ആകാശം പങ്കിടുന്നവർ
´´´´´´´´´´´´´´´´´´´´´´´´´´´´´´´´
´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ആൺ കിളി:
നിന്റെ ചിറകുകൾക്കെന്തു നിറം
ഏറെയിഷ്ടം പ്രിയേ നിൻ കൊഞ്ചലും.
നിന്റെ ചിറകുകൾക്കെന്തു നിറം
ഏറെയിഷ്ടം പ്രിയേ നിൻ കൊഞ്ചലും.
പെൺകിളി:
എത്ര നാൾ കൂടെ പറന്നിടും നീ
കൊക്കുരുമ്മിപിന്നെ മെയ്യുരുമ്മി..
എത്ര നാൾ കൂടെ പറന്നിടും നീ
കൊക്കുരുമ്മിപിന്നെ മെയ്യുരുമ്മി..
നീലമീ വാനിലിനിയുമുണ്ടാം
ഏറെ വർണ്ണങ്ങൾ ചിറകുകളിൽ
പൂശിയൊരായിരം പൈങ്കിളികൾ.
മോഹന നാദവും സൌന്ദര്യവും
കണ്ടു നീയെന്നെ മറന്നീടുമോ..
ഏറെ വർണ്ണങ്ങൾ ചിറകുകളിൽ
പൂശിയൊരായിരം പൈങ്കിളികൾ.
മോഹന നാദവും സൌന്ദര്യവും
കണ്ടു നീയെന്നെ മറന്നീടുമോ..
ആൺ കിളി :
എൻ സ്നേഹമൊന്നാകെ
നീയെടുത്തു...
ഇല്ലിനിയൊട്ടുമേ വീതിക്കുവാൻ
എന്റെ ഹൃദയം നിനക്കു മാത്രം...
എൻ സ്നേഹമൊന്നാകെ
നീയെടുത്തു...
ഇല്ലിനിയൊട്ടുമേ വീതിക്കുവാൻ
എന്റെ ഹൃദയം നിനക്കു മാത്രം...
പെൺകിളി :
പ്രണയത്തിലൊന്നാകും
ആത്മാവുകൾ
അറിയുന്നു തമ്മിൽ പറഞ്ഞിടാതെ
ശ്വാസ വേഗങ്ങളും നോവുകളും..
നീറും ഭയങ്ങളും കണ്ണു നീരും..
അറിയുന്നുവോ.. നീയറിയുന്നുവോ ?
പ്രണയത്തിലൊന്നാകും
ആത്മാവുകൾ
അറിയുന്നു തമ്മിൽ പറഞ്ഞിടാതെ
ശ്വാസ വേഗങ്ങളും നോവുകളും..
നീറും ഭയങ്ങളും കണ്ണു നീരും..
അറിയുന്നുവോ.. നീയറിയുന്നുവോ ?
ആൺകിളി:
അറിയുന്നുവോരോ മിടിപ്പുകളും
അകമേ വരച്ച നിൻ സ്വപ്നങ്ങളും.
ഒരു കൂട് ചായം കടം തരികിൽ
നിന്റെ കിനാവുകൾ ഞാൻ വരയ്ക്കാം.
അറിയുന്നുവോരോ മിടിപ്പുകളും
അകമേ വരച്ച നിൻ സ്വപ്നങ്ങളും.
ഒരു കൂട് ചായം കടം തരികിൽ
നിന്റെ കിനാവുകൾ ഞാൻ വരയ്ക്കാം.
പെൺകിളി :
അത്തികൾ പൂക്കാത്ത കാലം വരും,
അന്നത്താഴമില്ലാതെ കൂട്ടിരിക്കാൻ
വന്നെത്തുമോ നീ
ഈ ചില്ലമേൽ...
അത്തികൾ പൂക്കാത്ത കാലം വരും,
അന്നത്താഴമില്ലാതെ കൂട്ടിരിക്കാൻ
വന്നെത്തുമോ നീ
ഈ ചില്ലമേൽ...
ആൺ കിളി :.
അത്തിപ്പഴമൊന്നുമില്ലെങ്കിലും
നെഞ്ചിലെ ചൂടു പകർന്നിടാം ഞാൻ,
ശ്വാസ വേഗങ്ങൾ നിലയ്ക്കും വരെ
ഒന്നായ് പുണർന്നു നമുക്കുറങ്ങാം.
അത്തിപ്പഴമൊന്നുമില്ലെങ്കിലും
നെഞ്ചിലെ ചൂടു പകർന്നിടാം ഞാൻ,
ശ്വാസ വേഗങ്ങൾ നിലയ്ക്കും വരെ
ഒന്നായ് പുണർന്നു നമുക്കുറങ്ങാം.
പെൺ കിളി :
എങ്കിലീ ജീവിതം തീരും വരെ
നമുക്കൊപ്പം പറന്നിടാം വിണ്ണിലെന്നും.
എങ്കിലീ ജീവിതം തീരും വരെ
നമുക്കൊപ്പം പറന്നിടാം വിണ്ണിലെന്നും.
ആൺകിളിയും പെൺകിളിയും കവിയോട് :
ഒരു കുട്ട പൂക്കൾ കടം തരുമോ
മണിയറ ഞങ്ങൾക്കലങ്കരിക്കാൻ..
മണിയറ ഞങ്ങൾക്കലങ്കരിക്കാൻ..
കവി:
ഒരു വസന്തം തന്നു കൈതൊഴാം ഞാൻ..
എന്നും പ്രണയിച്ചു പാട്ടു പാടൂ...
പ്രണയത്തിൻ ചില്ലയിൽ ചേക്കേറുവാൻ
എന്നും കൊതിക്കുന്നു എൻ മനവും.
ഒരു വസന്തം തന്നു കൈതൊഴാം ഞാൻ..
എന്നും പ്രണയിച്ചു പാട്ടു പാടൂ...
പ്രണയത്തിൻ ചില്ലയിൽ ചേക്കേറുവാൻ
എന്നും കൊതിക്കുന്നു എൻ മനവും.
=================
സായ് ശങ്കർ, മുതുവറ
=================
സായ് ശങ്കർ, മുതുവറ
=================
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക