Showing posts with label NikhilKThampy. Show all posts
Showing posts with label NikhilKThampy. Show all posts

രാത്രിയുടെ കാവൽകാരൻ


കോരി ചൊരിയുന്ന മഴ...
ആകാശത്ത്‌ ആ കലാകാരൻ അവിസ്മരണിയമായ ചിത്രകലകൾ മാറി മാറി വരചുകൊണ്ടിരിക്കുന്നു.
അടഞ്ഞു കിടക്കുന്ന ജാലകത്തിന്റെ മറവിലൂടെ കാണുവാൻ ഈ ദൃശ്യങ്ങൾ എത്രയൊ മനോഹരം...
കവി ഭാവന പൊലേ ഒരു കുടയും ചൂടി നടന്നാലൊ...
"നട്ട ഭ്രാന്ത്‌ "
അല്ലതെന്തു പറയാൻ....
മഴയുടെ താളം ആസ്വദിക്കാനയി ഞാൻ ഒരു കപ്പ്‌ കാപ്പിയുമായി ബാൽകണിയിലെക്ക്‌ നടന്നു സമയം എകദേശം ഒരു മണി അകാറായികാണും..
ആളൊഴിഞ്ഞ ഈ മഹനഗരം ഒരു
മനോഹര ദൃശ്യംപ്പോലെ ഞാൻ നോക്കി നിന്നു..
"വല്ലാത്ത തണുപ്പു"
തെരുവിന്റെ കാവൽക്കാർപ്പൊലും സുഖമായി ഉറങ്ങുന്നു..അല്ലെങ്കിൽ കുരചു ആകേ ബഹളം ഉണ്ടാക്കി നാട്ടുക്കാർക്കും കാൽ നടക്കാർക്കും എന്നും പ്രശ്നമുണ്ടാക്കുന്ന ഈ കാവൽ പടയാളികൾ ഒരു പൂച്ച കുട്ടിയെപ്പോലെ കൂനി കൂടി നിദ്രയുടെ അത്ഭുത ലോകത്തിലെവിടെക്കൊ പോകുന്നു..
ഈ ചൂടു കാപ്പിയെന്നും ഊതി ഊതി കുടിക്കനാണെനിക്കു ഇഷ്ടം അതിന്റെ രുചി ഒന്നു വേറെ തന്നെയാണു
തണുപ്പുകാരണം ഈ ചൂടൊന്നും ഒരു പ്രശ്നമല്ലാതയി ....
ആ തെരുവീദികളിൽ നിന്നും എന്റെ കണ്ണുകൾ ഇരുട്ടിന്റെ മറവിൽ എരിഞ്ഞുതിരുന്ന ഒരു വെളിചത്തിലേക്കു ചെന്നു ..ആ പ്രകാശം താഴോട്ടും മെലോട്ടും മാറി മാറി കൊണ്ടെയിരുന്നു ..
അപ്പൊഴാണു മുകളിലുള്ള ആ ഫോട്ടോ ഗ്രഫറുടെ ആ ക്ലിക്ക്‌ ..
ആ ഫ്ലാഷിന്റെ വെളിചത്തിൽ ആ പ്രകാശം പരത്തിയിരുന്ന വയോദികനെ കണ്ടു.
താടിയും മുടിയും നീട്ടി വളർത്തിയ എല്ലുകൾ ഉന്തിയ ഒരു പാവം മനുഷ്യൻ..
അദേഹം അവിടെ റയിൽ പാളതിനു മുകളിൽ നിൽക്കുകയാണു ..
അകലേ നിന്നെവിടെയൊ ഒരു തീവണ്ടിയുടെ ശബ്ദം അടുത്തടുത്തു വന്നു ...
തീവണ്ടിയുടെ പ്രകാശത്താൽ അദേഹതിന്റെ മുഖം വ്യക്തമയി കാണമെന്നായി..
സിഗരറ്റിന്റെ അവസാന പുകയും വലിചു ഒരു നീണ്ട നിശ്വസത്തോടെ വല്ലത്തൊരു ആനന്തത്തോടെ അടുത്തടുത്തുവരുന്ന ആ മരണതിന്റെ വാഹനത്തിലെക്കു അദ്ദേഹം നടന്നു കയറി ...
ആ സമയ൦ ഇടിവെട്ടിയത് മാനത്തല്ല...
എന്റ്റെ മനസ്സിലു൦ ശരീരത്തിലുമായിരുന്നു .....
എന്റ്റെ കൈയ്യിലെ കപ്പ് താഴെ വീണുടഞ്ഞപ്പൊളാണു ഞാൻ സ്വഭോത൦ വീണ്ടെടുത്തത് ...
പിറ്റേന്നു ഒരു കോള൦ വാർത്തയായി
പത്രത്തിൽ
"ട്രെയിൻ തട്ടിയനിലയിൽ അജ്ഞാത മൃതുദേഹ൦ "
തന്റ്റെ കൺമുന്നിൽ കണ്ട ആ മരണ൦ ...
അത് ആരണെന്നു൦ എന്തിനാണെന്നു൦ അറിയാനുള്ള ആകാ൦ഷയു൦ ഉൽകണ്ടയു൦ കൊണ്ട് ആ പത്ര൦ മുഴുവൻ അരിച്ചു പെറുക്കി ..
നിരാശ ഭാവത്തോടെ ഞാനാ പത്ര൦ മടക്കി മേശയിൽ വെച്ചു .....
സയ്ഹന്ന പത്രത്തിൽ മറ്റൊരുവാർത്തക്കൂടി പ്രസിദ്ധിക്കരിക്കപ്പെട്ടു....
"ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ട അജ്ഞാതനെ തിരിച്ചറിഞ്ഞു ...
സ്വന്ത൦ മകനെ ക്രൂരമായി കൊന്ന കേസിൽ ശിക്ഷ അനുഭവിക്കവെ തടവു ചാടിയ കുന്നുകര സ്വദേശി പീതാ൦മ്പരൻ (58) ആണു ഇന്നലെ പുലർച്ചെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത് .
ആ വാർത്ത കണ്ടതിൽ പിന്നെ ഉള്ളിലെ അങ്കലാപ്പെല്ലാ൦ ഒരു വിദ്വേഷമായി മാറി ...
"സ്വന്ത൦ മകനെ ക്രൂരമായി കൊന്നൊരച്ചൻ ".....!
എന്നാലു൦
എങ്ങനെ ..... എങ്ങനെ കഴിഞ്ഞു ഈ
ക്രൂര ക്യത്യ൦ ചെയ്യാൻ ....
അന്നു രാത്രി അതെ തെരുവീഥികളിലേക്ക് നോക്കി നിൽക്കേ.... കടത്തിണയിൽ ഒരച്ഛൻ മക്കളേ നെഞ്ചോടമർത്തി ഉറക്കുന്നു... ഉറങ്ങാൻ മടിക്കുന്ന മകളേയും വിരൽ നുണഞ്ഞുറങ്ങുന്ന മകനേയും ഏതോ ഒരു ഈണത്തിൽ ' വാത്സല്യത്തിന്റെ താരാട്ടുപാടി ... മുടിയിഴകൾ തഴുകി...നെറ്റിയിൽ മുത്തങ്ങൾ നൽകി.. ആ തെരുവു തെണ്ടി.തന്റെ പൊൻകുഞ്ഞുങ്ങളെ... ജീവിതത്തിൽ ആകേ ഉള്ള സമ്പാദ്യങ്ങളെ ആർക്കും വിട്ടു കൊടുക്കില്ല.. എന്ന ഭാവത്തിൽ മുറുകേ പിടിച്ചിരിക്കുന്നു..
ആ കുഞ്ഞുങ്ങളോടുള്ള ആ അച്ഛന്റെ വാത്സല്യം എന്റെ കണ്ണുകളെയും ഈറൻ അണിയിച്ചു...
വാത്സല്യ നിധി ആയിരുന്ന എന്റെ അച്ഛനെ ഓർത്ത്...
എന്നാലും അച്ഛന് തന്റെ മകനേ എങ്ങനെ കൊല്ലാനാകും... അവിശ്വസനീയമായ വാർത്ത...
അച്ഛന്റെ സ്നേഹം ഒരുപാട് അനുഭവിച്ചതുകൊണ്ടാകാം ആ വാർത്ത തനിക്ക് അവിശ്വസനീയമായത്.
പിറ്റേ ദിവസം തനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ആ വാർത്തയിലെ പിന്നാമ്പുറത്തെ സത്യത്തെ അന്വേഷിച്ച് കുന്നുകരയിലേക്ക്..
പേരു പോല കുന്നോ കരയോ ഒന്നും കണ്ടില്ല... തെങ്ങിൻ തോപ്പുകളും വയലുകളും നിറഞ്ഞ ഒരു ഹരിത സുന്ദര ഗ്രാമം എന്നോക്കേ സാഹിത്യ ഭാഷയിൽ പറയാം....
അടുത്ത് ഒരു ചായ കടകണ്ടപ്പോൾ വണ്ടി നിർത്തി... ഹെൽമെറ്റും ഗ്ലൗസും ഊരി .അകത്തേക്ക് കയറി
അകത്തിട്ടിരുന്ന ബെഞ്ചിലിരുന്നു..
ചേട്ടാ ഒരു ചായ.......
സിഗററ്റു൦ കത്തിച്ചു ഒരു പുകയും വലിച്ചു
പത്രവും മറിച്ചു കൊണ്ടിരുന്നു...
എവിടെന്നാ.....
(ചായ കടക്കാരൻ ചേട്ടന്റെ കുശലം)
ഞാൻ കുറച്ചു വടക്കുന്ന.....
ഒന്നു ചുറ്റിയടിക്കാൻ ഇറങ്ങിയതാ....
ചായ വാങ്ങി കുടിക്കാൻ തുടങ്ങവേ .രാമൻ ചേട്ടാ... എന്നൊരു വിളി...
ഗ്ലാസ്സ് ചുണ്ടേടുചേർത്ത് ഞാൻ മെല്ലേ തിരിഞ്ഞു നോക്കി..
'ഇതാ പാൽ'.....
എവിടായിരുന്നെടി മോളേ.....
എത്ര നേരമായി നിന്നെ നോക്കി ഇരിക്കുന്നു..
സോറി.... രാമൻ ചേട്ടാ....
മോളേ ഒന്നു ഡോക്ടറെ കാണിക്കാൻ വേണ്ടി പോയത... അവൾക്ക് നല്ല സുഖമില്ല....
ഒരു പനിപ്പോലെ...
" മോളോ.......''
എന്റെ ചുണ്ടിൽ നിന്നും ഗ്ലാസ്സ് തെന്നിമാറി...
'പതിമൂന്ന് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഈ കൊച്ചു കുട്ടിയ്ക്ക് മോളോ... മുലപാലിന്റെ മണം വിട്ടുമാറാത്ത പ്രായത്തിൽ...
ഞാൻ രാമൻ ചേട്ടനോട് ചോദിച്ചു..
ഈ കുട്ടിയുടെ വിവാഹം കഴിഞ്ഞൊ
ഈ പ്രായത്തിൽ..
ഇത് ക്രൂരതയാണ് ബാല്യത്തോടുള്ള കൊടും ക്രൂരത
അതും ' ദൈവത്തിന്റെ സ്വന്തം നാട്ടിൽ...
അതെ ക്രൂരത തന്നെ യാണ് ദൈവത്തിന്റെ കൊടും ക്രൂരത...ഒരു കഞ്ഞിനും ഈ ഗതി വരാതിരിക്കട്ടേ...
ഇവളുടെത് വിവാഹമൊന്നുമല്ല..
ഇവളുടെ കുഞ്ഞിന്റ്റെ അച്ഛൻ മറ്റാരുമല്ല അവളുടെ സ്വന്ത൦ ചേട്ടൻ തന്നെയാണു....
എന്ത് !
സ്വന്ത൦ ചേട്ടനോ ......
മഹാ പാപി ......
അവനെ ഒക്കെ കൊന്നു കളയണ൦ ....
അതെ അതു തന്നെയാ ചെയേണ്ടത് അതു തന്നെയാ ചെയ്തതു൦ ...മറ്റാരുമല്ല ...സ്വന്ത൦ അച്ഛൻ തന്നെ .....
മക്കളെ സ്നേഹിക്കാൻ മാത്ര൦ അറിയാവുന്ന ആ പാവ൦ മനുഷ്യൻ ...
നന്നെ ചെറുപത്തിലെ അമ്മ നഷ്ടമായ ആ കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്തു വളർത്തിയതിനു ആ മനുഷ്യനു ലഭിച്ച കൂലി ...
കള്ളു൦ കഞ്ചാവു൦ അടിച്ചു ഭോതമില്ലാത്താ മൂത്തമകനു൦ കൂട്ടുകാരു൦ ചേർന്നു ആ പിഞ്ചുകുഞ്ഞിനെ പിച്ചി ചീന്തി .... അവൾക്കു ഒന്നു൦ അറിയാനുള്ള പ്രായ൦ ആയീട്ടില്ലായിരുന്നല്ലൊ ..
ഭീഷിണിയുടെ പുറത്തു അങ്ങനെ കുറേ നാൾ അവസാന൦ ആ കിളിന്തു ചെടിയു൦ മൊട്ടിട്ടു .....
ഇതു സഹിക്ക വയ്യാതെ ആ അച്ഛൻ ... അവനെ വെട്ടി നുറുക്കി .... ആദ്യത്തെ വെട്ട് അവന്റ്റെ ആണത്തത്തിനു നേരെ തന്നെ ....
നമ്മുടെ നീയമ൦ ആ മനുഷ്യനെ ജീവപര്യന്ത൦ ശിക്ഷിച്ഛു ...പിന്നെ അറിഞ്ഞത് അദ്ദെഹത്തിന്റ്റെ മരണ വാർത്ത ആയിരുന്നു
അതു൦ പത്രത്തിലൂടെ ....
ട്രെയിൻ തട്ടി മരിച്ച നിലയിൽ എന്ന തലകെട്ടോടെ ....
വാർത്തയ്ക്കു പിന്നിലെ സത്യ൦ തേടിയുള്ള യാത്രയുടെ അവസാന൦ കുറിചു കൊണ്ട് അവിടെ നിന്നു൦ പടിയിറങ്ങുപോൾ ... എന്തൊ ഒരു ശക്തി കൂടെ ഉള്ളതുപൊലെ ... ഒരു പക്ഷെ അദെഹത്തിന്റ്റെ ആത്മാവാകുമൊ ....
എന്റ്റെ നിയന്ത്രണത്തിലല്ലാതെ ടയറുകൾ മുന്നോട്ട് ചലിക്കാൻ തുടങ്ങി ....
സ്വന്ത൦ വീട്ടിൽ പോലു൦ സുരക്ഷിതത്വ൦ കിട്ടാത്തവൾ
ഇനി ഈ കഴുകൻ മാരുടെ ഇടയിൽ ... പിഴച്ചു പെറ്റവളായി ... അതു൦ ഒരു പെൺകുഞ്ഞ് ...
കാമ ഭ്രാന്തന്മാരായ കഴുകന്മാർ അവർക്ക് ചുറ്റു൦ വട്ടമിട്ട് പറന്നുകൊണ്ടെയിരിക്കുന്നു.. ഒരിക്കലു൦ തീരാത്ത വെറിയുമായി ...
 നിഖിൽ കെ തമ്പി 

പൂക്കാത്ത കണിക്കൊന്നകൾ



ഒരു നവവധുവിന്റെ ലാഘവത്തൊടെ അവൾ വലതുകാൽ വെച്ച് ആ പടികൾ കയറി അടഞ്ഞു കിടന്നിരുന്ന ആ വാതിലുകൾ തുറക്കാൻ അവൾക്ക് അൽപം ബലം പ്രയോഗിക്കേണ്ടി വന്നു.
കണ്ണിൽ വീണ പൊടിപടലങ്ങൾ അവളുടെ കണ്ണുകളെ നീരുറവയാക്കി ...
ചിലന്തികൾ ഇരപിടിക്കാനായി നെയ്ത ആ ചതിയുടെ വലകൾ വകഞ്ഞു മാറ്റിയവൾ അകത്തേക്ക് കടന്നു..
മൂകമായിരുന്ന ആ വലിയ വീട്ടിൽ ഇറിച്ചിലുകളുടെ ചിറകടി ശബ്ദം ഉയർന്നു മച്ചിന്റെ വിടവിലൂടെ അകത്തേക്ക് എത്തിയ സൂര്യപ്രകാശം അവൾക്ക് വിളക്കായി മാറി...
മനസ്സും കണ്ണും ഒരുപോലെ ലയിച്ചപ്പോൾ ആ ഇരുണ്ട മുറി അവൾക്ക് കാണമെന്നായി... അവൾ എന്തെന്നില്ലാതെ എന്തൊക്കെയൊ തിരഞ്ഞു നടന്നു... പുറത്തു നിന്ന് നോക്കുന്നവർക്ക് അതൊരു പ്രേതലയമാണ്...
കാടും പടലവും പിടിച്ചു കിടക്കുന്ന മുറ്റം ഉഗ്രവിഷമുള്ള പാമ്പുകളുടെ ആവാസസ്ഥലമായി മാറി... ഇരുട്ടായി കഴിഞ്ഞാൽ അതു വഴിയുള്ള യാത്ര പോലും വിരളം..യക്ഷി കഥകൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാട്.. അത് പോലൊരു ചുറ്റുപാടിൽ ആരും വിശ്വസിച്ചു പോകും യക്ഷിയെ കണ്ടവരുണ്ടെന്നും അവകാശപെടുന്നവർ ധാരളം. അത് കൊണ്ട് പകൽ പോലും അത് വഴിയുള്ള സഞ്ചാരങ്ങൾ കുറവാണ് വളരെ നികൂടതകൾ നിറഞ്ഞൊരു വീട്.
കരിയിലകൾ ഞെരിയുന്ന ശബ്ദം കേട്ടവൾ പരിഭ്രമിച്ചു ചുറ്റും നോക്കി നിൽക്കേ പുറകിൽ നിന്നും ഒരു കൈ അവളുടെ തോളിൽ പതിഞ്ഞു.
ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി..
എന്താ ഇഷ്ട്മായോ?
നമ്മുടെ പുതിയ വീട്.... ഉം ഒരുപാട്....
അവന്റെ മാറിൽ തല ചാഞ്ഞ് അവൾ പറഞ്ഞു...
നമ്മൾ രണ്ടു പേരല്ലെ ഉള്ളു... എന്തിന ഇത്ര വലിയ വീട് ഈ വീട്ടിൽ നമ്മൾ തനിച്ചയാത്പ്പോലെ ആകില്ലെ.. ഈ മുറ്റത്ത് ഓടി കളിക്കാൻ ഒരു കുട്ടി കുറുമ്പനെപ്പോലും നമുക്ക് ദൈവം തന്നില്ലല്ലോ... ദൈവം എന്ത് ക്രൂരതയാ നമ്മളോട് കാണിക്കുന്നത് .അതിനു മാത്രം എന്ത് തെറ്റാണ് നമ്മൾ ചെയ്തത്.
അവളെ ആശ്വസിപ്പിച്ചു കൊണ്ടവൻ തന്റെ മാറോടമർത്തി. അവളുടെ മുടിയിഴകൾ തഴുകി കൊണ്ടവൻ പറഞ്ഞു .... ''ദൈവം വലിയവനാണ്..
'ഈ മുറ്റം നിറയെ ഓടി കളിക്കാൻ നമുക്ക് ഒരു പാട് കുരുന്നുകളെ തരും... കണ്ണുനീർ തുടച്ച് കൊണ്ടവൻ പറഞ്ഞു.
ഇരുവരും കൈകോർത്ത് മുറ്റത്തേക്ക് ഇറങ്ങി..
ഏട്ടാ... നമുക്ക് ഇവിടം ഒക്കെ ഒന്ന് വൃത്തിയാക്കേണ്ടേ....
ഉം.... നാളെ തന്നെ ഏർപ്പാടാക്കാം
നി ആ കുഞ്ഞു വീട് കണ്ടോ... അതായിരുന്നു ഈ വിനയചന്ദ്രന്റെ ആദ്യത്തെ കൊട്ടാരം എന്റെ അച്ഛനും അമ്മയുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന വീട്....
" ആ കുഞ്ഞു വീടോ... അവൾ അത്ഭുതത്തോടെ ചോദിച്ചു...
"അതെ "..
വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ തറവാടായ ഈ വീട്ടിൽ നിന്നും വീട്ടുകാരുടെ എതിർപ്പിനെ വകവെയ്കാതെ വിവാഹിതരായ അച്ഛനെയും അമ്മയേയും പടിക്കു പുറത്താക്കി... അച്ഛന്റെ അമ്മയുടെ പേരിലായിരുന്ന ഈ സ്ഥലം അച്ഛന്റെ പേരിലേക്ക് നേരത്തേ തന്നെ എഴുതിയിരുന്നതിനാൽ അച്ഛനും അമ്മയ്ക്കും കയറി കിടക്കാനൊരു വീടായി തറവാടിനൊട് ചേർന്നുള്ള ഈ പത്തായപ്പുര... പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് മുത്തച്ഛനു അച്ഛനോടുള്ള വിദ്വേഷം മാറിയത്.. അതും അദ്ദേഹത്തിന്റെ മരണശയ്യയിൽ വെച്ച്
മരിക്കാൻ നേരം അദ്ദേഹം മാപ്പപേക്ഷിക്കുന്ന വിധം അച്ഛനെ നോക്കി . അച്ഛൻ നിറകണ്ണുകളോടെ അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു. ആ കാഴ്ച കുഞ്ഞായിരുന്ന എന്റെ കണ്ണുകളെപ്പോലും ഈറനണിയിച്ചു..
എന്തോ ഒരു ചൈതന്യം ആ മുറി വിട്ട് പോകുന്നതായി എനിക്ക് തോന്നി... അമ്മയുടെ ഉറക്കേയുള്ള നിലവിളിയാണ് പിന്നെ ഞാൻ കേട്ടത്
തലയ്ക്ക് ഭാഗത്ത് നിലവിളക്കുo ചന്ദന തിരികളും കത്തിച്ച് വെള്ളത്തുണിയും വിരിച്ച് മുത്തച്ഛനെ കിടത്തിയത് ഞാനോർക്കുന്നു.... ഈ കാണുന്ന കണികൊന്നകൾ എല്ലാം മുത്തച്ഛൻ നട്ടതാണ്... അച്ഛനോടുള്ള ദേഷ്യത്തിന്. മകനെ സ്നേഹിക്കുന്നതിനെക്കാൾ നല്ലത് ഈ മരങ്ങളെ സ്നേഹിക്കുന്നതാണെന്ന് അദ്ദേഹത്തിനു തോന്നി...
'
എന്നും ദു:ഖങ്ങൾ മാത്രം നൽകിയിരുന്ന മകനേക്കാളും പൂത്തുലഞ്ഞു നിൽക്കുന്ന കൊന്ന പൂക്കൾ കാണാൻ അദേഹം ആഗ്രഹിച്ചു മകനേക്കാൾ ഏറെ സ്നേഹത്തോടെ അദ്ദേഹം അവയെ സ്നേഹിച്ചു.
''പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്നകൾ ഐശ്വര്യത്തിന്റെ പ്രതീകമായിരുന്നു.''
മുത്തച്ഛന്റെ മരണശേഷം ബിസിനസ്സ് കാര്യങ്ങൾ ഒക്കെ അച്ഛൻ ഏറ്റെടുത്ത് നടത്തി... എന്നെ വിദേശത്ത് അയച്ച് പഠിപ്പിച്ചു.
അങ്ങനെ പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്ന പൂക്കൾപ്പോലെ മനോഹരമായി തീർന്നു ഞങ്ങളുടെ ജീവിതവും...
ആ പൂക്കളുടെ ആയുസ്സു പോലെ തന്നെ ആയിരുന്നു ഞങ്ങളുടെ സന്തോഷവും...അധികം വൈകാതെ തന്നെ അച്ഛന്റെ ബിസിനസ്സുകളെല്ലാം തകർന്നു. കടം കൊണ്ടു നിൽക്കാൻ പറ്റാത്ത അവസ്ഥയായി... ഞാൻ ഇതൊന്നും അറിയാതെ അവിടെ ...
അച്ഛനും അമ്മയും മുണ്ടുമുറുക്കി ഉണ്ടുത്ത് എന്നെ പഠിപ്പിച്ചു വലിയ ആളാക്കി...
പഠനം പൂർത്തിയാക്കി തിരികേ വന്ന ഞാൻ ആകേ തളർന്നു പോയി.. എല്ലാം നഷ്ട്ടപ്പെട്ട ആ വയോധികൻ എന്നെ കണ്ടപ്പോൾ യുദ്ധം ജയിച്ചു വന്ന ധീര യോദാവിനെപ്പോലെ എന്നെ സ്വാഗതം ചെയ്തു ...കീരീടവും ചെങ്കോലും നഷ്ട്ടമായ ആ രാജവിനെ ഞാൻ കാൽതൊട്ട് വന്ദിച്ചു എന്നെ അനുഗ്രഹിച്ചു കൊണ്ടദ്ദേഹം പിടിച്ചുയർത്തി.'
പിന്നീടുള്ള ഞങ്ങളുടെ ജീവിതം വാടക വീട്ടിലായിരുന്നു..
അധികം വൈകാതെ തന്നെ ഞങ്ങളുടെ കുടുമ്പമെന്ന കണിക്കൊന്നമരത്തിൽ പിന്നെയും പൂത്തു ഒരായിരം കണികൊന്നകൾ.
വൈകാതെ പിന്നെയുo ആ കുലകളിൽ നിന്നും പൂക്കൾ പൊഴിഞ്ഞു.. എന്റെ അച്ഛനും അമ്മയും എന്നെ തനിച്ചാക്കി യാത്രയായി.
അനാഥനായി തീർന്ന ഞാൻ അങ്ങനെ ഇവിടം വിട്ട് തിരികേ പറന്നു..
.'' പിന്നീടുള്ള കാര്യങ്ങളെല്ലാം ഒരു ഓർമ്മക്കുറിപ്പ് പ്പോലെ അവൻ അയവിറക്കി''
'ആൾക്കുട്ടത്തിനു നടുവിൽ കണ്ട ആമുഖം അന്നവന്റെ ഉറക്കം നഷ്ട്ടപ്പെടുത്തി.''
യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ട്ടപെടുന്ന വിനയൻ ഒരു യാത്രയിൽ വെച്ചാണ് ഇന്നവന്റെ ഉറക്കം നഷ്ട്ടപെടുത്തുന്ന ആ മുഖം അവൻ കാണാനിടയായത്.
വശ്യമനോഹരമായ കണ്ണുകൾ ,ആരേയും കൊതിപ്പിക്കാൻ ത്രാണിയുള്ള കാർക്കുന്തൽ, നിലാവിൻ ശോഭയുള്ള മുഖത്ത് വിരിയുന്ന പാൽ പുഞ്ചിരി.. സ്ത്രിത്വത്തിന്റെ ചേതോഹരത്ത്വം മുഴുവൻ ആ വിശ്വശിൽപ്പി അവളിൽ ഇണക്കിചേർത്തിരിക്കുന്നു..
''അതേ അവൾ സുന്ദരിയാണ് ''
അവൻ മനസ്സിൽ മന്ദ്രിച്ചു.
ആരായിരിക്കാം ആ വിശ്വസുന്ദരി.. അവന്റെ മനസ്സു ഒരു കാന്തിക വലയത്തിൽ അകപ്പെട്ടപ്പോലെ അവളിലേക്ക് അടുക്കാൻ തുടങ്ങി.. അവളെ സ്വന്തമാക്കാൻ അവൻ ആഗ്രഹിച്ചു.അവനെ ഉറക്കം കീഴ്പ്പെടുത്തിയത് അവൻ അറിഞ്ഞില്ല...
പതിവിനു വിപരീതമായി അന്നവൻ നേരം ഒരു പാട് വൈകിയാണ് ഉണർന്നത്.
അവൻ ധൃതിയിൽ ഓഫീസിലേക്ക് പോകാൻ തയ്യാറായി ..
വഴിയിൽ ഒരു കാർ ആക്സിഡന്റിൽപ്പെട്ടു കിടക്കുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.ആരും തിരഞ്ഞ് നോക്കാൻ തയ്യാറാകാതെ ഒരു പാവം മനുഷ്യൻ ആ കാറിനുള്ളിൽ മരണത്തോട് മല്ലീടുന്നു.
അത്മാവ് ശരീരത്തെ വെടിയുന്ന ആ ദൃശ്യം പകർത്താനായി ഒരുപാട് ആളുകൾ ചുറ്റും കൂടി.ആരും തന്നെ അദ്ദേഹത്തെ രക്ഷിക്കാൻ മുതിർന്നില്ല..
അദ്ദേഹത്തെ കോരിയെടുത്ത് അവൻ അതിവേഗം ആശ്ചപത്രിയിലാക്കി.. മരണത്തോട് മല്ലിടുന്ന അദ്ദേഹത്തിനു തേരാളിയായി ഡോക്ടർമാരും പടയാളികളായി നഴ്സുമാരും കൂടി ഒടുവിൽ അദ്ദേഹം ആ യുദ്ധത്തിൽ വിജയം വരിച്ചു.
തന്റെ ജിവൻ രക്ഷിച്ച ആ യുവാവിന്റെ മുഖത്തേക്ക് നോക്കി നന്ദി സൂചകമായി കണ്ണുനീർ പൊഴിച്ചു.
അവന്റെ കഥകളറിഞ്ഞ അദ്ദേഹം ഒരു മകനെപ്പോലെ അവനെ സ്നേഹിച്ചു.. അദ്ദേഹത്തിന്റെ ജീവനായ മകളെയും സമ്മാനിച്ചുകൊണ്ടദ്ദേഹം പിന്നെയും പിന്നെയും സ്നേഹം കൊണ്ടവനെ തോൽപ്പിച്ചു കൊണ്ടെയിരുന്നു..
സ്വപ്ന സാക്ഷാത്കാരം എന്നതുപ്പോലെ തന്നെ ആയിരുന്നു അത്. അവന്റെ ഉറക്കം നഷ്ട്ടപ്പെടുത്തിയ ആ സുന്ദരി കുട്ടി തന്നെ ആയിരുന്നു അവന്റെ ഇണയായി തീർന്നത് ...
'സീത'
പഠിച്ചതും വളർന്നതും വിദേശത്തായിരുന്നെങ്കിലും അവളുടെ മനസ്സ് ഒരു നാട്ടിൻ പുറത്തു കാരിയുടെതായിരുന്നു മലയാളത്തെയും ഗ്രാമീണതയേയും അവൾ ഒരുപാട് സ്നേഹിച്ചിരുന്നു.
ഗ്രാമത്തിന്റെ ആ പച്ചപ്പും, വയൽ വരമ്പുകളും തോടുകളും തോപ്പുകളും പുലരുമ്പോഴുള്ള കിളികളുടെ കളകളനാദവും കേൾക്കാനായി അവൾ വെമ്പൽ കൊണ്ടു.ഉയരമുള്ള മരത്തിൽ കൂടുക്കുട്ടുന്ന
പക്ഷികളുടെ രാജാവിനെ പോലെ താനും ഇന്ന് കോൺക്രീറ്റാൽ നിർമ്മിതമായ ഒരു വൻ വൃക്ഷത്തിന്റെ ശിഖിരത്തലുള്ളക്കുട്ടിലാണ് താമസിക്കുന്നത്.
രാത്രിയുടെ കണ്ണുനീർത്തുള്ളികളിൽ കുളിച്ച് സൂര്യന്റെ വരവും കാത്ത് ഒരു നവവധുവിനെ പൊലെ നാണത്താൽ തല താഴ്ത്തി നിൽക്കുന്ന പുൽക്കണത്തെ ചുമ്പിക്കാൻ കൊതിയോടെ എത്തുന്ന പുൽചാടികളെയും, മണമേറും പൂവിൻ മധു നുകരാൻ എത്തുന്ന ചിത്രശലഭങ്ങളെയും.. ആകാശത്തെ സ്നേഹിക്കുന്ന വാനമ്പാടികളെയും കാണാൻ അവൾ വിനയന്റ നാട്ടിലേക്ക് പോകാൻ അവനോട് ആവശ്യപ്പെട്ടു.
അവന്റെ അഗ്രഹവും അത് തന്നെ ആയിരുന്നു നഷ്ട്ടമായ
തന്റെ തറവാട് തിരികെ വാങ്ങി കൊണ്ടാണ് അവൻ നാട്ടിൽ എത്തിയത്.
വിനയന്റെ തിരിച്ചുവരവോടെ കണികൊന്നകൾക്കും നഷ്ട്ടമായവസന്തം കണികൊന്നകൾക്കും തിരികേ കിട്ടി.... അവനെ വരവേൽക്കാനായി അവയും പൂത്ത് നിന്നു..
ഐശ്വര്യത്തിന്റെ പ്രതീകമായ പൂക്കൾ പൂത്ത് കൊണ്ടു തന്നെയിരുന്നു. സീത ഗർഭിണിയായി ... അങ്ങനെ ഒരു വിഷുദിന പിറവിയൽ രോഹിണി നക്ഷത്രത്തിൽ അവർക്കും പിറന്നു ഒരു കള്ള കൃഷ്ണൻ.. തേജ്വസ്സോടുള്ള കണ്ണുകളോടെ... വശ്യമാർന്ന ചിരിയോടു കൂടി... അവൻ പിന്നെയും ആ മുറ്റം നിറയേ ഒരായിരം പൂക്കൾ വിരിയിച്ചു...
മൂന്ന് വർഷത്തോളമായി തങ്ങൾ കാത്തിരുന്ന അവനെ കിട്ടിയ സന്തോഷത്തിൽ അവർ മതി മറന്നു.. ഉണ്ണി എന്ന പേരിൽ അവൻ വളർന്നു ഒരു കള്ള കണ്ണനായി...
കൊഴിയാത്ത പൂക്കൾപ്പോലെ കൃഷ്ണൻ അവരെ പിന്നെയും അനുഗ്രിച്ചു ഉണ്ണിയ്ക്ക് ഒരു കൂട്ടായി ഒരു സുന്ദരി മോളുകൂടെ ജനിച്ചു.. കണ്ണന്റെ ഭക്തയായി... കണ്ണന്റെ കഴുത്തിലെ മാലയായി തീർന്ന മഞ്ജുളയായി അവളും വളർന്നു.
പിന്നെയും കണി കൊന്നകൾ പൂത്തു കൊണ്ടെയിരുന്നു കൊന്നകൾ പൂക്കാൻ കൊതിക്കുന്ന വിഷുകാലവും വന്നെത്തി... വിഷുവിന് വിശേഷങ്ങൾ രണ്ടാണ്..
ഇന്ന് ഉണ്ണിയുടെ 5ാം ജന്മദിനമാണ് .ജന്മദിനമാണ് .ഇരുവർക്കും പുത്തനുടുപ്പും ഉണ്ണിയ്ക്ക് ജന്മദിന സമ്മാനങ്ങളുമായി അപ്പുപ്പനും അങ്കിൾമാരും കുടുമ്പക്കാരുമൊക്കെ വന്നെത്തി.
ഒരു ഉത്സവതിമിർപ്പെന്ന പോലെ ആഘോഷങ്ങളായി.. തോരണങ്ങൾ തൂക്കി വീടു മുഴുവൻ അലങ്കരിച്ചു.
വിഷുദിനത്തെ വരവേൽക്കാൻ കൊന്ന പൂക്കളും തയ്യാറായി അതിൽ നിന്നും പൂക്കളെടുത്ത് അപ്പുപ്പൻ കണിയും ഒരുക്കി...
' അതിരാവിലെ തന്നെ അപ്പുപ്പൻ ഉണ്ണിയുടെ കണ്ണുകൾ പൊത്തി പൂജ മുറിയിൽ ഒരുക്കിയ കണികാട്ടുവാൻ കൊണ്ടു പോയി ഭക്തി സാന്ദ്രമായ നിമിഷങ്ങൾ അവൻ ആ കുഞ്ഞു കൈകൾ കൂപി കണ്ണനെ വണങ്ങി. അപ്പുപ്പൻ അവന് ഒരു സ്വർണ്ണനാണയം കൈ നീട്ടമായി നൽകി... ജന്മദിനാശംസകളും നേർന്നു..
വേഗം തന്നെ അമ്മ അവനെ കുളിപ്പിച്ച് അപ്പുപ്പന്റെ സമ്മാനമായ കസവിന്റെ കുഞ്ഞുമുണ്ടും നാടനും അണിഞ്ഞ് അവൻ അപ്പുപ്പനൊടൊപ്പം ക്ഷേത്രത്തിലേക്ക് യാത്രയായി...
കണികൊന്നകൾ കൊണ്ടൊരു തുലാഭാരവും അർച്ചനകളും നടത്തി നെറ്റിയിൽ കുറിയുമണിഞ്ഞ് മടങ്ങാൻ നേരം അച്ഛനും അമ്മയും മഞ്ജുളയും കൂടി അവിടെയെത്തി എല്ലാവരും അവന് ജന്മദിനാശംസകൾ നേർന്നു.മഞ്ജുള അവന്റെ കവിളത്ത് പിറന്നാൾ സമ്മാനമായി ഒരു മുത്തം നൽകി കൊണ്ട് പറഞ്ഞു
.''ഹാപ്പി ബെർത്ത് ഡേ ഏട്ടാ.''
അവൻ ചിരിയോടെ നന്ദി സൂചകമായി അവളുടെ നെറ്റിയിൽ ചന്ദന൦ ചാർത്തി....
പിന്നിട് എല്ലാവരും ഒരുമിച്ച് വീട്ടിലേക്ക് മടങ്ങി.. പ്രഭാത ഭക്ഷണവും കഴിച്ച് എല്ലാവരും പല പല ജോലികളിൽ മുഴുകി പെണ്ണുങ്ങൾ ഉച്ചയൂണിന്റെ ഒരുക്കത്തിനായി അടുക്കളയിൽ കയറി...
കൊന്നമരത്തിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ മഞ്ജുവും കൂട്ടുകാരും ആടി കൊണ്ടിരുന്നു'....
സദ്യക്കുള്ള വട്ടങ്ങളെല്ലാം തയ്യാറായായി... എല്ലാവരും ഊണുകഴിക്കാൻ വന്നു...
ഉണ്ണിയേ മാത്രം അവിടെയെങ്ങും കണ്ടില്ലാ....
സീത അവനെയും നോക്കി പുറത്തേക്ക് ഇറങ്ങി ഊഞ്ഞാലിൽ ആടികൊണ്ടിരുന്ന മഞ്ജുവിനോട് അവൾ ചോദിച്ചു...
ഉണ്ണി എന്തേ....
കണ്ടില്ല... എട്ടൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ലാ..
ഉ൦... ശരി ..നി കളിയൊക്കെ മതയാക്കി നി അകത്തേക്കു കയറു ...മഞ്ജുനെ ശകാരിച്ചു കൊണ്ടവൾ ഉണ്ണിയെ ഉറക്കെ വിളിച്ചു ..
" ഉണ്ണി............... ഉണ്ണി............
നീ എവിടെയാ ....
ഊണു കഴിക്കാൻ നേരമായി കളിയൊക്കെ മതിയാക്കി വാ.....
എത്ര വിളിച്ചിട്ടു൦ അവൻ വിളി കേട്ടില്ലാ ...മുറ്റത്തെവിടെയു൦ അവനെ കാണനുമില്ലാ ....
കണിക്കൊന്നകൾ പൂത്ത് നിൽക്കുന്ന ആ മുറ്റത്തു കൂടി അവൾ അവനെ വിളിച്ച് അലഞ്ഞു കൊണ്ടെയിരുന്നു ..സങ്കടവു൦ ദേഷ്യവു൦ ആയിരുന്ന അവൾക്കു തല ചുറ്റുന്നതായി തോന്നി .. അവൾ ആ കൊന്ന മരത്തിൽ ചാരി നിന്നു ..
പുറകിൽ നിന്നു൦ ഒരു കൈ താങ്ങായി വിനയൻ അവളുടെ അടുത്തെത്തി ....
എന്തു പറ്റീ അവൻ പരിഭ്രമത്തോടെ ചോദിച്ചു ...
ഉണ്ണിയെ ... ഉണ്ണിയെ ഇവിടെങ്ങു൦ കാണാനില്ളാ ...
കാണനില്ലെന്നൊ .... അവൻ എവിടെ പോകാൻ ഇവിടെ വല്ലയിടത്തു൦ കാണു൦ ..നീ വിഷമിക്കാതെ ..
ഞാൻ ഒന്നു നോക്കട്ടേ....
ഇല്ല... ഞാൻ എല്ലായിടത്തും നോക്കി അവനില്ല ... ഇവിടെങ്ങും.. അവൾ പൊട്ടി കരഞ്ഞു....
വിനയേട്ട നമ്മുടെ മോൻ...
നീ വിഷമിക്കാതെ നമുക്ക് നോക്കാം... ആശ്വാസവാക്കുകളോടെ വിനയൻ അവളെ നെഞ്ചോടു ചേർത്തു ...
സീതയുടെ കരച്ചിൽ കേട്ട് അകത്ത് നിന്നും അച്ഛനും അമ്മയും ഓടിയെത്തി...
എന്തു പറ്റി വിനയാ ...
അച്ഛൻ പരിഭ്രമത്തോടെ ചോദിച്ചു..
മറുപടി പറയും മുന്നേ വിനയൻ അച്ഛന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു.. പരിഭ്രമവും.. ദു:ഖവും നിറഞ്ഞ മനസ്സോടുകൂടി അവർ നടന്നു... അടുത്തെങ്ങും ആൾ താമസവും ഇല്ല.. പറമ്പിൽ ഒരിടത്തും അവനില്ല..
കൊന്നമരങ്ങൾക്കിടയിലൂടെ അവർ പുറക വശത്തുള്ള കാവിലേക്കു നടന്നു... നടക്കുന്ന വഴിയിൽ അച്ഛൻ പിറന്നാൾ സമ്മാനമായി അവനു നൽകിയ ഹെലികോപ്ററ്ററിന്റെ പെട്ടി കിട്ടി.. ..
വിനയൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു..
അവൻ ഇവിടെയുണ്ട്...
കുറച്ചുക്കുടി മുന്നാട്ട് നടന്നപ്പോൾ അതിന്റെ റിമോർട്ട് കൺട്രോൾക്കുടേ അവനു കിട്ടി...
അവന്റെ മനസ്സിൽ പരിഭ്രമമായി...
ഉണ്ണി.... ഉണ്ണി.....
അവൻ വിളിച്ചു കൊണ്ടെയിരുന്നു.....
പക്ഷേ'.. ഉണ്ണിയേ അവിടെങ്ങും കണ്ടതുമില്ല... അവൻ തിരകേ നടക്കാനൊരുങ്ങിയപ്പോൾ കാവിന്റെ കവാടത്തെ ഒരു പറ്റം പുല്ലുകൾ വകഞ്ഞു. മാറ്റിയതായി കണ്ടു...
അവൻ അങ്കലാപ്പോടെ അതിനുള്ളിലേക്ക് പ്രവേശിച്ചു.. താഴെ വീണ കിടക്കുന്ന ഹെലികോപ്റ്റർ അവന്റെ ശ്രദ്ധയിൽ പെട്ടു... അവൻ അതു കൈലെടുത്ത് മുന്നോട്ട് നടന്നു.. അവനോളം ഉയരമുള്ള ആ പല്ലുകൾ വകഞ്ഞു മാറ്റി.... കാൽ മുന്നോട്ട് വെച്ചപ്പോൾ എന്തോ തട്ടിയതായി അവനു തോന്നി... മൂടിയിരുന്ന പുല്ലുകൾ മാറ്റിയവൻ നോക്കിയപ്പോൾ തന്റെ കഞ്ഞോമനയുടെ കാലുകൾ അവൻ കണ്ടു. അവനിലൂടെ ഒരു മിന്നൽ കടന്നു പോയി... ബോധരഹിതനായി കിടക്കുന്ന ഉണ്ണിയേ കോരിയെടുത്തു..
" അച്ഛാ....................
നമ്മുടെ മോൻ...........
അവന്റെ വാക്കുകൾ അവനു മുഴുവിപ്പിക്കാൻ കഴിഞ്ഞല്ലാ....
അവൻ അതിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി കാർ ലക്ഷ്യമാക്കി ഓടി......
ഈ ദൃശ്യം കാണുന്നതിനു മുൻപേ സീത ബോധരഹിതയായി...
അവർ കാറിനകത്തേക്ക് കയറി...അതിവേഗം കാർ ഓടിച്ചു.. 6. കിലോമീറ്റർ അകലെ ആയിരുന്നു ഹോസ്പിറ്റൽ... കഴിയുന്നതിനേക്കാൾ വേഗത്തിൽ അവർ അവിടെയെത്തി... ഉടൻ തന്നെ അറ്റൻഡർ സ്ട്രക്ചറുമായി വന്നു.. .. അതിൽ കിടത്തി വേഗം തന്നെ ക്യാഷ്വാലിറ്റിയിൽ .. ഡോക്ടർ വന്നു....
അവനെ പരിശോദിച്ച ശേഷം പുറത്തേക്കിറങ്ങി...
ഡോക്ടറുടെ മുഖത്ത് നിരാശയുടെ ഭാവം നിഴലിച്ചു നിന്നു.....
" അം........ സോ....... റി.........''
ഡോക്ടർ തന്റെ വാക്കുകൾ അവസാനിപ്പിച്ചു കൊണ്ട് ആ കോറിഡോറിലൂടെ നടന്നകന്നു..
വിനയൻ എന്തു ചെയ്യണമെന്നറിയാതെ നിർവികാരഭാവത്തിൽ നിന്നു...
അച്ഛൻ ഉറക്കേ നിലവിളിച്ചു....
അവനെ ആരുപത്തിൽ കാണാൻ ആ വയോധികനു സാധിച്ചില്ല.....
അദ്ദേഹം ഹൃദയം തകർന്ന് ആ വരാന്തയിൽ വീണു....
പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിഷം തീണ്ടിയതാണെന്ന് ഡോക്ടർമാർ വിധിയെഴുതി....
വിനയന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞ ആ രക്ത തുള്ളികൾക്ക് മാത്രം ചലനമുണ്ടായി...
നിമിഷങ്ങൾക്കകം തങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി എന്നു കരുതിയിരുന്ന വിനയന് ആ സ്ഥലത്തു നിന്നും വീട്ടിലേക്കുള്ള ദൂരം യഥാർത്ഥ ദൂരത്തേക്കാൾ കൂടുതലായി തോന്നി...
.'' പൂത്തുലഞ്ഞ് നിന്നിരുന്ന ആ കൊന്നമരങ്ങൾക്കിടയിലൂടെ വെളുത്ത നിറമുള്ള ആ വാഹനം ചുവന്ന നിറമുള്ള ത്രിക്കണ്ണും ചിമ്മി കരഞ്ഞുകൊണ്ട് അകത്തേക്ക് കയറി...
മകനെ നഷ്ടമായ ഒരു അമ്മയുടെ വേദന പറഞ്ഞറിയക്കാൻ വയ്യാ....
''പൂക്കുലയിൽ നിന്നും അടർന്നുവീണ് ' മണ്ണോടലിയുന്ന പൂക്കൾപ്പോലെ നീ എന്തിനെൻ കുലയിൽ നിന്നും അവനെ അടർത്തിയെടുത്തു..''
ആ അമ്മയുടെ വേദന ദൈവത്തോടുള്ള പരിഭവമായി മാറി....
കരഞ്ഞു തളർന്നിരുന്ന സീത ആ ശബ്ദം കേട്ടതും.... അലറി പുറത്തേക്ക് ഓടി...
ആ അമ്മയുടെ കണ്ണിൽ നിന്നും ആണപ്പൊട്ടിയൊഴുകന്ന ആ കണ്ണുനീർത്തുള്ളികൾ അഗ്നിഭാണങ്ങളായി .. ഭൂമിയിൽ പതിഞ്ഞു...
''പിന്നീടോരിക്കലും അത് വഴി വസന്തം വന്നില്ല .....
കണികൊന്നകൾ പൂത്തതുമില്ല.........''

By: Nikhil K Thampy

ഓർമകളിലൂടെ അക്ഷര മുറ്റത്തേക്ക്


കളിമുറ്റത്തെ കുസൃതികൾക്ക് വിടചൊല്ലി അറിവിന്റെ പുതു ലോകത്തേക്ക് .....
ജൂണ്‍ മാസത്തിലെ ഒരു പെരുമഴയത്ത് ഞാനെന്റ മകനുമായി അറിവിന്റ അക്ഷരമുറ്റത്തേക്ക് അവന്റെ പുതിയ ലോകത്തേക് ....
ഇന്നവൻ വളരെ സന്തോഷവാനാണ് പുത്തനുടുപ്പും പുതിയ ബാഗും അവന്റെ പോപ്പി കുടയുമായി അക്ഷരമുറ്റത്തെ ആദ്യച്ചുവടുകളുറപ്പികാനുള്ള അവന്റെ ആദ്യ യാത്ര .....
ആ പുതുനറുമണങ്ങളിലുടെ ഞാനും യാത്രയായി എന്റെയും ബാല്യകാലത്തേക്ക് ....വർഷങ്ങൾക്കു മുൻപ് ഞാനും എന്റെ അമ്മയുടെ വിരൽതുമ്പിൽ പിടിച്ചു പുത്തനുടുപ്പും വർണമനോഹരമയ എന്റെ കുടയും ചൂടി കുഞ്ഞു ബാഗും ഏന്തി എന്റെപ്രിയ വിദ്യാലയത്തിലേക്ക്‌ ...ഓർമ്മകൾ കൂടുകുട്ടുന്ന സമയം പുസ്തകതാളിൽ സൂക്ഷിക്കുന്ന മയിൽ പീലികളെപോലെ എന്റെ ഓർമയിൽ സൂക്ഷിക്കാൻ കുറെ നല്ല സുഹൃത്തുക്കളെയും എനിക്ക് സമ്മാനിച്ചു ..ആ നേരം പരിചിതമെന്നു തോന്നിയ ഒരു അമ്മയുടെ ശബ്ദം എൻ കാതിൽ മുഴങ്ങി ...
"ഉണ്ണി ...എന്റെ മോളും ഉണ്ണിയുടെ ഒപ്പമാണ് അവളെ നോക്കികൊളണം ആ അമ്മ എന്ത പറഞ്ഞതെന്ന് മനസിലയിലെങ്കിലും ഞാൻ തലയാട്ടി ..ഒന്നും മിണ്ടാതെ നിന്നു ..ആഴ്ചകളും മാസങ്ങളും കടന്നുപോയി ...എന്നോടൊപ്പം നഴ്സറിയിൽ പഠിച്ചിരുന്ന എന്റെ പ്രിയ കൂട്ടുകാരി...ഇന്നലെ വരെ അവൾ എനിക്ക് വെറുമൊരു കൂട്ടുകാരി മാത്രമായിരുന്നു .. പക്ഷെ ഇന്നവൾ എനിക്ക് ആരൊക്കെയോ ആണ് ..എത്ര ശ്രേമിച്ചിട്ടും ആ മുഖം മനസ്സിൽ നിന്നും മായുന്നില്ല ..ഉറങ്ങുവാനും സാധിക്കുന്നില്ല ..പിറ്റേ ദിവസം ആ മുഖം കാണാൻ ഞാനോടിയെതി ..ഒരുപാടു മുടിയുള്ള ഇടം പല്ലുള്ള ആ സുന്ദരി കുട്ടിയെ എന്റെ ബാല്യകാല സഖിയെ ഞാൻ കണ്ടുമുട്ടി എന്റെ ആദ്യപ്രണയ പുഷ്പ്പം മോട്ടിടതായി തോന്നി.. ഒരുപാടു നാൾ നല്ല സുഹൃത്തുക്കളയിരുന്നെങ്കിലും ഞാനവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നില്ല ..അങ്ങനെ വർഷങ്ങൾ കടന്നുപോയി ഞങ്ങൾ ഹൈ സ്കൂളിൽ ആയി കൗമര പ്രായത്തിലേക്ക്കടന്നു ..ഇപോൾ ഞങ്ങൾ ഒരുമിച്ചല്ല പഠിക്കുനത് ഒരേ കോബൗണ്ടിൽ രണ്ടു കെട്ടിടങ്ങളിലായി .ആ സമയം ഞാനവളോട് എന്റെ പ്രണയം തുറന്ന പറഞ്ഞ്‌ കൊണ്ട് ഒരു പ്രണയ ലേഖനമേഴുതി
"അല്ലിയിൽ വിരിഞ്ഞ അരിമുല്ല പൂവേ അറിയാതെ നിന്നെ ഞാൻ സ്നേഹിച്ച്പോയി "
അത്അവളുടെ കൂട്ടുകാര് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു പിന്നീടാവൾ എന്നോട് മിണ്ടാതെ ആയി ചിരിക്കാതായി ..8വർഷത്തോളം ഞാനവളുടെ നിഴൽ പോലെ നടന്നിട്ടും ഒരുപരിചിത ഭാവം കാണിച്ചില്ല.. ഇനി എന്തെന്നറിയാത ഇത്രയും നാൾ ഉള്ളില കൊണ്ടുനടനിരുന്ന പ്രണയം നഷ്ടമാകുമെന്നറിഞ്ഞപോൾ ഞാൻഅകേ തളർന്നുപോയി അവൾ എന്നെ പിരിഞ്ഞ ഓരോ നിമിഷവും ഓരോ യുഗം പോലെ മാറി ..മാസങ്ങൾ കടന്നു ഇന്നും ഒരു മറുപടിയകായി ഞാനവളുടെ പിന്നിൽ തന്നെ ..ഇന്നവളുടെ പിറന്നാൾ ദിനമാണ് ..അവളുടെ കൂട്ടുകാരിയുടെ കൈ വശം പിറന്നാൾ മധുരവും ഒരു തുണ്ടുകടലാസും എനികായി നൽകി
"ഇന്നെന്റെ പിറന്നാളാണ് .ഇത് വാങ്ങണം എനിക്ക് ദേഷ്യമൊന്നുമില്ല " അതു വയിച്ചപോളുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാൻ വയ്യ പിന്നീടുള്ള ദിനങ്ങളെല്ലാം ഞങ്ങളുടെ മാത്രമായി മാറി ഇപ്പോൾ sslc പരീക്ഷ ആകാറായി അതിനിടയിൽ എനിക്ക് ഇന്നും ഉത്തരം കിട്ടാത്ത എന്തോ കാര്യങ്ങൾകൊണ്ട് ഞങ്ങൾ പിരിഞ്ഞു ..പറഞ്ഞു തീർക്കാൻ മാത്രമുണ്ടായിരുന്ന ചെറിയൊരു പരിഭവം ..അവസാനമായി ഞാനവളോട് സംസാരിക്കുംപോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു
പിനീടിതുവരെ ഞാനവളോട് മിണ്ടിയിട്ടില്ല ...ഇപ്പോൾ അവൾ മറ്റാരെയോ വിവാഹം ചെയ്തു സുഖമായി ജീവിക്കുന്നു ...പിന്നീടുള്ള എന്റെ ജീവിതം പല്ലിയുടെ വാൽ പോലെ അറ്റുപൊകുന്നതിനെക്കാൾ നല്ലതായി പലതും വന്നെങ്കിലും എൻറെ മനസ്സ് ചിത്രശലഭത്തിൻറെ ചിറകുപോലെ നഷ്ടമായ ചിറകുമായി ഒന്നുയർന്നു പറക്കനവാതെ ..
..ഇന്നവളുമുണ്ട് ഇതേ സ്കൂളിൽ അവളുടെ മകളെ ചേർക്കാൻ അവളെ പോലെതന്നെ സുന്ദരിയായ മോളും.
ഇന്നു വർഷങ്ങൾക്കു ശേഷം അവളെന്നോട് മിണ്ടി ..എന്റെ മകൻറെ തലയിൽ മൃദുവായി തഴുകികൊണ്ടവൾ പറഞ്ഞു അമ്മുവും മോൻറെ ക്ലാസ്സിൽ ആണ് അവളെ നോക്കികോളണം .....കേട്ടപാതി കേൾക്കാത്തപാതി അവനവളുടെ കൈ പിടിച്ചു അവരുടെതായ ലോകത്തേക്ക്‌ നടന്നപോൾ ...
അവളുടെ അമ്മ പണ്ടു എന്നോട് പറഞ്ഞ അതേ വാക്കുകൾ വീണ്ടും ഇവിടെ തുടങ്ങുന്നു പുതിയൊരു അദ്ധ്യായനവർഷതോടെ ......
.....നിഖിൽ കെ തമ്പി....

പ്രണയ_സാഫല്യം


ഒരു പിൻ വിളിക്കായി കാതോർത്തിരുന്ന അവൻ തന്നെ ആരോ വിളിച്ചു എന്ന ഭാവത്തിൽ മെല്ലെ തിരിഞ്ഞു നോക്കി ...
ഇല്ല ആരുമില്ല പാദസ്പർശം പോലും ഏൽക്കാത്ത ഈ മണൽപരപ്പിൽ താനല്ലാതെ മറ്റാരുമില്ല ...ഈ ശാന്തമായ അരുവിയെ പോലും ചലിപ്പിച്ചു കൊണ്ട് എന്നെ തലോടിയ ഈ കാറ്റിനെ പോലെ എന്റെ മനസും എങ്ങോ അലഞ്ഞുകൊണ്ടേ ഇരിക്കുന്നു.. എന്തിനോ വേണ്ടി ...
ഇനി ഒരിക്കലും കേൾക്കാനാകാത്ത ആ ശബ്ദം ഒരിക്കൽ കൂടി കേൾക്കുവാൻ കൊതിയാകുന്നു ,ഇല്ല ഇനി എനിക്കത് കേൾക്കാനാവില്ല അതാണ്‌ യാഥാർത്ഥ്യം ...ഇന്നലെ വരെ എന്നോടൊപ്പമുണ്ടായിരുന്ന എന്റെ പ്രിയ സഖി ഇന്നെനോടോപ്പമില്ല മനുഷ്യർക്ക്‌ പ്രവേശനമില്ലാത്ത ആ മനോഹരമായ ലോകത്തേക്ക് അവളെന്നെ തനിച്ചാക്കി യാത്രയായി, ഇനി ഞാനെകനാണ് ..
"അവളോടൊപ്പം ജീവിച്ചു മതിആയിരുന്നില്ല ..അവളെ സ്നേഹിച്ചു കൊതി തീർന്നിരുന്നില്ല " പുനർജ്ജന്മം എന്നൊന്നുണ്ടെങ്കിൽ ഇനിയുള്ള ജന്മങ്ങളിലെല്ലാം അവളെ തന്റെ പ്രിയ സഖിയാക്കാൻ അവൻ ദൈവത്തോട്‌ പ്രാർത്ഥിച്ചുകൊണ്ട്‌ കണ്ണിൽ നിന്നും പൊഴിഞ്ഞ ആ പ്രണയ ബാഷ്പങ്ങൾ തുടച്ചുകൊണ്ട് അവൻ മുന്നോട്ട് നടന്നു അവളില്ലാത്ത ഈ ഭൂമിയിൽ താനും ഉണ്ടാകില്ല എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട്‌ ഇറങ്ങിയതാണ് വീട്ടിൽ നിന്നും പക്ഷേ ഏതോ ഒരു ശക്തി തന്നെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു ..താനും കൂടി പോയാൽ പിന്നെ ആരാണ് അവളുടെ ജീവന് പകരം ചോദിക്കനുള്ളത് ...
ദു:ഖവും നിരാശയും നിറഞ്ഞു നിന്നിരുന്ന ആ മനസ്സിൽ പ്രതികാരത്തിന്റെ പറവ ചിറകടിച്ചുയർന്നു ...
അവൾക്കു ഏറേ പ്രിയമായിരുന്ന ആ ഉദ്ദ്യാനത്തിൽ എന്റെ തോളിൽ തലചാഞ്ഞു കിടന്നിരുന്നവളെ കാമ കണ്ണാൽ കുത്തിനോവിച്ചു ,തന്നെ അവശനാക്കി കണ്മുന്നിൽ വെച്ച് പിചിച്ചീന്ധിയ ആ നികൃഷ്ട്ട ജീവികളെ ഈ ഭുമുഖത്തു നിന്നും തുടച്ചു നീക്കണം.. അവന്റെ ഉളളിൽ പ്രതികാരത്തിന്റെ തീനാളം കത്തി പടർന്നുകൊണ്ടേ ഇരിന്നു ... കോടതി മുറിയിൽ താൻ ഒഴുക്കിയ കണ്ണീരിന്റെ വേദന ഒരു ദൈവവും കണ്ടില്ലല്ലോ...
പണത്തിനു മുന്നിൽ തലകുനിച്ച നിയമത്തോട് തോന്നിയ അമർഷവും വെറുപ്പു കൂടെ ആയപ്പോൾ ഇനി ഒരു നിയമത്തിനും അവരെ വിട്ടുകൊടുക്കില്ല എന്ന് ദൃഡ പ്രതിജ്ഞ ചെയ്ത് അവൻ ലക്ഷ്യത്തിന്റെ പടവുകൾ മുന്നോട്ട് നീക്കി...
പക്ഷെ അവിടെയും അവൻ നിരാശനായി ദൈവം പിന്നെയും അവനെ തോൽപ്പിച്ചു.അവന്റെ അവസരം നഷ്ട്ടമാക്കി കൊണ്ടൊരു കാർ ആക്സിഡന്റ് ആ കഴുകാൻ മാരെയെല്ലാം ദൈവം കൊണ്ടുപോയി രക്ഷിച്ചതാണോ, ശിക്ഷിച്ചതാണോ ....
ദൈവം തന്റെ അവസരം നഷ്ട്ടപെടുതിയത്തിൽ തെല്ലുദെഷ്യം തോന്നി.. അവളോടൊപ്പം അവസാനം ചിലവഴിച്ച ആ ഉദ്യാനതിലേക്ക് അവൻ നടന്നു ..നേരം ഒരുപാട് വൈകിയിരുന്നു ...സൂര്യൻ ചന്ദ്രനുവേണ്ടി വഴിമാറിയ ആ നേരം ആകശത്തെ ഒരു നക്ഷത്രത്തിനു മാത്രം വല്ലാത്തൊരു ശോഭയായി അവൻ കണ്ടു ..നിരാശയും ദേഷ്യവും നിറഞ്ഞിരുന്ന അവന്റെ മുഖവും അതോടൊപ്പം തെളിഞ്ഞു .ആ നക്ഷത്രത്തെ സൂക്ഷ്മമായി നോക്കിയവന് അത് അവളുടെ പ്രതിബിംബമായി തോന്നി,, അവൾ ഇന്നേറെ സന്തോഷവതിയാണ് ..ഇന്നത്തെ ഈ മനോഹരമായ രാത്രി അവരുടേതായി മാറി.. മരണം ഒന്നിനുമാവസാനമല്ല മറ്റൊരു ലോകത്തേക്കുള്ള ചുവടുവേപ്പുമാത്രം ...ശാന്തിയും സമാധാനവും. നിറഞ്ഞ ഒരു അത്ഭുത ലോകത്തേക്കുള്ള യാത്രയെന്ന് മനസ്സിൽ മന്ത്രിച്ചുകൊണ്ട്‌ അവനും യാത്രയായീ... ആ നീലരാവിൽ ,ആ സുന്ദരമായ ലോകത്തേക്ക് ...അവന്റെ ഇണയെ തേടീ ..................

നമുക്കുo പോകാം ഗ്രാമങ്ങളിലേക്കു ഒരു യാത്ര


ഗ്രാമീണ ഭംഗിയും സംസ്കാരവും അടുത്തറിയാൻ.
#എന്റെ ഗ്രാമങ്ങളിലേക്ക് ഒരു യാത്ര
കേരളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ മാതൃക ടൂറിസം വില്ലേജ് എന്ന വിശേഷണം കൊച്ചിയക്ക് സ്വന്തമാക്കി തന്ന ഗ്രാമം.... വേമ്പനാട്ട് കായലിന്റെ കൈവഴിയാൽ ചുറ്റപ്പെട്ട് കിടക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപ്...
കണ്ടൽകാടുകളും ചീനവലകളും ചെമ്മിൻ കെട്ടുകളും ധാരളമായി കാണുന്ന സ്ഥലം
നഗരത്തിന്റെ തിരക്കിൽ നിന്നും കുറച്ച് മാറി സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമം പ്രൊഫസർ 'K.V തോമസ് സാറിന്റെ കഥകളിൽ നർമ്മരസത്തോടെ നിറഞ്ഞിരുന്ന ഗ്രാമം. പാലത്തിന്റെ രണ്ടറ്റവും വേണമെന്ന് ശാഠ്യം പിടച്ചിരുന്നു .. എന്നതുപോലുള്ള ഒരു പാട് കഥകൾ കുമ്പളങ്ങിയ്ക്ക് സ്വന്തമായി തന്നെ ഉണ്ട് ...
ഉറക്കംതൂങ്ങി മരങ്ങളാൽ പ്രകൃതി തന്നെ വരവേൽപ്പ് ഒരുക്കിയിരിക്കുന്ന 'പ്രവേശന കവാടം കുമ്പളങ്ങിയ്ക്ക് മാത്രം സ്വന്തമാണ്.. മത്സ്യ ബന്ധനമാണ് ഇവിടെത്തെ പ്രധാന വരുമാനം... ഇവിടെ ധാരളമായി മത്സ്യം കൃഷി ചെയ്യുന്നു .. കരിമീനും ,ചെമ്മീനും ഞണ്ടും കക്കയിറച്ചിയും സിലോപ്പി മീനും ' ("പിലോപ്പി" ഞങ്ങ കൊച്ചിക്കാര് അങ്ങനെയാ പറയാറ്.) ധാരളമായി ലഭിക്കുന്ന സ്ഥലം.. ചരിത്ര പ്രസിദ്ധമായ 'ക്ഷേത്രങ്ങളു പള്ളികളും ഇവിടെയുണ്ട്'. പുരാതനമായ പല കാവുകളുo ' ഈ ഗ്രാമത്തിന്റെ ഉൾത്തടങ്ങളിലേക്ക് പോയൽ കാണാൻ സാധിക്കുo
കടലിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഉപ്പിന്റെ അംശം ധാരളമായി കാണുന്നു 'അതു കൊണ്ട് തന്നെ കണ്ടൽ കാടുകൾ ധാരളമായി വളരുന്നു. അഴിമുഖങ്ങളിലും ചതുപ്പുകളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന ആവാസവ്യവസ്ഥകൾ ആണ് കണ്ടൽകാടുകൾ.
#കടമ്പ "(മുതലമുള്ള് )#
കണ്ടലിന്റെ മറ്റൊരു വിഭാഗഠ കൂടിയായ ഈ ചെടി വളരെ ഔഷധ ഗുണമുള്ളതാണ് എത്ര ആഴമേറിയ മുറിവും നിഷ്പ്രയാസം ഉണക്കാൻ കഴിവുള്ളതാണ്. മുള്ളുകളാൽ ആവരണ ചെയ്തത് കൊണ്ടാണ് കടമ്പ കടക്കൽ എന്ന പഴഞ്ചൊൽ ഇതിൽ നിന്നും രൂപം കൊള്ളാൻ കാരണം
കണ്ടൽകാടുകളുടെ കാവൽഭടൻ എന്നു വിശേഷിപ്പിക്കാം.മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപ്പോലെ അപകടകാരിയാണ് ഇതിന്റെ ചറം.
#ഉപ്പത്ത"# : എന്നൊരു വിഭാഗ൦ കൂടി ഉണ്ട് .
സുനാമിപ്പോലുള്ള കടൽ ആക്രമങ്ങളെ തടയാൻ പ്പോലും കണ്ടൽകാടുകൾ പ്രാപ്തരാണ് .സൂര്യപ്രകാശത്തിനു നേരെ വളരുന്ന സൂചി വേരുകർ വഴിയാണ് അന്തരിക്ഷത്തിൽ നിന്നും ഇവ ഓക്സിജൻ ആഗീരണം ചെയ്യുന്നത്. ജലത്തിനു ഉപരിതലമായി നിൽക്കുന്ന ധാരളം വായു അറകൾ ഉള്ളതിനാൽ ജലത്തിലെ വായു ലഭ്യതയുടെ കുറവ് പരിഹരിക്കപ്പെടും ആയതിനാൽ മത്സ്യകൃഷിയ്ക്കു് ഏറ്റവും അനുയോജ്യമാണ്.
ഉപ്പിന്റെ അംശം ധാരളമായി ഉള്ളതിനാൽ തന്നെ ശുദ്ധ‌ ജലത്തിൽ വളരുന്ന മത്സ്യങ്ങൾ ഇവിടെ കൃഷി ചെയ്യാൻ സാധ്യമല്ല. വർഷക്കാലത്ത് മാത്രമേ ശുദ്ധജലം ലഭിക്കുകയുള്ളു.മീനച്ചിൽ ആറിലെ ജലം തണ്ണീർമുക്കം ബണ്ട് വഴിയാണ് കടത്തിവിടുന്നത് വർഷക്കാലത്ത് മാത്രമേ 'ഈ ഷട്ടർ തുറക്കുകയുള്ളൂ.
കുമ്പളങ്ങിയിലെ ഏറ്റവും മനോഹാരിതമെന്നു എനിക്ക് തോന്നിയ സ്ഥലം ..
പാടങ്ങളുടെ നടുവിലൂടെ ഒരു കിലോമീറ്റർ എന്തോ നീളത്തിൽ കിടക്കുന്ന സ്ഥലം. ഈ പാടങ്ങളിൽ പൊക്കാളി കൃഷിയും ചെയ്യുന്നുണ്ട്. എടുത്തു പറയേണ്ട ഒരു കാര്യം നമ്മളേ പോലുളള സഞ്ചാരി പക്ഷികളുടെ ആവാസകേന്ദ്രം കുടിയാണ് ഈ സ്ഥല൦ .രാജ്യങ്ങളും വൻകരകളം താണ്ടി സഞ്ചരിക്കുന്ന വിവിധയിനങ്ങളിൽ ഉള്ള ധാരളം പക്ഷികളെ ഇവിടെ കാണാൻ സാധിക്കുന്നു .
അനുദിനം വളർന്ന് കൊണ്ടിരിക്കുന്ന നഗരമാണ് കൊച്ചി. ഇവിടെ ശുദ്ധവായു ലഭിക്കുന്ന ഒരേ ഒരു സ്ഥലമാണെന്ന് കൂടി വേണങ്കിൽ കൂട്ടിചേർക്കാം..
നൂറോളം വരുന്ന ചീനവലകളും കണ്ടൽകാടുകളും ,മത്സ്യ കെട്ടുകളുo, കായൽ പരപ്പുകളുo ,ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അപുർവ്വ ദൃശവിരുന്ന് ഒരുക്കന്നു. കായൽ മത്സ്യങ്ങളുടെ രുചി ഭേതവും അനുഭവിച്ചറിയുകയും ചെയ്യാം..
ഇനിയു൦ എന്റ്റെ യാത്രകൾ തുടരു൦

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo