****അഭിയേട്ടൻ****
അഭി ഡാ നീ എന്തിരിപ്പാ ഇരിക്കുന്നത് നേരം കുറെ ആയല്ലോ പോയി കുളിച്ചേ
വീടിൻ്റെ പൂമുഖത്ത് ചാരുകസേരയിൽ വിജനതയിലേക്ക് നോക്കി കൊണ്ടിരിന്ന അവൻ പയ്യേ എഴുന്നേറ്റു ബാത്റും ലക്ഷ്യമാക്കി നടന്നു.
പേപ്പറും ചായ ഗ്ലാസുമായാണോ കുളിക്കാൻ പോകുന്നത് അതവിടെ വെച്ചിട്ട് പോകുട്ടി എല്ലാവരും ഇപ്പോ വന്നു തുടങ്ങുംവേഗം പോയി റെഡി ആവ്.
അഭിയേട്ടനിതെന്ത് പറ്റി അമ്മേ നാളെ കല്ല്യാണമായിട്ട് ഒരു സന്തോഷവും മുഖത്ത് കാണുന്നില്ലല്ലോ.
ഉം രണ്ടു ദിവസമായി എൻ്റെ കുട്ടി ഇങ്ങനാ ഊണും ഇല്ല ഉറക്കവും ഇല്ല ഒരേ ഇരിപ്പാ ഇങ്ങനെ .
രണ്ടു ദിവസം കഴിഞ്ഞാൽ തിരിച്ചു പോകണ്ടേ അതോണ്ടാവും.
ഉം നീ അവർക്ക് കഴിക്കാനുള്ളത് എടുത്ത് ടേബിളിൻ്റെ പുറത്ത് വെക്ക് ,എവിടെ വിനു.
വിനു ഏട്ടൻ അപ്പുറത്ത് ഡ്രസ്സ് മാറുന്നുണ്ട് ട്രൗണിൽ പോകാൻ എന്തൊക്കയോ ഇനിയും മേടിക്കാനുണ്ടെന്ന് പറഞ്ഞു.
ഡാ അഭി നീ എന്താ നോക്കുന്നേ വാ കഴിച്ചിട്ട് ഇറങ്ങാം ഇപ്പോൾ തന്നെ സമയം വൈകി.നിൻ്റെ കൂട്ടുകാർ ഒന്നും വന്നില്ലേടാ അതാ നിനക്കൊരു ഉഷാറില്ലാത്തെ.
എല്ലാവരോടും ഒന്നും പറയാൻ പറ്റിയില്ല ആകെ വന്നിട്ട് 6 ദിവസമല്ലേ ആയൊള്ളൂ കുറച്ച് പേരോട് പറഞ്ഞു അവരൊക്കെ വരും.
നിൻ്റ പെങ്ങളെ കെട്ടിയപ്പോഴും എൻ്റെ അവസ്ഥ ഇതു തന്നെ ആയിരുന്നു. പക്ഷേ കല്ല്യാണം കഴിഞ്ഞും ഒരു മാസം ലീവ് ഉണ്ടായിരുന്നു. നിനക്ക് ഒരാഴ്ച കൂടി ലീവ് കിട്ടില്ലേ'
വിനു ഏട്ടാ ഈ 10 ദിവസം തന്നെ കാലു പിടിച്ച് കിട്ടിയ ലീവാ കമ്പനിയുടെ ഓഡിറ്റിംങ് നടക്കുന്ന സമയമാണ് അതല്ലേ പ്രശ്നം പോയേ പറ്റൂ എന്നിട്ട് വേണം അവളെ അങ്ങോട്ട് കൊണ്ടു പോകാൻ.
ആ അതു പെട്ടന്നു നോക്കിക്കോ എത്രയായാലും അന്യവീട്ടിലേക്ക് കയറി വരുന്ന കുട്ടിയല്ലേടാ എന്തു പറഞ്ഞാ അവളെ സമാധാനിപ്പിക്കുക. അതിന് നല്ല വിഷമം കാണും പുതിയ വീടുമായി ഇണങ്ങി വരുമ്പോഴേക്കും കെട്ടിയ മൂന്നാം നാൾ നീ തിരിച്ചു പോകുവാ എന്നു പറയുമ്പോൾ ആരായാലും തകർന്നു പോകും.
എന്ത് ചെയ്യാനാ വിനു ഏട്ടാ വീടുപണി നീതുവിൻ്റെ കല്ല്യാണം പിന്നെ എൻ്റെ കല്ല്യണം എല്ലാം കൂടി വന്നപ്പോൾ ഞാൻ പിടി വിട്ടു പോയി തിരിച്ചു പോയല്ലേ പറ്റൂ .
ഉം ഇതാടാ നന്മൾ പ്രവാസികളുടെ ജീവിതം കാണുമ്പോൾ എന്നാ നല്ല വീടുണ്ട് കാറുണ്ട് പക്ഷേ സ്വന്തം വീട്ടുകാരെയും നാട്ടുകാരെയും പിരിഞ്ഞ് അവിടെ കിടന്ന് കഷ്ട്ടപ്പെടുന്നത് അവർക്കറിയിലല്ലോ.എന്നാലും പരാതി ആണ് നാട്ടിൽ വന്നാൽ കുടുംബക്കാർക്ക് അത് കൊടുത്തില്ല ഇത് കൊടുത്തില്ല അവരൊക്കെ വലിയ ആളായി നന്മളെ ഒന്നും ഇപ്പോ വേണ്ട ഇങനെ പറഞ്ഞോണ്ട് നടക്കും.
ഉം എന്തായാലും ഏറിയാൽ ഒരു മൂന്ന് മാസം അതിനുള്ളിൽ അവളെ കൊണ്ടു പോകണം വിനു ഏട്ടാ .
ആ നീ വണ്ടി നിർത്തിക്കേ മാലയും ബൊക്കെയുമൊക്കെ നാളെ എപ്പോഴാ കിട്ടുക എന്ന് ചോദിക്കട്ടേ .നിനക്ക് വേറെ എന്തെങ്കിലും മേടിക്കാനുണ്ടോ?ഇനി ഒന്നിനും സമയം കിട്ടില്ല. നീ ഒന്ന് ഷേവ് ചെയ്ത് മുഖം ഒന്ന് വൃത്തിയാക്കിക്കേ ഇത് എന്ത് കോലമാടാ അഭി;
ഉം കുറ്റിത്താടിയും തടവിക്കൊണ്ടവൻ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി നടന്നു.
അഭി കഴിഞ്ഞോ നിൻ്റെ എന്നാൽ പോകാം . വീട്ടിൽ നിന്നും നീതു രണ്ടു മൂന്നു തവണ വിളിച്ചിരുന്നു വന്നവരൊക്കെ നിന്നെ അന്വഷിക്കുന്നുണ്ടെന്ന് പിന്നെ വീഡിയോക്കാരും വന്നിട്ടുണ്ട്.
ആ എന്നാൽ വേഗം പോകാം.
ഡാ അഭി ഞങ്ങളെ ഒക്കെ വിളിച്ചു വരുത്തീട്ട് നീ എവിടെ പോയതാടാ ഇത്.
'സോറി ഡാ കുറച്ച് സാധനങൾ വാങ്ങാൻ പോയതാ
ഉം നീ വേഗം ഞങ്ങൾക്ക് ഉള്ളത് ഇങ്ങ് എടുക്ക് എന്നിട്ട് വേണം ഭക്ഷണത്തിൻ്റെ പരിപാടി നോക്കാൻ
അതൊക്കെ തരാം ആരും ഓവറാവരുത് പിന്നെ അളിയന് ഒരു കമ്പനി കൊടുക്കണേ.
അതൊക്കെ ഏറ്റൂ നീ സാധനം എടുക്ക് പിന്നെ നീ കൊണ്ടുവന്നത് മതി ഇവിടുത്തെ കൂതറ വേണ്ട അതൊക്കെ അമ്മാവൻമാർക്ക് കൊടുത്താൽ മതി.
ശരി ഡാ ഒരാള് പയ്യേ വീടിൻ്റെ പുറകിലേക്ക് വാ
ഉം ശരി നീ പൊക്കോ.
കൂട്ടുകാരും പാർട്ടിയുമായി നേരം ഒരു പാട് വൈകിയാണ് അഭി കിടന്നത് രാവിലെ നീതുവന്നു വിളിച്ചുണർത്തിയപ്പോൾ ആണ് അഭി ഉണർന്നത് നേരം വൈകി കൂട്ടുകാരെല്ലാം വേഗം അവനെ ഒരുക്കി കാറിൽ കയറ്റി. നാട്ടുകാരും വീട്ടുകാരും ഓഡിറ്റോറിയത്തിൽ ആകെ ബഹളം. താലികെട്ടുമ്പോഴും അഭിയുടെ കൈ വിറക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് പെണ്ണ് ഇറങ്ങാൻ നേരം ആകെ കൂട്ടക്കരച്ചിൽ ഒരു വിധത്തിൽ വീടെത്തി .വൈകുന്നേരത്തെ Reception നും ഫോട്ടോ ഷുട്ടും കഴിഞ്ഞപ്പോൾ തന്നെ അവർ രണ്ടു പേരും ആകെ ക്ഷീണിച്ചിരുന്നു.
അഭിയേട്ടാ അമ്മ വിളിക്കുന്നു.
ഡാ ഇപ്പോ വരാട്ടോ
എന്താമ്മേ
നീ അങ്ങോട്ട് ചെല്ലടാ കുറെ നേരമായി അത് റൂമിൽ ഇരിക്കാൻ തുടങ്ങിയിട്ട്.
ശരി അമ്മേ ഞാൻ അവന്മാരോട് ഒന്ന് പറഞ്ഞിട്ട് വരട്ടെ.
മക്കളെ അപ്പോ നിങ്ങൾ അടിക്ക് ഞാൻ പോട്ടെ സമയം ഒരു പാടായല്ലോ.
ചെക്കൻ്റെ ആർത്തികണ്ടോ സംഭവം നീ രണ്ടു ദിവസം കഴിഞ്ഞാൽ പോകും എന്നു വെച്ച് അതിന് ശ്വാസം വിടാനുള്ള സമയം കൊടുക്കണം ട്ടാ.
ഒന്നു പോടാ അവിടുന്ന്
ഉം രണ്ടെണ്ണം അടിച്ചിട്ട് പോടാ നി ൻ്റ പേടി മാറിക്കിട്ടും.
ഇല്ലടാ ഞാൻ പോട്ടെ അപ്പോ കാണാം ഗുഡ് നൈറ്റ്.
ഗോവണിപ്പടി കയറി മുകളിലേക്ക് പോകുംന്തോറും അഭിയുടെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു.പയ്യേ അവൻ വാതിൽ തള്ളിത്തുറന്നു. അഭിയെ കണ്ടതും അവൾ ബെഡിൽ നിന്നും എഴുന്നേറ്റു നിന്നു.
ആ അവിടെ ഇരുന്നോ എന്തിനാ എഴുന്നേറ്റേ കാത്തിരുന്നു മുഷിഞ്ഞോ .
ഇല്ല്യ
ഞാൻ കൂട്ടുകാരെ ഒക്കെ ഒന്നു പിരിച്ചുവിടുവായിരുന്നു.
ഉം
എൻ്റെ വീടും വീട്ടുകാരെയും ഒക്കെ ഇഷ്ട്ടപ്പെട്ടോ.
ഉം
നിനക്ക് പേടി ഉണ്ടോ എനിക്ക് കുറച്ച് ടെൻഷൻ ഉണ്ട്.
ഉം
ഈ ഉം എന്നല്ലാതെ വെറെന്തെങ്കിലും പറഞ്ഞാൽ എനിക്ക് വളരെ ഉപകാരമായിരുന്നു.
ഇത്
അവൾ ടേബിളിൻ്റെ മുകളിലുള്ള പാൽ ഗ്ലാസ് എടുത്ത് അവനു നേരെ നീട്ടി.
കാലം എത്ര പുരോഗമിച്ചാലും ഇനിനൊരു മാറ്റവും ഇല്ലല്ലേ.
അവൻ അത് വാങ്ങിച്ചു കുറച്ച് കുടിച്ച് ബാക്കി അവൾക്ക് നേരെ നീട്ടി.
തല കുനിച്ചവൾ ഗ്ലാസ് വാങ്ങി കുറച്ച് കുടിച്ചെന്ന് വരുത്തി.
ഞാൻ എന്താ വിളിക്കണ്ടേ.
തനിക്ക് ഇഷ്ട്ടമുള്ളത് വിളിക്കഡോ .
അഭിയേട്ടാ ന്ന് വിളിച്ചോട്ടേ .
ഉം എനിക്കും അതാ ഇഷ്ട്ടം.നിനക്ക് ഉറക്കം വരുന്നുണ്ടോ എന്നാൽ കിടക്കാം ട്ടോ.
ഹേയ് ഇല്ല അഭിയേട്ടൻ പറഞ്ഞോ.
രണ്ടു പേരും സംസാരിച്ചിരുന്നു ഇടക്കെപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ അഭിയേട്ടാ ചായ എന്നുള്ള വിളി കേട്ടാണ് അവൻ കണ്ണൂ തുറന്നത്.
ആ താൻ എഴുന്നേറ്റ് കുളിച്ചോ ഞാൻ ഉറങ്ങിപ്പോയെടോ.
ഉം സാരല്ല്യ അഭിയേട്ടൻ കിടന്നോ ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടേ.
ഉം അഭി പയ്യേ എഴുന്നേറ്റ് ബാത്റും ലക്ഷ്യമാക്കി നടന്നു. വിരുന്നും കാര്യങ്ങളുമായി ദിവസം പോയതറിഞ്ഞില്ല.അഭിക്ക് പോകാനുള്ള ദിവസമായി അവൻ പെട്ടി കെട്ടി ഒരുക്കങ്ങൾ തുടങ്ങി.
അഭി പാസ്സ്പോർട്ടും ടിക്കറ്റും ഒക്കെ എടുത്തോ ഒന്നും മറന്നിട്ടില്ലല്ലോ.
ഉം എടുത്തു.
എന്നാൽ ഇറങ്ങാം ഇനി നേരം വൈകണ്ട 10:30 ന് അല്ലേ ചെക്കിൻ ചെയ്യണ്ടേ യാത്ര പറഞ്ഞോ .എവിടെ നിൻ്റെ മൃദുല
അവൾ റൂമിൽ ഉണ്ട് ഞാനൊന്ന് പറഞ്ഞിട്ട് വരാം.
വിനു ഏട്ടാ ഒരു മിനിറ്റ് ഒന്നിങ് വരോ.
ഉം എന്താ അഭി.
എൻ്റെ ഹാൻഡ് ബാഗിൽ ഒരു ബോട്ടിൽ ഉണ്ട് അത് ഒന്നു എടുക്കുമോ. വോഡ്കയാണ് രണ്ടണ്ണം അടിക്കാണ്ട് പറ്റില്ല ഏട്ടാ.
ഉം നീ അങ്ങോട്ട് മാറിനിന്നോ ഞാൻ ഇപ്പോ വരാം.
അഭി മതി ചെല്ലടാ അവളോട് പറഞ്ഞിട്ട് വാ. വിഷമിക്കണ്ടടാ അടുത്ത ആഴ്ച ഞാനും നീതുവും അങ്ങോട്ടു വരുല്ലോ. നീ മൃദുലയെ കൊണ്ടുവരാനുള്ള പരിപാടി നോക്ക് ചെന്നിട്ട് .
ഉം വിനു ഏട്ടാ പെട്ടി കാറിലേക്ക് വെച്ചോ ഞാൻ ഇപ്പോ വരാം.
മൃദു നീ എന്ന് കിടപ്പാ കിടക്കണേ നല്ല കുട്ടിയായിട്ട് എണീറ്റേ എനിക്ക് ഇറങ്ങാൻ സമയമായി.
അവൾ ഇരു കൈകൾ കൊണ്ടും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് എഴുന്നേറ്റു.
മൂന്നു മാസം ഇതാ പറയുമ്പോഴേക്കും പോകില്ലേ പിന്നെന്താ എന്നിട്ട് നമ്മുക്ക് ദുബായിൽ അടിച്ചു പൊളിക്കണം. തിരിച്ചു വരുമ്പോൾ അമ്മക്ക് ഒരു സന്തോഷ വാർത്ത കൂടി കൊടുക്കണം നമുക്ക് എൻ്റ മൃദു ഒരു അമ്മ ആവാൻ പോണുന്ന്.
അവൻ അവളെ മാറോടണച്ചു ചുംബനം കൊണ്ട് പൊതിഞ്ഞു.
ഡാ അഭി സമയം വൈകി വേഗം ഇറങ്ങ്.
മൃദു വാ ഞാൻ ഇറങട്ടെ.
അവൾ പിടി വിട്ടില്ല ഒടുവിൽ നീതുവും അമ്മയും മൃദുലയെ പിടിച്ചു മാറ്റി. കലക്കിയ കണ്ണുകളുമായി അടി ദുബായിലേക്ക് യാത്രയായി.
രാത്രിയിലെ ഫോൺ വിളിയും ചാറ്റിങ്ങുമായി മാസങ്ങൾ കടന്നു പോയി. ഒടുവിൽ മൃദുല വന്നിറങ്ങുന്ന ആ സുദിനം വന്നെത്തി.ഓഫീസിൽ നിന്നും ഉറങ്ങാൻ നേരം വൈകിയത് കൊണ്ട് കാറുമായി അഭി വളരെ വേഗം ഷാർജ എയർപോർട്ടിലേക്ക് കുതിച്ചു പാഞ്ഞു. അപ്പോഴും മനസു നിറയെ അവളുടെ മുഖമായിരുന്നു.
ഹലോ മൃദു നീ എവിടെ
ആ വിനു ഏട്ടാ ഞാൻ എയർപോട്ടിന് പുറത്തുണ്ട്. അഭിയേട്ടൻ ഇറങ്ങുമ്പോൾ വിളിച്ചതാ ഒരു മണിക്കൂറായി ഞാൻ വെയ്റ്റ് ചെയ്യുന്നു ഇപ്പോ വിളിച്ചപ്പോൾ കിട്ടുന്നില്ലല്ലോ?
ആ നീ അവിടെ നിക്ക് ഞാനിപ്പോ വരാം.അഭിവരില്ല ബാക്കി ഞാൻ വന്നിട്ട് പറയാം പേടിക്കണ്ടാ ട്ടോ.
പറ വിനുഏട്ടാ അഭിയേട്ടൻ എന്തിയേ '
ആ ചെറിയൊരു പ്രശ്നം കമ്പനിയിൽ അപ്പോ അവൻ പോലീസ് സ്റ്റേഷൻ വരെ ഒന്നു പോയി കാണാൻ പറ്റില്ല.
സത്യം പറ വിനു ഏട്ടാ എന്താ.
ഒന്നും ഇല്ല അവൻ്റെ വിസയുടെ പ്രശ്നാ നാട്ടിൽ പോയി ശരിയാക്കണം നീയും നീതുവും നാളെ നാട്ടിലേക്ക് പോക്കോ ഞാനും അഭിയും ഒരാഴ്ചക്കുള്ളിൽ വന്നേക്കാം ഇപ്പോൾ എൻ്റ ഫ്ലാറ്റിലേക്ക് പോകാം കയറ്.
സത്യം പറ വിനു ഏട്ടാ ഇന്നു രാവിലെ വരെ അഭിയേട്ടന് ഒരു കുഴപ്പവും ഇല്ലല്ലോ പിന്നെന്താ
എൻ്റെ നീതു ഇതിനൊക്കെ ഇവിടെ സെക്കറ്റുകൾ പോരെ അവൻ എയർപോർട്ടിലേക്ക് ഉറങ്ങാൻ നിക്കുമ്പോഴാ സംഭവം.
എന്നാൽ പിന്നെ നമുക്ക് എല്ലാവർക്കും കൂടെ ഒരുമിച്ചു പോയാൽ പോരെ.
എൻ്റെ നീതു ഞാൻ രണ്ടു ദിവസം ഇവിടെ ഉണ്ടാവില്ല എനിക്ക് കുറച്ച് പേപ്പറ് ശരിയാക്കാൻ അബുദാബി വരെ പോണം നിങ്ങൾ ഇവിടെ ഒറ്റക്ക് നിക്കണ്ടേ.
ഒരു വിധത്തിൽ വിനു രണ്ടു പേരെയും നാട്ടിലേക്ക് വിട്ടു.
ആ എന്താ നിങ്ങളൊക്കൊ അമ്മാവാ കയറി ഇരിക്ക്
ഞങ്ങൾ ഗുരുവായൂര് പോയ വഴി വെറുതെ ഇവിടെ കയറീന്നോള്ളൂ .
അത് നന്നായി വിനുവും അഭിയും ഇന്ന് വരുന്നുണ്ട് അപ്പോ കാണാലോ.
ഉം ഞാനറിഞ്ഞു വിനു വിളിച്ചിരുന്നു.
വന്നവരുടെ മുഖത്തെ വിഷാദ ഭാവം അവരുടെ മനസ്സിൽ സംശയം ജനിപ്പിച്ചു.
വീടിൻ്റെ മുറ്റത്ത് ആമ്പുലൻസ് വന്നു നിന്നു.പതിയെ വിനു വണ്ടിയിൽ നിന്ന് ഇറങ്ങി. പുറകിൽ കാറും ബൈക്കുകളുമായി ഒരു പാട് വണ്ടികൾ വെറെയും. എന്ത് പറയണമെന്ന് അറിയാതെ വിനു പകച്ചു നിന്നു.
അഭിയുടെ ബോഡി കണ്ടതും നീതുവും അമ്മയും തലതല്ലി കരയാൻ തുടങ്ങി. മൃദുല അപ്പോൾ തന്നെ വെട്ടിയിട്ട വാഴ പൊലെ ബോധ മറ്റു വീണു.നിമിഷ നേരം കൊണ്ട് അഭിയുടെ വീട് ജനസാഗരമായി മാറി.
എന്തു പറ്റീ ഡാ വിനു.
അമ്മാവാ മൃദുലയെ കൂട്ടികൊണ്ടുവരാൻ എയർപോർട്ടിലേക്ക് പോകുവായിരുന്നു .ഒരു ടാങ്കറിൽ കാറിടിച്ചു അര മണിക്കൂറോളം റോഡിൽ കിടന്നു പോലീസ് വന്ന് ഹോസ്പറ്റലിൽ എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. വിനുവിൻ്റെ വാക്കുകൾ ഇടറി.
ഇന്നേക്ക് മരിച്ചിട്ട് 6 ദിവസമായില്ലേ അധികം വൈകിക്കേണ്ട'വിനു.
അപ്പോഴേക്കും മൃദുലയേയും കൊണ്ട് ഒരു കാറ് ആശുപത്രിയിലേക്ക് കുതിച്ച് പാഞ്ഞു.
വിനു എടുക്കാം ഇനി വൈകിക്കണ്ട.
അയ്യോ വിനു ഏട്ടാ അഭിയേട്ടനെ കൊണ്ടു പോകല്ലേ . പിറന്നാളിന് ഇടാൻ ഏട്ടൻ്റെ ഇഷ്ട്ടപ്പെട്ട കറുത്ത നിറമുള്ള ഷർട്ട് വാങ്ങിച്ചു വെച്ചിട്ടുണ്ട് ഞാൻ അതൊന്ന് ഏട്ടനെ ഇടീപ്പിച്ചോട്ടോ.
നീതു എഴുന്നേറ്റ് റൂമിലേക്കോടി ഒരു ഭ്രാന്തിയെ പൊലെ. ആ കറുത്ത ഷർട്ട് അവൻ്റെ ദേഹത്ത് കൊണ്ടു വെച്ചവൾ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
അഭിയേട്ടാ നോക്ക് ഞാന് ഏട്ടന് വാങ്ങിച്ച ഷർട്ട് കണ്ണ് തുറക്ക് ഏട്ടാ എന്നെ ഒന്ന് നോക്ക്.
കണ്ടു നിന്നവരുടേയെല്ലാം ഹൃദയം പൊട്ടുന്ന കാഴ്ചയായിരുന്നു അത്. ഒരു നാട് മുഴുവൻ അഭിക്ക് യാത്രാമൊഴി നൽകി ഇനി ഒരിക്കലും മടങ്ങി വരവില്ലാത്ത ഒരു പുതിയ ലോകത്തെ പ്രവാസിയായി.........
(അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയ സുഹൃത്തെ താങ്കൾക്ക് കണ്ണീരിൽ കുതിർന്ന നൂറു കോടി പ്രണാമം അർപ്പിക്കുന്നു ഞാൻ)
രചന: സനൽ SBT
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക