ലിപ്സ്റ്റിക്ക് - ഭാഗം 2
“എന്നാല്‍ സ്വപ്ന സുന്ദരി ഭൂതകാലത്തിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറായിക്കൊള്ളൂ“പ്രൊഫസര്‍ അവളുടെ കയ്യില്‍ വാച്ച് കെട്ടികൊടുത്തു കൊണ്ട് അവളോട് പറഞ്ഞു
അവളോട് യന്ത്രത്തിന്റെ അകത്തേക്ക് കയറാന്‍ അയാള്‍ പറഞ്ഞു .
“23 ,ജൂണ്‍ ,2029 “ പ്രൊഫസര്‍ യന്ത്രത്തിന്റെ സ്ക്രീനില്‍ അമര്‍ത്തികൊണ്ട് പറഞ്ഞു .
യന്ത്രത്തിന്റെ ഘടികാരങ്ങള്‍ പെട്ടെന്ന് വേഗത്തില്‍ ചലിക്കാന്‍ തുടങ്ങി .അതിന്‍റെ ടിപ്പലെര്‍ സിലിണ്ടര്‍ വലിയൊരു ശബ്ദത്തോടെ കറങ്ങാന്‍ തുടങ്ങി.
“പോയി വരൂ സ്വപ്ന സുന്ദരി ..അടുത്ത ഇരുപത്തിനാലു മണിക്കൂറുകള്‍ സ്വപ്ന സുന്ദരിക്ക് സ്വന്തം “ഒരു ഭയത്തോടെ യന്ത്രത്തിന്‍റെ അകത്തിരുന്ന അവളെ നോക്കി പ്രൊഫസര്‍ പറഞ്ഞു
പെട്ടെന്ന് യന്ത്രം അപ്രത്യക്ഷമായി ..സ്വപ്ന സുന്ദരി അവളുടെ ഭൂതകാലം തിരഞ്ഞ് യാത്രയായി
-----------------------
23-ജൂണ്‍-2029..സമയം 12:01 AM
വലിയൊരു രണ്ടുനിലയുള്ള വീടിന്‍റെ മതിലിന്‍റെ ഓരത്തായിട്ടാണ് ആ യന്ത്രം വന്നുനിന്നത് .യന്ത്രത്തിന്‍റെ വാതിലുകള്‍ യാന്ത്രികമായി തുറക്കപ്പെട്ടു .എവിടെയാണ് എത്തിപ്പെട്ടത് എന്ന ബോധ്യമില്ലാതെ ,സംശത്തോടെ സ്വപ്ന സുന്ദരി യന്ത്രത്തിന്‍റെ അകത്ത് നിന്ന് പുറത്തിറങ്ങി.അവള്‍ അതില്‍ നിന്ന്‍ ഇറങ്ങിയതും യന്ത്രം അപ്രത്യക്ഷമായതും ഒരുമിച്ചായിരുന്നു.കൈയ്യിലുണ്ടായിരുന്ന വാച്ചില്‍ അവള്‍ സമയം നോക്കി സമയം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് ഒരു മിനിറ്റ്. ഇരുപത്തിമൂന്ന് മണിക്കൂറും അമ്പത്തിയോന്‍പത് മിനിട്ടുകള്‍ അവള്‍ക്ക് ഭൂതകാലത്തില്‍ ബാക്കി ഉണ്ടെന്ന് വാച്ചില്‍ കാണിക്കുന്നുണ്ട് .അവള്‍ വന്നിറങ്ങിയ സ്ഥലം അവളുടെ ഓര്‍മകളില്‍ എവിടെയോ ഉണ്ടെന്ന തോന്നല്‍ അവളില്‍ ജനിപ്പിച്ചുവെങ്കിലും അത് ഓര്‍ത്തെടുക്കുന്നതില്‍ അവള്‍ പരാജിതയാവുകയായിരുന്നു .അവളുടെ മസ്തിഷ്കത്തിലെ ഓര്‍മ്മകളുടെ അറയില്‍ അവള്‍ വീണ്ടും വീണ്ടും പരതിയെങ്കിലും ഓര്‍മ്മകള്‍ അവള്‍ക്ക് പിടികൊടുക്കാതെ അവളെ കബിളിപ്പിച്ചുകൊണ്ട് ഓര്‍മ്മകളുടെ വികലമായൊരു ചിത്രം മാത്രം അവള്‍ക്ക് നല്‍കി .വികലമായ ചിത്രങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച ഓരോ നിമിഷവും അവള്‍ ശരിക്കും പരാജയപ്പെടുകയായിരുന്നു
“ഓര്‍മ്മകള്‍ നശിച്ച ജീവിതമാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും നികൃഷ്ടമായ ജീവിതം..തൂക്ക് കയറിനെക്കാള്‍ ഒരു മനുഷ്യന് കൊടുക്കാന്‍ പറ്റുന്ന പരമാവധി ശിക്ഷ അവന്‍റെ ഓര്‍മ്മകളെ ഉന്മൂലനം ചെയ്ത് അവന് പരിചിതമില്ലാത്ത ഒരിടത്ത് ജീവിക്കാന്‍ അനുവദിക്കാല്‍ തന്നെയാണ് “ ഓര്‍ത്തെടുക്കാന്‍ ശ്രമം നടത്തിയിട്ടും അത് കഴിയാതെ അവള്‍ സ്വയം ശപിച്ചു
“ദര്‍ശന് ഇപ്പോഴും എല്ലാം കുട്ടിക്കളിയാണ്..ഞാന്‍ പറഞ്ഞതിന്‍റെ ഗൗരവം ഇപ്പോഴും ദര്‍ശന് മനസ്സിലായിട്ടില്ല ..ദര്‍ശന്‍ ഇനിയെങ്കിലും അല്പം സീരിയസ് ആവണം “ പെട്ടെന്ന് ആ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നൊരു പെണ്‍കുട്ടിയുടെ ശബ്ദം.മതിലിനോരം നിന്നിരുന്ന സ്വപ്ന സുന്ദരി ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി .ബാല്‍ക്കണിയില്‍ ഒരു പെണ്‍കുട്ടി ഫോണിലൂടെ സംസാരിക്കുന്നു.മതിലിനോരത്ത് തന്നെയാണെങ്കില്‍ കൂടിയും സ്വപ്ന സുന്ദരിക്ക് പെണ്‍കുട്ടി സംസാരിക്കുന്നത് വ്യക്തമായി കേള്‍ക്കാനുണ്ടായിരുന്നു
“നേരം ഇത്രയും വൈകിയും ഈ കുട്ടി ആരോടാണ് ഫോണില്‍ സംസാരച്ചിരിക്കുന്നത് “ സ്വപ്ന സുന്ദരി ഒരു സംശത്തോടെ മനസ്സില്‍ പറഞ്ഞു .മുഖം തിരിഞ്ഞ് നില്‍ക്കുന്നത് കൊണ്ട് പെണ്‍കുട്ടിയുടെ മുഖം സ്വപ്നം സുന്ദരിക്ക് കാണാന്‍ കഴിയുന്നില്ല
“ദര്‍ശന്‍ പ്ലീസ് ..അല്പംകൂടി സീരിയസ് ആവണം ..ഇനി അധികം ദിവസമില്ല ദര്‍ശന്‍ ..എന്തെങ്കിലുമൊന്ന് പെട്ടെന്ന് തീരുമാനിച്ചേ പറ്റുള്ളൂ “ പെണ്‍കുട്ടി ഒരു വിങ്ങലോടെയാണ് അത് പറഞ്ഞfതെന്ന് സ്വപ്ന സുന്ദരിക്ക് തോന്നി
“നാളത്തെ ഒരു ദിവസം കൂടിയുമുണ്ട് ദര്‍ശന്‍ ..ഒരേയൊരു ദിവസം “ പെണ്‍കുട്ടി എന്തോ ഓര്‍മ്മിപ്പിക്കും പോലെ ഫോണിലൂടെ പറഞ്ഞു.ഇക്കുറി സ്വപ്ന സുന്ദരിക്ക് അഭിമുഖമായി നിന്നിട്ടാണ് അവള്‍ അത് പറഞ്ഞത് .ചന്ദ്രന്‍റെ നിലാവെളിച്ചത്തില്‍ സ്വപ്ന സുന്ദരി അവളുടെ മുഖം കണ്ടു.സ്വപ്ന സുന്ദരി പെട്ടെന്ന് തന്നെ മതിലിന്‍റെ അടുത്തേയ്ക്ക് എന്തോ കണ്ട് ഭയന്നപ്പോലെ ഒളിച്ചു .അവള്‍ക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല .ബാല്‍ക്കണിയില്‍ കണ്ട പെണ്‍കുട്ടിക്ക് അവളുടെ അതെ രൂപം
“അതെ ..ഭൂതകാലത്തിലെ ഞാന്‍ തന്നെയല്ലേ അത് ? “ അവള്‍ വീണ്ടും പെണ്‍കുട്ടി കാണാതെ അവളെ എത്തിച്ചു നോക്കി
“അതെ ഞാന്‍ തന്നെയാണ്..ഞാന്‍ ആരോടാണ് ഈ സമയത്ത് സംസാരിച്ചു കൊണ്ടിരിക്കുന്നത് ? “ സ്വപ്ന സുന്ദരി മനസ്സില്‍ പറഞ്ഞുകൊണ്ട് വാച്ചിലെ സമയത്തിലേക്ക് നോക്കി സമയം പന്ത്രണ്ട് മണി കഴിഞ്ഞ് മുപ്പത്തിയഞ്ച് മിനിട്ട്.സ്വപ്ന സുന്ദരി പെണ്‍കുട്ടി അവളെ കാണാതെ അവളുടെ സംസാരം വീക്ഷിക്കാന്‍ തുടങ്ങി .തന്‍റെ ക്രോപ്പ് ചെയ്തത് നിറം പൂശിയ മുടിയിഴകള്‍ക്ക് പകരം കറുത്ത നിറമുള്ള നീണ്ട മുടിയിഴകള്‍ ,പ്രായത്തെ മറച്ചുപിടിക്കാന്‍ തേച്ച ഫേസ് ക്രീം നിറഞ്ഞ മുഖത്തിന് പകരം അങ്ങിങ്ങായി രണ്ടുമൂന്ന് മുഖക്കുരു നിറഞ്ഞ മുഖം ,കട്ടിയായ ലിപ്സ്റ്റിക്ക് ചായങ്ങള്‍ കൊണ്ട് വരച്ച ചുണ്ടുകള്‍ക്ക് പകരം ദേഷ്യപ്പെട്ടാലും ചെറുപുഞ്ചിരി ഒളിപ്പിച്ച് വെച്ചിരിക്കുന്ന ചുണ്ടുകള്‍ .ഭൂതകാലത്തിലെ സ്വപ്ന സുന്ദരിയും വര്‍ത്തമാനകാലത്തിലെ സ്വപ്ന സുന്ദരിയും തമ്മിലുള്ള അന്തരം സ്വപ്ന സുന്ദരി ഒളിച്ചു നിന്നുകൊണ്ട് അവളെ നോക്കി മനസ്സിലാക്കുകയായിരുന്നു.സ്വപ്ന സുന്ദരി ഭൂതകാലത്തിലെ അവളുടെ രൂപമായ ആ പെണ്‍കുട്ടിയുടെ സംഭാഷണങ്ങള്‍ക്ക് കാതുകൊടുത്തു
“അതെ ഞാന്‍ തന്നെയാണ്..ഞാന്‍ ആരോടാണ് ഈ സമയത്ത് സംസാരിച്ചു കൊണ്ടിരിക്കുന്നത് ? “ സ്വപ്ന സുന്ദരി മനസ്സില്‍ പറഞ്ഞുകൊണ്ട് വാച്ചിലെ സമയത്തിലേക്ക് നോക്കി സമയം പന്ത്രണ്ട് മണി കഴിഞ്ഞ് മുപ്പത്തിയഞ്ച് മിനിട്ട്.സ്വപ്ന സുന്ദരി പെണ്‍കുട്ടി അവളെ കാണാതെ അവളുടെ സംസാരം വീക്ഷിക്കാന്‍ തുടങ്ങി .തന്‍റെ ക്രോപ്പ് ചെയ്തത് നിറം പൂശിയ മുടിയിഴകള്‍ക്ക് പകരം കറുത്ത നിറമുള്ള നീണ്ട മുടിയിഴകള്‍ ,പ്രായത്തെ മറച്ചുപിടിക്കാന്‍ തേച്ച ഫേസ് ക്രീം നിറഞ്ഞ മുഖത്തിന് പകരം അങ്ങിങ്ങായി രണ്ടുമൂന്ന് മുഖക്കുരു നിറഞ്ഞ മുഖം ,കട്ടിയായ ലിപ്സ്റ്റിക്ക് ചായങ്ങള്‍ കൊണ്ട് വരച്ച ചുണ്ടുകള്‍ക്ക് പകരം ദേഷ്യപ്പെട്ടാലും ചെറുപുഞ്ചിരി ഒളിപ്പിച്ച് വെച്ചിരിക്കുന്ന ചുണ്ടുകള്‍ .ഭൂതകാലത്തിലെ സ്വപ്ന സുന്ദരിയും വര്‍ത്തമാനകാലത്തിലെ സ്വപ്ന സുന്ദരിയും തമ്മിലുള്ള അന്തരം സ്വപ്ന സുന്ദരി ഒളിച്ചു നിന്നുകൊണ്ട് അവളെ നോക്കി മനസ്സിലാക്കുകയായിരുന്നു.സ്വപ്ന സുന്ദരി ഭൂതകാലത്തിലെ അവളുടെ രൂപമായ ആ പെണ്‍കുട്ടിയുടെ സംഭാഷണങ്ങള്‍ക്ക് കാതുകൊടുത്തു
“ശരി ..ദര്‍ശന്‍ പറയൂ നാളെ എവിടെവെച്ച് കാണണമെന്ന് ..ഏത് പാതാളത്തിലേക്കും വരാന്‍ ഞാന്‍ ഒരുക്കമാണെന്ന് ദര്‍ശന് അറിയുന്നതല്ലേ ..ശരി കൃത്യം രണ്ട് മണിക്ക് നമ്മള്‍ കാണാറുള്ള മുപ്പത്തിയാറാം നമ്പര്‍ മെട്രോ സ്റ്റേഷന്‍റെ മുന്‍പില്‍ ഞാന്‍ ഉണ്ടാവും ..എന്നത്തേയും പോലെ അധികനേരം എന്നെ കാത്തുനിറുത്തരുത് ..വൈകി തിരിച്ചെത്തിയാല്‍ വീട്ടുക്കാര്‍ക്ക് സംശയം ഉണ്ടാവാന്‍ ഇടയുണ്ട് “
“ആരാണ് ദര്‍ശന്‍ ? അയാളും ഞാനും തമ്മില്ലുള്ള ബന്ധമെന്താണ് ? “ പെണ്‍കുട്ടിയുടെ സംഭാഷണം കേട്ട് സ്വപ്ന സുന്ദരി ആത്മഗതം നടത്തി
“ശരി ദര്‍ശന്‍ ..അമ്മ എഴുന്നേറ്റെന്ന് തോന്നുന്നു ..ഞാന്‍ ഫോണ്‍ വെക്കുകയാണ് ..അപ്പൊ നാളെ മറക്കണ്ട രണ്ട് മണിക്ക് മുപ്പത്തിയാറാം നമ്പര്‍ മെട്രോ സ്റ്റേഷന്‍റെ അവിടെ ഞാന്‍ വരും ..ഫോണ്‍ വെക്കുകയാണ്..ബൈ “ പെണ്‍കുട്ടി ഫോണ്‍ കട്ട് ചെയ്യ്തതിന് ശേഷം ബാല്‍ക്കണിയില്‍ നിന്ന് അകത്തേക്ക് നടന്നു
“ദര്‍ശന്‍ ..ആരാണയാള്‍ ? ഞാന്‍ എന്തിന് അയാളെ കാണണമെന്ന് നിര്‍ബന്ധം പിടിക്കുന്നു ?..അയാളും ഞാന്‍ തമ്മിലുള്ള ബന്ധം എന്താണ് ?..ഇനി എവിടെയാണ് മുപ്പത്തിയാറാം നമ്പര്‍ മെട്രോ സ്റ്റേഷന്‍ ?..ഇനി രണ്ട് മണിക്ക് ഞാന്‍ അയാളെ കാണാന്‍ വരുമോ ?..ഒരു പക്ഷേ എന്നെ പറ്റി ബാക്കി അറിയുവാന്‍ കഴിയുന്നത് അവിടെ വെച്ചാണെങ്കിലോ ?..ഇനി പകല്‍ രണ്ടുമണി ആവുന്നതുവരെ കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ലതാനും ..മുപ്പത്തിയാറാം നമ്പര്‍ മെട്രോ സ്റ്റേഷന്‍ അത് എവിടെയാണ് ?..അത് കണ്ടെത്തണം “ സ്വപ്ന സുന്ദരി പതിയെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു
(തുടരും )
Lijin
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക