പച്ച ലൈറ്റുകൾ ചുവക്കുമ്പോൾ
•••••••••••••••••••••••••••••••••••••
•••••••••••••••••••••••••••••••••••••
"എല്ല മനുഷ്യാ എന്ത് പറ്റി? എത്ര നേരായി ഞാൻ വിളിക്കുന്ന് ഇമോലും വിളിച്ചി വാട്ട്സപ്പിലും വിളിച്ച് ഇങ്ങളെന്താ എടുക്കാഞ്ഞെ? മനുഷ്യനാകെ ബേജാറായി പോയല്ലോ"?
ശരിയാ കാലത്ത് മുതൽ വിളിച്ചോണ്ടിരിക്കുന്നുണ്ട്, പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ ഫേസ് ബുക്കിലെ നോട്ടിഫിക്കേഷനിലായിരുന്നല്ലൊ? കാണാത്തത് കൊണ്ടാ അവൾ മൊബൈൽ നമ്പറിലേക്ക് വിളിച്ചത്.
"ഒന്നൂല്ല"
"എന്ത്ന്ന് ഒന്നൂല്ലാന്ന് , ഇങ്ങളെ മിണ്ട്ന്ന വല്ലതും വീണു പോയാ?
"മനസ്സിനൊരു സുഖമില്ല"
"എന്തു പറ്റി?"
"ഒന്നൂല്ലാന്ന് ഇഞ്ഞി ഫോൺ വച്ചോ പൈസ കളയണ്ട"
ഒരു റിംഗ് മുഴുവനായി വിടാത്ത ആളാ ഇങ്ങോട്ട് വിളിച്ചിരിക്കുന്നേ.
ഒരു റിംഗ് മുഴുവനായി വിടാത്ത ആളാ ഇങ്ങോട്ട് വിളിച്ചിരിക്കുന്നേ.
"അത് സാരമില്ലാന്ന് അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കാണ്ട് ഇങ്ങളു പറ മനസ്സിനെന്ത് പറ്റി"?
"കാര്യമായിട്ടൊന്നുമില്ലാ, ഒരു മൂഡ് ഔട്ട്"
കുട്ടികൾ എണീറ്റില്ലേ?
കുട്ടികൾ എണീറ്റില്ലേ?
"ഒരാൾ സ്കൂളിൽ പോയി ഒരാൾ പിന്നെയും ഉറങ്ങി പോയി" ഇങ്ങളു പറാപ്പാ എന്ത് പറ്റി?" ഇങ്ങളു ആരോടെങ്കിലും കച്ചറയാക്കിയാ"
"ഏയ് ഇവിടെ ആരോടാപ്പാ കച്ചറയാക്കണ്ടെ ? രാവിലെ ആറു മണിക്ക് വിട്ടാൽ മോന്തിക്ക് എട്ടരക്കാ മുറീലെത്ത്വാന്ന് ഇനിക്കറീല്ലേ? ഇതതൊന്ന്വല്ല"
പിന്നെന്നാ? ഇങ്ങളോട് ഞാമ്പറിഞ്ഞിട്ടില്ലേ പാതിര വരെ ഫോണിൽ കുത്തിക്കുറിക്കാൻ നിന്നിട്ട് ഉറക്കമൊഴിക്കരുതെന്ന്? അല്ല എന്നിട്ട് വല്ല മെച്ചവും ഉണ്ടാ? എത്ര ലൈക്ക് കിട്ടി? ഇരുന്നൂറായിനാ? നല്ല കഥയാന്ന് പറഞ്ഞാ?
ഏ ....ഇവളെങ്ങനെ ലൈക്കിന്റെ കാര്യാറിഞ്ഞു? ഇവൾ ഫേക്ക് ഐഡിയുമായി ഇതിൽ കേറി കൂടീട്ടുണ്ടെന്നത് ശരി തന്ന്യാ ല്ലേ??
"ലൈക്കൊക്കെ കുറവാടോ, വായനക്കാർക്കൊന്നും ഇഷ്ടല്ലാതായിരിക്കുന്നു"
"ഈശ്വരാ ഒരു ലൈക്കും കിട്ടല്ലേ.."
"എന്ത് പ്രാക്കാടീ ഇത്? "
എനിക്ക് ചൂടായി
"ലൈക്കൊന്നും കിട്ടാണ്ടിരിക്കുമ്പോ നിർത്തൂലോ ഈ പരിപാടി? പിന്നെ ഇങ്ങളെ മര്യാദക്ക് കണ്ട് മിണ്ടാനെങ്കിലും കിട്ട്വല്ലോ മനുഷ്യാ"
ഓഹ് അത് ശരി അപ്പൊ അതാല്ലേ കാര്യം? ഒരു നവമാധ്യമ എഴുത്തുകാരൻ എന്ന നിലയിൽ നിന്നെ ഇപ്പൊ ഡിവോർസ്സിനു വിധേയമാക്കേണ്ടതാണു.
ഒന്നും ഇല്ലാതെ ഒരു മണകൊണാഞ്ചനായിരിന്ന് തന്നാ സന്തോഷാകും നിനക്ക് ല്ലേ?"
ഒന്നും ഇല്ലാതെ ഒരു മണകൊണാഞ്ചനായിരിന്ന് തന്നാ സന്തോഷാകും നിനക്ക് ല്ലേ?"
എന്നിങ്ങനെ ഒക്കെ ചോദിക്കാൻ തോന്നിയതാ ചോദിച്ചില്ല. എന്തിനു നമ്മളായിട്ട് നമ്മളുടെ സ്വസ്ഥത കെടുത്തുന്നു.
"ഇങ്ങളെന്താ മിണ്ടാത്തെ? ഇങ്ങളെന്നിട്ട് ആരോടെങ്കിലും ചൂടായിനാ? "
"ഇല്ല ന്തേ?" ചൂടായാൽ ലൈക്ക് വരുമോ"?
"ചൂടാകുവൊന്നും വേണ്ട, ഇത് ഇങ്ങളെ കഥേന്റെ കൊയപ്പോന്ന്വല്ല, ഇങ്ങളെ സമയം തീരെ മോശാന്ന്"
"സമയം മോശാന്നോ? ഇതിൽ എന്ത് സമയം നോക്കാനാ? എഴുതിയാ അപ്പൊ തന്നെ ഇടണം ന്നല്ലാണ്ട്"
"അതല്ല മനുഷ്യാ ഇങ്ങളെ
ജാതകപ്രകാരം ഇങ്ങളെ സമയത്തിന്റെ കൊയപ്പാന്ന്, മൂന്ന് മാസം വരെ ഒന്നും ശരിയാവൂലാന്നാ കണിയാരു പറഞ്ഞേ, ആരോടും ചൂടാവരുതെന്നും ബി പി കേറി തട്ടി പോകാൻ വരെ സാധ്യതണ്ടെന്നും
തീയും കറണ്ടും ശ്രദ്ധിക്കണോന്നും ഒക്കെ പറഞ്ഞിട്ട്‌ണ്ട്, ഇങ്ങളാരോടും ഒന്നും മിണ്ടാൻ നിക്കണ്ടാട്ടാ, ഇങ്ങളു പറഞ്ഞ പോലാരിക്കൂലാ കേൾക്കുന്നോർ കേൾക്കുന്നേ,
"ലൈക്ക് ഇല്ലേൽ ഇല്ലാന്നേ ഉള്ളൂ,
തടി കേടാക്കണ്ട"
ജാതകപ്രകാരം ഇങ്ങളെ സമയത്തിന്റെ കൊയപ്പാന്ന്, മൂന്ന് മാസം വരെ ഒന്നും ശരിയാവൂലാന്നാ കണിയാരു പറഞ്ഞേ, ആരോടും ചൂടാവരുതെന്നും ബി പി കേറി തട്ടി പോകാൻ വരെ സാധ്യതണ്ടെന്നും
തീയും കറണ്ടും ശ്രദ്ധിക്കണോന്നും ഒക്കെ പറഞ്ഞിട്ട്‌ണ്ട്, ഇങ്ങളാരോടും ഒന്നും മിണ്ടാൻ നിക്കണ്ടാട്ടാ, ഇങ്ങളു പറഞ്ഞ പോലാരിക്കൂലാ കേൾക്കുന്നോർ കേൾക്കുന്നേ,
"ലൈക്ക് ഇല്ലേൽ ഇല്ലാന്നേ ഉള്ളൂ,
തടി കേടാക്കണ്ട"
ങേ ഇതൊക്കെ ഉള്ളതായിരിക്കുമോ? ചിലതൊക്കെ വന്ന് ഭവിക്കുമ്പോ അങ്ങനെ ഒക്കെ
ആണെന്നും തോന്നാതിരുന്നില്ല.
ആലോചിച്ച്
കൊണ്ടിരിക്കുമ്പോളാ പെട്ടെനൊരു "ണിം" കേട്ടത്.
ആണെന്നും തോന്നാതിരുന്നില്ല.
ആലോചിച്ച്
കൊണ്ടിരിക്കുമ്പോളാ പെട്ടെനൊരു "ണിം" കേട്ടത്.
"നീ ഒന്ന് വെച്ചേ നിന്റെ ഒരു സമയോം കളിയും ഞാൻ വൈകീട്ട് വിളിക്കാം" നോട്ടിഫിക്കേഷൻ വന്ന്"
"പിള്ളേർക്ക് ചക്കകൂട്ടാൻ കിട്ടിയ കളിയാ ഒടുക്കത്തെ ഒരു നോട്ടിഫിക്കേശൻ"
ന്നും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു.
ന്നും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു.
നോട്ടിഫിക്കേഷൻ ഓപ്പൺ ചെയ്ത് വായിച്ചു.
"എടോ തന്റെ ഓഞ്ഞ കഥകൾക്കൊന്നും ഇങ്ങോട്ട് മെൻഷൻ ചെയ്യണ്ട കേട്ടാ"
ഛെ ആകെ നാണക്കേടായല്ലൊ കാടി വെള്ളത്തിൽ വീണ അവിലോസുണ്ട പോലായി വീണ്ടും. എന്നാലും അവരങ്ങനെ പറയില്ലാലൊ? ഒന്ന് അന്വേഷിക്കാം എന്ന് കരുതി ചെന്ന് നോക്കുമ്പോ പച്ചലൈറ്റ് കത്തിക്കിടക്കുന്നുണ്ട് "ഉറങ്ങീല്ലേന്നോ, ഉറങ്ങുന്നില്ലേന്നോ, ഉറക്കണോന്നോ ഒന്നും ചോദിക്കാതെ
"ചേച്ചീ എന്ത് പണിയാ ചേച്ചീ ചെയ്തേ? എല്ലാരും എന്താ വിചാരിക്ക്യാ" എന്റെ എഴുത്ത് ഭാവി എന്താകും? ശോ ആകെ നാണക്കേടായല്ലൊ?
"താൻ പോടോ താനും തന്റെ കോത്താഴത്തിലെ എഴുത്തും ഫേസ്ബുക്കും , മനുഷ്യനിവിടെ ഒരു തുള്ളി വെള്ളം നേരത്തിനും കാലത്തിനും കിട്ടുന്നില്ല താൻ അറിയ്യോ മൂന്ന് ദിവസായി രാത്രി ചോറു വെക്കാത്തത് ഇവിടെ ? ഇതിനു മാത്രം എന്ത് ദ്രോഹാടോ ഞാൻ നിങ്ങളോടൊക്കെ ചെയ്തേ" ? അവളുടെ സമയം ഇത്തിരി പിശകാണു? ശ്രദ്ധിക്കണം ആക്രമസ്വഭാവം കൂടും എന്ന് ജാതകത്തിലുണ്ട് എന്ന് അറിഞ്ഞത് കൊണ്ട് മാത്രാ ഇല്ലേൽ ഈ ഫോൺ ഞാനെന്നേ കിണറ്റിലെറിഞ്ഞേനേ""....
"അയ്യൊ അപ്പൊ നിങ്ങൾ?"
അതേടോ ഞാനവളുടെ ഭർത്താവാടോ വെറും ഭർത്താവ്"
"സോറി ചേട്ടാ ഞാൻ പിന്നെ....
അപ്പൊളേക്കും ആ പച്ച ലൈറ്റ് അണഞ്ഞു.
എന്റെ ഉള്ളിലൊരു ലൈറ്റ് ചുവക്കാനും ......
അപ്പൊളേക്കും ആ പച്ച ലൈറ്റ് അണഞ്ഞു.
എന്റെ ഉള്ളിലൊരു ലൈറ്റ് ചുവക്കാനും ......
✍️ഷാജി എരുവട്ടി..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക