Slider

മിനിക്കഥ ഫ്രീക്കൻ ബൈക്ക്.

0

മിനിക്കഥ
ഫ്രീക്കൻ ബൈക്ക്.
" ഹേ, മനുഷ്യാ നിങ്ങളോട് എത്ര പ്രാവശ്യം ഞാൻ പറഞ്ഞതാ അവന് ഫ്രീക്കൻ ബൈക്ക് വാങ്ങി കൊടുക്കരുത് , വാങ്ങി കൊടുക്കരുത് എന്ന് ! നിങ്ങൾ ഈ ലോകത്തെങ്ങുമല്ലേ ജീവിക്കുന്നത്, ദിവസവും എത്ര എത്ര അപകടങ്ങളാണ് നടക്കുന്നത് . മരിയ്ക്കു ന്നതിൽ അധികവും ഫ്രീക്കൻ പിള്ളാരല്ലേ ? പത്രം നിങ്ങൾ വായിക്കുന്നില്ലേ മനുഷ്യാ !" അവൾ അയാളുടെ നേരേ ആക്രോശിച്ചു.
"എടീ, കഴുതേ !' ഫ്രീക്കൻ ബൈക്കല്ല, ഡ്യൂക്ക് ! ഡ്യൂക്ക് ......
ഇതു കേട്ട് മുഖവും വീർപ്പിച്ച് അവൾ അകത്തേക്ക് പോയി.
കുറെ കഴിഞ്ഞ് അയാൾ ഭാര്യയെ സ്നേഹത്തോടെ നീട്ടി വിളിച്ചു.
" സുലൂ -- '' എന്റെ സുലൂ - !
അവൾ സ്നേഹത്തോടെ ചോദിച്ചു.
" എന്താ ചേട്ടാ " ?
" നമുക്ക് അമ്മാവന്റെ മോടെ കല്യാണത്തിനു ഈ ബൈക്കിൽ പോയാലോ ?
"എനിയ്ക്കു സമ്മതം, പക് ഷേ പതുക്കെ ഓടിക്കണം"
അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ചേട്ടാ ഇതു കൊള്ളാമെല്ലോ. പുറകിൽ സീറ്റ് പൊങ്ങി ഇരിക്കുന്നതുകൊണ്ട് ഇരിക്കുമ്പോൾ ഒരു പ്രത്യേക സുഖം. ചേട്ടാ അല്പം കൂടി സ്പീട് കൂട്ടൂ.
"നീ അല്ല പറഞ്ഞത് പതുക്കെ പോയാൽ മതിയെന്നു "
"ചേട്ടാ ഇതിൽ ഇരുന്നപ്പോൾ അല്ലേ ഇതിന്റെ സുഖം മനസ്സിലായത്" അവൾ അയാളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു . ചേട്ടാ സ്പീട് കുറെ കൂടി കൂട്ടൂ ! അവൾ കെഞ്ചി.
ചേട്ടാ അതു കണ്ടില്ലേ ഒരു ഫ്രീക്കൻ നമ്മളെ ഓവർട്ടേക്ക് ചെയ്തത്. ചേട്ടാ വിട്ടു കൊടുക്കരുത് സ്പീഡ് കൂട്ടൂ എന്റെ കുട്ടാ,
"ങാ അങ്ങനെ, അങ്ങനെ '
എന്റെ സുലു നീ ഇന്നു പത്രം വായിച്ചില്ലേ.
" വായിച്ചു ചേട്ടാ, KTM Duke - 200 നേക്കാൾ നല്ലത് KTM RC - 200 ആണ്, അതൊന്നു വാങ്ങിയാലോ " അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു.
😛 വിനോദ്, കാളീശ്ശേരിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo