ്മ വെച്ച നാൾ മുതൽ ഞാൻ കാണുന്ന ഒരേ ഒരു മുഖമാണ് എന്റെ അമ്മയുടേത് .പലപ്പോഴും കൂട്ടുകാരുടെ പരിഹാസ കഥാപാത്രമായി ഞാൻ മാറിയപ്പോൾ ഒരിക്കൽ ഞാൻ എന്റെ അച്ഛനാരാണെന്ന് ചോദിച്ചു തെരുവിന്റെ മക്കൾക്ക് സ്വന്തവും ബന്ധവും ഒന്നും ഇല്ല ഇനി നിനക്ക് നിന്റെ അച്ഛൻ ആരാന്ന് അറിയണമെങ്കിൽ ഈ തെരുവിലെ ഓരോരുത്തരും നിന്റെ അച്ഛനാണ് അവർ നിനക്ക് വേണ്ടുവോളം സ്നേഹവും വാത്സല്യവും തരുന്നില്ലേ എന്നായിരുന്നു അമ്മയുടെ മറുപടി പക്ഷേ ആ പറഞ്ഞതിന്റെ പൊരുൾ എന്താന്നെന്ന് എനിക്ക് തിരിച്ചറിയാൻ കാലം ഒരുപാട് മുൻപോട്ട് നടക്കേണ്ടി വന്നു.
പലപ്പോഴും എന്നെ സ്ക്കൂളിലാക്കി ഇഷ്ട്ടിക കളത്തിലേക്ക് കഞ്ഞി വെയ്ക്കാൻ പോകുന്ന എന്റെ അമ്മയെ നിറകണ്ണുകളോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. ആ അമ്മയെ ഓർക്കുമ്പോൾ എനിക്ക് സ്നേഹവും ബഹുമാനവും മാത്രമാണ് തോന്നിയിട്ടുള്ളത്.സമൂഹത്തിൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തളരാത്ത ഒരു പോരാളിയായിരുന്നു എന്റെ അമ്മ പലപ്പോഴും അതിൽ ഞാൻ അഭിമാനം കൊണ്ടിട്ടുമുണ്ട്.
വള്ളിനിക്കറിൽ നിന്നും പാൻറിലേക്ക് മാറിയ കാലം അതായത് എന്റെ യു പി സ്ക്കൂളിൽ നിന്ന് ഹൈസ്ക്കൂളിലേക്ക് എത്തിയ കാലം അന്നാദ്യമായാണ് എന്റെ ജീവിതത്തിൽ ഞാനൊരു ഹീറോ പരിവേഷത്തിലേക്ക് എത്തിയത് ഇഷ്ട്ടികകളത്തിലേക്ക് വരുന്ന ലോറി ഡ്രൈവറുമാരെ സ്ഥിരം പിടിച്ചു നിർത്താനുള്ള കുറ്റിയല്ലേടാ നിന്റെ അമ്മ എന്ന ചോദ്യത്തിന് കയ്യിലിരുന്ന ബാറ്റ് കൊണ്ട് ഞാനവന്റെ തല അടിച്ച് പൊളിച്ചു. നെറ്റിയിലൂടെ ഊർന്നിറങ്ങിയ ചോരയും പൊത്തിപ്പിടിച്ചവൻ തിരിഞ്ഞോടിയപ്പോഴും എന്റെ കലി അടങ്ങിയിട്ടുണ്ടായിരുന്നില്ല.
വൈകുന്നേരം വീട്ടിലേക്ക് ചെന്ന് കയറിയ ഞാൻ അന്നാദ്യമായാണ് അമ്മയോട് ഉച്ചത്തിൽ സംസാരിച്ചത്. ഇനി മുതൽ ഇഷ്ട്ടികകളത്തിൽ പണിക്ക് പോകുന്നത് എനിക്ക് ഇഷ്ട്ടമല്ലെന്നും അങ്ങിനെയാണേൽ നാളെ മുതൽ പഠിത്തവും നിർത്തി ഞാൻ പണിക്ക് ഇറങ്ങിക്കോളാം എന്ന് പറഞ്ഞപ്പോൾ നിനക്ക് ഇഷ്ട്ടമല്ലെങ്കിൽ ഞാൻ പോകുന്നില്ല എന്ന ഒറ്റ വാക്കിൽ അമ്മ ആ സീൻ അങ്ങ് ഒതുക്കിത്തീർത്തു .വീണ്ടും അമ്മയ്ക്ക് ഞാനൊരു മാലാഖയുടെ സ്ഥാനം കൊടുത്തു പക്ഷേ ആ മാലാഖ പുറം ചട്ടയണിഞ്ഞ ഒരു രാക്ഷസിയാണെന്ന് അധികം വൈകാതെ എനിക്ക് മനസ്സിലായി.
അമ്മയെ കഷ്ട്ടപ്പെടുത്താതെ സ്വന്തമായി നാല് കാശ് ഉണ്ടാക്കണം എന്ന ലക്ഷ്യവുമായാണ് ഞാനും എന്റെ ചില സുഹൃത്തുക്കളും ആക്രി കച്ചവടം തുടങ്ങിയത് പഴയ കുപ്പി ,പാട്ട, പേപ്പർ ഇതു തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും. ഒരിക്കൽ ഓല മേഞ്ഞ ചാരായ ഷാപ്പിന്റെ പുറത്തോട്ട് കൂട്ടുകാരുമൊത്ത് കുപ്പി പെറുക്കാൻ പോയതായിരുന്നു ഞാൻ .ഓല വിടവിലൂടെ അകത്തുള്ള കാഴ്ച കണ്ട് എന്റെ ശ്വാസം നിലച്ചു. ഓർമ്മ വെച്ച നാൾ ഒരു ഷിഫോൺ സാരി മാത്രം ഉടുത്തു കണ്ടിരുന്ന എന്റെ അമ്മ മുട്ടോളം മാത്രമുള്ള ഒരു പാവാടയും ബ്ലൗസും ഉടുത്തു കൊണ്ട് കുടിയന്മാരുടെ കൂടെ ആടി ഉലയുകയാണ്. അഞ്ചിന്റെയും പത്തിന്റെയും നോട്ടുകൾ അമ്മയുടെ തലയ്ക്ക് മുകളിലൂടെ വലം വെയ്ക്കുന്നു .അത് പിടിച്ച് വാങ്ങി ബ്ലൗസിന്റെ സൈഡിൽ വെയ്ക്കുന്ന അമ്മയെ കണ്ടപ്പോൾ കയ്യിലിരുന്ന കുപ്പി പൊട്ടിച്ച് അടിവയറ്റിലേക്ക് കേറ്റാനാണ് എനിക്ക് ആദ്യം തോന്നിയത് .പക്ഷേ എന്തുകൊണ്ടോ എനിക്ക് അതിന് കഴിഞ്ഞില്ല.ഒലിച്ചിറങ്ങിയ കണ്ണുനീര് ആരും കാണാതെ തുടച്ച് നീക്കി ഞാൻ വിജനതയിലേക്കോടി.
പിന്നെ ഇന്ന് വരെ ഞാനാ സ്ത്രീയെ അമ്മയെന്ന് വിളിച്ചിട്ടില്ല അതിനും ശക്തമായൊരു കാരണം ഉണ്ട് പിന്നീടങ്ങോട്ട് എന്റെ എല്ലാ സംശയവും ശരിവെയ്ക്കുന്ന തരത്തിലായിരുന്നു അമ്മയുടെ ജീവിതം .അങ്ങിനെ ഒരു നാൾ SSLC പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയ ഞാൻ ലോകത്ത് ഒരു മകനും ഒരമ്മയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിലാണ് അന്ന് കണ്ടത്. കയ്യിലിരുന്ന ഹാൾ ടിക്കറ്റ് വലിച്ച് കീറി ഞാൻ അയാളുടെ അടുത്തേക്ക് നീങ്ങി. ഇറയത്തിരുന്ന പിച്ചാത്തി വലിച്ചൂരി അയാളെ ലക്ഷ്യമാക്കി ഞാൻ പാഞ്ഞടുത്തു .സർവ്വ ശക്തിയും എടുത്ത് അയാളെ കുത്താനായി കയ്യോങ്ങിയതും അമ്മ അയാളുടെ മുൻപിലേക്ക് കയറി നിന്നതും ഒരുമിച്ചായിരുന്നു. എന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ട് ഞാനാണ് അയാളെ ഇവിടെ വലിച്ച് കേറ്റിയത് അങ്ങനെയാണേൽ നിനക്ക് ആദ്യം എന്നെ തീർക്കാം എന്ന് പറഞ്ഞപ്പോൾ ആ കൊച്ച് പിച്ചാത്തി പിന്നെ അവർക്ക് നേരെ പൊങ്ങിയില്ല.
അടിമുടി തകർന്ന് നിന്ന എന്റെ കയ്യും പിടിച്ച് ആ തെരുവിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് അമ്മ എന്നേയും കൊണ്ട് പാഞ്ഞൂ. അവസാനം പൊട്ടി പൊളിഞ്ഞ ഒരു ഓലമേഞ്ഞ കൂരയ്ക്ക് മുൻപിൽ അമ്മ നിന്നു. അകത്തേക്ക് വിരൽ ചൂണ്ടി അടിവസ്ത്രം മാത്രം ധരിച്ച് കുടിച്ച് ബോധമില്ലാതെ കിടന്ന ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു. ഇതാണ് നിന്റെ അച്ഛൻ .നിന്റെ മാത്രമല്ല എന്റെയും.
അമ്മ പറഞ്ഞ വാക്കുകൾ ഒരു ഇടിത്തി വീണ പൊലെയാണ് എന്റെ കാതുകളിൽ മുഴങ്ങിയത്. ഒരു പതിനാറു വയസ്സുകാരിയിൽ സ്വന്തം മകളോട് തോന്നിയ ഒരു വാത്സല്യത്തിന്റെ ബാക്കിപത്രമാണ് ഞാൻ എന്ന് തിരിച്ചറിഞ്ഞപ്പോൾ ഭൂമി പിളർന്ന് താഴെ പോകുന്ന പൊലെയാണ് എനിക്ക് തോന്നിയത്. സ്വന്തം തന്ത കളഞ്ഞമാനം കാത്തു സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് അത് വിറ്റ് നിന്നെ നല്ല രീതിയിൽ വളർത്തുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി എന്ന് അമ്മ പറഞ്ഞ് തീർന്നപ്പോഴേയ്ക്കും അയാളുടെ നെഞ്ചിൽ എന്റെ കയ്യിലിരുന്ന പിച്ചാത്തി ഞാനൊരു ആറ് തവണയെങ്കിലും കുത്തിയിറക്കിക്കാണണം.
ഈ കാഴ്ച കണ്ട പാടെ അമ്മ അയാളുടെ നെഞ്ചിൽ നിന്നും എന്നെ വലിച്ച് താഴെയിട്ടു. ചോര പുരണ്ട കത്തി എന്റെ കൈയിൽ നിന്നും ബലമായി പിടിച്ച് വാങ്ങി എന്നെ ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു .ഒടുവിൽ ഇരുട്ടിലേക്ക് എന്നെ തള്ളിവിട്ട് ഓടി രക്ഷപ്പെടാൻ എന്നോട് ആവശ്യപ്പെട്ടു. അമ്മ സ്വയം പോലീസിന് കീഴടങ്ങുന്നത് വിദൂരതയിൽ നിന്നും നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞൊള്ളൂ. അമ്മ എന്ന രണ്ടക്ഷരത്തിന് ലോകത്തിൽ പ്രവചിക്കാനാത്ത മറ്റു ചില അർത്ഥങ്ങൾ കൂടി ഉണ്ടെന്ന് ആ ഒരൊറ്റ നിമിഷം കൊണ്ട് എനിക്ക് മനസ്സിലായി. അതിന് പകരം കൊടുക്കാൻ രണ്ടു തുള്ളി കണ്ണുനീർ മാത്രമേ എനിക്ക് അന്ന് ഉണ്ടായിരുന്നൊള്ളൂ അത് ഞാൻ സർവ്വ ചരാചരങ്ങളുടെ അമ്മയായ സാക്ഷാൽ ഭൂമിദേവിയ്ക്ക് സമർപ്പിച്ചു.
ശുഭം
രചന: സനൽ SBT

ആദ്യത്തെ കൺമണി


Image may contain: Sanal Sbt
ഹലോ അരുണേട്ടാ ഇത് എവിടാ ?
ഞാൻ നന്മുടെ ക്ലബ്ബിൽ ഉണ്ട് .എന്താ?
വന്നിട്ട് 2 മാസമായി ഏത് നേരവും ആ ക്ലബ്ബിൽ ആണല്ലോ. ഒന്ന് വേഗം വീട്ടിലേക്ക് ഓടി വായോ നിക്ക് ഒരു കാര്യം പറയാനുണ്ട്.
നീ എന്താ കാര്യം പറ ചുമ്മാ മനുഷ്യനെ പേടിപ്പിക്കാതെ .
അതൊക്കെ വന്നിട്ട് പറയാം. ആ പിന്നെ വരുമ്പോൾ ഒരു മസാല ദോശ കൂടി മേടിച്ചോ.
മസാല ദോശയോ ഇപ്പോഴോ? നിനക്ക് വട്ടായോ അനു.
പറ്റുമെങ്കിൽ മതി ഇല്ലേൽ പോ ആ ക്ലബ്ബിൽ തന്നെ കുത്തിയിരുന്നോ.
ഓ ഇനി അതിന് പിണങ്ങണ്ട ഞാൻ ഇപ്പോൾ വരാം ഒരു അഞ്ച് മിനിറ്റ് .
ആ എന്നാൽ വേഗം വാ.
അരുൺ ക്ലബ്ബിൽ നിന്ന് ഇറങ്ങി ഒരു മസാല ദോശയും പാഴ്സൽ വാങ്ങി നേരെ ബൈക്കുമെടുത്ത് വീട്ടിലേക്ക് തിരിച്ചു.
അനൂ അനൂ നീ ഇത് എവിടെ പോയി കിടക്ക്യാ.
ഇവിടെ തന്നെയുണ്ട്.
ഇതാ നിന്റെ മസാല ദോശ ഇനി കാര്യം പറ എന്താ?
അതൊക്കെ പറയാം എനിക്ക് ഒരു ആഗ്രഹം കൂടി ഉണ്ട് സാധിച്ചു തരണം .
ഇനി എന്ത് ആഗ്രഹം.
അരുണേട്ടൻ പോയി എനിക്ക് കുറച്ച് പച്ച മാങ്ങ വാങ്ങിച്ചു വരുവോ ?
എന്ത് ?എന്താ നീ പറഞ്ഞത് പച്ച മാങ്ങയോ? അനൂ സത്യം പറ നീ ഈ പറഞ്ഞത് സത്യമാണോ?
അതെ അരുണേട്ടാ നന്മുടെ നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുക്ക് ഒരു കുഞ്ഞിക്കാല് പിറക്കാൻ പോകുന്നു .
എന്റെ അനൂ പൊന്നുമോളെ.
അരുണിന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല രണ്ടു കൈകൾ കൊണ്ടും അവളെ എടുത്ത് ഉയർത്തി. ഒരായിരം ചുംബനങ്ങൾ കൊണ്ട് അവളെ പൊതിഞ്ഞു . അവളുടെ ഇരുകണ്ണുകളും നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
ഈ ഒരു വാർത്ത കേൾക്കാൻ എത്ര കാലമായിട്ട് ഞാൻ കാത്തിരിക്കുകയാണെന്ന് അറിയോ അനു.
ഞാൻ പറഞ്ഞില്ലേ ഏട്ടാ എന്റെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല എന്ന് ഈ കണ്ട കാലമെത്രയും ഞാൻ ദൈവത്തോട് ഈ ഒരു കാര്യമാണ് ആവശ്യപ്പെട്ടത്.
എന്തായാലും നിന്റെ കൃഷ്ണൻ നന്മുടെ പ്രാർത്ഥന കേട്ടൂല്ലോ? നിന്റെ വീട്ടിൽ അറിയിക്കണ്ടേ എനിക്ക് അറിയിക്കാൻ പിന്നെ സ്വന്തമെന്ന് പറയാൻ നീയല്ലാതെ ആരും ഇല്ലല്ലോ?
വേണ്ട ഏട്ടാ ആരോടും പറയണ്ട അന്ന് ഏട്ടന്റെ കൂടെ ഇറങ്ങിപ്പോന്നിട്ട് ഇപ്പോൾ നാലു വർഷമായി ഇത് വരെ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല.
അത് നീ എന്റെ കൂടെ ഇറങ്ങിപ്പോന്ന ദേഷ്യത്തിൽ ആവും ഞാനൊരു അനാഥനല്ലേ.
അരുണേട്ടൻ അനാഥൻ എന്ന വാക്ക് ഇനി മിണ്ടിപ്പോകരുത്. നന്മുക്ക് ആരും വേണ്ട നമ്മളും ഇനി പിറക്കാനിരിക്കുന്ന ഈ കുഞ്ഞും മാത്രം മതി.
ആ മതി അതിന്റെ പേരിൽ ഇനി വഴക്ക് കൂടി ഇന്നത്തെ സന്തോഷം മുഴുവൻ കളയണ്ട. എന്നാലും അനു കുറച്ച് വൈകിപ്പോയി ല്ലേ. ഞാൻ അടുത്തയാഴ്ച തിരിച്ച് പോകുവല്ലേ ദുബായിലേക്ക്.
അരുണേട്ടൻ ചോദിച്ചാൽ ഒരു മാസത്തെ ലീവ് കൂടി തരില്ലേ കമ്പനി.
ഇല്ല അനു ഇപ്പോൾ തന്നെ ലീവെല്ലാം തീർന്നു എന്നിട്ടും ഒരു 15 ദിവസം ഞാൻ കൂടുതൽ എടുത്തതാ ഇനി പോകാതിരിക്കാൻ പറ്റില്ല
നന്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൂടെയാണ് നന്മൾ ഇപ്പോൾ കടന്നു പോകുന്നത്.ഈ സമയം ഏട്ടൻ എന്റെ അടുത്ത് ഇല്ല എന്ന് പറയുമ്പോൾ
അനൂ നീ പേടിക്കണ്ട ഡെലിവെറിക്ക് ഇനിയും 8 മാസം ഉണ്ടല്ലോ ആ സമയത്ത് ഞാനിങ്ങ് വരില്ലേ?
ആ ഏട്ടൻ വരണം ഏട്ടനെ കാണാതെ ഞാൻ ലേബർ റൂമിലേക്ക് കയറില്ല.
ഞാൻ വരാം അനു
എനിക്ക് പേടിയാണ് ഏട്ടാ കഴിഞ്ഞ തവണ എന്റെ കയ്യിൽ നിന്നല്ലേ നമ്മുടെ കുഞ്ഞിനെ ദൈവം തട്ടിപ്പറിച്ചത്
അങ്ങിനെ ഒന്നും ഈ പ്രാവശ്യം സംഭവിക്കില്ല. ഇത് നന്മുക്ക് ഉള്ള കുഞ്ഞ് തന്നെയാണ്.ഈ സമയത്ത് നീ ആവശ്യമില്ലാത്തതൊന്നും ഓർത്ത് മനസ്സ് വിഷമിപ്പിക്കണ്ട. നീ കിടന്നോ നാളെ ആശുപത്രിയിൽ പോകാനുള്ളതല്ലേ.
സന്തോഷവും കളിയും ചിരിയുമായി ദിവസങ്ങൾ കടന്നു പോയി ഒടുവിൽ അണുണിന് പോകേണ്ട ദിവസം വന്നെത്തി.
അനു ഈ സമയത്ത് ഇങ്ങനെ കിടന്ന് കരയല്ലേ നീ. ഞാൻ പറഞ്ഞില്ലേ ആ സമയം ആവുമ്പോഴേക്കും ഞാൻ ഓടി വരില്ലേ?
അതല്ല ഏട്ടാ ഇതിന് മുൻപ് ഒന്നും പോകുമ്പോൾ ഞാൻ ഇത്ര സങ്കടപ്പെട്ടിട്ടില്ല പക്ഷേ ഇതിപ്പോ ഒരു പെണ്ണിന് ഭർത്താവിന്റെ പരിചരണം ഏറ്റവും കൂടുതൽ കിട്ടേണ്ട സമയമാണ് ഇത് ഈ സമയത്ത് ഏട്ടൻ അടുത്തില്ലാന്ന് പറയുമ്പോൾ എന്റെ ചങ്ക് പിടയുകയാണ്.
നന്മുടെ അവസ്ഥ അതല്ലേ അനു. നീ വിഷമിക്കണ്ട 7 മാസം ആവുമ്പോഴേക്കും നന്മുക്ക് ഹോം നഴ്സിനെ വെയ്ക്കാം പിന്നെ ഇപ്പോഴത്തെ കാര്യങ്ങൾ ഒക്കെ നോക്കാൻ അമ്മിണി ചേച്ചിയെ ഏൽപ്പിച്ചിട്ടുണ്ട്.
അരുണേട്ടാ എന്നാൽ ഇറങ്ങിക്കോ ഇനി നേരം വൈകണ്ട.
ഉം. ഞാൻ എത്തിയാൽ ഉടനെ വിളിക്കാം പിന്നെ എന്തെങ്കിലും പ്രയാസം തോന്നിയാൽ എന്നെ ഒന്ന് വിളിച്ചാൽ മതി ഞാൻ ബാക്കിയെല്ലാം നോക്കിക്കോളാം.
ഉം.
അരുൺ അവളെ മാറോട് ചേർത്തണച്ചു തിരുനെറ്റിയിൽ ഒരു ചുംബനം നൽകി. അരുൺ കൺമുന്നിൽ നിന്ന് നടന്ന് അകലുന്ന വരെ നിറമിഴികളുമായി അനു പൂമുഖത്ത് നോക്കി നിന്നു.
ഫോൺ വിളിയും വാട്സാപ്പും ഒക്കെയായി മാസങ്ങൾ കടന്നു പോയതറിഞ്ഞില്ല അനു വിന്റെ ഡെലിവെറി ഡേറ്റ് അടുക്കുന്തോറും അരുണിന്റെ പേടി കൂടി കൂടി വന്നു.
സുധി ഏട്ടാ മഹേഷിനെ കണ്ടോ ?
ആര് നിന്റെ പാട്നറോ?
ആ ഒരാഴ്ചയായി അവനെ കണ്ടിട്ട് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല പണിക്കാർക്ക് ശബളവും കൊടുത്തിട്ടില്ല.
അല്ല അപ്പോൾ നീ എവിടാർന്നു.
ഞാൻ ഒരു മാസമായി അബുദാബിയിൽ ആയി രുന്നു. അവിടെ ഒരു സൈറ്റിൽ പണി നടക്കുന്നുണ്ട്.
ഞാനും കണ്ടിട്ട് ഒരാഴ്ച ആയി അവൻ നിന്റെ റൂമിലും ഇല്ല പിന്നെ എവിടെ പോയി.
ശ്ശേ എന്നാലും ഇവൻ പറയാതെ ഇത് എങ്ങോട്ട് പോയി.
എന്താടാ ഒരു ടെൻഷൻ എന്താ പ്രശ്നം.
സുധി ഏട്ടാ അവനെ കാണാനില്ല കമ്പനി അക്കൗണ്ടിലെ പൈസയും കാണാൻ ഇല്ല.
അരുണേ നീ എന്താടാ ഈ പറയുന്നത്
സുധിക്ക് അരുണിന്റെ വാക്കുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.
സുധി ഏട്ടാ ഞങ്ങൾ രണ്ടും പേരും കൂടി അല്ലേ ഈ കമ്പനി തുടങ്ങിയത് എന്റെ ഇത്ര നാളത്തെ സമ്പാദ്യം മുഴുവൻ ഇതിലായിരുന്നു' ഇപ്പോൾ അവൻ അക്കൗണ്ടിലെ പൈസ മുഴുവൻ എടുത്ത് മുങ്ങി . ഇനി ഞാൻ എന്താ ചെയ്യാ സുധി ഏട്ടാ.
നീ വിഷമിക്കല്ലെടാ നമ്മുക്ക് അന്വഷിക്കാം. ഇവിടുന്ന് മുങ്ങിയാലും അവൻ നാട്ടിൽ കാണുമല്ലോ?
നാട്ടിൽ ഒക്കെ ആളെ വിട്ട് ഞാൻ അന്വഷിപ്പിച്ചു അവിടെ ഒന്നും ചെന്നിട്ടില്ല അവൻ .
ഇരു കൈകൾ കൊണ്ടും അരുൺ മുഖം പൊത്തി കരഞ്ഞു.
ഡാ നീ തളരല്ലേ നന്മുക്ക് വഴി ഉണ്ടാക്കാം.
മഹേഷിനെ തിരക്കി നടന്ന് ആഴ്ചകൾ കടന്നു പോയി. പക്ഷേ ഒരു ഫലവും ഉണ്ടായില്ല.
ഡാ അരുണേ സുധി ഏട്ടനാടാ
സുധി ഏട്ടാ പറ
നിന്റെ ക്രഡിറ്റ് കാർഡ് എവിടെ?
അതെല്ലാം അവന്റെ കൈയ്യിലാണ്.
എന്ത് പണിയാടാ നീ കാണിച്ചത്.
ക്രഡിറ്റ് കാർഡും നിന്റെ പാസ്പോർട്ടിന്റെ കോപ്പിയും വെച്ച് കമ്പനി പേരിൽ അവൻ വൻ തുക ലോണെടുത്തിട്ടുണ്ട്.
എന്റെ ദൈവമേ അടുത്തയാഴ്ച അനുവിന്റെ പ്രസവമാണ് എനിക്ക് എങ്ങിനെയെങ്കിലും നാട്ടിൽ പോകണം സുധി ഏട്ടാ.
അരുണേ ഞാൻ പറയുന്നത് കേട്ട് നീ പേടിക്കരുത് രണ്ട് മൂന്ന് ചെക്ക് കേസുകൾ കൂടി നിന്റെ പേരിൽ ഉണ്ട് പിന്നെ നിന്റെ സ്പോൺസർ നിന്റെ പേരിൽ കേസ് കൊടുത്തിട്ടുണ്ട്.
സുധിയുടെ വാക്കുകൾ മിസൈലു പൊലെ അരുണിന്റെ കാതുകളിൽ തുളച്ചു കയറി. അവന് ഭൂമി പിളർന്ന് താൻ താഴെ പോകുന്ന പൊലെ തോന്നി.
അരുണേ ഇപ്പോൾ നിനക്ക് നാട്ടിൽ പോകാൻ പറ്റില്ല ബാങ്കിൽ പൈസ അടച്ചില്ലെങ്കിൽ ഏത് നിമിഷവും നിന്നെ ദുബായ് പോലീസ് അറസ്റ്റ് ചെയ്യും.
സുധി ഏട്ടാ എനിക്ക് നാട്ടിൽ പോണം ഞാൻ അനുവിന് കൊടുത്ത വാക്കാണത്. എന്ത് ചെയ്തിട്ടാണെങ്കിലും നന്മുക്ക് ബാങ്കിലെ കാശ് അടയ്ക്കാം.
നീ എന്താ പറയുന്നേ അരുണേ ഇവിടുത്തെ ഒന്നൊന്നര ലക്ഷം ദിർഹം വേണം നാട്ടിലെ മൂന്ന് കോടി രൂപ നിന്റെ നാട്ടിലെ വീടും സ്ഥലവും വിറ്റാലും നമുക്ക് അത് അടയ്ക്കാൻ കഴിയില്ലെടാ .
സുധി ഏട്ടാ എനിക്ക് എന്റെ അനുവിനെയും കുഞ്ഞിനെയും കാണണം അരുൺ പൊട്ടിക്കരഞ്ഞു.
നീ ഇങ്ങനെ കിടന്ന് കരയാതെ ഞാൻ നിന്റെ സ്പോൺസറുമായി ഒന്ന് സംസാരിക്കട്ടെ ഇപ്പോൾ നീ റൂമിൽ തന്നെ ഇരുന്നോ പുറത്തോട്ട് ഇറങ്ങണ്ട.
ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു. ജീവിതം ഇവിടെ അവസാനിച്ചു എന്ന് അരുണിന് ഉറപ്പായിരുന്നു. അവൻ നേരെ ജയിലിലേക്ക് പോകുമ്പോഴും അനുവിന്റെയും തനിക്ക് പിറക്കാൻ ഇരിക്കുന്ന കുഞ്ഞിന്റെയും മുഖമായിരുന്നു മനസ്സിൽ.
മാസങ്ങൾ കടന്നു പോയി ദൈവദൂതനെ പൊലെ ഒരാൾ തന്നെ രക്ഷിക്കാൻ വരുമെന്ന വിശ്വാസമായിരുന്നു അപ്പോഴും അവന്റെ മനസ്സിൽ പക്ഷേ ആരും വന്നില്ല സുധിയേട്ടനല്ലാതെ. '
അരുണേ നിനക്ക് അറിയാലോ ഇവിടെ നാട്ടിലത്തെ ജയിലിൽ കാണാൻ വരുന്ന പൊലെ എപ്പോഴും കാണാൻ പറ്റിലല്ലോ ആ പിന്നെ അനു പ്രസവിച്ചു ആൺ കുട്ടിയാടാ .
സന്തോഷം കൊണ്ട് അരുണിന്റെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി.
സുധി ഏട്ടാ എന്റെ മോൻ
അവളും കുഞ്ഞും സുഖമായിരിക്കുന്നു .സുഖപ്രസവമാണ് ഒരു കുഴപ്പവുമില്ല. പിന്നെ നിന്റെ കാര്യം എല്ലാം അവളുടെ വീട്ടിൽ അറിയിച്ചു. ഹോസ്പറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ആയാൽ അവർ അവളെ കൊണ്ടു പോകും അത് ഓർത്ത് നീ പേടിക്കണ്ട.
എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റുമോ?
ഇല്ലെടാ മൊബൈൽ ഫോൺ ഇങ്ങോട്ട് കടത്തിവിടിലല്ലോ. നിന്നെ പൊലെ തന്നെയാടാ ഒരു കുട്ടി കുറുമ്പൻ.
അരുൺ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണൂനീർ തുടച്ചു
ഇത്രയൊക്കെയാടാ എന്നേക്കൊണ്ട് ഇവിടെ നിന്ന് ചെയ്യാൻ പറ്റൂ പിന്നെ എന്റെ അവസ്ഥ അറിയാലോ മൂന്ന് കോടി രൂപ ഞാൻ എവിടുന്ന് സംഘടിപ്പിക്കാനാ
സുധി ഏട്ടൻ ഇത്രയും ചെയ്തത് തന്നെ വലിയ ഉപകാരമാണ് എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല.
പ്രതീക്ഷ കൈ വിടണ്ട നിന്റെ സ്പോൺസറെ ഒന്നുകൂടി പോയി കാണട്ടെ പിന്നെ ഇവിടുത്തെ മലയാളി അസോസിയേഷനുമായി ഞാൻ സംസാരിച്ചിട്ടുണ്ട് കുറച്ച് പൈസ കൊടുത്താൽ നിനക്ക് ഒരു പക്ഷേ മാപ്പ് എഴുതി തന്നാലോ.
എവിടുന്ന് സുധി ഏട്ടാ ഇത്രയും പൈസ കൊടുത്ത് എന്നെ ആര് പുറത്തിറക്കാനാണ്.
അങ്ങിനെ ഒന്നും ചിന്തിക്കല്ലേ നീ ദൈവം ഒരു വഴി കാണിച്ച് തരാതിരിക്കില്ല.ഞാൻ എന്നാൽ ഇറങ്ങട്ടെടാ എന്തേലും വഴി കണ്ടാൽ വരാം.
ശരി സുധി ഏട്ടാ.
മാസങ്ങളും വർഷങ്ങും കടന്നു പോയി പ്രാർത്ഥനയോടെ അനുവും കുടുംബവും അരുണിന് വേണ്ടി കണ്ണീരോടെ കാത്തിരുന്നു. വിളിക്കാത്ത ദൈവങ്ങൾ ഇല്ല പോകാത്ത അമ്പലങ്ങൾ ഇല്ല പ്രാർത്ഥനയ്ക്കും വഴിപാടിനും ഒന്നും അരുണിനെ രക്ഷിക്കാനായില്ല. പിച്ചവെച്ചു നടന്ന അരുണിന്റെ ആദിക്ക് മൂന്ന് വയസ്സ് കഴിഞ്ഞു. ജയിലിലെ യാതനകൾക്കിടയിലും അരുണിന്റെ മനസ്സിൽ അവന്റെ കുഞ്ഞിന്റെ കാണാത്ത മുഖമായിരുന്നു.
നീണ്ട നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവസാനം ദൈവം അനുവിന്റെ പ്രാർത്ഥന കേട്ടു .
സുധി ഏട്ടാ ഒരു പാടായല്ലോ ഇങ്ങോട്ട് വന്നിട്ട്
ഉം നിന്റെ ഈ അവസ്ഥ കാണാൻ വയ്യാത്തതു കൊണ്ടാടാ .
എന്താ ഇപ്പോ വിശേഷിച്ച്.
ഈ ദൈവം ഉണ്ട് എന്ന് പറയുന്നത് വെറുതെയല്ലെടാ നിനക്ക് മാപ്പ് എഴുതി തന്നു നിന്റെ സ്പോൺസർ ബാങ്കിലെ നിന്റെ മുഴുവൻ പെസയും അടയ്ക്കാം എന്ന് പറഞ്ഞെടാ.
അരുണിന് അവന്റെ കാതുകളെ വിശ്വസിക്കാനായില്ല.
എങ്ങനെ സുധി ഏട്ടാ എന്താ സംഭവിച്ചത്.
നിനക്ക് അറിയാലോ ഞാൻ എല്ലാ മാസവും നിന്റെ സ്പോൺസറെ പോയി കാണാറുണ്ട്. പക്ഷേ അന്നൊന്നും അയാൾ അതിന് സമ്മതിച്ചില്ല അവസാനം ഞാൻ പോയപ്പോൾ അനുവും മോനും നിനക്ക് വേണ്ടി കരയുന്ന ഒരു വീഡിയോ ഞാൻ അയാൾക്ക് കാണിച്ച് കൊടുത്തെടാ നിനക്ക് വെറെ ആരും ഇല്ല അവർ മാത്രമേ ഉള്ളൂ എന്നുള്ള നിന്റെ കഥകളെല്ലാം പറഞ്ഞു. അയാൾക്ക് മനസ്സിലായി നിന്നെ ആരോ ചതിച്ചതാന്നെന്ന്. പിന്നെ ഇത് പുണ്യ റമളാൻ മാസമല്ലേ ദൈവം അങ്ങിനെ തോന്നിച്ചുതാവും.
അരുണിന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. ഈ കണ്ട കാലം അത്രയും ഇതിന്റെ ഉള്ളിൽ കഴിഞ്ഞത് തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ ആയിരുന്നു. അത് സഫലമാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അരുണിന്റെ സന്തോഷം ഇരട്ടിയായി.
ഡാ നീ പേടിക്കണ്ട പേപ്പർ എല്ലാം ഞാൻ കൊടുത്തിട്ടുണ്ട് നാളെ പുറത്ത് ഇറങ്ങാം. നേരെ എയർപോർട്ടിലേക്ക്.
സുധി ഏട്ടാ ഞാനീ അവസ്ഥയിൽ എന്റെ 'കുഞ്ഞിന് എന്തേലും വാങ്ങണ്ടേ.
അതൊന്നും നീ പേടിക്കണ്ട നീ എയർപോർട്ടിൽ എത്തുമ്പോഴേക്കും ഞാൻ അവിടെ ഉണ്ടാവും പോരെ.
സുധി ഏട്ടാ ഞാൻ ഇതിനൊക്കെ എങ്ങനെയാ നന്ദി പറയേണ്ടത്.
നീ ഒന്ന് പോടാ ഞാനല്ല നിന്നെ പുറത്ത് ഇറക്കിയത് നിന്റെ അനുവും മോനുമാണ്.
പിറ്റേ ദിവസം എയർപോർട്ടിൽ സുധി അരുണിനുള്ള സാധമെല്ലാം മേടിച്ച് നേരത്തെ എത്തിയിരുന്നു.
ആ അരുണേ നീ വേഗം പോയി ഈ ഡ്രസ്സ് ചേയ്ഞ്ച് ചെയ്യ് പിന്നെ അധികം സമയം ഇല്ല വേഗം ചെക്കിൽ ചെയ്യണം ഇവർ കറക്ട് സമയത്തെ ഇവിടെ നിന്നേം കൊണ്ട് വരൂ എന്ന് എനിക്ക് അറിയായിരുന്നു.
ഉം. ശരി സുധിയേട്ടാ.
അരുൺ ഡ്രസ്സ് ചെയ്ഞ്ച് വന്നു.
ഇപ്പോഴാടാ ഒരു മനുഷ്യക്കോലം ആയത്. വേഗം എന്നാൽ ഇനി വൈകണ്ട
അരുൺ സുധിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.സുധിക്കും തന്റെ കണ്ണുനീരിനെ പിടിച്ച് നിർത്താനായില്ല .സുധി അരുണിന് ട്രോളിയും കുറച്ച് പണവും കൈമാറി. നിറകണ്ണുകളോടെ യാത്രയാക്കി.
വീടിന്റെ ഗേറ്റിനു മുന്നിൽ കാറ് വന്നു നിന്നു. അരുൺ പയ്യേ കാറിൽ നിന്ന് ഇറങ്ങി. പണ്ട് അനുവിനെ വിളിച്ചെറക്കി കൊണ്ടു പോകാൻ വന്നതാന്ന് ആ വീട്ടിൽ പിന്നെ ഇങ്ങോട്ട് കാല് കുത്തിയിട്ടില്ല. പഴയ മാർമ്മകൾ ഒരു ഞെരിപ്പോട് പോലെ അവന്റെ മനസ്സിൽ കിടന്ന് നീറി.
പതിയെ ഗെയ്റ്റ് തള്ളിത്തുറന്നു . വീടിന്റെ പൂമുഖത്തിരുന്ന് കളിക്കുന്ന ആദി മോനെയാണ് അവൻ കണ്ടത്. ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു ശബ്ദം കേട്ടതും അടുക്കളയിൽ നിന്നും അനു വിളിച്ചു ചോദിച്ചു
ആദി ആരാ അത് അവിടെ.
അരുൺ അനു എന്ന് വിളിക്കാൻ ഒരുങ്ങിയപ്പോഴേക്കും ആദി വിളിച്ചു പറഞ്ഞു.
മൊബൈലിൽ അമ്മ കാണിച്ച് തരാറില്ലേ നന്മുടെ അച്ഛൻ.
അനുവിന് ആദി പറഞ്ഞത് വിശ്വസിക്കാൻ ആയില്ല അവൾ അടുക്കളിൽ നിന്ന് ഓടി പൂമുഖത്തേക്ക് വന്നു. ആദിയെ വാരിയെടുത്ത് ഉമ്മവെയ്ക്കുന്ന അരുണിനെയാണ് അവൾ കണ്ടത്.
അരുണേട്ടാ എന്ന് വിളിച്ച് മുഴുമിപ്പിക്കാനായില്ല അപ്പോഴേക്കും അവൻ അവളെ പിടിച്ച് മാറോടണച്ചിരുന്നു.
ശുഭം.
രചന: സനൽ SBT

അനിയത്തി

Image may contain: 1 person

കിച്ചൂ ഒന്നിങ്ങ് വേഗം ഇറങ്ങിയെ സമയം എത്രയായെന്ന് അറിയോ?
ഇതാ വരുന്നു ഏട്ടാ.
കട്ടിലിൽ കിടന്നിരുന്ന ഷാൾ തോളിലേക്കിട്ട് അവൾ വാതിൽ വലിച്ചടച്ച് ഹാളിലേക്ക് ഇറങ്ങി.
കഴിഞ്ഞില്ലേ അമ്മേ ഇത്?
കഴിഞ്ഞൂ ഈ കടുമാങ്ങ അച്ചാറു കൂടി ഒന്ന് വെച്ചോട്ടെ.
അച്ചാറൊന്നും വേണ്ടമ്മേ കഴിഞ്ഞ പ്രാവശ്യം കൊണ്ടുപോയത് മൊത്തം എന്റെ ഡ്രസ്സിൽ ആയി 2ചുരിദാറാണ് പോയത് അറിയോ?
അല്ലാ ഇതേതാ ഈ ചുരിദാറ് ഇങ്ങനെ ഒന്ന് നിനക്കില്ലല്ലോ?
ഓ അതൊക്കെ എന്റെ ഫ്രണ്ട്സിന്റെ ആണ് അമ്മേ ഇത്രയൊക്കെ മതി ഞാൻ ഇറങ്ങട്ടെ.
കിച്ചൂ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇനി ബസ്സ് അതിന്റെ വഴിക്ക് പോകുവേ.
കഴിഞ്ഞു ഏട്ടാ ഞാൻ ഈ ബാഗ് ഒന്ന് എടുക്കട്ടെ.
ഉം അതോക്കെ ഞാൻ എടുത്തോളാം നീ വേഗം ഓട്ടോയിൽ കയറ്.
മോളെ കാച്ചിയ എണ്ണ വെച്ചില്ലേ അതിൽ.
വെച്ചു അമ്മേ ഞാൻ പോയിട്ട് വരാം.
ഓട്ടോ കൺമുൻപിൽ നിന്നും അകലുന്നവരെ ശാരദമ്മ ഉമ്മറത്ത് നോക്കി നിന്നു.
ആ ചേട്ടാ ഇവിടെ നിർത്തിയാൽ മതി.
വേഗം ഇറങ്ങ് ബസ്സ്പോയോന്ന് നോക്കട്ടെ
ഉം. ശരിയേട്ടാ
ഹാവൂ ഭാഗ്യത്തിന് ബസ്സ് പോയിട്ടില്ല.
ഞാൻ പറഞ്ഞില്ലേ ഏട്ടാ സമയം ഉണ്ടെന്ന്.
ഉം. ഇനി എന്നാ നീ വരുന്നത്.
ഒരു മൂന്ന് മാസം കഴിയും ഏട്ടാ എക്സാം അടുത്ത് വരുവാ.
ആ പിന്നെ അവശ്യമില്ലാതെ കൂട്ടുകാരുടെ കയ്യിൽ നിന്ന് ഒന്നും മേടിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ? നിനക്ക് ചുരിദാറ് വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ?
അയ്യോ ഏട്ടാ ഇതെന്റെ ബർത്ഡേക്ക് കൂട്ടുകാരി മേടിച്ച് തന്നതാണ്.
അപ്പോൾ ഈ ഫോണോ?
അത് ഒരു ഫ്രണ്ടിന്റെ അഛൻ ഗൾഫിൽ നിന്നും കൊണ്ടുവന്നപ്പോൾ എനിക്ക് തന്നതാണ്.
കിച്ചൂ നിനക്ക് എന്തേലും വേണമെങ്കിൽ എന്നോട് പറയണം നീ ആരുടെ മുൻപിലും കൈ നീട്ടുന്നത് എനിക്ക് ഇഷ്ട്ടമല്ല.
എന്റെ ഏട്ടാ എന്നെ പഠിപ്പിക്കാൻ പെടുന്ന കഷ്ട്ടപ്പാട് എനിക്ക് അറിയാം.ഇത് ഫ്രീ ആയിട്ട് കിട്ടിയപ്പോൾ മേടിച്ചു അത്രള്ളൂ.
ഉം ശരി എന്നാൽ ഇനി നേരം വൈകണ്ട ബസ് ഇപ്പോൾ പുറപ്പെടും നീ പോയി ഇരുന്നോ.
പോക്കറ്റിൽ നിന്നും കുറച്ച് കാശ് എടുത്ത് ഉണ്ണി കിച്ചുവിനെ നേരെ നീട്ടി.
ഇപ്പോൾ പൈസ ഒന്നും വേണ്ട ഏട്ടാ എന്റെ കയ്യിൽ ഉണ്ട്.
ഞാൻ തരുന്ന പൈസ അല്ലേ നിന്റെ കയ്യിൽ കാണൂ ഏട്ടനറിയാം നിനക്ക് ആവശ്യങ്ങൾ കാണില്ലേ ഇത് വെച്ചോ.
അവൾ മനസ്സില്ലാ മനസോടെ പൈസ വാങ്ങി ബസിൽ കയറി ഇരുന്നു.ബസ് പതുക്കെ മുൻപോട്ട് നീങ്ങാൻ തുടങ്ങി അവൾ ജാലകത്തിലൂടെ ഉണ്ണിയെ കൈ വീശി കാണിച്ചു. ആരും കാണാതെ അവൻ കണ്ണുകൾ തുടച്ച് തിരിഞ്ഞ് നടന്നു.
ഡാ ഉണ്ണി
ഹാ ഇതാരാ പ്രമോദോ.
എന്താടാ ഇവിടെ?
ഞാൻ കിച്ചുവിനെ ബസ് കയറ്റി വിടാൻ വന്നതാടാ.
ഇപ്പോഴും ബാംഗ്ലൂർ അല്ലേ കോഴ്‌സ് ഇനിയും തീർന്നില്ലേടാ ?
ഇല്ലെടാ ഇത് അവസാന വർഷമാണ് ഇതുകൂടി കഴിഞ്ഞിട്ട് വേണം ഒരാളുടെ കയ്യിൽ പിടിച്ച് കൊടുക്കാൻ .
അപ്പോൾ നീ ഇത്രയും കഷ്ട്ടപ്പെട്ട് പഠിപ്പിച്ചിട്ട് ജോലിക്ക് ഒന്നും വിടുന്നില്ലേടാ ?
ആ ഒരു ജോലി ആയിട്ട് മതി വിവാഹം എന്നാ അവളും പറയുന്നത് എന്നാലും അഛന്റെ സ്ഥാനത്ത് ഞാനല്ലേടാ ഉള്ളൂ എല്ലാം സമയത്ത് നടത്തണ്ടേ.
ഒക്കെ ശരിയാവുമെടാ പിന്നെ അമ്മക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്.?
തണുപ്പ് കാലം വന്നാൽ പേടി ആടാ ശ്വാസംമുട്ടൽ അപ്പോൾ കൂടുതലാ.
ടാ ആയുർവേദം ഒന്ന് നോക്കായിരുന്നില്ലേ?
ഇനി ഒന്നും നോക്കാൻ ബാക്കിയില്ല കാശ് കുറെ പോയി എന്നല്ലാണ്ട്.
നിന്റെ അമ്മാവന്മാര് വല്ല്യ സ്ഥിതിയിലല്ലേ കാറും വീടും ബിസിനസും ഒക്കെ ആയിട്ട് അവരൊന്നും സഹായിക്കില്ലേ?
നല്ല ടീമാണ് അഛന്റെ മരണവും പത്താം ക്ലാസ് പരീക്ഷയും ഒരുമിച്ചായിരുന്നു എന്നിട്ടും ഫസ്റ്റ് ക്ലാസ് മേടിച്ചാണ് ഞാൻ പാസ്സായത് പഠിച്ച് അല്ലേലും കലക്ടർ ഒന്നും ആവാൻ പോണില്ല കൂലി പണിക്ക് പോയാൽ മൂന്ന് നേരം കഞ്ഞി കുടിച്ച് കഴിയാം എന്ന് പറഞ്ഞ ആളുകളാണ്.
ഉം. അടിപൊളി
അന്ന് ഇറങ്ങിയതാ ഞാൻ കൂലി പണിക്ക് അതു കൊണ്ട് കിച്ചുവിനെ ഒരു കുറവും വരാതെ പഠിപ്പിക്കാൻ പറ്റി ഇനി അവൾ ഒരു നേഴ്സ് ആയി കണ്ടാൽ മതി എനിക്ക്.
നിന്നെ സന്മതിക്കണം നീ ഒറ്റക്ക് ഇത്രയും ഒക്കെ കൊണ്ട് എത്തിച്ചില്ലേടാ.
എനിക്ക് അവൾ അല്ലേടാ ഉള്ളൂ.
നിങ്ങളുടെ സ്നേഹം കാണുമ്പോഴാണ് എനിക്ക് അസൂയ തോന്നുന്നത്. എന്റെ വീട്ടിലും ഉണ്ട് ഒരെണ്ണം ഞാൻ ഒരു വക പറഞ്ഞാൽ കേൾക്കില്ല ഭദ്രകാളി.
അവൾ അതിന് കൊച്ച് കുട്ടിയല്ലേടാ.
ടാ നീ അമ്പല കമ്മറ്റിയിലെ ചിട്ടി വിളിച്ചോ?
ആടാ ഇപ്രാവശ്യം ഞാൻ വിളിച്ചു. കിച്ചുവിന് ഒരു ആക്ടീവ മേടിച്ച് കൊടുക്കാൻ വേണ്ടി അവൾ എപ്പോഴും പറയും എല്ലാ ഫ്രണ്ട്സിന്റെയും വീട്ടിൽ വണ്ടി ഉണ്ടെന്ന് അവൾക്ക് ഇനി അതിന്റെ ഒരു കുറച്ചിൽ വേണ്ട.
ടാ അപ്പോൾ ഇനി അവൾക്ക് ഒരു കല്ല്യാണമൊക്കെ വന്നാലോ?
ഗ്രാമീണ ബാങ്കിൽ അവളുടെ പേരിൽ കുറച്ച് പൈസ ഇട്ടിട്ട് ഉണ്ടെടാ പിന്നെ രണ്ട് LIC യും ഉണ്ട് പക്ഷേ ഇതൊന്നും അവർക്ക് അറിയില്ലാട്ടോ. ഉറുമ്പ് അരി മണി ശേഖരിക്കുന്ന പൊലെ ഉണ്ടാക്കിയതാടാ
എനിക്ക് അറിയാടാ നിന്റെ കഷ്ട്ടപ്പാട് ചെറുപ്പം മുതൽ ഞാൻ നിന്നെ കാണുന്നതല്ലേ.
ഉം. എല്ലാം ശരിയാവും.
ടാ പിന്നെ മറ്റന്നാൾ ന്യൂയർ പാർട്ടി ഉണ്ട് ഒരാൾക്ക് 300 രൂപ വയർ നിറച്ച് ഫുഡും കള്ളും നീ ക്ലബ്ബിൽ വരില്ലേ?
300 രൂപയോ ഞാനില്ല മോനെ അത് ഉണ്ടെങ്കിൽ ഒരു മാസത്തെ വീട്ടിലെ ചിലവ് കഴിയും
പിന്നെ 300 രൂപക്ക് എന്ത് ചിലവ് നടത്താനാണ് .
വീട്ടില് ഞാനും അമ്മയും റേഷൻ അരിയാണ് വെയ്ക്കുന്നത് കിച്ചു വരുമ്പോൾ മാത്രമേ നല്ല അരി മേടിക്കൂ 20 രൂപയുടെ മത്തിയോ പച്ചക്കറിയോ ഉണ്ടെങ്കിൽ ഒരാഴ്ച പോകും അപ്പോൾ ഈ 300 തന്നെ ധാരാളം അല്ലേടാ
എന്റെ അമ്മോ മനുഷ്യനായാൽ ഇങ്ങനെ പിശുക്കാൻ പാടില്ല നിന്നെ സമ്മതിച്ചു.
ഒന്ന് പോടാ
ഉം. നീ പൈസ ഒന്നും തരണ്ട എന്തായാലും മറ്റന്നാൾ വാ
ഞാൻ നോക്കട്ടെ പറ്റിയാൽ വരാം.
ഉണ്ണി തിരിച്ച് വീട്ടിലേക്ക് നടന്നു. രാവെന്നോ പകലെന്നോ നോക്കാതെ ജോലി ചെയ്ത് കിട്ടുന്ന പൈസയെല്ലാം അവൻ കിച്ചു വിന് വേണ്ടി സ്വരൂപിച്ച് വെച്ചു. മാസങ്ങൾ കടന്നു പോയി കിച്ചു വിന്റെ വരവിനായി ഉണ്ണി ഒരു ആക്ടീവയും മേടിച്ച് വെച്ച് അവളെ കാത്തിരുന്നു ഒരു സർപ്രൈസ് കൊടുക്കാൻ.
ഹലോ ഉണ്ണിയല്ലേ?
അല്ല അമ്മയാണ് ഇതാരാണ്.
ഞാൻ വിനോദ് ആണമ്മേ
ആ എന്താ മോനെ അവൻ കുളിക്കുകയാണ്.
എന്നാൽ എന്നേ ഒന്ന് തിരിച്ച് വിളിക്കാൻ പറഞ്ഞാൽ മതി.
ശരി മോനെ.
ആരാമ്മേ അത്.
വിനോദാണ് നിന്നോട് ഒന്ന് തിരിച്ച് വിളിക്കാൻ പറഞ്ഞു അവൻ.
ആ ഞാൻ വിളിച്ചോളാം.
ഹലോ എന്താടാ വിനൂ.
നീ വേഗം നന്മുടെ ക്ലബിലേക്ക് ഒന്ന് വായോ ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്.
എന്താടാ കാര്യം പറ.
നീ ഇങ്ങ് വാ എന്നിട്ട് പറയാം.
ഉം. ശരി ഇപ്പോ വരാം.
ഉണ്ണി കാര്യമറിയാതെ വേഗം ക്ലബ്ബിലേക്ക് നടന്നു.
എന്താടാ വിനൂ ഇവിടെ ആരും ഇല്ലല്ലോ? എന്താ കാര്യം.
നീ ഇപ്പോഴും ഈ മണ്ട ഫോണാന്നോ ഉപയോഗിക്കുന്നത്.
ഇത് പറയാനാണോ നീ വിളിച്ച് വരുത്തിയത്.
അതല്ല ടാ ഞാനൊരു കാര്യം പറയാം നീ ടെൻഷൻ ആവരുത്.
എന്താച്ചാൽ പറഞ്ഞ് തുലയ്ക്കടാ നീ.
നന്മുടെ കിച്ചു വിന്റെയും വെറെ ഒരു പയ്യന്റെയും കുറച്ച് ഫോട്ടോസ് വാട്സാപ്പിൽ വന്നിട്ടുണ്ട്. രണ്ട് ദിവസം ആയി അത് കിടന്ന് ഇവിടെ കളിക്കുന്നു. നിനക്ക് ഈ വാട്ട്സ്ആപ്പും ഫേസ് ബുക്കും ഒന്നും ഇല്ലാത്തതു കൊണ്ടാണ്.
ഹേയ് അത് കിച്ചു ആവില്ലെടാ വേറെ വല്ലവരും ആരും നിനക്ക് തോന്നിയതാണ്.
അല്ലെടാ ഇപ്പോൾ നാട്ടിൽ ഉള്ള എല്ലാ ചെക്കൻമാരുടെ കയ്യിലും ഇത് ഉണ്ട്.
എന്റെ കിച്ചു അങ്ങിനെ ചെയ്യില്ല. എന്റെ ഈ നെഞ്ചിൽ ഇട്ടാ ഞാൻ അവളെ വളർത്തിയത്. ഇത് ആരേങ്കിലും ഫോട്ടോ വെട്ടി ഒട്ടിച്ചതാവും.
ഉണ്ണി ടാ നീ ഇവിടെ ഇരിക്ക് പിന്നെ ഫോട്ടോയുടെ കൂടെ രണ്ട് മൂന്ന് വീഡിയോസും ഉണ്ടെടാ.
ഉണ്ണിയുടെ നെഞ്ചിൽ കൂടി ഒരു കൊള്ളിത്തീൻ പാഞ്ഞൂ കണ്ണിൽ ഇരുട്ട് കയറുന്ന പൊലെ തോന്നി. വിനുവിന്റെ കയ്യിൽ നിന്നും അവൻ ആ ഫോൺ പിടിച്ചു വാങ്ങി. ഗാലറി തുറന്ന് നോക്കി കിച്ചു വിന്റെ അർത്ഥനഗ്ന ശരീരം കണ്ട് അവന് അവന്റെ കണ്ണുകളെ വിശ്വാസിക്കാനായില്ല.
രണ്ട് കൈകളും തലക്ക് വെച്ചവൻ പൊട്ടിക്കരഞ്ഞു. വിനുവിന്റെ സമാധാന വാക്കുകൾ ഒന്നും അവൻ കേട്ടില്ല .കിച്ചു വിന്റെ പുതിയ ഡ്രസ്സുകളും ഫോണും വാച്ചുമെല്ലാം അവന്റെ കണ്ണിലൂടെ മിന്നി മറഞ്ഞു.
ധാരയായി ഒഴുകുന്ന കണ്ണുനീർ തുടച്ച് കൊണ്ട് അവൻ പതിയെ എഴുന്നേറ്റ് ക്ലബ്ബിന്റെ ഗോവണിപ്പടി ഇറങ്ങി നടന്നു.
പുറകിൽ നിന്നും വിനു എത്ര വിളിച്ചിട്ടും അവൻ വിളി കേട്ടില്ല. ഇത്രയും കാലും കിച്ചു തന്നോട് കാണിച്ച വിശ്വാസ വഞ്ചന ഒരു കാട്ടു തീ പൊലെ അവന്റെ സിരകളിൽ പടർന്നു. സ്വന്തം പെങ്ങൾക്ക് വേണ്ടി ജീവിതം ഹോമിച്ച തനിക്ക് കിട്ടിയ കൂലി ഇതാണല്ലോ എന്ന് ഓർത്തപ്പോൾ അവന്റെ നെഞ്ച് പിളരുന്നുണ്ടായിരുന്നു. സ്വന്തം സുഖ സൗകര്യങ്ങൾക്ക് വേണ്ടി തങ്ങളെ മറന്ന അവളെ ഇനി തനിക്കും വേണ്ട എന്ന ഉറച്ച നിലപാടായിരുന്നു അവന്റെ ഉള്ളിൽ.
പതിവില്ലാതെ കടയിൽ നിന്നും ബിരിയാണി വാങ്ങി വന്ന ഉണ്ണിയോട് ചോദിച്ചു എന്താ ഇന്ന് വിശേഷം ബിരിയാണിയൊക്കെ.
ഒന്നും ഇല്ല അമ്മേ ചുമ്മാ വാങ്ങിച്ചതാണ്.അമ്മ വാ എന്നിട്ട് എനിക്ക് ഒരു പിടി വാരിത്തായോ.
ഇതെന്ത് പറ്റി ഈ ചെക്കന് .
അമ്മ ഒന്ന് വന്നേ എന്നിട്ട് ഇവിടെ ഇരിക്ക്.
ഉണ്ണി അമ്മയ്ക്കു മുന്നിൽ പൊതികെട്ടഴിച്ച് വെച്ചു.
അമ്മ അവനെ ഓരോ പിടിവാരി നൽകുമ്പോഴും ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
ഉം. മതി അമ്മേ ഇനി ഞാൻ അമ്മയ്ക്ക് വാരിത്തരാം.
അവൻ ഓരോ ഉരുളയും ഉരുട്ടി അമ്മയുടെ വായിലേക്ക് വെച്ചു കൊടുത്തു.
ഇതിന് എന്താടാ ഒരു രുചി വ്യത്യാസം?
നേരം കുറെ ആയില്ലേ അതുകൊണ്ടാവും അമ്മ കഴിച്ചോ അവൻ ആരും കാണാതെ ആ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് നീക്കി പതിയെ മുറ്റത്തേക്ക് ഇറങ്ങി കൈ കഴുകി. ബെഡ്റും ലക്ഷ്യമാക്കി നടക്കുമ്പോഴേക്കും അവന്റെ വായിലൂടെ രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
രചന: സനൽ SBT

****കടിഞ്ഞൂൽ താരാട്ട്****

****കടിഞ്ഞൂൽ താരാട്ട്****
ഹരി ഏട്ടാ ഒന്നിങ്ങു വന്നേ
ഇതാ വരുന്നു ഞാനീ ഡ്രസ്സ് ഒന്നു മാറട്ടെ
അതൊക്കെ പിന്നെ മാറാം
ഓഫീസിൽ നിന്നും വന്ന ഹരിയെ അവൾ ബെഡിൽ പിടിച്ചിരുത്തി.
ഹരിയേട്ടാ ഞാനൊരു കാര്യം പറഞ്ഞാൽ ഞെട്ടുമോ?.
എന്താ ഇപ്പോ ശിവേ ഞെട്ടാൻ മാത്രം നീ കാര്യം പറ.
ഇനി പണ്ടത്തെപ്പോലെ saving ഒന്നും ഇല്ലാതെ പറ്റില്ല.ചിലവ് കൂടുകയല്ലേ.
എന്താ മോദി വീണ്ടും പണി തന്നോ പെട്രോളോ ഗ്യാസോ എന്തിനാ വില കൂടിയേ .
അയ്യോ അതല്ല എൻ്റെ ഏട്ടാ നന്മടെ ഇടയിലേക്ക് ഒരാളു കൂടി വരാൻ പോകുന്നു. ഞാൻ ഗർഭിണിയാണ്.
ഹരി ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.
എന്താ നീ ഈ പറയണേ ശിവേ .
അതെ ഏട്ടാ ശ്ശേ ഞാൻ ഇനി എങ്ങിനെ വീട്ടുകാരുടെ മുഖത്ത് നോക്കും. ആകെ നാണക്കേട് ആയി.
ഞാനും ഇപ്പോ അതാ ആലോചിക്കുന്നേ കല്ല്യാണം കഴിഞ്ഞിട്ട് ആകെ രണ്ടു മാസമല്ലേ ആയോള്ളൂ.
ഉം ഇനി എന്താ ചെയ്യുക.
എന്ത് ചെയ്യാൻ. എന്നാലും ഇത്ര പെട്ടെന്നോ എനിക്ക് അങ്ങോട്ട് വിശ്വാസം വരുന്നില്ല. ഇനി വല്ല ദിവ്യ ഗർഭം വല്ലതും ആണോ?
പിന്നെ കല്ല്യാണം കഴിഞ്ഞുള്ള ആ പരാക്രമം കണ്ടപ്പോഴേ എനിക്ക് അറിയായിരുന്നു ഇത് ഇങ്ങനെ ഒക്കേ സംഭവിക്കൂന്ന്.
ഹരി ഒരു കള്ളച്ചിരി ചിരിച്ചു.
ഉം. അമ്മയോട് പറഞ്ഞോ.
ആ അമ്മയാണ് ആശുപത്രിയിൽ കൊണ്ടു പോയത് ഇനി ആരും അറിയാൻ ബാക്കി ഇല്ല.
ഉം. അടിപൊളി അതു സാരല്ല്യ എല്ലാരും ഇങ്ങനെ ഒക്കെ തന്നെയല്ലേ.
നീ ഇങ്ങോട്ട് വന്നേ ഞാൻ ഒന്ന് ശരിക്കും കാണട്ടേ.
ഒന്നു പോയേ ഹരിയേട്ടാ ഇത്രയൊക്കെ ഒപ്പിച്ചു വെച്ചത് പോരെ.
ഇങ്ങ് വാ പെണ്ണേ കുറച്ചു കൂടി കഴിഞ്ഞാൽ ഇതൊന്നും നടക്കില്ല.
തെല്ലു നാണത്തോടെ അവൾ അവൻ്റെ മാറിലേക്ക് ചാഞ്ഞു.
യശോദാമ്മേ ഹരി പണി പറ്റിച്ചുന്ന് കേട്ടല്ലോ.
വേലിയരികിൽ നിന്നും ഇല നുള്ളിക്കൊണ്ട് അയൽക്കാരി മീനാക്ഷി ചോദിച്ചു.
ഉം. ഇപ്പഴത്തെ പിള്ളേരല്ലേ. ഹാ എന്നായാലും വേണ്ടേ .ഇതിത്തിരി നേരത്തെ ആയീന്ന് മാത്രം.
പെട്ടെന്നു ആവുന്നത് നല്ലതാ ഓരോരുത്തര് കുട്ടികൾ ഇല്ലാണ്ട് നേർച്ചയും വഴിപാടുമായി നടക്കുകയാണ്. ദൈവം തരുമ്പോൾ മേടിച്ചോണം ഇല്ലാത്തപ്പോഴാ അതിൻ്റെ വിഷമം അറിയൂ.ഭാസ്ക്കരേട്ടൻ്റെ മരുമോള് കണ്ടില്ലേ വർഷം 7 ആയി ഇപ്പഴും ഒന്നും ഇല്ല.
അതിന് ആ ചെക്കൻ ഏതു കാലത്തും ഗൾഫിൽ അല്ലേ വന്നാൽ തന്നെ കഷ്ട്ടി ഒരു മാസം പിന്നേം പോവും ആർക്ക് വേണ്ടിയാ ഇങ്ങനെ കിടന്ന് സമ്പാദിക്കണാവോ.
രണ്ടു പേരും പിന്നെ നാട്ടുവിശേഷങ്ങളിൽ മുഴുകി.
ശിവേ ഇതിപ്പോ എട്ടാം മാസം ആയില്ലേ ഇനി നല്ലോണം ശ്രദ്ധിക്കണം ട്ടോ.
ഉം ശ്രദ്ധിക്കിണ്ടമ്മേ.
പെട്ടെന്ന് ഇരിക്കാനും എഴുന്നേൽക്കാനും ഒന്നും പാടില്ല പിന്നെ മഴക്കാലം അല്ലേ മുറ്റത്തൊക്കെ ശ്രദ്ധിച്ച് നടക്കണം.
ഉം. ശരിയമ്മേ.
ഹരിയേട്ടാ ഒന്നു തൊട്ടു നോക്കിയേ കുഞ്ഞ് അനങ്ങുന്നു.
നോക്കട്ടെ ആ അവൾ അവിടെ കിടന്ന് നല്ല ഡാൻസ് ആണ്.
ഓഹോ പെൺകുട്ടിയാന്ന് ഉറപ്പിച്ചോ .
ഞാൻ അങ്ങിനെ പറഞ്ഞുന്നേ ഉള്ളു എന്തു കൂട്ടിയായാലും നമ്മടെ ആദ്യത്തെ കൺമണി അല്ലേ.
ഉം എന്തായാലും ആളു പുറത്തു വരാൻ നല്ല പരാക്രമം കാണിക്ക്ണ്ട് .
അതു പിന്നെ മത്തൻകുത്തിയാൽ കുമ്പളം മുളക്കുമോ?
രണ്ടു പേരും ബെഡിൽ ഇരുന്ന് കുലുങ്ങി ചിരിച്ചു.
മൊബൈൽ റിങ്ങ് ചെയ്തപ്പോഴൾ ഹരി ബാങ്കിൽ നിന്നും പുറത്തിറങ്ങി.
ഹലോ എന്താമ്മേ .
ഹരി നീ എവിടാ ടാ
ഞാൻ ടൗണിലേ ബാങ്കിലുണ്ടമ്മേ ഒരു ചെക്ക് മാറാൻ വന്നതാ.
എന്നാ നീ വേഗം നിള ആശുപത്രിയിലേക്ക് വാ .ശിവക്ക് ചെറിയൊരു വേദന വന്നു അപ്പോ ഞാൻ അവളേയും കൊണ്ട് ഇങ്ങോട്ട് പോന്നു.
ഒരു പത്തു മിനിറ്റ് ഇതാ ഇപ്പം വരാമ്മേ.
ഹരി ബൈക്കുമെടുത്ത് ഹോസ്പറ്റിലിലേക്ക് പാഞ്ഞൂ.
എന്താ പറ്റി അമ്മേ
അറിയില്ലടാ അവൾ Tv കണ്ടു കൊണ്ടിരിക്കുമ്പോഴാ വേദന വന്നത് നേരെ ഇങ്ങോട്ട് പോന്നു.
എന്നിട്ട് ശിവ എവിടെ.
ഓപ്പറേഷൻ തിയ്യേറ്ററിലേക്ക് മാറ്റി.
അതിന് ഡേറ്റ് അടുത്ത മാസം 18 ന് അല്ലേ.
ചിലപ്പോ ഇപ്പോ ഓപ്പറേഷൻ ചെയ്യേണ്ടി വരുമെന്നാ ഡോക്ടർ പറഞ്ഞത് എന്തോ കോബ്ലിക്കേഷൻ ഉണ്ടെന്നാ പറഞ്ഞത്.
ശിവന്യയുടെ ആരാ വന്നിട്ടുള്ളത് ഡോക്ടർ വിളിക്കുന്നു.
'
ആ വാമ്മേ .
ഇരിക്കൂ ഭർത്താവല്ലേ.
അതെ ഹരീഷ്.ഇത് എൻ്റെ അമ്മ'
ആ ഹരീഷേ അപ്പോ ശിവന്യയുടെ ഓപ്പറേഷൻ കഴിഞ്ഞു. പക്ഷേ ചെറിയൊരു പ്രശ്നം ഉണ്ട് കുഞ്ഞിനെ നമ്മുക്ക് കിട്ടിയില്ല.
ഹരി ഇതു കേട്ടതും ഇടിവെട്ടേറ്റ പൊലെയായി.
സർ എന്താ പറഞ്ഞേ.
ഹരീഷേ ഞാൻ പറഞ്ഞില്ലേ ഇവിടെ കൊണ്ടുവന്നപ്പോഴേക്ക് കുഞ്ഞ് കഴിഞ്ഞിരുന്നു.പിന്നെ ഓപ്പറേഷൻ ചെയ്താ പുറത്തിടുത്തത്.
ഹരിക്ക് സങ്കടം അടക്കിപിടിക്കാൻ കഴിഞ്ഞില്ല. അവൻ്റെ കണ്ണൂകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.
പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട്.ശിവന്യയുടെ ഗർഭപാത്രത്തിന് രണ്ടു അറകളാണ് അതാണ് ഇത്രയും പ്രശ്നം. അപൂർവ്വം ചിലർക്ക് മാത്രം കാണുന്ന ഒന്നാണ് അത്. അതു കൊണ്ട് ആദ്യം ചെറിയൊരു ഓപ്പറേഷൻ കൂടി വേണ്ടിവരും ഇല്ലെങ്കിൽ അടുത്ത പ്രസവവും ഇങ്ങനെ സംഭവിച്ചേക്കാം.
ഹരി എന്തു പറയണമെന്നറിയാതെ പകച്ചു നിന്നു.
കുഞ്ഞ് ഇല്ലാ എന്നുള്ള കാര്യം ശിവന്യ അറിഞ്ഞിട്ടില്ല;ബോധം വരുമ്പോൾ പതിയെ പറഞ്ഞു മനസിലാക്കിയാൽ മതി. ഇപ്പോൾ തന്നെ റൂമിലേക്ക് മാറ്റാം.
ഹരി തൻ്റെ കണ്ണൂകൾ തുടച്ച് ശിവയുടെ അടുത്തേക്ക് നടന്നു ഒരു യന്ത്രം പൊലെ.
ഹരിയേട്ടാ നമ്മുടെ കുഞ്ഞ് .
അവൾ പൊട്ടിക്കരഞ്ഞു.
ഹേയ് ഈ കുഞ്ഞ് നമ്മുക്ക് വിധിച്ചിട്ടില്ല എന്ന് കരുതിയാൽ മതി. നീ ഇങ്ങനെ കരയല്ലേ ശിവേ എനിക്കിത് കാണാൻ വയ്യ.
അവൻ അവളെ ചേർത്തു പിടിച്ചു.
ഹരിയേട്ടാ ആണോ അതോ പെണ്ണായിരുന്നോ.
പെൺകുട്ടി.
അവൾ അവൻ്റെ മാറിൽ കിടന്ന് വിങ്ങിപ്പൊട്ടി.
ശിവേ മോളേ സാരല്ല്യ .ടാ ഹരി നീയും കൂടി ഇങ്ങനെ തുടങ്ങിയാലോ ഇത് ലോകത്തിലെ ആദ്യത്തെ സംഭവം ഒന്നും അല്ലല്ലോ നിങ്ങള് ചെറുപ്പം അല്ലേ ഇനിയും ഉണ്ടാവും. വിധി എന്നല്ലാണ്ട് എന്തു പറയാനാ.
പിന്നെ കുട്ടിയില്ലാന്ന് പറഞ്ഞിട്ട് കാര്യമില്ല പ്രസവ കാര്യങ്ങൾ ഒക്കെ നോക്കണം നീ പോയി ഈ മരുന്നൊക്കെ മേടിച്ചോണ്ട് വന്നേ.
എന്ത് കിടപ്പാത് ശിവേ ഈ ഉലുവ ചോറ് കഴിച്ചിട്ട് മരുന്നൊക്കെ കുടിച്ചേ. പീന്നീടാ ഇതിൻ്റെ ഒക്കെയും പ്രശ്നം വരുന്നത്.
രണ്ടു ഭാഗത്തും നല്ല വേദന ഉണ്ടമ്മേ.
നനഞ്ഞ മാറിടം കാണിച്ചു കൊണ്ടവൾ പറഞ്ഞു.
അയ്യോ അത് കറന്നു കള. കുട്ടി ഇല്ലല്ലോ കുടിക്കാൻ അതാ ഇങ്ങനെ വിങ്ങുന്നത്. എന്നിട്ട് വല്ല ചെടിയുടെ ചുവട്ടിൽ കൊണ്ടു പോയി ഒഴിക്ക്.
ഉം. ശരിയമ്മേ.
മാസങ്ങൾ കടന്നു പോയി പതിയെ എല്ലാവരും ദു:ഖത്തിൽ നിന്നും സന്തോഷമായ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
ഹരിയേട്ടാ ഞാൻ വീണ്ടും ഗർഭണിയാണ്.
ഹാവൂ ഇപ്പഴാ ശിവേ എനിക്ക് ആശ്വാസമായത് കഴിഞ്ഞ 6 മാസമായി ഞാനിത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.
പക്ഷേ എനിക്കെന്തോ പേടി തോന്നുവാ ഹരിയേട്ടാ.
ഏയ് ഇനി എന്തിനാ പേടിക്കുന്നത് പ്രശ്നം എല്ലാം നന്മൾ തീർത്തില്ലേ.
ഉം നല്ല ബെഡ് റെസ്റ്റ് വേണം ന്നാ ഡോക്ടറ് പറഞ്ഞത്.
ആ അത് സാരല്ല്യ ഇത്തവണ എല്ലാം ശരിയാക്കും.
മാസങൾ വളരെ പെട്ടെന്ന് കടന്നു പോയി ശിവയുടെ പ്രസവ ഡേറ്റ് ആയി.
എന്താമ്മേ വിവരം ഒന്നും ഡോക്ടർ പറയാത്തെ കുറെ സമയം ആയല്ലോ.
നേഴ്സ്മാര് ഓടി നടക്കണതല്ലാതെ ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.
ഇതാമ്മേ ഡോക്ടർ വരുന്നു ചോദിക്കാം.
ആ ഹരീഷേ ഇത്തവണയും ദൈവം നമ്മളെ കൈവിട്ടു.
സാർ എന്താണ് പറയണത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് നിങ്ങൾക്ക് പ്രസവം എടുക്കാൻ അറിയില്ലേങ്കിൽ അതു പറ ഞങ്ങൾ വേറെ ആശുപത്രിയിൽ കൊണ്ടോയിക്കോളാം.
ഹരി ഡോക്ടർക്ക് നേരെ തിരിഞ്ഞു.
ഹരീഷേ ഞാൻ പറയുന്നത് കേൾക്ക് വേറെ എവിടെ കൊണ്ടു പോയാലും ഇതു തന്നെ സംഭവിക്കൂ .ഞാൻ 30വർഷമായി പ്രസവം എടുക്കാൻ തുടങ്ങിയിട്ട് നിന്നെയും ഇവിടെ തന്നെല്ലേ പ്രസവിച്ചേ.
ഹരി ഡാ ഇവിടെ കിടന്ന് ഒച്ചവക്കല്ലേ ആളുകൾ എല്ലാം നോക്കുന്നു.നീ ഇങ്ങോട്ട് വന്നേ.
അവൻ്റെ കൈ പിടിച്ച് വലിച്ച് കൊണ്ടു പോയി.
എന്താമ്മേ ഇനി ഞാൻ അവളോട് പറയുക. എനിക്ക് വയ്യ ഈശ്വരാ
ഹരി തലയിൽ കൈ വെച്ച് അവിടെ ഇരുന്നു.
ശിവേ ശിവേ ഒന്നു നോക്കിയെ അവൾ അവളെ പതിയെ വിളിച്ചു.
അവൾ ഒന്നും പറഞ്ഞില്ല. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണൂനീർ മാത്രമായിരുന്നു മറുപടി.
ഹരി നിന്നോട് ഡോക്ടറുടെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു.
ഹരീഷേ .സംഭവവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത് ഞാൻ എൻ്റ പരമാവതി നോക്കി.പക്ഷേ ദൈവം കൂടി കനിയണ്ടേ.
മൗനമായി അവൻ കസേരയിൽ ഇരുന്നു.
ഇനി കുറച്ചു കാലത്തിന് അടുത്ത കുട്ടിക്ക് വേണ്ടി Try ചെയ്യരുത് അത് വലിയ അപകടം ഉണ്ടാക്കാം ഈ ചെറുപ്രായത്തിൽ 2 പ്രസവം കഴിഞ്ഞതല്ലേ.ഞാൻ കുറച്ച് മരുന്ന് എഴുതാം വർഷം തുടർച്ചയായി കഴിക്കട്ടെ എന്നിട്ട് നോക്കാം.
ഹരി ഡോക്ടർ പറഞ്ഞത് അനുസരിച്ചു. ഒരു ഭാഗത്ത് മരുന്നും വഴിപാടുമായി ഹരിയുടെ കുടുംബം നടന്നു. വർഷങ്ങൾ 2 കഴിഞ്ഞു.
ഹരിയേട്ടാ അമ്മക്ക് ഇപ്പോ എന്നോട് പണ്ടത്തെപ്പോലെ സ്നേമില്ലാന്ന് ഒരു തോന്നൽ.
ഹേയ് അത് നിനക്ക് വെറുതെ തോന്നുന്നതാണ്. ഉണ്ടെങ്കിൽ തന്നെ നീ ഒരു കുഞ്ഞിനെ ആ കയ്യിൽ വെച്ചു കൊടുത്താൽ തീരാവുന്ന പ്രശ്‌നമേ ള്ളു
ഉം. എന്നാൽ ഇനി ഒരു 6 മാസം കൂടി കാത്തിരുന്നാൽ മതി.
ഹേ സത്യാണോ ശിവേ .
ഭഗവാനെ ഈ കുഞ്ഞിനെ ഞങ്ങൾക്ക് തരണേ ഞാൻ ഗുരുവായൂരപ്പന് വെണ്ണ കൊണ്ട് തുലാഭാരം ചെയ്തേക്കാം.
ഇല്ല ഹരിയേട്ടാ ഈ കുഞ്ഞ് നമ്മുക്ക് ഉളളതാ ഇതിനേയും ഈശ്വരൻ തിട്ടയെടുത്താൽ പിന്നെ ഈ ശിവ ജീവിച്ചിരിക്കില്ല.
അതൊരു ഉറച്ച തീരുമാനമാണെന്ന്.ഹരിക്ക് അറിയാമായിരുന്നു.
ഈ പ്രാവശ്യം ഞാൻ ഇവിടെ നിൽക്കുന്നില്ലമ്മേ .എനിക്കതിന് കഴിയില്ല.
ഹരി നീ പോകല്ലേടാ ഈ കുഞ്ഞിനെ നേഴ്സ് തരുമ്പോൾ നിൻ്റെ കൈ കൊണ്ടാണ് മേടിക്കേണ്ടത് ഈ പ്രാവശ്യം ദൈവം നന്മളെ കൈവിടില്ലാ.
രണ്ടു പേരും ലേബർ റൂമിൻ്റെ മുന്നിൽ നിന്നും പ്രാർത്ഥനയിൽ മുഴുകി.ഇനി വിളിക്കാത്ത ദൈവങ്ങൾ ഇല്ല.
റൂമിൻ്റെ വാതിൽ പതിയെ തുറക്കുന്ന ശബ്ദം കേട്ടു. ഹരിക്ക് കണ്ണൂകൾ തുറക്കാൻ കഴിയുന്നില്ല.
ഡാ.... പോത്തുപൊലെ വളർന്നു. സമയം എട്ടു മണിയായി. എപ്പഴാ ഇനി പെണ്ണ് കാണാൻ പോണത്.
ഹരി ഞെട്ടി എഴുന്നേറ്റു.
വേഗം ഫോൺ എടുത്ത് സമയം നോക്കി. ദൈവമേ സമയം ഒരു പാടായല്ലോ.
പെണ്ണ് കാണാൻ പോകുന്നതേള്ളു എന്താപ്പോ ഇങ്ങനെ ഒരു സ്വപ്നം പടച്ചോനെ പണി പാലിൻ വെള്ളത്തിൽ കിട്ടുമോ? ഈ കല്ല്യണം നടന്നാൽ എൻ്റെ പെണ്ണിനെയും അവളുടെ കടിഞ്ഞൂൽ പ്രസവവും നീ തന്നെ കാത്തോണേ........
രചന: സനൽSBT

****അഭിയേട്ടൻ****


****അഭിയേട്ടൻ****
അഭി ഡാ നീ എന്തിരിപ്പാ ഇരിക്കുന്നത് നേരം കുറെ ആയല്ലോ പോയി കുളിച്ചേ
വീടിൻ്റെ പൂമുഖത്ത് ചാരുകസേരയിൽ വിജനതയിലേക്ക് നോക്കി കൊണ്ടിരിന്ന അവൻ പയ്യേ എഴുന്നേറ്റു ബാത്റും ലക്ഷ്യമാക്കി നടന്നു.
പേപ്പറും ചായ ഗ്ലാസുമായാണോ കുളിക്കാൻ പോകുന്നത് അതവിടെ വെച്ചിട്ട് പോകുട്ടി എല്ലാവരും ഇപ്പോ വന്നു തുടങ്ങുംവേഗം പോയി റെഡി ആവ്.
അഭിയേട്ടനിതെന്ത് പറ്റി അമ്മേ നാളെ കല്ല്യാണമായിട്ട് ഒരു സന്തോഷവും മുഖത്ത് കാണുന്നില്ലല്ലോ.
ഉം രണ്ടു ദിവസമായി എൻ്റെ കുട്ടി ഇങ്ങനാ ഊണും ഇല്ല ഉറക്കവും ഇല്ല ഒരേ ഇരിപ്പാ ഇങ്ങനെ .
രണ്ടു ദിവസം കഴിഞ്ഞാൽ തിരിച്ചു പോകണ്ടേ അതോണ്ടാവും.
ഉം നീ അവർക്ക് കഴിക്കാനുള്ളത് എടുത്ത് ടേബിളിൻ്റെ പുറത്ത് വെക്ക് ,എവിടെ വിനു.
വിനു ഏട്ടൻ അപ്പുറത്ത് ഡ്രസ്സ്‌ മാറുന്നുണ്ട് ട്രൗണിൽ പോകാൻ എന്തൊക്കയോ ഇനിയും മേടിക്കാനുണ്ടെന്ന് പറഞ്ഞു.
ഡാ അഭി നീ എന്താ നോക്കുന്നേ വാ കഴിച്ചിട്ട് ഇറങ്ങാം ഇപ്പോൾ തന്നെ സമയം വൈകി.നിൻ്റെ കൂട്ടുകാർ ഒന്നും വന്നില്ലേടാ അതാ നിനക്കൊരു ഉഷാറില്ലാത്തെ.
എല്ലാവരോടും ഒന്നും പറയാൻ പറ്റിയില്ല ആകെ വന്നിട്ട് 6 ദിവസമല്ലേ ആയൊള്ളൂ കുറച്ച് പേരോട് പറഞ്ഞു അവരൊക്കെ വരും.
നിൻ്റ പെങ്ങളെ കെട്ടിയപ്പോഴും എൻ്റെ അവസ്ഥ ഇതു തന്നെ ആയിരുന്നു. പക്ഷേ കല്ല്യാണം കഴിഞ്ഞും ഒരു മാസം ലീവ് ഉണ്ടായിരുന്നു. നിനക്ക് ഒരാഴ്ച കൂടി ലീവ് കിട്ടില്ലേ'
വിനു ഏട്ടാ ഈ 10 ദിവസം തന്നെ കാലു പിടിച്ച് കിട്ടിയ ലീവാ കമ്പനിയുടെ ഓഡിറ്റിംങ് നടക്കുന്ന സമയമാണ് അതല്ലേ പ്രശ്നം പോയേ പറ്റൂ എന്നിട്ട് വേണം അവളെ അങ്ങോട്ട് കൊണ്ടു പോകാൻ.
ആ അതു പെട്ടന്നു നോക്കിക്കോ എത്രയായാലും അന്യവീട്ടിലേക്ക് കയറി വരുന്ന കുട്ടിയല്ലേടാ എന്തു പറഞ്ഞാ അവളെ സമാധാനിപ്പിക്കുക. അതിന് നല്ല വിഷമം കാണും പുതിയ വീടുമായി ഇണങ്ങി വരുമ്പോഴേക്കും കെട്ടിയ മൂന്നാം നാൾ നീ തിരിച്ചു പോകുവാ എന്നു പറയുമ്പോൾ ആരായാലും തകർന്നു പോകും.
എന്ത് ചെയ്യാനാ വിനു ഏട്ടാ വീടുപണി നീതുവിൻ്റെ കല്ല്യാണം പിന്നെ എൻ്റെ കല്ല്യണം എല്ലാം കൂടി വന്നപ്പോൾ ഞാൻ പിടി വിട്ടു പോയി തിരിച്ചു പോയല്ലേ പറ്റൂ .
ഉം ഇതാടാ നന്മൾ പ്രവാസികളുടെ ജീവിതം കാണുമ്പോൾ എന്നാ നല്ല വീടുണ്ട് കാറുണ്ട് പക്ഷേ സ്വന്തം വീട്ടുകാരെയും നാട്ടുകാരെയും പിരിഞ്ഞ് അവിടെ കിടന്ന് കഷ്ട്ടപ്പെടുന്നത് അവർക്കറിയിലല്ലോ.എന്നാലും പരാതി ആണ് നാട്ടിൽ വന്നാൽ കുടുംബക്കാർക്ക്‌ അത് കൊടുത്തില്ല ഇത് കൊടുത്തില്ല അവരൊക്കെ വലിയ ആളായി നന്മളെ ഒന്നും ഇപ്പോ വേണ്ട ഇങനെ പറഞ്ഞോണ്ട് നടക്കും.
ഉം എന്തായാലും ഏറിയാൽ ഒരു മൂന്ന് മാസം അതിനുള്ളിൽ അവളെ കൊണ്ടു പോകണം വിനു ഏട്ടാ .
ആ നീ വണ്ടി നിർത്തിക്കേ മാലയും ബൊക്കെയുമൊക്കെ നാളെ എപ്പോഴാ കിട്ടുക എന്ന് ചോദിക്കട്ടേ .നിനക്ക് വേറെ എന്തെങ്കിലും മേടിക്കാനുണ്ടോ?ഇനി ഒന്നിനും സമയം കിട്ടില്ല. നീ ഒന്ന് ഷേവ് ചെയ്ത് മുഖം ഒന്ന് വൃത്തിയാക്കിക്കേ ഇത് എന്ത് കോലമാടാ അഭി;
ഉം കുറ്റിത്താടിയും തടവിക്കൊണ്ടവൻ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി നടന്നു.
അഭി കഴിഞ്ഞോ നിൻ്റെ എന്നാൽ പോകാം . വീട്ടിൽ നിന്നും നീതു രണ്ടു മൂന്നു തവണ വിളിച്ചിരുന്നു വന്നവരൊക്കെ നിന്നെ അന്വഷിക്കുന്നുണ്ടെന്ന് പിന്നെ വീഡിയോക്കാരും വന്നിട്ടുണ്ട്.
ആ എന്നാൽ വേഗം പോകാം.
ഡാ അഭി ഞങ്ങളെ ഒക്കെ വിളിച്ചു വരുത്തീട്ട് നീ എവിടെ പോയതാടാ ഇത്.
'സോറി ഡാ കുറച്ച് സാധനങൾ വാങ്ങാൻ പോയതാ
ഉം നീ വേഗം ഞങ്ങൾക്ക് ഉള്ളത് ഇങ്ങ് എടുക്ക് എന്നിട്ട് വേണം ഭക്ഷണത്തിൻ്റെ പരിപാടി നോക്കാൻ
അതൊക്കെ തരാം ആരും ഓവറാവരുത് പിന്നെ അളിയന് ഒരു കമ്പനി കൊടുക്കണേ.
അതൊക്കെ ഏറ്റൂ നീ സാധനം എടുക്ക്‌ പിന്നെ നീ കൊണ്ടുവന്നത് മതി ഇവിടുത്തെ കൂതറ വേണ്ട അതൊക്കെ അമ്മാവൻമാർക്ക് കൊടുത്താൽ മതി.
ശരി ഡാ ഒരാള് പയ്യേ വീടിൻ്റെ പുറകിലേക്ക് വാ
ഉം ശരി നീ പൊക്കോ.
കൂട്ടുകാരും പാർട്ടിയുമായി നേരം ഒരു പാട് വൈകിയാണ് അഭി കിടന്നത് രാവിലെ നീതുവന്നു വിളിച്ചുണർത്തിയപ്പോൾ ആണ് അഭി ഉണർന്നത് നേരം വൈകി കൂട്ടുകാരെല്ലാം വേഗം അവനെ ഒരുക്കി കാറിൽ കയറ്റി. നാട്ടുകാരും വീട്ടുകാരും ഓഡിറ്റോറിയത്തിൽ ആകെ ബഹളം. താലികെട്ടുമ്പോഴും അഭിയുടെ കൈ വിറക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് പെണ്ണ് ഇറങ്ങാൻ നേരം ആകെ കൂട്ടക്കരച്ചിൽ ഒരു വിധത്തിൽ വീടെത്തി .വൈകുന്നേരത്തെ Reception നും ഫോട്ടോ ഷുട്ടും കഴിഞ്ഞപ്പോൾ തന്നെ അവർ രണ്ടു പേരും ആകെ ക്ഷീണിച്ചിരുന്നു.
അഭിയേട്ടാ അമ്മ വിളിക്കുന്നു.
ഡാ ഇപ്പോ വരാട്ടോ
എന്താമ്മേ
നീ അങ്ങോട്ട് ചെല്ലടാ കുറെ നേരമായി അത് റൂമിൽ ഇരിക്കാൻ തുടങ്ങിയിട്ട്.
ശരി അമ്മേ ഞാൻ അവന്മാരോട് ഒന്ന് പറഞ്ഞിട്ട് വരട്ടെ.
മക്കളെ അപ്പോ നിങ്ങൾ അടിക്ക് ഞാൻ പോട്ടെ സമയം ഒരു പാടായല്ലോ.
ചെക്കൻ്റെ ആർത്തികണ്ടോ സംഭവം നീ രണ്ടു ദിവസം കഴിഞ്ഞാൽ പോകും എന്നു വെച്ച് അതിന് ശ്വാസം വിടാനുള്ള സമയം കൊടുക്കണം ട്ടാ.
ഒന്നു പോടാ അവിടുന്ന്
ഉം രണ്ടെണ്ണം അടിച്ചിട്ട് പോടാ നി ൻ്റ പേടി മാറിക്കിട്ടും.
ഇല്ലടാ ഞാൻ പോട്ടെ അപ്പോ കാണാം ഗുഡ് നൈറ്റ്.
ഗോവണിപ്പടി കയറി മുകളിലേക്ക് പോകുംന്തോറും അഭിയുടെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു.പയ്യേ അവൻ വാതിൽ തള്ളിത്തുറന്നു. അഭിയെ കണ്ടതും അവൾ ബെഡിൽ നിന്നും എഴുന്നേറ്റു നിന്നു.
ആ അവിടെ ഇരുന്നോ എന്തിനാ എഴുന്നേറ്റേ കാത്തിരുന്നു മുഷിഞ്ഞോ .
ഇല്ല്യ
ഞാൻ കൂട്ടുകാരെ ഒക്കെ ഒന്നു പിരിച്ചുവിടുവായിരുന്നു.
ഉം
എൻ്റെ വീടും വീട്ടുകാരെയും ഒക്കെ ഇഷ്ട്ടപ്പെട്ടോ.
ഉം
നിനക്ക് പേടി ഉണ്ടോ എനിക്ക് കുറച്ച് ടെൻഷൻ ഉണ്ട്.
ഉം
ഈ ഉം എന്നല്ലാതെ വെറെന്തെങ്കിലും പറഞ്ഞാൽ എനിക്ക്‌ വളരെ ഉപകാരമായിരുന്നു.
ഇത്
അവൾ ടേബിളിൻ്റെ മുകളിലുള്ള പാൽ ഗ്ലാസ് എടുത്ത് അവനു നേരെ നീട്ടി.
കാലം എത്ര പുരോഗമിച്ചാലും ഇനിനൊരു മാറ്റവും ഇല്ലല്ലേ.
അവൻ അത് വാങ്ങിച്ചു കുറച്ച് കുടിച്ച് ബാക്കി അവൾക്ക് നേരെ നീട്ടി.
തല കുനിച്ചവൾ ഗ്ലാസ് വാങ്ങി കുറച്ച് കുടിച്ചെന്ന് വരുത്തി.
ഞാൻ എന്താ വിളിക്കണ്ടേ.
തനിക്ക് ഇഷ്ട്ടമുള്ളത് വിളിക്കഡോ .
അഭിയേട്ടാ ന്ന് വിളിച്ചോട്ടേ .
ഉം എനിക്കും അതാ ഇഷ്ട്ടം.നിനക്ക് ഉറക്കം വരുന്നുണ്ടോ എന്നാൽ കിടക്കാം ട്ടോ.
ഹേയ് ഇല്ല അഭിയേട്ടൻ പറഞ്ഞോ.
രണ്ടു പേരും സംസാരിച്ചിരുന്നു ഇടക്കെപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ അഭിയേട്ടാ ചായ എന്നുള്ള വിളി കേട്ടാണ് അവൻ കണ്ണൂ തുറന്നത്.
ആ താൻ എഴുന്നേറ്റ് കുളിച്ചോ ഞാൻ ഉറങ്ങിപ്പോയെടോ.
ഉം സാരല്ല്യ അഭിയേട്ടൻ കിടന്നോ ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടേ.
ഉം അഭി പയ്യേ എഴുന്നേറ്റ് ബാത്റും ലക്ഷ്യമാക്കി നടന്നു. വിരുന്നും കാര്യങ്ങളുമായി ദിവസം പോയതറിഞ്ഞില്ല.അഭിക്ക് പോകാനുള്ള ദിവസമായി അവൻ പെട്ടി കെട്ടി ഒരുക്കങ്ങൾ തുടങ്ങി.
അഭി പാസ്സ്പോർട്ടും ടിക്കറ്റും ഒക്കെ എടുത്തോ ഒന്നും മറന്നിട്ടില്ലല്ലോ.
ഉം എടുത്തു.
എന്നാൽ ഇറങ്ങാം ഇനി നേരം വൈകണ്ട 10:30 ന് അല്ലേ ചെക്കിൻ ചെയ്യണ്ടേ യാത്ര പറഞ്ഞോ .എവിടെ നിൻ്റെ മൃദുല
അവൾ റൂമിൽ ഉണ്ട് ഞാനൊന്ന് പറഞ്ഞിട്ട് വരാം.
വിനു ഏട്ടാ ഒരു മിനിറ്റ് ഒന്നിങ് വരോ.
ഉം എന്താ അഭി.
എൻ്റെ ഹാൻഡ് ബാഗിൽ ഒരു ബോട്ടിൽ ഉണ്ട് അത് ഒന്നു എടുക്കുമോ. വോഡ്കയാണ് രണ്ടണ്ണം അടിക്കാണ്ട് പറ്റില്ല ഏട്ടാ.
ഉം നീ അങ്ങോട്ട് മാറിനിന്നോ ഞാൻ ഇപ്പോ വരാം.
അഭി മതി ചെല്ലടാ അവളോട് പറഞ്ഞിട്ട് വാ. വിഷമിക്കണ്ടടാ അടുത്ത ആഴ്ച ഞാനും നീതുവും അങ്ങോട്ടു വരുല്ലോ. നീ മൃദുലയെ കൊണ്ടുവരാനുള്ള പരിപാടി നോക്ക് ചെന്നിട്ട് .
ഉം വിനു ഏട്ടാ പെട്ടി കാറിലേക്ക് വെച്ചോ ഞാൻ ഇപ്പോ വരാം.
മൃദു നീ എന്ന് കിടപ്പാ കിടക്കണേ നല്ല കുട്ടിയായിട്ട് എണീറ്റേ എനിക്ക് ഇറങ്ങാൻ സമയമായി.
അവൾ ഇരു കൈകൾ കൊണ്ടും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് എഴുന്നേറ്റു.
മൂന്നു മാസം ഇതാ പറയുമ്പോഴേക്കും പോകില്ലേ പിന്നെന്താ എന്നിട്ട് നമ്മുക്ക് ദുബായിൽ അടിച്ചു പൊളിക്കണം. തിരിച്ചു വരുമ്പോൾ അമ്മക്ക് ഒരു സന്തോഷ വാർത്ത കൂടി കൊടുക്കണം നമുക്ക് എൻ്റ മൃദു ഒരു അമ്മ ആവാൻ പോണുന്ന്.
അവൻ അവളെ മാറോടണച്ചു ചുംബനം കൊണ്ട് പൊതിഞ്ഞു.
ഡാ അഭി സമയം വൈകി വേഗം ഇറങ്ങ്.
മൃദു വാ ഞാൻ ഇറങട്ടെ.
അവൾ പിടി വിട്ടില്ല ഒടുവിൽ നീതുവും അമ്മയും മൃദുലയെ പിടിച്ചു മാറ്റി. കലക്കിയ കണ്ണുകളുമായി അടി ദുബായിലേക്ക് യാത്രയായി.
രാത്രിയിലെ ഫോൺ വിളിയും ചാറ്റിങ്ങുമായി മാസങ്ങൾ കടന്നു പോയി. ഒടുവിൽ മൃദുല വന്നിറങ്ങുന്ന ആ സുദിനം വന്നെത്തി.ഓഫീസിൽ നിന്നും ഉറങ്ങാൻ നേരം വൈകിയത് കൊണ്ട് കാറുമായി അഭി വളരെ വേഗം ഷാർജ എയർപോർട്ടിലേക്ക് കുതിച്ചു പാഞ്ഞു. അപ്പോഴും മനസു നിറയെ അവളുടെ മുഖമായിരുന്നു.
ഹലോ മൃദു നീ എവിടെ
ആ വിനു ഏട്ടാ ഞാൻ എയർപോട്ടിന് പുറത്തുണ്ട്. അഭിയേട്ടൻ ഇറങ്ങുമ്പോൾ വിളിച്ചതാ ഒരു മണിക്കൂറായി ഞാൻ വെയ്റ്റ് ചെയ്യുന്നു ഇപ്പോ വിളിച്ചപ്പോൾ കിട്ടുന്നില്ലല്ലോ?
ആ നീ അവിടെ നിക്ക് ഞാനിപ്പോ വരാം.അഭിവരില്ല ബാക്കി ഞാൻ വന്നിട്ട് പറയാം പേടിക്കണ്ടാ ട്ടോ.
പറ വിനുഏട്ടാ അഭിയേട്ടൻ എന്തിയേ '
ആ ചെറിയൊരു പ്രശ്നം കമ്പനിയിൽ അപ്പോ അവൻ പോലീസ് സ്റ്റേഷൻ വരെ ഒന്നു പോയി കാണാൻ പറ്റില്ല.
സത്യം പറ വിനു ഏട്ടാ എന്താ.
ഒന്നും ഇല്ല അവൻ്റെ വിസയുടെ പ്രശ്നാ നാട്ടിൽ പോയി ശരിയാക്കണം നീയും നീതുവും നാളെ നാട്ടിലേക്ക് പോക്കോ ഞാനും അഭിയും ഒരാഴ്ചക്കുള്ളിൽ വന്നേക്കാം ഇപ്പോൾ എൻ്റ ഫ്ലാറ്റിലേക്ക് പോകാം കയറ്.
സത്യം പറ വിനു ഏട്ടാ ഇന്നു രാവിലെ വരെ അഭിയേട്ടന് ഒരു കുഴപ്പവും ഇല്ലല്ലോ പിന്നെന്താ
എൻ്റെ നീതു ഇതിനൊക്കെ ഇവിടെ സെക്കറ്റുകൾ പോരെ അവൻ എയർപോർട്ടിലേക്ക് ഉറങ്ങാൻ നിക്കുമ്പോഴാ സംഭവം.
എന്നാൽ പിന്നെ നമുക്ക് എല്ലാവർക്കും കൂടെ ഒരുമിച്ചു പോയാൽ പോരെ.
എൻ്റെ നീതു ഞാൻ രണ്ടു ദിവസം ഇവിടെ ഉണ്ടാവില്ല എനിക്ക് കുറച്ച് പേപ്പറ് ശരിയാക്കാൻ അബുദാബി വരെ പോണം നിങ്ങൾ ഇവിടെ ഒറ്റക്ക് നിക്കണ്ടേ.
ഒരു വിധത്തിൽ വിനു രണ്ടു പേരെയും നാട്ടിലേക്ക് വിട്ടു.
ആ എന്താ നിങ്ങളൊക്കൊ അമ്മാവാ കയറി ഇരിക്ക്
ഞങ്ങൾ ഗുരുവായൂര് പോയ വഴി വെറുതെ ഇവിടെ കയറീന്നോള്ളൂ .
അത് നന്നായി വിനുവും അഭിയും ഇന്ന് വരുന്നുണ്ട് അപ്പോ കാണാലോ.
ഉം ഞാനറിഞ്ഞു വിനു വിളിച്ചിരുന്നു.
വന്നവരുടെ മുഖത്തെ വിഷാദ ഭാവം അവരുടെ മനസ്സിൽ സംശയം ജനിപ്പിച്ചു.
വീടിൻ്റെ മുറ്റത്ത് ആമ്പുലൻസ് വന്നു നിന്നു.പതിയെ വിനു വണ്ടിയിൽ നിന്ന് ഇറങ്ങി. പുറകിൽ കാറും ബൈക്കുകളുമായി ഒരു പാട് വണ്ടികൾ വെറെയും. എന്ത് പറയണമെന്ന് അറിയാതെ വിനു പകച്ചു നിന്നു.
അഭിയുടെ ബോഡി കണ്ടതും നീതുവും അമ്മയും തലതല്ലി കരയാൻ തുടങ്ങി. മൃദുല അപ്പോൾ തന്നെ വെട്ടിയിട്ട വാഴ പൊലെ ബോധ മറ്റു വീണു.നിമിഷ നേരം കൊണ്ട് അഭിയുടെ വീട് ജനസാഗരമായി മാറി.
എന്തു പറ്റീ ഡാ വിനു.
അമ്മാവാ മൃദുലയെ കൂട്ടികൊണ്ടുവരാൻ എയർപോർട്ടിലേക്ക് പോകുവായിരുന്നു .ഒരു ടാങ്കറിൽ കാറിടിച്ചു അര മണിക്കൂറോളം റോഡിൽ കിടന്നു പോലീസ് വന്ന് ഹോസ്പറ്റലിൽ എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. വിനുവിൻ്റെ വാക്കുകൾ ഇടറി.
ഇന്നേക്ക് മരിച്ചിട്ട് 6 ദിവസമായില്ലേ അധികം വൈകിക്കേണ്ട'വിനു.
അപ്പോഴേക്കും മൃദുലയേയും കൊണ്ട് ഒരു കാറ് ആശുപത്രിയിലേക്ക് കുതിച്ച് പാഞ്ഞു.
വിനു എടുക്കാം ഇനി വൈകിക്കണ്ട.
അയ്യോ വിനു ഏട്ടാ അഭിയേട്ടനെ കൊണ്ടു പോകല്ലേ . പിറന്നാളിന് ഇടാൻ ഏട്ടൻ്റെ ഇഷ്ട്ടപ്പെട്ട കറുത്ത നിറമുള്ള ഷർട്ട് വാങ്ങിച്ചു വെച്ചിട്ടുണ്ട് ഞാൻ അതൊന്ന് ഏട്ടനെ ഇടീപ്പിച്ചോട്ടോ.
നീതു എഴുന്നേറ്റ് റൂമിലേക്കോടി ഒരു ഭ്രാന്തിയെ പൊലെ. ആ കറുത്ത ഷർട്ട് അവൻ്റെ ദേഹത്ത് കൊണ്ടു വെച്ചവൾ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
അഭിയേട്ടാ നോക്ക് ഞാന് ഏട്ടന് വാങ്ങിച്ച ഷർട്ട് കണ്ണ് തുറക്ക് ഏട്ടാ എന്നെ ഒന്ന് നോക്ക്.
കണ്ടു നിന്നവരുടേയെല്ലാം ഹൃദയം പൊട്ടുന്ന കാഴ്ചയായിരുന്നു അത്. ഒരു നാട് മുഴുവൻ അഭിക്ക് യാത്രാമൊഴി നൽകി ഇനി ഒരിക്കലും മടങ്ങി വരവില്ലാത്ത ഒരു പുതിയ ലോകത്തെ പ്രവാസിയായി.........
(അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയ സുഹൃത്തെ താങ്കൾക്ക് കണ്ണീരിൽ കുതിർന്ന നൂറു കോടി പ്രണാമം അർപ്പിക്കുന്നു ഞാൻ)
രചന: സനൽ SBT

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo