മറക്കിലൊരിക്കലും
ഭാഗം 1
" അന്ന് എന്റെ വിവാഹ തലേന്ന് എനിക്ക് വിവാഹ സമ്മാനം നൽകി മടങ്ങുമ്പോൾ നിന്റെ മനസ്സിൽ എന്തായിരുന്നുവെന്ന് എനിക്കറിയില്ല... " വർഷങ്ങൾക്കിപ്പുറവും ആ കുറിപ്പ് ഹരിഗോവിന്ദന്റെ കൈകളിലിരുന്ന് വിറച്ചു. " ഹരിയേട്ടാ... " മീനാക്ഷിയുടെ മണി കിലുക്കം പോലുള്ള ചിരിയോട് കൂടിയുള്ള വിളി കർണപടത്തിൽ മുഴങ്ങുന്നു. " ഹരിയേട്ടാ... " അവൾ വീണ്ടും വിളിക്കുന്നു. ഓർമകളുടെ അറ്റത്തു നിന്നും വീണ്ടും വീണ്ടും ആ വിളി മനസിന്റെ ഉള്ളറകളിൽ കിടന്ന് പ്രകമ്പനം കൊള്ളുന്നു. ശീതീകരിച്ച മുറിയിലിരുന്ന് അയാൾ തന്റെ നെറ്റിത്തടത്തെ വിയർപ്പു തുള്ളികൾ പുറംകൈയ്യാൽ ഒപ്പിയെടുത്തു. അയാൾക്ക് ഉള്ളം പൊള്ളുന്നുണ്ടായിരുന്നു. തൊണ്ടയിലെവിടെയോ എന്തോ കൊളുത്തി വലിക്കുന്നുണ്ടായിരുന്നു. മേശമേലിരുന്ന ജഗ്ഗിൽ നിന്നും വെള്ളം ആർത്തിയോടെ അയാൾ വായിലേക്കൊഴിച്ചു.
ശ്രുതി വറ്റിപ്പോയ ആ ഹാർമോണിയ പെട്ടി അപ്പോഴാണ് അയാളുടെ ശ്രെദ്ധയിൽ പതിഞ്ഞത്. ഒരുപാട് നാളായി താനതിനെ സ്നേഹിച്ചിട്ട്... അയാൾ മനസ്സിലോർത്തു. ആ ഹാർമോണിയം താൻ ഏറെ ബഹുമാനിച്ചിരുന്ന ഒരു മനുഷ്യന്റെ പ്രാണവായു ആണെന്നോർത്തപ്പോൾ അയാളുടെ മനസ് നീറി. അയാൾ ഹാർമോണിയത്തിന്റെ നെറുകയിൽ തലോടി, ഓർമകളുടെ ഓളപ്പരപ്പിനൊപ്പം നീന്താൻ തുടങ്ങുകയായിരുന്നു....
" ഹരി ഇതുവരെ റെഡിയായില്ലേ... ? എത്ര നേരമായി പുറത്ത് വണ്ടി വെയിറ്റ് ചെയുന്നു... ഇന്ന് റെക്കോർഡിങ് ഉണ്ടെന്നു പറഞ്ഞിട്ട്... " തെല്ല് അമർഷത്തോടെയാണ് വേണി ആ മുറിയിലേക്കു വന്നത്. ഓർമകളെ താലോലിച്ചുകൊണ്ടുള്ള അയാളുടെ നിൽപ്പ് കണ്ടപ്പോൾ അവളുടെ ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്‌തത്.
" പഴയതൊന്നും ഇപ്പോഴും ഹരിയുടെ മനസ്സിൽ നിന്നും പോയിട്ടില്ലല്ലേ... " വേണിയുടെ ചോദ്യത്തിന് ഹരിയുടെ മറുപടി ശക്തമായിരുന്നു... " അതിന്.. ഹരി ഗോവിന്ദന്റെ ശ്വാസം നില്യ്ക്ക്ക്കണം " "ഭാര്യ ആയ എന്റെ മുന്നിൽ വച്ചാണ് നിങ്ങൾ ഇപ്പോഴും ഇതൊക്കെ താലോലിക്കുന്നതെന്ന ഓർമ വേണം... " ഹരി അത് കേട്ടില്ലന്ന് നടിച്ചു്, കണ്ണാടിക്കരികിലേക് നടന്നു. മുടി ഒന്നുകൂടി ചീകി മുറിയ്ക് പുറത്തേക്കു നടക്കുന്നതായി ഭാവിച്ചു.. " ഇതെല്ലാം കൂടി ഒരു ദിവസം ഞാനെടുത്ത് തീയിൽ ഇടും... " വേണിയുടെ നീരസം അടങ്ങിയിരുന്നില്ല. ഹരി പുച്ഛ ഭാവത്തിൽ ചിരിച്ച് പുറത്തേക്കു നടന്നു.
കൊട്ടാരസാധൃശ്യമായ ആ വീട്ട്മുറ്റത്തു ഹരിയെ കാത്തു ഒരു കാർ കിടപ്പുണ്ടായിരുന്നു. ഡ്രൈവർ തുറന്നു കൊടുത്ത കാറിലേക്ക് ഹരി കയറി ഒപ്പം മാനേജരും. മുന്നോട്ടെടുത്ത കാറിൽ ദീർഘ നിശ്വാസത്തോടെ സീറ്റിലേക് അമരുമ്പോൾ അയാളുടെ ഉള്ളിൽ ഓർമ്മകൾ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു...
ജി. ഹരി ഗോവിന്ദ എന്ന പ്രശസ്ത ഗായകന്റെ ഈ നിലയിലെത്താൻ താൻ ഓടിയ വഴികളിൽ ആരൊക്കെ വീണെന്നും ആർക്കൊക്കെ വേദനിച്ചെന്നും അറിഞ്ഞു വന്നപ്പോഴേക്കും കാലം ഒരുപാട് ദൂരം മുന്നോട്ടോടി പോയി കഴിഞ്ഞിരുന്നു.
ജീവിതം എന്തെന്നറിയാത്ത, പൊടിമീശക്കാരനായ ഒരു പയ്യന്... പാദസര കിലുക്കത്തോടും തംബുരുവിൽ ശ്രുതി മീട്ടുന്ന കുപ്പിവളകളോടും തോന്നിയ പ്രണയം.... പിന്നീടങ്ങോട്ട് ജീവിതത്തെ ഉമി തീ എന്ന പോലെ എരിയാൻ പാകത്തിന് ആ പ്രണയത്തിന് ശക്തിയുണ്ടെന്നും അറിയുന്നത് വൈകിയാണ്....
തുടരും....
ജ്യോതി ലക്ഷ്മി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക