Slider

ഗുളികകളും അവയുടെ ഗുണഫലങ്ങളും

0
പനി വന്നാൽ പാരസറ്റാമോൾ കഴിക്കുന്നത് പോലെ , ദീർഘകാലം സുഖമായി ജീവിക്കാൻ കഴിച്ചിരിക്കേണ്ട മറ്റ് ഗുളികകളും അവയുടെ ഗുണഫലങ്ങളും :- 1. ദുഷ്ടത്തരാസറ്റമോൾ : എല്ലാവരെയും പോലെ ദുഷ്ടത്തരം ചെയ്യാനുള്ള ശക്തി നൽകുന്നു. 2. കാപട്യാസറ്റമോൾ: മനസ്സാക്ഷി പറയുന്നത് മൂടിവച്ച് മറ്റെന്തെങ്കിലും പറയാൻ ശക്തി നൽകുന്നു. 3. അസൂയാസറ്റമോൾ: എല്ലാവരെയും പോലെ അസൂയപ്പെടാനുള്ള കഴിവ് നൽകുന്നു. 4. കുതികാലുവെട്ടുസറ്റമോൾ : അസൂയാസറ്റമോൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന മറ്റൊരുവനെ ദ്രോഹിക്കണം എന്ന ആഗ്രഹം സഫലമാക്കാൻ ഇതുപകരിക്കുന്നു. 5. വഞ്ചനാസറ്റമോൾ :- പറഞ്ഞ വാക്ക് പാലിക്കാതെ ചതിക്കാനുള്ള ശക്തി നൽകുന്നു. 6. മുഖസ്തുതിസറ്റമോൾ: ഭരണാധികാരിയേയോ നമ്മളിൽ നിന്നും മേലെയുള്ള മറ്റുള്ളവരെയോ സ്വാധീനിച്ച് കാര്യം സാധിക്കാൻ ഇതുപകരിക്കുന്നു. 7.കുത്തുവാക്കുസറ്റമോൾ: മറ്റുള്ളവരുടെ നന്മ കണ്ട് പ്രോത്സാഹനം നൽകണമെന്ന് തോന്നുമ്പോൾ ഒരെണ്ണം കഴിക്കുക. കുത്തുവാക്കു പറഞ്ഞു അവനിലെ നന്മയെ നശിപ്പിക്കാൻ കഴിവു ലഭിക്കും. ഇതുകൂടാതെ, മേൽപറഞ്ഞ ഏത് ഗുളിക കഴിച്ചാലും, "മനസ്സാക്ഷിക്കുത്തില്ലാസറ്റമോൾ, ഉളുപ്പില്ലാസറ്റമോൾ " എന്നിവയും കൂടെ കഴിക്കേണ്ടതാണ്. മറ്റ് ഗുളികകൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന മനസ്സാക്ഷിക്കുത്ത്, ലജ്ജ എന്നിവ മാറ്റാൻ ഇവ ഉപകരിക്കും.

Kadarsha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo