നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അഖി കണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ ഭാഗം 4

അഖി കണ്ട കാക്കത്തൊള്ളായിരം കാഴ്ചകൾ
ഭാഗം 4
അച്ഛന് കൊണ്ടുപോകാൻ പെട്ടിയിൽ വച്ചിരുന്ന, അച്ഛന്റെ പ്രിയപ്പെട്ട കുമ്പിളപ്പം ഉൾപ്പടെ പല സാധനങ്ങളും ചീഞ്ഞു മണമടിച്ചപ്പോഴാണ് മേക്കർ പെട്ടി തുറന്നത്. പ്രതീക്ഷിക്കാതെ അമ്മ ഏങ്ങലടിച്ച് കരഞ്ഞു. അപ്പോഴായിരുന്നു അമ്മ കരഞ്ഞതെന്ന് തോന്നുന്നു. അമ്മയുടെ
കരച്ചിൽ അച്ചാച്ചനേയും പരിഭ്രമിപ്പിച്ചു. എല്ലാവരും കൂടി കൂട്ടകരച്ചിലായിരുന്നു പിന്നെ.
അച്ഛനുറങ്ങുന്നിടത്ത് വിതറിയ വിത്തുകൾ പച്ച പുതപ്പ് വിരിച്ചിരുന്നു, ആറടി മണ്ണിൽ ആണ്ടു പോയ തന്റെ കാഴ്ചകളെ മറച്ചു കൊണ്ട്.
സ്കൂളിൽനിന്നും വാങ്ങിയ ടി.സി. വെറുതെയായി. പുതിയ കാഴ്ചകളുടെ വിശേഷങ്ങൾ അറിയിക്കാൻ നോട്ട് ബുക്കിന്റെ താളിൽ എഴുതി വാങ്ങിയ കൂട്ടുകാരുടെ വിലാസങ്ങളെല്ലാം വെറുതെയായി. കുറേ നാളത്തേയ്ക്ക് കണ്ടതെല്ലാം മങ്ങിയ കാഴ്ചകളായിരുന്നു, കേട്ട ശബ്ദങ്ങൾക്കൊന്നും ഇമ്പമുണ്ടാ
യിരുന്നില്ല. ആർക്കും ഒന്നും പറയാനില്ലാ
യിരുന്നു. ‘നിന്റെ വായടക്കി ജോലി തീർക്കാൻ നോക്കന്ന് ‘ അച്ചാമ മേക്കറെ ശകാരിക്കുന്ന
ത് കേട്ടതേയില്ല പിന്നെ. ആർക്കും പറയാനും കേൾക്കാനും വിശേഷങ്ങളുണ്ടായിരുന്നില്ല.
ബസ് നിർത്തിയതെന്തിനാണന്നറിയാൻ തല ഉയർത്തിയപ്പോൾ അടച്ചിട്ട റെയിൽവേ ഗേറ്റ്കണ്ടു.കോൺവെൻഡ് സ്കൂളിനടുത്തും ഒരു ഗേറ്റുണ്ടായിരുന്നത് അഖില ഓർത്തു. മുതിർന്നവരുടെ ശകാരം വകവയ്ക്കാതെ അടച്ചിട്ട ഗേറ്റിന്റെ സൈഡിലുള്ള വിടവിൽ കൂടി ഇഷ്ടമില്ലാഞ്ഞാട്ടും ഞുഴഞ്ഞ് കയറി അപ്പുറം കടക്കുന്നത് ബിന്ദുമുഖം വീർപ്പി
ക്കുന്നത് കാണാൻ ഇഷ്ടമല്ലത്തോണ്ടായി
രുന്നു. വാതിൽക്കൽ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നവരെ ആരാധനയോടെ നോക്കി നിൽക്കാനും, കമ്പിയഴികളിൽ മുഖം ചേർത്തിരിക്കുന്നവർക്ക് ടാറ്റാ കൊടു
ക്കാനും, ട്രെയിന്റെ അലറി പാച്ചിൽകാണാ
നും തനിക്കിഷ്ടമായിരുന്നു.തന്റെ ഇഷ്ടങ്ങൾ
ബിന്ദുവിനടക്കം പലർക്കും വട്ടായി തോന്നി. അച്ചാച്ചൻ മാത്രം പറഞ്ഞു തോന്നുന്ന
വട്ടുകൾ ഒരു ബുക്കിൽ കുറിച്ച് വയ്ക്കാൻ. അച്ചാച്ചനുണ്ടായിരുന്നങ്കിൽ അമ്മ നെടുവീർപ്പിട്ടിരുന്ന പോലെ ഒരു പക്ഷെ തന്റെ ഭാവി മറ്റൊന്നാകുമായിരിന്നിരിക്കും. ഒന്നും
എഴുതി വച്ചില്ല.ഓർമ്മകൾ താലോലിക്കാൻ ഇഷ്ടപെട്ടിരുന്നതുകൊണ്ടാവും തന്റെ മനസ്സിന്റെ താളുകളിൽ എപ്പോഴും പൊടിപിടിച്ചും മങ്ങിയുമാണങ്കിലും ഒക്കെയും
ഭദ്രമായിരുന്നു.
ആദ്യമായി ട്രെയിനിൽ കയറിയതും
അച്ഛന്റെടുത്തേയ്ക്ക് പോകാനായിരുന്നു. ആ യാത്രയുടെ ത്രിൽ പിന്നൊരു യാത്രയും തന്നിട്ടില്ല. ട്രെയിൻതുരങ്കത്തിൽ കയറിയ
പ്പോഴുണ്ടായ ഇരുട്ടിനെ പേടിച്ച് അച്ചാച്ചന്റെ നെഞ്ചിൽ മുഖം താൻ മറച്ചു പതുക്കെ അകത്തിയ വിരലുകൾക്കിടയിൽ കൂടി ഒറ്റകണ്ണു കൊണ്ട് നോക്കുമ്പോഴൊക്കെ, ഒക്കെനിസ്സാരത്തെ മട്ടിൽ ഇടനാഴിയിൽ കമ്പിയഴികളിൽ പിടിച്ച് ഗമയിൽ നിൽക്കുന്ന ചേച്ചിയെ കണ്ട് അസൂയപ്പെട്ടു. ഒരു പ്രാവിശ്യം
ട്രെയിൻ തുരങ്കത്തിൽ കയറിപ്പോൾ ഇടനാഴി
യിൽ നിന്ന് മിടുക്ക് കാണിക്കാൻ എണീറ്റ
ചേച്ചിക്കു പിന്നാലെ അച്ചാച്ചൻ ഡോറടച്ചു. എപ്പോഴത്തയും പോലെ വേഗം വെട്ടം വരുന്നില്ലല്ലോന്ന് ഓർത്ത് താൻ പേടിച്ചു. ഒരുപാട് നീളമുള്ള തുരങ്കമാണന്ന് പറയുന്നകേട്ട്, അച്ചാച്ചനെ കൊണ്ട് ഡോറ് തുറപ്പിച്ചു, ചേച്ചി പേടിച്ചാലോന്ന് ഓർത്ത്. സത്യമായിരുന്നു, അവൾ പേടിച്ച് വിറച്ച് കൂനി കൂടി ഇരിക്കുന്ന കണ്ട്താൻ ആർത്തുചിരിച്ചു.
പോടി നെത്തോലീന്ന് തന്നെ വിളിച്ച് മുഖം വീർപ്പിച്ചവൾ കുറേ നേരം ഇരുന്നു. ശത്രു
വിനെ ഒരുവെട്ടമെങ്കിലും തോൽപ്പിച്ച സന്തോഷ ചിരിയോർത്തപ്പോൾ അഖിലയുടെ മുഖത്തും ചിരി പരന്നു.
അലർച്ചയോടെ ട്രെയിൻ പാഞ്ഞു പോയപ്പോൾ അഖില ഓർമ്മകളിൽ നിന്നും ഒരു ഞെട്ടലോടെ ഉണർന്നു നോക്കിയ
പ്പോഴെയ്ക്കും പണ്ട് കണ്ടു നിൽക്കാൻ ആഗഹിച്ച കാഴ്ച അലറി പാഞ്ഞു
മറഞ്ഞു. ഗേറ്റ് പൊങ്ങാൻ തുടങ്ങിയപ്പോഴെ കാത്തുനിന്നവരെല്ലാം പോകാൻ തിരക്കു കാട്ടി. വിരൽ തുമ്പിന്റെ സഹായത്തോടെ സെക്കൻഡുകൾക്കകം കാര്യങ്ങൾ നടക്കുന്നകാലമാണങ്കിലും ആർക്കും ഒന്നിനും സമയം തികയുന്നില്ല. തിന്നത്തുമില്ല തീറ്റിക്കയും ഇല്ലന്നു പറഞ്ഞ പോലെ വണ്ടികളും കാൽനടക്കാരും എല്ലാം കൂടി അനാവശ്യ ധൃതി കാണിച്ച് സമയം കൊന്നു കൊണ്ടിരിക്കുന്നത് കണ്ട് അഖില ഇരുന്നു.
വേണ്ടുന്നിടത്തുംവേണ്ടാത്തിടത്തും തിടുക്കം കാണിക്കുന്നത് ഒരുശീലമായന്നു തോന്നുന്നു. ‘ഗൾഫിലെ പോലെ കർശന നിയമം കൊണ്ടു
വന്നാൽ ഇവിടം നന്നാവും ‘എന്ന ചേട്ടന്റെ അഭിപ്രായം ഓർത്തു അഖില. നിയമപാല
കരെ ആര് നല്ല ശീലം ശീലിപ്പിക്കുമെന്നവൾ
മനസ്സിൽ പരിഹസിച്ചു.
തിരക്കിന്റെ ഇഴച്ചിൽ മാറി, പച്ചപ്പിന്റെ കുളിർമയിലേയ്ക്കു ബസ് പ്രവേശിച്ചപ്പോൾ അഖിലയുടെ മനസ്സും തണുത്തു. വയലു
നികത്തി വച്ചകപ്പയും വാഴയും ചേമ്പും
ചേനയുമൊക്കെ നിരയായി നിൽക്കുന്നതു കണ്ട് അഖിയുടെ മുഖം വിടർന്നു. ഇങ്ങനൊരു കാഴ്ചയ്ക്കു നടുവിലായിരുന്നു ഒരുപാടു കാലം ജീവിച്ചത്. വിശാലമായപറമ്പ് ശോഷിച്ച് അവസാനം ആറടിക്ക് പോലും ബാക്കിയില്ലാതായ ഓർമ്മ ചാട്ടുളി പോലെ അഖിലയുടെ മനസ്സിനെ മുറിവേൽപ്പിച്ചു. തളർച്ചയോടവൾ കണ്ണ് എതിർ വശത്തേക്കു തിരിച്ചു.
വിശാലമായ നെൽപാടം, കാറ്റടിക്കുന്നതു
കൊണ്ട് പച്ച തിര ഇളകി വരുന്നതു പോലെ തോന്നിച്ചു. ദൂരെയുള്ള അയ്യപ്പന്റെ അമ്പലത്തിലേയ്ക്കു സ്വർണ്ണ നെൽകതിരു
കൾക്കിടയിൽ കൂടി പോകുന്നമൂന്ന്
കുട്ടികളുടെ ചിത്രം മനസ്സിൽ തെളിഞ്ഞ
പ്പോൾ അഖിലയുടെ തളർച്ച കുറഞ്ഞു. മെറ്റലു പാകിയറോഡും താണ്ടി, പാലവും മുറിച്ച് കടന്ന് വയലിൽ കൂടി തിമിർത്ത് മേക്കറുടെ എസ്കോർട്ടോടെ പോകുന്ന താനും ചേച്ചിയും.
നിറയെ കലമ്പോട്ടി ചെടികളും കാട്ടു തെറ്റികളും ഉള്ള ഒരു കുന്നിലായിരുന്നു അയ്യപ്പന്റെ അമ്പലം. അയ്യപ്പന്റെ കൂടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവനും, വിഷ്ണുവും, അയ്യപ്പന്റെ അച്ഛനും അമ്മയുമാണന്ന്
ഒരിക്കൽ കൂടെ വന്ന സുദിചേച്ചി പറഞ്ഞത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. വിഷ്ണു മോഹിനിയായ കഥ അന്ന് സന്ധ്യയ്ക്കു അച്ചാച്ചന്റെ മടിയിലിരുന്നു കേട്ട് താനന്ന് ഒരുപാട് അത്ഭുതപ്പെട്ടു,ഒപ്പം ഭ്രമിക്കുകയും ചെയ്തു. താനാണ് മോഹിനിയെന്നു സങ്കൽപ്പിച്ചു. സ്വപ്നത്തിൽ യഥേഷ്ടം നൃത്തമാടി.
അയ്യപ്പനെ തൊഴുത് കുന്നിറങ്ങുമ്പോൾ പഴുത്ത തെറ്റി പഴം പറിച്ചുതിന്നു. പിറ്റേന്നു വിരിയാൻ പാകത്തിൽ നിൽക്കുന്ന കലംമ്പോട്ടി മൊട്ടുകളും, കാർത്തിക
മൊട്ടുകളും മേക്കർ വട്ടയിലകൊണ്ടുണ്ടാക്കി തരുന്ന കുമ്പിളിൽ ശേഖരിച്ച്, കുന്നിന്റെ ഓരം പറ്റി ഒഴുകുന്ന ചാലിലെ വെള്ളത്തിൽ ചാടി തിമിർത്ത് ഉടുപ്പെല്ലാം നനച്ച്, പരൽ മീനുകൾ പായുന്നത്കണ്ടു രസിച്ച്, വരമ്പിലേയ്ക്കു
ചാഞ്ഞു കിടക്കുന്ന കതിരുകൾക്കിടയിൽ ഒളിച്ച് കളിച്ച് വീടെത്തുമ്പോഴേയ്ക്കും
പടിഞ്ഞാറ് സൂര്യനെ കാണില്ല. അച്ചാമയുടെ ശകാരം മുഴുവൻ മേക്കറിനാവും. ‘കൂടെ പോകുന്ന കുശിലാടികളും മോശമാണോന്ന് ' അമ്മയുടെ വക.കുട്ടികൾ മണ്ണിൽ ചവിട്ടി
വളരട്ടെ, എങ്കിലെ അവരിൽനന്മയുണ്ടാകൂന്ന് അച്ചാച്ചൻ എപ്പോഴും ന്യായികരിക്കുമായിരു
ന്നു. മൊട്ട് പറിക്കാൻ ഈ അഖി നിൽക്കു
ന്നോണ്ടാ താമസിക്കുന്നതെന്ന് പറഞ്ഞ്
മേക്കറും ചേച്ചിയും സഖ്യം ചേരുന്നതൊന്നും ശ്രദ്ധിക്കാതെ താനപ്പോൾ ചരുവത്തിലെ വെള്ളത്തിൽ മൊട്ട് നിരത്തുന്ന തിരക്കി
ലാകും.രാവിലെ മൊട്ട് വിരിയുമ്പോൾ കാർത്തികപൂക്കളം ഇടുന്നതാവും മനസ്സുനിറയെ.കാർത്തികയല്ലങ്കിലും പൂക്കൾ
കിട്ടുമ്പോഴെല്ലാം താൻ പൂക്കളം ഉണ്ടാക്കി രസിച്ചിരിന്നു. കാർത്തിക പൂവിന്റെ വെൽവറ്റു പോലത്തെ ഭാഗത്ത് പേനയുടെ അടപ്പു കൊണ്ടമർത്തി പൊട്ടുകളുണ്ടാക്കി നെറ്റിയി
ൽ ഒട്ടിച്ച് കണ്ണാടിയിൽ നോക്കി തൃപ്തിപെട്ടു.
പത്ത് വയസ്സുവരെയും ചുറ്റും സ്വർണ്ണ
കതിർമണികൾ മാത്രമേ ഉണ്ടായിരുന്നോളൂ. പാവം ആമി കാണേണ്ടിയിരുന്ന വർണ്ണ
കാഴ്ചകളെല്ലാം മങ്കിലും പതിരിലും ആണ്ടു പോയതവൾ പോലും അറിഞ്ഞില്ല.
കിളി ഇറങ്ങാനുള്ളവരെ വിളിച്ചു. അമ്മൂമ
യുടെ ഡോസ് കിട്ടിയതിനു ശേഷം ആശാ
നൊന്ന് താണല്ലോന്ന് അഖി ഓർത്തു.കിട്ടാ
നുള്ളത് കിട്ടുമ്പോൾപലരും ചെറുതായെ
ങ്കിലും അടങ്ങും.ധൈര്യമില്ലത്തവരെയാ
ണല്ലൊ എല്ലാവരും ചൂഷണം ചെയ്തു കൊണ്ടേയിരിക്കുന്നത്. കയറുന്നവരേയും ഇറങ്ങുന്നവരേയും നോക്കി അഖില വെറുതെ ഇരുന്നു. ഇവരെ പോലെ ഒരു പരിചയവും ഇല്ലാത്ത എത്രയോപേർ ഇങ്ങനെകയറി ഇറങ്ങി പോയ്കൊണ്ടെയിരിക്കുന്നു. ടിക്കറ്റെടുക്കേണ്ടി വന്നാലൊ എന്ന് പേടിച്ച്കാണാത്തമട്ടിൽ നിൽക്കുന്നവരേയും കണ്ടു. കൊടുത്തസഹായങ്ങൾ മറക്കാൻ മനസാക്ഷി അനുവദിക്കാത്തവർ തോ
ണ്ടിവിളിച്ച് ‘ഞാനെടുത്തെ ടിക്കറ്റ് ‘ എന്നു പറഞ്ഞവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരെ കൊണ്ടു പായുന്നവയെല്ലാം ജീവിതത്തിന്റെ പ്രതിരൂപങ്ങളാണന്നു അഖിലക്കു തോന്നി. ലക്ഷ്യത്തിൽ
എത്തിയാൽ ഭാഗ്യം. ചക്രം കറക്കുന്നവനെ വിശ്വസിച്ച് ഉയിരും കൈയ്യിൽ പിടിച്ച് ഇരിക്കുകയേ നിവർത്തിയുള്ളൂ.
പുറംകാഴ്ചകൾ മറയുന്നു, വെറുതെ മറിച്ച ഏടുകൾ പോലെ. ഒന്നുംമനസ്സിൽ പതിഞ്ഞില്ല. എവിടയൊ നിർത്തി, ഡ്രൈവർ ബ്രേക്കിൽ തുടരെ ചവിട്ടി അരോചക സൗണ്ട് ഉണ്ടാക്കി ധ്യതി കാണിച്ചു. കാത്തിരുന്ന പോലെ കിളിയും ഒത്തു പിടിച്ചു.
" അവന്റമ്മയ്ക്ക് വായൂ ഗുളിക മേടിക്കാൻ പോണം, വെക്കം കേറിൻ പിള്ളേരെ " എന്ന്
അമ്മൂമ വീണ്ടും ഒരു കൊട്ടു കൊടുത്തത് കൂട്ടചിരിയുണ്ടാക്കി. അത്കുറച്ചു നേരത്തേക്കൊരു വഴക്കിന് കാരണമായി. അവസാനം കിളി തന്നെ പത്തിതാഴ്ത്തി. അനാവശ്യമായി പത്തിപൊക്കുന്നവ
യുടെ പത്തിക്ക് അടിക്കാൻ ആളു വേണം. ചേട്ടൻ പറയുന്ന പോലെ പേടിക്കാൻ ആളുണ്ടൽ, പേടിപ്പിക്കാനും ആളു കാണും.
പാച്ചിലിന്റെ ചൂട് കാറ്റടിച്ചപ്പോൾ ഷാള് നെറ്റിയിലോട്ടിറക്കി ഇട്ട് അഖില പുറംകാഴ്ചകളിലേക്കു തന്നെ തിരിഞ്ഞു. ഒന്നും പറയാനില്ലാത്തവർക്കു ശരണം
കണ്ടതും കാണുന്നതു മായകാഴ്ചകൾ തന്നെ.
തുടരും...

rajasree

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot