Showing posts with label AnjaliSudhi. Show all posts
Showing posts with label AnjaliSudhi. Show all posts

എടോ ചേട്ടാ

"എടോ ചേട്ടാ ഇങ്ങനെ ഫെയ്സ്ബുക്കിൽ കുത്തിയിരുന്നാലെങ്ങനാ .എന്നെ ഇടക്കിടെയൊന്നു കറങ്ങാനായി കൊണ്ടുപോയാലെന്താ ഇയാൾക്കു വല്ലതും പറ്റുവോ"
"എന്താടീ കാന്താരി നിനക്കിതു എന്നാ പറ്റി.ഫെയ്സ്ബുക്കും വാട്ട്സാപ്പും നോക്കാനറിയില്ലെങ്കിൽ ഞാനെന്നാ ചെയ്യാനാ"
"ദേ മനുഷ്യാ എന്നെക്കൊണ്ടൊന്നും പറയിക്കരുത്.എനിക്കു നല്ല അരിശം വരണുണ്ട്."
"അയ്യോ അരിശം വരാനെന്നാ നീയെന്താ ഭദ്രകാളിയാണോ"
"ആ ഞാൻ ഭദ്രകാളിയാ.ഈ ഫോൺ ഞാൻ വെട്ടിക്കീറി അടുപ്പിൽ വെച്ചു കത്തിക്കും.ഇതിയാന്റെ കൂടെയിറങ്ങി വന്ന എന്നെപ്പറഞ്ഞാൽ മതി.
ഇങ്ങേരിങ്ങനെ ഇരുപത്തിനാലു മണിക്കൂറും ഫെയ്സ്ബുക്കിൽ കുത്തിയിരുന്നാൽ ശരിയാകില്ല.നല്ലൊരു പാഠം പഠിപ്പിക്കണം.
എല്ലാവരും ഭാര്യമാരെയും മക്കളെയും കൂട്ടിയെവിടെല്ലാം കറങ്ങാൻ പോകുന്നു.ബീച്ചിലും പാർക്കിലും സിനിമാകാണാനുമൊക്കെ പോകുന്നു.ഞാനും മോനും വീട്ടിൽ തന്നെയിരുന്നു നരകിക്കുന്നു.
" കാലമാടൻ,പിശുക്കൻ"എന്നൊക്കെ ഞാൻ പറഞ്ഞു. പക്ഷേയതു മനസ്സിലാണെന്നുമാത്രം.പണ്ടൊന്നു പറഞ്ഞതിനു ഒടുക്കത്തെ അടിയായിരുന്നു.പല്ലു പോകാഞ്ഞതെന്റെ ഭാഗ്യം.
ഈ ജന്മം മുഴുവനും വീടിനായിട്ടു കഷ്ടപ്പെടുമ്പം ഇടക്കിടെ ഒരുചുറ്റിക്കറങ്ങൾ കുഴപ്പമില്ല
രാത്രിയിലെന്റെ ചൂടും പറ്റി കിടന്നപ്പം ഞാനുമൊരു മോഹം പറഞ്ഞു.
"അതേയ് എനിക്കു നാളെയൊരു ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിത്തരണേ.പണിയെല്ലാമൊതുക്കി മോനും സ്കൂളിൽ പോകും.നിങ്ങളും കാണില്ല.എത്രനേരമെന്നു വെച്ചാലാ റ്റീവി കാണുന്നെ.പരദൂക്ഷണം പറയാനായി ലീലചേച്ചിയുമില്ല"
"ഏയ് ഫെയ്സ്ബുക്കിന്റെ ആവശ്യമൊന്നും നിനക്കില്ല"
ഞാനപ്പഴേ കെട്ടിയോന്റെ മൂക്കിനൊരു നല്ലകടി കൊടുത്തു. ഇനിയും കടികിട്ടുമെന്ന് ഉറപ്പായപ്പോൾ ഐഡി ഉണ്ടാക്കി തരാമെന്നേറ്റു.
രാത്രിയിൽതന്നെ ഐഡിയുമുണ്ടാക്കിച്ചു അതെങ്ങനെ യൂസ് ചെയ്യണമെന്നും പറഞ്ഞുതന്നു.
പതിയെ ഫെയ്സ്ബുക്ക് എനിക്കു ഹരമായി തുടങ്ങി. ചുമ്മാതല്ല ഇയളുമിങ്ങനെ കുത്തിയിരിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്കൊണ്ടു ഞാനും നല്ല സുഹൃത്തുക്കളെ സമ്പാദിച്ചു. ചാറ്റുമായിങ്ങനെ മുഖപുസ്തകത്തിൽ പറന്നുനടന്നു.
ഒരീസം ഭർത്താവ് ജോലികഴിഞ്ഞു വന്നുചായ ആവശ്യപ്പെട്ടു. ഞാൻ ഉണ്ടാക്കി കൊടുക്കാൻ പോയില്ല.പാവം അടുക്കളയിൽ ചെന്നുതനിയെ ചായയിട്ടു കുടിച്ചു.സമയത്തിനു ഭക്ഷണവും വിളമ്പിക്കൊടുത്തില്ല.
പതിയെ ഇതൊരു കലാപരിപാടി ആയപ്പോഴേക്കും മൂപ്പർക്കു പിരിയിളകി തുടങ്ങി.
"ഞാൻ അന്നുപറയുമ്പോൾ നിങ്ങൾക്കു പുച്ഛമായിരുന്നില്ലേ.ഇപ്പോൾ ബുദ്ധിമുട്ടു തോന്നുന്നല്ലെ.അന്നെനിക്കും ഇതു തന്നെയായിരുന്നു"
ഞാൻ വീണ്ടും ചാറ്റിലേക്കു തിരിഞ്ഞു.മൂപ്പർ മകനെയും ഒരുക്കിക്കൊണ്ടു വന്നിട്ടുപറഞ്ഞു
"നീയുംവാ നമുക്കു പുറത്തൊക്കെയൊന്നു പോയി കറങ്ങീട്ടു വരാം.ഒരു സിനിമയും കാണാം"
"ഞാനെങ്ങും വരുന്നില്ല.നിങ്ങളച്ഛനും മകനും കൂടി പൊയ്ക്കോ"
മകന്റെ നിർബന്ധം കൂടിയേറിയപ്പോൾ ഞാൻ പതിയെ എഴുന്നേറ്റൊരുങ്ങി വന്നു.ഞാൻ പെട്ടന്നു തോറ്റുകൊടുത്തില്ല.മൂപ്പരുടെയും മകന്റെയും നിർബന്ധത്തിനു വഴങ്ങി വന്നതാണെന്നു കരുതണം.
ഞങ്ങളെന്തായാലും പുറത്തൊക്കെ ചുറ്റിക്കറങ്ങി നല്ലയൊരു സിനിമയും കണ്ടു നല്ലൊരു റെസ്റ്റോറന്റിൽ നിന്നും ഫുഡും കഴിച്ചു.
രാത്രിയിൽ എന്റെയടുത്തേക്കു നീങ്ങിക്കിടന്ന ഭർത്താവിനോടു ഞാൻ പറഞ്ഞു.
"ഫെയ്സ്ബുക്കൊക്കെ നല്ലതാണ്. ആവശ്യത്തിനെ ആകാവൂം.ഇന്നുതന്നെ കുടുംബവുമായി പുറത്തൊക്കെ പോയി വന്നപ്പോൾ മനസ്സൊക്കെ ഉന്മമേഷമായില്ലെ.അതെ കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളാണു ജീവിതത്തിൽ മനോഹരം.കേട്ടോടാ ഏട്ടാ"
മൂപ്പരെന്നെ കെട്ടിപ്പിടിച്ചു കവിളിലൊരുമ്മ നൽകീട്ടു പറഞ്ഞു.
"ശരിയാ നീ പറഞ്ഞതാ സത്യം"

#വിവാഹമോചനം

"വീട്ടിലെ അന്നത്തെ അന്തരീക്ഷം ആകെ കലുഷിതമായിരുന്നു.ഗിരിയേട്ടനെന്നും ഓഫീസിൽ നിന്നുമെത്തുമ്പോൾ ചായ പതിവായി കൊടുക്കാറുണ്ട്. ഇന്ന് പതിവ് തെറ്റി.ചിലപ്പോൾ വഴക്കുണ്ടാകാൻ സാദ്ധ്യതയുണ്ട്.അല്ലെങ്കിലും ഇനിയെന്തിനാ ഇങ്ങനൊരു ജീവിതം..
പതിവുപോലെ ഗിരിയേട്ടന്റെ വിളിവന്നു" നീതൂ ചായ".ഞാൻ അടുക്കളയിൽ നിന്നും അനങ്ങിയില്ല.എന്നെ കാണാതാവാം കുറച്ചു കഴിഞ്ഞു ഗിരിയേട്ടൻ കിച്ചണിലേക്കു വന്നു
"എന്താ നീതു ചായ ചോദിച്ചിട്ട് ഇതുവരെ കിട്ടിയില്ല"
എന്റെ മൗനം ഗിരിയേട്ടനെ പതിയെ ദേഷ്യം കൊളളിച്ചു
"നിന്നോടല്ലേ ചോദിച്ചത്.പിന്നെന്തിനാടീ ഊമയെപ്പോലെ ഇരിക്കുന്നത്"
എന്ന്നിട്ടും ഞാനങ്ങിയില്ല.ഞാനാഗ്രഹിക്കുന്നത് നേടണമെങ്കിൽ വഴക്കായാലേ പറ്റൂ
ഒടുവിൽ ഞാൻ വിചാരിച്ചതു തന്നെ സംഭവിച്ചു. ഹരിയേട്ടനെന്നെ അടിച്ചു.അതും പറഞ്ഞിട്ടായി പിന്നീടെന്റെ പ്രതികരണങ്ങൾ
"എനിക്കു നിങ്ങളോടൊത്തുളള ജീവിതം മതിയായി.എനിക്കു വിവാഹം മോചനം വേണം"
ഞാൻ തറപ്പിച്ചു പറഞ്ഞു
എന്റെ മറുപടിയിൽ ഗിരിയേട്ടനാകെ പരിഭ്രാന്തനായി
"എന്താ നീതു നീയി പറയുന്നത്.നിസാര വഴക്കിനു വിവാഹം മോചനമോ"
ചിന്തകളെന്നെ ഭ്രാന്തു പിടിപ്പിച്ചപ്പോൾ ഞാനലറി പറഞ്ഞു
"അതേ എനിക്കു വിവാഹമോചനം വേണം. എനിക്കിങ്ങനെ ഉമിത്തീയിലെരിയാൻ കഴിയില്ല"
എന്റെ ഭ്രാന്തു പിടിച്ച ഭാവം കണ്ട ഗിരിയേട്ടൻ എന്റെ അച്ഛനെയും അമ്മയെയും ആങ്ങളയെയും ഫോൺ ചെയ്തു വരുത്തി
എല്ലാവർക്കും മുന്നിൽ എനിക്കൊന്നേ ആവശ്യപ്പെടാനുളളായിരുന്നു
"എനിക്കീ ബന്ധം തുടർന്നു കൊണ്ടു പോകാൻ താല്പര്യമില്ല"
എല്ലാവരും ഉപദേശിച്ചിട്ടും ഞാനെന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.ഒടുവിലാ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു.പിന്തിരിഞ്ഞു നോക്കിയപ്പോൾ ഗിരിയേട്ടൻ കരയുന്നു.മനസ്സൊന്നു കുതിച്ചതാണ.ഓടിച്ചെന്ന് പ്രിയപ്പെട്ടവനെ ആശ്വസിപ്പിക്കാൻ.ഞാനായി ബന്ധം പിരിയാൻ മുൻ കയ്യെടുത്തതു കൊണ്ട് മനസ്സിനെ ഞാൻ പിടിച്ചു നിർത്തി.
വീട്ടിലെവീട്ടിലെല്ലാവരും എന്നെ ശത്രു സ്ഥാനത്തു നിർത്തി .എന്റെ നിർബന്ധത്താൽ വക്കീൽ നോട്ടീസ് അയച്ചു .തുടർന്നു കുടുംബം കോടതിയിൽ വിവാഹമോചന കേസും ഫയൽ ചെയ്തു. കാൺസിലിംഗിലും ഞാൻ പിടിവാശിയിൽ തന്നെ നിന്നു.ഒടുവിൽ ഞാൻ തന്നെ വിജയിച്ചു. കോടതി ഞങ്ങളുടെ ബന്ധം നിയമപരമായി വേർപെടുത്തി തന്നു.
പിന്നീട് ഞാനെന്റെ കാമുകന്റെ വീട്ടിലേക്ക് പോയി.എന്റെ വരവു കണ്ടിട്ടാകാം അവനും വീട്ടുകാരും അമ്പരന്നു. ഞാനിനി ഇവിടെയാണ് താമസം. അവരെല്ലാം എതിർത്തിട്ടും ഞാനവരുടെ എതിർപ്പിനെ തൃണവൽഗണിച്ച് അവിടെ താമസമാക്കി. നിശ്ചയിച്ചുറപ്പിച്ച അവന്റെയും സഹോദരിയുടെയും മാറ്റക്കല്യാണം മുടങ്ങി.അവന്റെ വീട്ടുകാർ എന്നോട് യുദ്ധം തുടങ്ങിയപ്പോൾ ഞാനവനെ അവന്റെ വീട്ടുകാരുടെ മുന്നിൽ വെച്ചു തന്നെ തല്ലി.
"ഞാൻ ഭർത്താവുമായി നല്ലൊരു ജീവിതം തുടങ്ങിയതാണ്.ഇവനെ ഇഷ്ടപ്പെട്ടിരുന്നു എന്നൊരു തെറ്റു ഞാൻ ചെയ്തു. വിവാഹം കഴിഞ്ഞട്ടും ഇവനെന്നെ ശല്യപ്പെടുത്തി കൊണ്ടിരുന്നു.വിവാഹം ചെയ്യാൻ ഞാനാവശ്യപ്പെട്ടപ്പോൾ ഈ നട്ടെല്ലില്ലാത്തവൻ ഒഴിഞ്ഞുമാറി.ഭർത്താവില്ലാത്ത് ദിവസം വീട്ടിൽ വന്നയിവനെന്നെ ബലാൽക്കാരം ചെയ്തു.ശരീരം കൊണ്ടു കളങ്കപ്പെട്ട ഞാൻ അന്നേ തീരുമാനമെടുത്തു. വിശ്വസ്തത പുലർത്തിയ എന്റെ ഭർത്താവിനെ ഞാനറിയാതെയെങ്കിലും വഞ്ചിച്ചു.ആ നല്ല മനസ്സിനെ രക്ഷിക്കണം.എന്റെ മുന്നിൽ തെളിഞ്ഞ വഴി ഇതേ ഉളളായിരുന്നു.എന്റെ ജീവിതം നശിപ്പിച്ചവനുമായി ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കുക.എന്തായാലും ഇവനെന്റെ ജീവിതം തകർത്തു.ഇനി നിങ്ങൾ പറ ഞാനെന്തു ചെയ്യണം.കളങ്കപ്പെട്ട ഞാൻ ഇനി ഭർത്താവുമായി ജീവിക്കണോ"
മകന്റെ തെറ്റിനു അവന്റെ അമ്മയും അച്ഛനും സഹോദരിയും എന്നോടു മാപ്പു ചോദിച്ചു. നിറഞ്ഞ മനസ്സോടെ അവരെന്നെ മരുമകളായി സ്വീകരിച്ചു
പിന്നീട് ഞാനറിഞ്ഞു എന്നോടുളള വാശിയിൽ ഗിരിയേട്ടൻ മറ്റൊരു വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുന്നെന്ന്
എല്ലാവരാലും ഞാൻ വെറുക്കപ്പെട്ടവൾ ആയിക്കോട്ടെ...പക്ഷേ ഒരിക്കലും എന്റെ ഗിരിയേട്ടൻ മാത്രമറിയരുത് ഞാൻ പിഴച്ചവളായിരുന്നെന്ന്.അതുമാത്രം എനിക്കു സഹിക്കാൻ കഴിയില്ല
മനസുകൊണ്ട് ഞാൻ എന്നും മന്ത്രിക്കും
"ഗിരിയേട്ടാ മാപ്പ്"

പെൺകുട്ടിയോളായാൽ അടക്കത്തിലും ഒതുക്കത്തിലും വളരെണം

"പെൺകുട്ടിയോളായാൽ അടക്കത്തിലും ഒതുക്കത്തിലും വളരെണം" അമ്മ നൽകിയ ഏക ഉപദേശം ഇതു മാത്രമായിരുന്നു.ഈയൊരു വാചകത്തിൽ തന്നെ ഒരുപെൺകുട്ടിക്കു വേണ്ടയെല്ലാ നന്മകളും അതിലടങ്ങിയിരുന്നു
കോളേജ് ജീവിതത്തിലാണു ഞാനവനെ കണ്ടുമുട്ടിയത്.പിജിയുടെ ആദ്യകാലയളവിൽ അവനെ കണ്ടുമുട്ടുമ്പോൾ ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല.പിന്നീട് പലപ്പോഴും കാണുമ്പോളൊരു മന്ദഹാസം ഞങ്ങളുടെ ചുണ്ടുകളിൽ വിരിഞ്ഞിരുന്നു.ഒരു ചിരിയിലൊതുങ്ങിയ സൗഹൃദത്തിനുമപ്പുറം ഞാനുമൊന്നും ആഗ്രഹിച്ചിരുന്നില്ല.പഠിക്കാവുന്നത്രയും എന്റെ കുട്ടി പഠിക്കുക.അച്ഛൻ വീടു വിറ്റിട്ടായാലും മോളെ പഠിപ്പിക്കാൻ കഴിയുന്നത്ര പഠിപ്പിക്കും.എന്റെ അച്ഛന്റെയും അമ്മയുടെയും ഉപദേശം മനസ്സിലെന്നും ഞാനോർത്തിരുന്നു..
"ടീ അവൻ നിന്നെയെന്നും ശ്രദ്ധിക്കുന്നുണ്ടെന്ന് അടുത്ത കൂട്ടുകാരി ഓർമിപ്പിച്ചപ്പോൾ ഞാനവളെ വഴക്കു പറഞ്ഞു
ക്ലാസിലെന്നും ഒന്നാമതായിരുന്ന ഞാൻ കോളേജിലെ കലാപരിപാടികൾക്കും സുന്നി ലായിരുന്നു.പാട്ടും നൃത്തവും അക്ഷരങ്ങളും എനിക്കേറെ പ്രിയമായിരുന്നു
എല്ലാത്തിനും മുൻപന്തിയിൽ നിന്നതു കൊണ്ടാവാം ഒരുപാട് പ്രനയാഭ്യർത്ഥനകൾ മുന്നിൽ വന്നത്.സ്നേഹപൂർവ്വം അവയെല്ലാം നിരസിച്ചെങ്കിലും അച്ചുവിന്റെ പ്രണയാഭ്യർത്ഥന തളളിക്കളയാൻ തോന്നിയില്ല.ദിവസവും എന്നെ ശ്രദ്ധിച്ചു പുഞ്ചിരി പൊഴിക്കുന്നവൻ.അവന്റെ മിഴികളിലെ ശോകാർദ്രഭാവം എല്ലാമെന്നെ ആകർഷിച്ചു. കൂട്ടുകാരികളെ വഴക്കു പറഞ്ഞെങ്കിലും എനിക്കും അവനെ ഇഷ്ടമായിരുന്നു.മനസു കൊണ്ടെങ്കിലും
പിജി ക്ലാസിന്റെ അവസാന നാളിൽ ഇഷ്ടം അച്ചു തുറന്നു പറഞ്ഞപ്പോൾ എനിക്കൊന്നേ അവനോട് പറയാനുള്ളായിരുന്നു
" അച്ചൂ ഞാനെന്റെ വീട്ടിലെ ഏകമകളാണ്.എന്റെ അച്ചന്റെയും അമ്മയുടെയും ഒരേയൊരു പ്രതീക്ഷ. നിനക്കിഷ്ടമാണെങ്കിൽ വീട്ടുകാരുമായി വന്ന് ആലോചിക്കുക.അവരെതിർത്താൽ ഞാനൊരിക്കലും ഇറങ്ങി വരില്ല.ഇത്രയും നാളെനിക്കായി ജീവിച്ചവരെ സങ്കടപ്പെടുത്താനെനിക്ക് കഴിയില്ല"
എന്തോ അച്ചു മറുപടിയൊന്നും പറഞ്ഞില്ല.പിന്നെയും മൂന്നുവർഷം കഴിഞ്ഞു.എനിക്കൊരു ചെറിയ ജോലികിട്ടിയത് അച്ഛനു വലിയൊരു ആശ്വാസമായിരുന്നു..
ഒരുദിവസം ഞായറാഴ്ച വീട്ടിലിരിരുന്ന് തയിച്ചു കൊണ്ടിരിക്കുമ്പോൾ മുറ്റത്തൊരു കാറു വന്നു നിന്നത്.ആരെന്നറിയാൻ എത്തിനോക്കുമ്പോൾ അച്ചുവും മാതാപിതാക്കളും.ശരിക്കും ഞാൻ അമ്പരന്നു പോയി.ഇത്രയും നാളിനിടയിൽ ഒരു ആശയവിനിമയം ഒന്നുമില്ലായിരുന്നിട്ടും അവനെന്നെ മറന്നില്ല.മനസ്സു സന്തോഷത്താൽ അലയടിച്ചുയർന്നു.അച്ഛനോടും അമ്മയോടും ഒന്നും ഇതുവരെ തുറന്നു പറഞ്ഞട്ടില്ല.ഇനിയും സമയവുമില്ല അവർ വന്നു കഴിഞ്ഞു
ഹാളിൽ അവരെയെല്ലാം അച്ഛൻ സ്വീകരിച്ചിരുത്തി.അച്ചുവിന്റെ അമ്മയാണെല്ലാം തുറന്നു പറഞ്ഞത്.അപ്പോളെന്റെ അച്ഛനും അമ്മയും അത്ഭുതത്തോടെയെന്നെയൊന്നു നോക്കി
"അവളിതുവരെ ഒന്നും ഞങ്ങളോട് പറഞ്ഞട്ടില്ല.ആണും പെണ്ണുമായി ഇവളെ ഞങ്ങൾക്കുളളൂ.എന്റെ കുട്ടിയെ തരുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുളളൂ"
"അനുവിന്റെ അമ്മയ്ം അച്ഛനും ഇനി എന്റെയും കൂടിയാണ്. ഇപ്പോഴാണു എനിക്ക് നല്ലൊരു ജോലി കിട്ടിയത്.എങ്കിൽ അനുവിനെ ജീവിതത്തിൽ കൂട്ടാനെന്നു കരുതി.എന്റെ എന്ത് സഹായവും ഈ വീടിനെന്നും ഉണ്ടായിരിക്കും"
ചടങ്ങുകൾ പിന്നീട് തീരുമാനിപ്പിച്ചു ഉറപ്പിക്കാമെന്നു അച്ഛൻ പറഞ്ഞതിനാൽ അച്ചു എന്റെ വിരലുകളിൽ മോതിരമണിയിച്ചു മടങ്ങി
"എന്താ എന്റെ മോളിതുവരെയൊന്നും അച്ഛയോട് പറയാതിരുന്നത്"
"കിട്ടുമെന്നുളള ജീവിതമേ ആഗ്രഹിക്കാവൂ.ഇല്ലെങ്കിലതെന്നും മനസിനെന്നുമൊരു സങ്കടമാകും അച്ഛാ"
"ന്റെ കുട്ടീടെ ആഗ്രഹത്തിനൊരിക്കലും ഞങ്ങളെതിരു നിൽക്കില്ല മോളേ.അച്ചു നല്ലവനാണു.അതുകൊണ്ടല്ലേ അവനിന്നു മാതാപിതാക്കളുമായി വന്നെന്റെ കുട്ടിയെ ചോദിച്ചത്.എന്റെ മോൾക്കെന്നും നന്മയേ വരൂ"
അച്ഛാന്നു വിളിച്ചുകൊണ്ടു ഞാനച്ഛന്റെ ചുമലിലേക്കു വീണു കൊച്ചുകുട്ടികളെപ്പോലെ വാവിട്ടു കരഞ്ഞു
""" എനിക്കു കിട്ടിയ ഏറ്റവും വലിയ പുണ്യമാണെന്റെ അച്ഛനും അമ്മയും"
മാതാപിതക്കൾ മക്കളുടെ നന്മമാത്രമേ ആഗ്രഹിക്കൂ.അവരെയൊരിക്കലും വിഷമിപ്പിക്കരുത്

#അബോർഷൻ


പതിവിലും നേരത്തെ നന്ദൻ ഓഫീസിൽ നിന്നുമെത്തി.ഒരുകപ്പ് ചായ ഞാൻ കൊണ്ടുവന്നു കൊടുത്തു.ചായ കുടിച്ചിട്ടു കപ്പു വാങ്ങിക്കഴിഞ്ഞാണു ഞാനാ വിവരം പറഞ്ഞത്...
"നന്ദേട്ടൻ ഒരച്ഛനാകാൻ പോകുന്നു.വൈകിട്ട് വന്നിട്ട് വിവരം പറയാമെന്നാണു കരുതിയെ"
വിവരമറിഞ്ഞ ഉടൻ നന്ദേട്ടനെന്നെ ഉമ്മകൾ കൊണ്ടു മൂടുമെന്നാണു ഞാൻ കരുതിയത്.പതിവിനു വിപരീതമായി നന്ദേട്ടന്റെ മുഖം മ്ലാനമായി
"അച്ചു നമുക്കിപ്പോളൊരു കുഞ്ഞു വേണ്ട.സഹദരിമാരെ രണ്ടുപേരെയും അയച്ചതിന്റെ കടമിതുവരെ തീർന്നട്ടില്ല.വീടൊന്നു പുതുക്കി പണിയണം.ഇതൊക്കെ കഴിഞ്ഞു മതി നമുക്കൊരു കുഞ്ഞ്"
നന്ദേട്ടനെ ആദ്യമായി കാണുന്നതു പോലെയെനിക്കു തോന്നി
"നന്ദേട്ടനെന്താ പറയുന്നെ.ആദ്യമായി ഉണ്ടായ കുഞ്ഞിനെ വേണ്ടാന്നു വെക്കാനോ എന്നെക്കൊണ്ടു പറ്റില്ല.എത്രയോ ദമ്പതികൾ ഒരു കുഞ്ഞിക്കാലു കാണാനായി അമ്പലവും പളളിയിലും നേർച്ചയുമായി കയറി ഇറങ്ങുന്നു.നന്ദേട്ടനൊരു നിമിഷം ചിന്തിച്ചു നോക്ക്"
"എനിക്കു ചിന്തിക്കാനൊന്നുമില്ല.എന്റെ കടങ്ങൾ വീട്ടി കഴിഞ്ഞു മതി കുഞ്ഞ്. എത്രയും പെട്ടന്ന് നമുക്ക് അബോർഷൻ നടത്തണം"
നന്ദേട്ടന്റെ സ്വരം ആജ്ഞയായി മാറിയെതെനിക്കു സഹിക്കാനായില്ല
"എന്നെക്കൊണ്ടു പറ്റില്ല.അബോർഷൻ നടത്താൻ. എനിക്കെന്റെ കുഞ്ഞിന്റെ മുഖം കാണണം.ഞാൻ സമ്മതിക്കില്ല അബോർഷനു സമ്മതിക്കില്ല.എനിക്കെന്റെ കുഞ്ഞിനെ വേണം"
"എങ്കിലീ നിമിഷം നമുക്കു പിരിയാം.ഞാൻ പറയുന്നതനുസരിക്കാത്തവളെ എനിക്കു ഭാര്യയായി വേണ്ടാ.ഈ നിമിഷം നീയിവിടെ നിന്നും ഇറങ്ങണം"
അതോടെയെന്റെ മാനസികനില തെറ്റുമെന്ന് തോന്നിയതോടെ ഞാൻ പൊട്ടിത്തെറിച്ചു
"നിന്റെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് ഭിക്ഷയെടുത്തു കഴിയുന്നത.എന്തു കഷ്ടപ്പാടുകൾ സഹിച്ചായാലും ഞാനെന്റെ കുഞ്ഞിനെ പ്രസവിച്ചു വളർത്തും.എന്നാലും നിന്നെ ഞാനങ്ങനെ വെറുതെ വിടില്ല.നിന്നെപ്പോലുളളവരാണു ബാക്കിയുളള പുരുഷന്മാരെ കൂടി നാണം കെടുത്തുന്നത്.നീയൊക്കെയൊരു മനുഷ്യനാണോടാ.നിന്നെ ഞാനങ്ങനെ വെറുതെ വിടുമെന്ന് കരുതണ്ടാ.ശേഷിച്ച കാലം നിന്റെ ജീവിതം അഴികക്കുളളിലായിരിക്കും നീ നോക്കിക്കോ"
"എന്ത് പറഞ്ഞെടീ നീ"
അടിക്കാനോങ്ങിയ കൈ ഉയർത്തിയപ്പോഴെ ഞാനലറി
"തൊട്ടു പോയേക്കരുതെന്നെ.കാലം മാറിയത് അറിഞ്ഞില്ലേ.പെണ്ണ് കരഞ്ഞും കൂവിയും നടന്ന കാലം മാറി.എന്നെ തൊട്ടാലാ കൈ ഞാൻ വെട്ടും പറഞ്ഞേക്കാം"
അടിക്കാനായി ഉയർത്തിയ കൈ മെല്ല താണു
നന്ദൻ കെട്ടിയ താലി ഞാൻ പൊട്ടിച്ചു വലിച്ചെറിഞ്ഞു
"ദാ നീ കെട്ടിയ താലി .ഇതിന്റെ അധികാരത്തിൽ അല്ലേ നീയെന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ പറഞ്ഞത്.ഇനി ഞാൻ സ്വതന്ത്രയാണു.എനിക്കെന്റെ കുഞ്ഞിനെ പ്രസവിക്കാൻ ആരുടെയും ആജ്ഞ അനുസരിക്കണ്ട കാര്യമില്ല.താലി കെട്ടിയ ഭാര്യയുടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്തവന്റെ കൂടെ ജീവിക്കുന്നതിലും ഭേദം മരണമാണ്"
ഇത്രയും പറഞ്ഞില്ലെങ്കിൽ ഞാൻ പെണ്ണല്ല
ഉറപ്പിച്ച കാൽപ്പാദത്തോടെ ഞാൻ പിന്തിരിഞ്ഞു നടന്നു.ഉറച്ചൊരു തീരുമാനവുമായി"
അമ്മയാവുക എന്നത് ഓരോ ഭാര്യമാരുടെയും ജന്മാഭിലാഷമാണ്
നല്ലവരായ പുരുഷന്മാർ ക്ഷമിക്കുക.
ഇതെന്റെയൊരു കൂട്ടുകാരിയുടെ അനുഭവമാണ്

#ഡൈവോഴ്സ്


"അപ്പോൾ ഡൈവോഴ്സ് ആവാൻ നന്ദേട്ടൻ തീരുമാനിച്ചല്ലേ
യെസ്,,,എനിക്കിനി നീയുമായി പൊരുത്തപ്പെടാൻ കഴിയില്ല..എന്റെ സങ്കൽപ്പത്തിലെ പെണ്ണ് നീയല്ല,,,,
അതുശരി..കല്യാണത്തിനു മുമ്പ് നിങ്ങൾക്ക് പറയായിരുന്നില്ലേ,,,
എന്റെ വീട്ടുകാരുടെ നിർബന്ധപ്രകാരമാണു കല്യാണത്തിനു സമ്മതിച്ചത്,,,
വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വല്ല മാതാപിതാക്കളുടെ മക്കളുടെ ജീവിതമല്ല തകർക്കണ്ടത്,,,
അതൊക്കെ പറ്റിപ്പോയി...നീയിതിനു സമ്മതിക്കണം,,,,
നിങ്ങൾക്ക് സന്തോഷം ഇതാണെങ്കിൽ എനിക്കു സമ്മതം..പിന്നെയെനിക്ക് നഷ്ട പരിഹാരമായി അമ്പതു ലക്ഷം രൂപായും തരണം,,,,
എല്ലാമെനിക്കു സമ്മതമാ,,,ഓ പൈസ കാമുകി തരുമായിരിക്കുമല്ലേ,,,,
ആരായാൽ നിനക്കെന്താ പൈസ കിട്ടിയാൽ പോരേ,,,,
അതേ എനിക്ക് പൈസമതി.നാളെ നിങ്ങളൊരു കല്യാണം കഴിക്കും.സ്ത്രീകൾക്കെന്നും രണ്ടാംനിര മാർക്കറ്റല്ലേയുളളൂ..ഞാനും ചെറുപ്പമാണു എനിക്കുമൊരു ജീവിതം വേണം. അതിനു പൈസ കൂടിയേതീരൂ,,,
ഞാൻ സമ്മതിച്ചൂ രേവൂ..നീയിതിൽ ഒപ്പിടൂ,,,,
ഒപ്പിടണമെങ്കിൽ പൈസ ആദ്യം താൾ,,,,
നന്ദൻ ബ്രീഫ്കെയ്സിൽ വെച്ചിരുന്ന പണമെടുത്തു കൊടുത്തു
രേവൂ അതെല്ലാം കൃത്യമായി എണ്ണി അടുക്കി വെച്ചു
എന്നിട്ട് ഒപ്പിട്ടു കൊടുത്തു
പിന്നെ നമ്മുടെ രണ്ടു മക്കളു കൂടി നിങ്ങളെടുത്തോ.ഞാൻ പോകുന്നു,,,,
രേവൂ ബ്രീഫ്കെയ്സുമായി പിന്തിരിഞ്ഞു
അപ്പോൾ നന്ദൻ ഇടയിൽ കയറി
മക്കളെക്കൂടി നീ കൊണ്ടു പോകണ.അതിനാണു അമ്പതു ലക്ഷം,,,,
നമ്മളു തമ്മിലുള്ള കണ്ടീഷനിൽ അതില്ല.നിങ്ങൾ എന്നെ കല്യാണം കഴിച്ചപ്പോൾ മക്കളുമായല്ല വന്നത്.നിങ്ങളുടെ കൂടെ ജീവിതം ആരംഭിച്ചു കഴിഞ്ഞാ മക്കൾ ഉണ്ടായത്.തിരിച്ച് പോകുമ്പോൾ ഞാനും കൈവീശി മടങ്ങുന്നു_,,,
നീയല്ലേ അവരെ പ്രസവിച്ചത്,,,
പ്രസവിച്ചെന്നു കരുതി എനിക്കു മാത്രമല്ല ഉത്തരവാദിത്വം. നിങ്ങൾക്കും കൂടിയുണ്ട്. എന്നെ വേണ്ടാത്ത നിങ്ങൾക്ക് ഇയാൾടെ മക്കളെയും വേണ്ടാ,,,
ഇത് ശരിയാവില്ല,,,
ശരിയാവണ്ടാ..കാലം പഴയതല്ല.ന്യൂജനറേഷൻ ആണ്. നിങ്ങൾക്കു മാറി ചിന്തിക്കാമെങ്കിൽ ഞങ്ങൾക്കും ചിന്തിക്കാം..എന്നാൽ ഞാൻ പോട്ടേ ബൈ ബൈ,,,
പെട്ടന്നു നന്ദൻ ഓടി വന്നു
എനിക്ക് ഡൈവോഴ്സിനു സമ്മതമ്മല്ല,,,
പൈസയും വാങ്ങി നന്ദൻ അകത്തേക്കു നടന്നു
ചൂണ്ടിലൂറിയ ചിരിയുമായി രേവൂം അകത്തുകയറി
പിന്നല്ലാതെ എന്നോടാ അങ്ങേരുടെ അടവ്.ഭാര്യമാർ കരഞ്ഞു കൂവിയ കാലമൊക്കെ കഴിഞ്ഞു.ഇപ്പോൾ നമ്മളും ശരിയായി ചിന്തിച്ചില്ലെങ്കിൽ ജീവിതം കട്ടപ്പുകയാവും.""
""കരഞ്ഞു കൂവി നടക്കാതെ ഉചിതമായ തീരുമാനമെടുത്താൽ കുടുംബങ്ങൾ തകരാതെ സൂക്ഷിക്കാം""

ഫെയ്സ്ബുക്ക്


വല്ലപ്പോഴും മാത്രം ഫെയ്സ് ബുക്കിൽ കയറുന്ന ഞാൻ
എന്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തോ എന്നറിയണം
അതുകൊണ്ട് ഇടക്കിടെ കയറുന്നത്
സത്യം പറഞ്ഞാൽ എന്റെ കെട്ടിയോനു ഇതത്ര ഇഷ്ടമല്ല
പക്ഷേ അങ്ങേർക്ക് രാപ്പകൽ കുത്തിയിരുന്ന് ഫെയ്സ് ബുക്ക് നോക്കുന്നതിനു കുഴപ്പമില്ല
ഈ അടുത്തിടെ മൂപ്പർ ഒന്ന് വീണു കാലുളുക്കി
രണ്ടാഴ്ചത്തെ റെസ്റ്റ് ഡോക്ടർ നിർദ്ദേശിച്ചു
എന്റെ കെട്ടിയോൻ അത് മൂന്നാഴ്ചയാക്കി
കിട്ടയ സമയം കൊണ്ട് ഫെയ്സ് ബുക്കിൽ അർമാദിച്ചു നടന്നു
പാവം ഞാൻ ഒറ്റക്ക് വീട്ടിലെ പണി ചെയ്തു നടുമൊത്തം വേദനയായി
പാവം ഞാൻ എന്ത് ചെയ്യാൻ
അങ്ങേർക്ക് വയ്യാത്തത് കൊണ്ട് വീട്ടിലെ പണി ചെയ്യിക്കാൻ പറ്റില്ല
ഇങ്ങേരു എന്താ രാത്രിയിൽ ഉറക്കം ഇല്ലാതെ കുത്തിയിരിക്കുന്നെ
ഒരുറക്കം കഴിഞ്ഞ് ഞാൻ സമയം നോക്കി
വെളുപ്പിനെ 3 മണി
ഇങ്ങേരു വല്ല പെണ്ണുങ്ങളുമായി ചാറ്റ് ചെയ്യുകയാണോ
എന്നിൽ സംശയം വളർന്നു
ഞാൻ പതിയെ തല എത്തിച്ചു നോക്കി
അങ്ങേരു സ്വന്തമായി എഴുതിയ കവിതക്കും കഥക്കും കിട്ടിയ ലൈക്കും കമന്റും നോക്കി പുളകിതനായി ഇരിക്കുക ആണ്
ചില കമന്റുകൾ വായിച്ചു മറുപടി കൊടുക്കുന്നു
എന്നിട്ട് പകലു മുഴവൻ ഉറക്കം
ഞാൻ അടിമയെ പോലെ അടുക്കളയിൽ കിടന്ന് കഷ്ടപ്പെടുന്നു
ഇത് നിർത്തലാക്കാൻ എന്താ വഴി
ഞാൻ തലയൊന്നു പുകച്ചു
നോ ഐഡിയാ
എനിക്കാണെങ്കിൽ ശരിക്കും ദേഷ്യവും വന്നു
"ഹേ മനുഷ്യാ നിങ്ങൾ ഉറങ്ങുന്നില്ലെ
നീ ഉറങ്ങിക്കോ...കൃത്യമായി മറുപടിയും വന്നു
ടീ ഞാൻ എഴുതി കുറെ കഷ്ടപ്പെട്ടതസ്..എന്റെ രചനകൾ ഇപ്പോഴാ ഒന്ന് ശ്രദ്ധിക്കപ്പെട്ടത്
രചന..കുന്തം...ഒരു വീക്കിലി പോലും വായിക്കാത്ത ആൾ എന്ത് രചിക്കാനാ
എങ്ങനെയൊക്കയോ തട്ടീം മുട്ടീം പഠിച്ച് ഒരു സർക്കാരു ജോലി നേടി
ഞാൻ ഒരിക്കൽ ചോദിച്ചു
ഫെയ്സ് ബുക്കിൽ കൊടുക്കുന്ന ശ്രദ്ധയുടെ ഒരംശം നിങ്ങൾ പഠിത്തത്തിൽ കാണിച്ചിരുന്നെങ്കിൽ ഇപ്പോൾ വല്യ ജോലി കിട്ടുമായിരുന്നില്ലേ
" നീയാദ്യം അക്ഷരം മുഴുവൻ പഠിക്ക്...പണ്ട് തന്ന ലവ് ലെറ്റർ മുഴവൻ അക്ഷരത്തെറ്റ് ആയിരുന്നു
ഞാനാകെ ചമ്മിപ്പോയി
എന്തായാലും ഇതിനൊരു അവസാനം വേണം
ഞാൻ ഫോൺ തട്ടി തെറിപ്പിച്ചു
അതിയാൻ ഒന്ന് വട്ടം കറങ്ങിയതേ എനിക്ക് ഓർമ്മയുളളൂ
ബോധം വരുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ
പല്ല് രണ്ടെണ്ണം പോയീന്നു തോന്നുന്നു
ഞാൻ വേദന അടിച്ചമർത്തി കിടന്നപ്പോൾ അങ്ങേരു വീണ്ടും ഫെയ്സ് ബുക്കിൽ തന്നെ കുത്തിയിരിക്കുന്നു
അടിയുടെ വേദന കാരണം ഞാൻ മൂപ്പരെ നോക്കാതെ പല്ലിറുമ്മി കിടന്നു
ഇനി പ്രതികരിച്ചാൽ ഉളള പല്ല് കൂടി പോയാൽ എന്റെ സൗന്ദര്യത്തിനു കോട്ടം തട്ടുമെന്ന് എനിക്ക് തോന്നിയതു കൊണ്ട് മിണ്ടാതെ കിടന്നു"

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo