Showing posts with label ShihabAli. Show all posts
Showing posts with label ShihabAli. Show all posts

#തള്ള്...

മോളേ... പെട്രോളടിച്ചാലേ വണ്ടി ഓടൂള്ളൂ...... !
എതിർ വശത്തേക്ക് പോവുന്ന ഫ്രീക്കൻ പിള്ളേരെ കമന്റ് കേട്ട് ഞാൻ വളവ് തിരിഞ്ഞ് നോക്കിയത് നേരേ അവളുടെ മുഖത്തേക്കായിരുന്നു.... !
തന്നേക്കാൾ കനമുള്ള സ്കൂട്ടർ തള്ളി വീഴാതിരിക്കാൻ പ്രയാസപ്പെട്ട് ഒരു മൊഞ്ചത്തി നടന്ന് വരുന്നു...
വണ്ടി അവളെയാണോ വലിച്ചോണ്ട് വരണതെന്ന് ആർക്കും സംശയം തോന്നും....
അടുത്തെത്തിയതും അവളെന്റെ മുഖത്തേക്ക് നോക്കി നാണവും സങ്കടവുമെല്ലാം സമം ചേർത്ത് ചമ്മിയ ഒരു ചിരി ചിരിച്ചു...
"എന്ത് പറ്റീ...?"
ഞാനെന്റെ ബൈക്ക് അവൾക്കരുകിൽ നിർത്തീട്ട് ചോദിച്ചു..
"പെട്രോള് തീർന്നോയീ... "
തഴേക്ക് നോക്കിക്കൊണ്ട് അവളുടെ മറുപടി വന്നു....
"പെട്രോളൊന്നും നോക്കാതെ ആണോ വണ്ടീം എടുത്ത് ഇറങ്ങണെ....?"
ചോദ്യത്തിന് മറുപടി തല താഴ്ത്തിയുള്ള മൗനമായിരുന്നു .
"അല്ല... എവിടം വരെ തള്ളാനാ പ്ലാൻ ...?
ഞാൻ വീണ്ടും ചോദിച്ചു...
"പമ്പ് വരെ ... ഇനിത്രദൂരണ്ട് "....?
മൗനം മുറിച്ചോണ്ട് അവൾടെ മറുപടിയും തിരിച്ചൊരു ചോദ്യവും പെട്ടെന്ന് കിട്ടി...
" കൊറച്ചേ ഉള്ളൂ... വെറും മൂന്നു കിലോമീറ്റർ...." ഞാൻ ചിരിച്ചോണ്ട് മറുപടി കൊടുത്തു....
''പടച്ചോനേ... അപ്പോഴേക്കും ഞാൻ മരിച്ചോവും"...... !
ചിരിച്ചോണ്ട് അവള് പറയുമ്പോഴും എന്റെ മുഖത്തേക്കുള്ള നോട്ടത്തിൽ ഒരു പ്രതീക്ഷ ആ കണ്ണുകളിൽ കാണുന്നുണ്ടാരുന്നു.....
"തൽക്കാലം വണ്ടി സൈഡാക്ക്..."
എന്റെ പറച്ചില് കേട്ട് ഒരു വിധം അവള് വണ്ടി ഒരു വശത്തെക്ക് ഒതുക്കി നിർത്തി. ഇനിയെന്തെന്ന ഭാവത്തിൽ എന്നെ നോക്കി....
ബോട്ടിൽ ഉണ്ടോ കയ്യിൽ ... പെട്രോൾ വാങ്ങിക്കാൻ ...?
ബോട്ടിലോ...?
അത് കേട്ട് അവളെന്നെ മിഴിച്ച് നോക്കി... "
ആ വണ്ടീടേ ഡിക്കീൽ എങ്ങാനും ഉണ്ടോന്ന് നോക്ക് പെണ്ണെ .....
ഒരു കുന്തോം അറിയാണ്ട് ഓരോന്ന് വണ്ടീം എടുത്ത് ഇറങ്ങിക്കോളും....
"ഇതിലൊന്നും ഇല്ല്യ..."
എന്റെ സംസാരം കേട്ട് ഞാൻ കലിപ്പിലാണെന്ന് തോന്നീട്ടാവും അവള് പെട്ടെന്ന് നോക്കി വേഗം മറുപടി പറഞ്ഞത് ...
ചുറ്റുപാടും തിരഞ്ഞിട്ടും ബോട്ടില് മാത്രം കണ്ടില്ല.... അവള് ഇനിയെന്ത് ചെയ്യും എന്ന ഭാവത്തിൽ എന്നെ നോക്കി...
" അല്ലേലും പെട്രോൾ തീർന്ന് ബോട്ടില് തിരയുമ്പോഴും കല്യാണം കഴിക്കാൻ പെണ്ണ് തിരയുമ്പോഴും ഒരേ പോലെയാ.... ഏടെ തിരഞ്ഞാലും കിട്ടൂല... "
അതും പറഞ്ഞ് ഞാൻ അടുത്ത കടയിലേക്ക് നടക്കുമ്പോഴും അവൾടെ ചിരി പിറകിൽന്ന് കേൾക്കുന്നുണ്ടാരുന്നു....
"ഇന്നാ.. ഇളിച്ച് നിൽക്കാതെ കുടിക്ക് വണ്ടി തള്ളി ക്ഷീണിച്ചതല്ലേ...?"
ഒരു കുപ്പി മിനറൽ വാട്ടർ വാങ്ങി അവൾടെ നേരേ നീട്ടീട്ട് ഞാൻ പറഞ്ഞു...
ക്ഷീണം കൊണ്ടാവും അവളത് പെട്ടെന്ന് വാങ്ങി കുടിച്ചത് ...!
ആ ബസ്റ്റോപ്പിൽ ഇരുന്ന് റെസ്റ്റെടുക്ക്... ഞാൻ പെട്രോള് വാങ്ങിച്ച് വരാം....
ബസ്റ്റോപ്പ് ചൂണ്ടി ഞാൻ പറഞ്ഞു..
പൈസ വേണ്ടേന്ന് അവള് വിളിച്ച് ചേദിക്കുന്നത് കേൾക്കാതെ
ഞാൻ ബൈക്കെടുത്ത് പമ്പിലേക്ക് ഇറങ്ങി.
പെട്രോളും വാങ്ങി തിരിച്ച് വരുമ്പോ ചാറ്റൽ മഴ തുടങ്ങിയിരുന്നു.... വളവ് തിരിഞ്ഞതും എന്നേം നോക്കി അവള് ബസ് റ്റോപ്പിൽ ഇരിക്കുന്നത് കാണാം."
"കിട്ടിയോ...?"
അടുത്തെത്തിയതും അവള് ചേദിച്ചു.. മറുപടിയായി ഞാൻ പെട്രോള് നിറച്ച ബോട്ടില് ഉയർത്തിക്കാണിച്ചു... പെട്രോള് അവളുടെ വണ്ടീൽ ഒഴിച്ച് കൊടുത്തതും തുള്ളിയ്ക്കൊരു കുടം കണക്കെ മഴകനത്ത് പെയ്തു തുടങ്ങി...
"എത്ര പൈസക്കാ പെട്രോള് വാങ്ങിയേ...?"
മഴയും നോക്കി ബസ്റ്റോപ്പിലിരിക്കണ ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്ന മൗനം മുറിച്ച് അവള് ചോദിച്ചു...
അഞ്ഞൂറ്... എത്ര പൈസ ഉണ്ട് കയ്യിൽ ...?
തിരിച്ചുള്ള എന്റെ ചോദ്യം കേട്ട് കയ്യിലെ പൈസ എണ്ണി നോക്കി..
എന്റെട്ത്ത് അത്രൊന്നുല്യ... അൻപതേ ഉള്ളു... ബാക്കി പിന്നെ തന്നാൽ മതിയോ?
പെട്രോളിന്റെ പൈസ പോലും അറിയാതെ ആണോ വണ്ടി ഓടിക്കണെ...... ഞാൻ ചിരിച്ചോണ്ട് ചോദിച്ചു...
ഉപ്പ ഉറങ്ങുമ്പോ അറിയാതെ വണ്ടീം എട്ത്ത് കൂട്ടുകാരിന്റെ വീട്ടിലേക്ക് പോന്നതാ... ഉണരും മുമ്പ് തിരിച്ച്കൊണ്ടോയ് വെക്കണം...!
പുറത്ത് തിമർത്ത് പെയ്യണ മഴ നോക്കി അവള് പറഞ്ഞു.
"മഴ തോരണില്ലല്ലോ പടച്ചോനെ. .... ഉപ്പ എണീറ്റിട്ടുണ്ടാവും.... ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും...!"
അത് കേട്ട് ചിരിച്ചോണ്ട് നിൽക്കുന്ന എന്നോട് "ഹും ...ഒരാള് കുടുങ്ങിന്ന് കേക്കുമ്പോ എന്തിനാ ഇങ്ങനെ ചിരിക്കണേന്ന് ... " എന്ന ചോദ്യത്തോടെ കനത്തൊരു നോട്ടം നോക്കി അവള് മഴയിലേക്ക് കണ്ണ് നട്ടു....
"ഏതായാലും വണ്ടി തള്ളി നല്ല പരിചയാണല്ലോ..!
ഒരായുഷ്കാലം മുയുവൻ എന്റെ ജീവിതം തള്ളികൊണ്ടാവാൻ റെഡിയാണോ....? "
ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു....
"എന്ത്...?"
അന്തം വിട്ട് കണ്ണും തള്ളി അവളെന്നെ നോക്കി...
"ഒന്നൂല്യ... എന്നെ ഇഷട്ടാണേൽ ഞാൻ ഇയാളെ കെട്ടിക്കോളാന്ന് പറഞ്ഞതാ... "
ചിരിച്ചോണ്ട് ഞാൻ കാര്യം പറഞ്ഞു
ഇഷ്ട്ടായിലെങ്കിലോ....?
അവടെ ചോദ്യം കേട്ട് അൽപ്പം മുൻപ് മനസിൽ പൊട്ടിയ ഒരു ലോഡ് ലഡു ഒരുമിച്ച് തൊണ്ടയിൽ കുടുങ്ങിയ പോലെ ആയി...!
എന്നാ പോട്ടെ...
അൻക്ക് നല്ലൊരു ചെക്കനെ കിട്ടിക്കോട്ടെന്ന് കരുതി പറഞ്ഞതാ...
വേണ്ടങ്കിൽ വേണ്ടാ....!
ചമ്മല് മറച്ച് ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു....
അയ്യട.. കെട്ടാൻ പറ്റിയ ഒരു മൊതല് ....?
അവളുടെ മറുപടി കൂടി കേട്ടതോടെ മനസിലെവിടെയോ വളർന്ന് തുടങ്ങിയ പ്രതീക്ഷകളെ ചവിട്ടിയരച്ച് പുറത്ത് മഴ നേർത്തു വരുന്നതും നോക്കി ഞാനിരുന്നു...
"മഴ പോയി .." അതും പറഞ്ഞ്
അവളെഴുന്നേറ്റു സ്കൂട്ടറിന് നേരേ നടന്നു...
ഞാൻ മൊബൈൽ എടുത്ത് വെറുതേ തോണ്ടി കൊണ്ടിരുന്നു....
"ഏയ്...!!"
അവളുടെ വിളികേട്ടാണ് മൊബൈലിൽ നിന്നും തല ഉയർത്തി നോക്കിയത്... വണ്ടി സ്റ്റാർട്ട് ചെയ്ത് അവൾ എന്നേ നോക്കി ചിരിക്കുന്നുണ്ട്...
"എന്താ...?" ഞാൻ ചോദിച്ചു....
വണ്ടി എടുത്തേന് ഇന്ന് ഉപ്പ തല്ലി കൊന്നില്ലെങ്കിൽ നാളെ തന്നെ വീട്ടിൽ വന്ന് ചോദിച്ചോട്ടോ...!!
നിക്ക് സമ്മതാണ്... 💙
അതും പറഞ്ഞ് അവള് വേഗം സക്കൂട്ടറും ഓടിച്ചോണ്ട് പോയി ...
"കാന്താരീ ... "
മനസ്സിൽ പറഞ്ഞ് ഒരു ചെറു ചിരിയോടെ അവളു പോണതും നോക്കി ഞാനിരുന്നു...
***** * * * ****
എന്താ... രാവിലെ തന്നെ പത്രോം കയ്യിൽ പിടിച്ചോണ്ട് ഇളിച്ചോണ്ട് നിൽ കണത്... വട്ടായോ..?
അടുക്കളേൽന്ന് പത്തിരി ചുട്ടോണ്ടിരിക്കണ ബീവിന്റെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്....
ഒന്നൂല്യ പാത്തു... ഞാൻ പണ്ടെനിക്ക് പറ്റിയ വലിയ ഒരു അബദ്ദം ഓർത്ത് ചിരിച്ച് പോയതാ...
നിന്നെ ആദ്യായിട്ട് കണ്ടത്... '
"അതോർക്കുമ്പോ ഞാനിപ്പോ കരയാറാ...."
എന്റെ മറുപടി കേട്ട് കണ്ണുരുട്ടിക്കൊണ്ട് അവള് പറഞ്ഞു ..
ഉപ്പാ.. ഞാനൊന്ന് പുറത്ത് പോവാ... നിങ്ങളെ ബൈക്കൊന്ന് എടുക്കുന്നുണ്ടേ ... വേഗം വരാം....
മൂത്ത മോനാണ് ....
"ഡാ ... വണ്ടി എടുക്കുന്നതോക്കെ കൊള്ളാം... വഴിയിലാരേലും വണ്ടി തള്ളണത് കണ്ടാൽ സഹായിക്കാൻ പോവരുത്....
ഉപ്പാനെ പോലെ ലൈഫ് പോയിപ്പോവും...."
അതും പറഞ്ഞ് അവളെ നോക്കുമ്പോൾ അവളുടെ കയ്യിലുള്ള ചട്ടുകം എന്റെ നേർക്ക് പറന്ന് വരുന്നുണ്ടായിരുന്നു...
ശുഭം.
ശിഹാബ് അലി കുറ്റിക്കാട്ടൂർ

#വലം_കൈ_കൊടുത്തോട്ടേ__ഇടം_കൈ_അറിയണോ...?


ദേ ... ഇങ്ങോട്ട് നോക്ക്...
ഫോട്ടോഗ്രാഫർ പോസ് റെഡിയാക്കാനുള്ള തിരക്കിലാണ്...
റിലീഫ് സെല്ലിന്റ വലിയ റമളാൻ - പെരുന്നാൾ സ്പെഷ്യൽ കിറ്റ് പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ജുനൈദ് മോന്റെ കുഞ്ഞുകൈകൾ ഭാരം താങ്ങാനാവാതെ താഴ്ന്നു പോവുന്നുണ്ടായിരുന്നു..!
കൂടെ ആ കുഞ്ഞു ശിരസും...!
രണ്ട് കൊല്ലം മുൻപ് ഇത് പോലൊരു നോമ്പിനാണ് ഒരപകടത്തിൽ നാട്ടിലെ എല്ലാരുടെയും കണ്ണിലുണ്ണിയും കൂലി പണിക്കാരനുമായ ഉപ്പ അനിയത്തിയേക്കും ഉമ്മയേയും ജുനൈദ് മോനെ ഏൽപ്പിച്ച് ദൈവസന്നിതിയിലേക്ക് പോയത് ....
ഇവിടെ..... ലെൻസിലേക്ക് നോക്ക്....
പോസ് റെഡിയാവാത്ത തോണ്ടാണെന്ന് തോന്നുന്നു ഫോട്ടോഗ്രാഫറുടെ ശബ്ദം കുറച്ച് കനത്തത് തുടങ്ങിയിട്ടുണ്ട്...
ജുനൈദ് മോൻ ഒരു വിധം ഫോട്ടോയ്ക്ക് നിന്ന് കൊടുത്തു.
കയ്യിലെ വലിയ കിറ്റ് അടുത്തു കണ്ട കസേരയിൽ വെച്ചു നെടുവീർപ്പിട്ടു...
അടുത്തിരുന്നു ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോയുടെ ഫോക്കസ് റെഡിയാണോ എന്ന് പരിശോദിക്കുന്നത് അൽഭുതത്തോടെ ജുനൈദ് മോൻ നോക്കി നിൽക്കുന്നു....
മജീദ് മേലേപറമ്പിൽ....
മൈക്കിൽ അടുത്ത പേരു മുഴങ്ങി....
ആൾക്കൂട്ടത്തിനിടയിൽ നിന്നും കുനിഞ്ഞ ശിരസുമായി ഒരു യുവാവ് വേദിയെ ലക്ഷ്യമാക്കി ഇഴഞ്ഞിട്ടെന്നവണ്ണം നടന്നു വരുന്നുണ്ട്....
കൂടെ കൈ പിടിച്ച് വരുന്ന സവാദിനെ കണ്ട് പ്പോഴാണ് ജുനൈദ് മോന് ആളെ മനസിലായത്.....
കരൾ അസുഖം മൂലം ഭാരിച്ച പണിയൊന്നും എടുക്കാനാവാതെ ചികിത്സയുമായി കഴിഞ്ഞ് കൂടുന്ന , തന്റെ പ്രിയ കൂട്ടുകാരൻ സവാദിന്റെ ഉപ്പ ...
സ്റ്റേജിൽ കയറി മുഖ്യാദിതിയുടെ കയ്യിൽ നിന്നും കിറ്റ് വാങ്ങുമ്പോൾ ആ കൈകൾ വിറയ്ക്കുന്നതും കണ്ണ് നിറഞ്ഞൊഴുകുന്നതും അൽഭുതത്തോടെ മാത്രമേ ജുനൈദ് മോന് കാണാൻ ആയിട്ടുള്ളൂ ....
ദൈവത്തിന്റെ പരീക്ഷണം മൂലം പിന്നോക്കം വന്നവൻ ഒരു നേരത്തേ അന്നത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വന്നപ്പോൾ ആത്മാഭിമാനത്തിനേറ്റ മുറിവിൽ നിന്ന് കിനിയുന്ന രക്തമാണ് ആ കണ്ണീരെന്ന് മനസിലാക്കാൻ അവന്റെ കുഞ്ഞു മനസ്സ് വളർന്നിട്ടില്ലല്ലോ?..
കൈ നിറയെ സാധനം കിട്ടുമ്പോഴും ആളുകൾ കരയോ?.
ജുനൈദ് തന്നോട് തന്നെ ചോദിച്ചു
അവൻ കണ്ട കണ്ണീര് ഇല്ലാഴ്മയുടെ മാത്രമായിരുന്നു ...
മ്മെച്ചീ ... നിക്കിനിയും ചോറ് വേണം.. ..
അത്താഴം കഴിക്കുമ്പോൾ അനിയത്തി വീണ്ടും ചോറ് ചോദിച്ചപ്പോൾ താൻ അവളെ ചീത്ത പറഞ്ഞതാണ്...
ഉമ്മച്ചിക്കി ഉണ്ടാവൂല....
ഇനി നോമ്പ് തൊറക്കുമ്പോ തിന്നാ....
അപ്പോ
പാത്രത്തിലെ ചോറ് അനിയത്തിക്ക് നൽകിയിട്ട്
 "ഉമ്മച്ചിയ്ക്ക് വെശക്കുന്നില്ല മോനെ... ഓള് തിന്നോട്ടെന്ന് ... "
പറയുമ്പോഴും ഉമ്മന്റ കണ്ണു നിറഞ്ഞ് നിൽകണതവൻ കണ്ടിരുന്നു...
പിന്നെ അവരു കഴിച്ച് പോയപ്പോ കലത്തിലെ ബാക്കി വന്ന ചോറിന്റെ വറ്റ് കഞ്ഞി വെള്ളത്തിലേക്ക് തട്ടി അതു കുടിക്കുമ്പോൾ ചോർന്നൊലിക്കുന്ന കണ്ണ് തട്ടം കൊണ്ട് തുടയ്ക്കുന്നതേ അവൻ കണ്ടിട്ടുള്ളൂ....
ഇതിപ്പൊ ആദ്യായിട്ടാ ഒരാള് കൈ നിറച്ചും സാധനം കിട്ടുമ്പോ കരയണതെന്നാലോചിച്ച് അവൻ വീടിനെ ലക്ഷ്യമാക്കി നടന്നു
"
പിറ്റേന്ന് സ്കൂളിൽ പെയ്യുമ്പോ ടേബിളിന് ചുറ്റും കുട്ടികളെല്ലാരും കൂടി നിൽക്കുന്നു"
ജുനോ... നീ ചക്കാത്ത് വാങ്ങണ ഫോട്ടം പത്രത്തിൽ വന്ന് ക്ക്....
അവനെ കണ്ടതും വിനോദ് പറഞ്ഞു "
ക്ലാസിൽ കൂട്ട ചിരി ഉയർന്നു.
കൂട്ടുകാർക്കിടയിൽ താൻ അപമാനിക്കപ്പെട്ടെന്ന് തോന്നിയ കുഞ്ഞു മനസ് ബെഞ്ചിൽ തലവെച്ചു കിടന്ന് കരച്ചിലടക്കാൻ പാടുപ്പെടുകയായിരുന്നു ...
വീട്ടിലെത്തിയതും ഉമ്മയേ കെട്ടി പിടിച്ച് കരഞ്ഞോണ്ടവൻ കാര്യം പറഞ്ഞു....
ന്റെ കുട്ടി കരയണ്ട ...
ജുനൈദ് മോനെ തന്നോട് ചേർത്ത് പിടിച്ച് ഉമ്മ പറഞ്ഞു...
"പടച്ചവന് കൂടുതൽ ഇഷ്ടം ഉള്ളവരെയാണ് അവൻ കൂടുതൽ പരീക്ഷിക്കുന്നത് '.... "
അത് കേട്ടപ്പോൾ വെയിലിനിടയിലെ വേനൽ മഴ പോലെ ആ കുഞ്ഞു കണ്ണ് കണ്ണീരിനിടയിലും തിളങ്ങുന്നുണ്ടായിരുന്നു."
തിരക്ക് പിടിച്ച ലോകത്ത് കാലം ആരെയും കാത്തിരിക്കാതെ ബഹു ദൂരം മുന്നോട്ട് നീങ്ങി....
കൂടെ ജുനൈദ് മോൻ വളർന്ന് വലിയ ആളായി...
വിധിയുടെ വികൃതിയാവാം ഇന്ന് നാട്ടിൽ റിലീഫ് നടത്തുന്നത് ജുനൈദിന്റെ നേത്യത്തിൽ ആണ് ....
"വലത് കൈ കൊണ്ട് നൽക്കുന്ന ദാനം ഇടത് കൈ അറിയരുതെന്ന് " മദീനയുടെ രാജകുമാരൻ പഠിപ്പിപ്പിച്ചെതെന്തിനെന്ന് അവനറിയാം......
അത് കൊണ്ട് അർഹത പെട്ടവർക്ക് അവൻ ആരുമറിയാതെ റമളാൻ കിറ്റ് വീട്ടിലെത്തിച്ച് കൊടുക്കുന്നു....
(കഥാപത്രങ്ങൾ സാങ്കൽപ്പികം മാത്രമാണ്....)
.
.
പ്രിയരെ ,
റിലീഫ് പ്രവർത്തനം ഇല്ലായ്മയുടെ നിലയില്ലാ കയത്തിൽ മുങ്ങി താഴുന്നവന് ഒരു പിടിവള്ളി യാണെന്നതിൽ യാതൊരു സംശയവുമില്ല...
അത് പാവപ്പെട്ടവനെ ജനമധ്യത്തിൽ അവഹേളിക്കുന്ന തരത്തിൽ ആവാതെ നോക്കണം...
എല്ലായിടത്തും ജുനൈദ് മാർ വളർന്ന് വരട്ടെ എന്ന പ്രാർഥനയോടെ.....
ശ്യാബു..
#Shihab_Ali_Kuttikkattoor

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo