നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആരുമല്ലാത്ത ഒരാൾ

ആരുമല്ലാത്ത ഒരാൾ
ചിലപ്പോഴൊക്കെ നമ്മൾ
മരണം വരെകുടെയുണ്ടാവുമെന്ന്
വിശ്വസിച്ച് നമ്മളെ തനിച്ചാക്കി,
ആരുമല്ലാത്ത ഒരാളേപ്പോലെ പോകുന്നവരാണ് അവർ.
അഹങ്കാരത്തിൻ്റെ ആനപ്പുറത്തേക്ക്
ഉയർത്തപ്പെടുന്ന ചില മോഹങ്ങൾക്ക്
കുട പിടിപ്പിക്കാൻ വരും ചിലർ.
എല്ലാം സ്വയം ഏറ്റെടുത്ത് അവസാനം
ആരുമല്ലാത്ത ഒരാളായി മാറി നിൽക്കും.
ഒരു ചതിയുടെ തോട്ടി പ്രയോഗത്തിൽ
ആലംബമില്ലാതെ ഭയപ്പാടാടെ താഴോട്ടു പതിക്കുമ്പോൾ
ആ മുഖങ്ങളിലെ നിർവ്വികാരത
കൃഷ്ണമണിയിൽ പതിയുന്ന അവസാന ചിത്രം കണക്കെ
മരിച്ചാലും മായാതെ നിൽക്കും.
സ്നേഹമെന്നും,
പ്രേമമെന്നും, പ്രണയമെന്നും.
ചിലപേരുകളിട്ടു വിളിച്ച് ആകാശത്തോളമുയർത്തി
ആഗാധമായ ആഴങ്ങളിലേക്ക്
തള്ളിയിട്ടു മറയുമ്പോഴും
പുഞ്ചിരിക്കുന്നുണ്ടാവും
ആരുമല്ലാത്ത ഒരാൾ.
പട്ടങ്ങളെപ്പോലെ വട്ടംചുറ്റി ഉടലുകീറി
നൂലു പൊട്ടി അലയുമ്പോൾ
അങ്ങു ദൂരേകാണുന്നുണ്ടാവും
ഇതുവരേയും വിരൽ ചലനങ്ങളാൽ
തന്നെ നിയന്ത്രിച്ചിരുന്ന,
ഭാവഭേദങ്ങളറിയാത്ത
മുഖം മൂടിയണിഞ്ഞ
ആരുമല്ലാത്ത ഒരാൾ.
അകലെ കാണുന്നവിളക്കുമാടത്തിൻ
പ്രതീക്ഷയിൽ,
കുറേ മോഹങ്ങളും,
സ്വപ്നങ്ങളും,
ബാദ്ധ്യതകളും,
കടമകളും നിറച്ച്
വിശപ്പും ദാഹവും മറന്ന്
ജീവിതത്തെ കരയോടടുപ്പിക്കാൻ
ശ്രമിക്കുന്നവരുടെ നിരാശയും കോപവും
ശപിക്കുന്നുണ്ടാവും ഇതുപോലെ ചില
ആരുമല്ലാതായ ആളുകളെ.
വെറുക്കപ്പെട്ടവൻ്റെ, ആട്ടിപ്പുറത്താക്കപ്പെട്ടവൻ്റെ,
സ്മരണകളിൽ ഉയരാറുണ്ടാകും.
വേരറുത്താലും പറഞ്ഞുപോകാത്ത
ഹൃദയത്തിലേക്കാഴത്തിലിറങ്ങി,
ജീവിതത്തെ സ്നേഹിക്കാൻ പഠിപ്പിച്ച,
സ്വപ്നങ്ങൾ പങ്കുവെക്കാൻ പഠിപ്പിച്ച,
ഗതകാലങ്ങളിലെ വർണ്ണവസന്തത്തിൻ്റെ,
പാഴ്ക്കിനാവുകൾ.
അവസാനം തെരുവീഥികളിൽ
ആരുമില്ലാത്ത ഒരാളായി
അലയുമ്പോൾ എന്നെങ്കിലും വരുമെന്നാശിക്കുന്ന,
എന്തെങ്കിലുമൊക്കെയായി,
ജീവിതത്തെ,
വീണ്ടും തളിരണിയിക്കുന്ന,
ആരേങ്കിലുമൊരാളേ കുറിച്ച് .
ബാബു തയ്യം
25/11/17.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot