നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചങ്കാണ് എന്റെ ചങ്ങായി

ചങ്കാണ് എന്റെ ചങ്ങായി
അടിച്ച് ഫിറ്റായിട്ടാണ് അവനെന്റെ ഫോണിലേക്കു വിളിച്ചത്. പുലർച്ചെ ഒരു നാലുമണിയായി കാണും...
ഞാൻ ഫോണെടുത്തു, ഹലോ എന്നുപറയുന്നതിനുമുൻപ് തന്നെ അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു...
"ഡാ..ചങ്ങായി ഞാൻ മരിക്കാൻ പോകുവാ.."
അതുകേട്ട് ഞാനൊന്നു ഞെട്ടി..
"നിനക്കെന്താടാ ചങ്കേ വട്ടയോ ,എന്താ പ്രശ്നം..!
"അവളെന്നെ തേച്ചിട്ടുപോയി ചങ്ങായി.."
"അതിനെന്തിനാടാ നീ മരിക്കാൻ പോകുന്നത്..!
"അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ചങ്ങായി. ഞാൻ മരിക്കും.."
"എടാ ആവശ്യമില്ലാത്ത പണിചെയ്യല്ലേ, ഞാനിപ്പോ വരാം. നിയെവിടെയാ..!
"ഞാൻ നിന്റെ വീട്ടിന്റെ ടെറസിന്റെ മുകളിലുണ്ട്...."
"ങേ..എവിടെ ...!
"ടെറസിൻറെ മുകളിൽ."
അവൻ എന്റെ തൊട്ടടുത്ത വീടാണ്.
ഞാൻ വേഗം എണീറ്റ് ടെറസിന്റെ മുകളിലേക്കു പോയി നോക്കുമ്പോൾ. അവനാവിടെ കുപ്പിയും പിടിച്ചു നില്ക്കുന്നു..
ഞാനാവാനോട് ചോദിച്ചു..." ഈ വെളുപ്പാൻ കാലത്തു നിനക്കെവിടെന്നാടാ ഈ സാധനം...!
അവനെന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു...
"അച്ഛൻ മാറ്റിവെച്ച mc ഞാനങ്ങു അടിച്ചുമാറ്റി ചങ്ങായി...."
"നിനക്ക് പ്രാന്താണോടാ, അതേങ്ങാനും നിന്റെ അച്ഛനാറിഞ്ഞാൽ നീ മരിക്കാനൊന്നും പോകേണ്ട, അങ്ങേര് തന്നെ,നിന്നെ തല്ലികൊല്ലും..!
"അതുപിന്നെ എനിക്ക് സങ്കടം സഹിക്കാൻ വയ്യാ ചങ്ങായി, അതുകൊണ്ടു എടുത്ത് കുടിച്ചതാ...."
ഞാനവനെ അവിടെയിരുത്തി.കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു..
സംഭവം എന്താണെന്നുവെച്ചാൽ രണ്ടുവർഷമായി അവനൊരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട്. അവളവനെ വിളിച്ചിട്ട് പറഞ്ഞു..
ബ്രേക്ക്പ് ചെയ്യാമെന്ന്, പെട്ടെന്ന് അവളങ്ങനെ പറഞ്ഞപ്പോൾ അവനു സഹിക്കാൻ പറ്റിയില്ല, അതിന്റെയൊരു വിഷമമാണ് ഈ കാണുന്നത്...
ഒരുവിധം ഞാനവനെ പറഞ്ഞു സമാധാനിപ്പിച്ചു. അവിടെയിരുത്തിയപ്പോൾ അവൻ പറഞ്ഞു...
"ചങ്ങായി നിന്നോടെനിക്കൊരു കാര്യം പറയാനുണ്ട്..."
"എന്താടാ....!
" I love you..."
അതുകേട്ടു ചിരിവന്നെങ്കിലും,
ഞാനവനെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു.." ചങ്കേ I love you 100..!
ചങ്കിന്റെ സ്നേഹംകണ്ടു കണ്ണുനിറഞ്ഞുപോയി. ഹോ...എന്റെയല്ലേ ഫ്രണ്ട് സ്നേഹമില്ലാതിരിക്കുമോ..
അവൻ കൈയിലിരിക്കുന്ന കുപ്പിയെടുത്തു എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു...
"ചങ്ങായി ഇത് നിനക്കുവേണ്ടി ബാക്കിവെച്ചതാ...."
അവന്റെ സ്നേഹവും ആ കുപ്പിയിലെ സാധനവും കണ്ടപ്പോൾ എന്റെ കൺട്രോൾ അങ്ങ് പോയി. ഞാനതുവാങ്ങി കുടിച്ചു..
പിന്നെ പറയേണ്ടതില്ലാലോ, അവിടെ നടക്കുന്നത് ഞാനും ചെറിയൊരു പാമ്പായി..
ആകാശത്തേക്കുനോക്കി കിടന്നുകൊണ്ടാവൻ പറഞ്ഞു..
"ചങ്ങായി നക്ഷത്രങ്ങളെവിടെപോയി..."
"ഇന്ന് ലീവായിരിക്കും ചങ്കേ...!
"ചങ്ങായി ഇന്ന് ഞായറാഴ്ച്ചയാണോ .."
"ആയിരിക്കും ചങ്കേ...!
"അല്ലെങ്കിലും ഞായാറാഴ്‌ച്ച എല്ലാവരും ലീവല്ലേ..."
"അതുപോട്ടെ ചങ്കേ നീ എങ്ങനെ മരിക്കാനാ പ്ലാൻ ചെയ്തത്...!
"തൂങ്ങി മരിക്കാനാ ചങ്ങായി..."
"അതുവേണ്ടാ ചങ്കേ..!
"അതെന്താ ചങ്ങായി..."
"ഫോട്ടോ എടുക്കുമ്പോ ഒരു രസമുണ്ടാവില്ലാ . കണ്ണും നാക്കും ഒക്കെ പുറത്തേക്കുവന്ന നിന്നെ കാണാൻ ഒരു ഭംഗിയുണ്ടാവില്ല..
ഒന്നുമില്ലെങ്കിലും നാളെ പത്രത്തിൽ വരേണ്ടതല്ലേ ..!
"അത് ശരിയാ ചങ്ങായി..."
"ഡാ ചങ്കേ നീ മരിച്ച എവിടെക്കാ പോകുക..!
"സ്വർഗത്തിലേക്ക്.."
"ഹ ഹ നീ മരിച്ച സ്വർഗത്തിലേക്കല്ല
കുഴിയിലേക്കാണ് പോകുന്നത്...!
"എന്നാപ്പിന്നെ ഞാൻ മരിക്കുന്നില്ല ചങ്ങായി, എനിക്ക് കുഴിയിലേക്ക് പോകേണ്ടാ...."
"നീ എങ്ങോട്ടും പോകേണ്ടാ ചങ്കേ, നമുക്കിവിടെ അടിച്ചുപൊളിച്ചു ജീവിക്കാടാ. അവൾ പോയാൽ പോട്ടെ...!
"അവൾ പോയാൽ പോട്ടെ ഞാനെന്റെ ചങ്ങായിടെ കൂടെ ഹാപ്പിയായി അടിച്ചുപൊളിക്കും.."
"അങ്ങനെ വേണം എന്റെ ചങ്ക്..!
"ചങ്ങായിക്കു ഒരു കാര്യം അറിയാവോ..."
"എന്താടാ...!
" ഒരാണ് കുടികാരാനാകുന്നത് എപ്പോഴൊക്കെയാണെന്നു അറിയാവോ.."
"ഇല്ല...!
"എന്നാ കേട്ടോ, ആത്മാർഥമായി സ്നേഹിച്ച പെണ്ണ് തേച്ചിട്ടുപോകുമ്പോഴും. വീട്ടുകാർ തള്ളിപറയുമ്പോഴും..."
"അതൊക്കെ ചുമ്മാ പറയുന്നതാടാ ചങ്കേ..!
"അല്ല ചങ്ങായി, ഏറ്റവും വലിയ വേദനയെന്താണെന്നു ചങ്ങായിക്കു അറിയോ.."
" ഇല്ല അതെന്തു വേദനയാ...!
"പ്രണയം നഷ്ടപ്പെടുമ്പോഴുള്ള വേദന.."
"ഹ ഹ ചങ്കേ നിനക്ക് പല്ലുവേദന വന്നിട്ടുണ്ടോ..!
"ഇല്ല..."
"അത് വന്നിട്ടുണ്ടെങ്കിൽ നീ ഇങ്ങനെ പറയില്ല ...!
"എന്നാലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല ചങ്ങായി.."
"എടാ ചങ്കേ ഒരാൾക്കുവേണ്ടി വേദനിക്കുന്നതിനെക്കാൾ നല്ലതു. നിന്നെ സ്നേഹിക്കുന്ന ഒരുപാടുപേർക്കുവേണ്ടി സന്തോഷത്തോടെ ജീവിക്കുന്നതാ..
പിന്നെ നമ്മളെ വേണ്ടെന്നുവെച്ചിട്ടു പോകുന്നവർക്ക് ആ വേദനയും വിഷമവും ഇല്ലെങ്കിൽ.നമുക്കെന്തിനാ ചങ്കേ ഈ വേദനയും വിഷമവും...
പ്രണയത്തെക്കാൾ മനോഹരമായ ചിലതുണ്ട് ഈ ഭൂമിയിൽ അതൊക്കെ നമ്മൾ അടുത്തറിയണം അനുഭവിച്ചറിയണം..
അതിലൊന്നാണ് നമ്മുടെ ഈ സൗഹൃദവും...
ഇനി നിയൊന്നും പറയേണ്ട ചങ്കേ, നേരം വെളുക്കുമ്പോൾ നമ്മൾ പോകുന്നു അവളോട് ഗുഡ് ബൈ പറയുന്നു..
ചെറുത് ഒരെണ്ണം വാങ്ങുന്നു അടിക്കുന്നു എല്ലാം മറക്കുന്നു..
കേട്ടോ ചങ്കേ..."
"കേട്ടു ചങ്ങായി..
ഇതൊക്കെ കഴിഞ്ഞു ടെറസിന്റെ മുകളിൽ തന്നെ ഞങ്ങൾ രണ്ടാളും കിടന്നുറങ്ങിപോയി..
നേരം വെളുത്തറിഞ്ഞില്ല...
പെട്ടന്നാണ് ചങ്കിന്റെ നിലവിളി കേട്ടത്..
"ചങ്ങായി സുനാമി സുനാമി ഓടിക്കോ..."
ഞാനിതുകേട്ടു കണ്ണുതുറക്കുന്നതിന് മുൻപ് തന്നെ വെള്ളം എന്റെ മുഖത്തും ദേഹത്തും വന്നടിച്ചു...
ഞാനും സുനാമിയാണെന്നു വിചാരിച്ചു എണീറ്റു ഓടാൻ നിന്നപ്പോഴാണ്..
ദേ മുന്നിൽ നിൽക്കുന്നു അമ്മയും പെങ്ങളും, കൈയിൽ ബക്കറ്റുമായി.
അപ്പോ മനസ്സിലായി സുനാമി അല്ലെന്ന്...
അവരെ കണ്ടതും പുലർച്ചയ്ക്കു അടിച്ചതുമുഴുവനും ആവിയായി പോയി...
പിന്നെ കുറെ ഉപദേശങ്ങളും ചീത്തയും കേട്ടപ്പോൾ വയറു നിറഞ്ഞുപോയി...
ഇതുകേട്ട് നമ്മടെ ചങ്കാണെങ്കിൽ ഓടി രക്ഷപ്പെട്ടു.
അതൊക്കെ കഴിഞ്ഞ് വേഗം റെഡിയായി, അവന്റെ വീട്ടിന് മുന്നിൽച്ചെന്നു അവനെ വിളിച്ചപ്പോൾ...
അവൻ അകത്തുനിന്നും ഓടി വരുന്നു.എന്താടാ ചങ്കേ ഇങ്ങനെ ഓടിവരുന്നതു...
"ചങ്ങായി വേഗം വിട്ടോ..."
"എന്താടാ..!
"ഉപദേശം..."
"ഹ ഹ എനിക്കും കിട്ടി ചങ്കേ.വീട്ടിൽ നിന്നും..!
"നീ വേഗം വണ്ടിയെടുക്ക് ചങ്ങായി.."
ഞാനവനെയും കൊണ്ട് നേരെ അവന്റെ കാമുകിയുടെ അടുത്തേക്ക് പോയി. ഗുഡ് ബൈ പറയാൻ....
അവൾ ക്ലാസ്സുകഴിഞ്ഞു വരുന്നതുവരെ അവളുടെ കോളേജിനുമുന്നിൽ ഞങ്ങൾ കാത്തുനിന്നു..
അവൾ വരുന്നതുകണ്ടപ്പോൾ ഞാനാവനോട് പറഞ്ഞു...
"ഡാ ചങ്കേ.. നീ പോയി പറയടാ..!
അവനവളുടെ അടുത്തേക്ക് നടന്നു..
അവളുടെ മുഖത്ത് നല്ല ചിരിയുണ്ട്, അതിപ്പോ അവൻ ശരിയാക്കികൊടുക്കും...
ഞാനവരെ ദൂരെനിന്ന് നോക്കി. എന്തൊക്കെയോ പറയുന്നുണ്ട് രണ്ടാളും..
കുറച്ചുകഴിഞ്ഞു അവൻ എന്റെയാടുത്തേക്കുവന്നു..
അവളാണെങ്കിൽ കട്ടകലിപ്പിൽ എന്നെയും അവനെയും മാറി മാറി നോക്കുന്നുണ്ട്..
അവൻ പറഞ്ഞു.."ചങ്ങായി വേഗം വണ്ടിയെടുക്ക് അല്ലെങ്കിൽ അവൾ നമ്മളെ കൊല്ലും..."
"എന്താടാ ,നീ അവളോട് കാര്യം പറഞ്ഞില്ലേ..!
"അതൊക്കെ പറയാം. നീ വണ്ടിയെടുക്ക് ചങ്ങായി..."
ഞങ്ങളാവിടെ നിന്നും തിരിച്ചു വീട്ടിലേക്കു വരുന്നവഴിക്ക് ഞാനാവാനോട് ചോദിച്ചു. അവിടെ എന്താ നടന്നതെന്ന്..അവൻ പറഞ്ഞു...
"ഞാനവളോട് ഗുഡ് ബൈ പറഞ്ഞപ്പോൾ. അവളെന്നെ കണക്കിന് ചീത്തപറഞ്ഞു. എന്നിട്ട് ഇന്നത്തെ date നോക്കാനും പറഞ്ഞു.."
"എന്നിട്ട് നീ നോക്കിയോ..!
"ഞാൻ ഫോണെടുത്തു നോക്കിയപ്പോൾ ഒന്നു ഞെട്ടി..."
"എന്താടാ..!
"ചങ്ങായി ആ ഫോണെടുത്തു ഇന്നത്തെ date ഒന്നുനോക്ക്.."
ഞാൻ വണ്ടി സൈഡിലേക്ക് നിർത്തി..ഫോണെടുത്തു date നോക്കിയപ്പോൾ.
ഏപ്രിൽ 1
"ചങ്കേ പണി പാളിയോ...!
"ചങ്ങായി ശരിക്കും പണിപാളി..."
പിന്നീട് എന്തുണ്ടായെന്നു ഞാൻ പറയേണ്ടല്ലോ...
(ശുഭം)
പിന്നെ ഒരു കാര്യംകൂടെ പറയാനുണ്ട്.
"മദ്യപാനം ആരോഗ്യത്തിന് മാത്രമല്ല ഹാനികരം, ജീവിതത്തിനും കൂടെയാണ്..."
സ്നേഹത്തോടെ ധനു...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot