Showing posts with label DileepBMenon. Show all posts
Showing posts with label DileepBMenon. Show all posts

രണ്ടു_പ്രണയം

Image may contain: Dileep B Menon
ഇടം കയ്യിന്റെ നടുവിൽ 10mm കമ്പി തുളഞ്ഞു കയറിയപ്പോൾ ആദ്യം ഒന്ന് നെഞ്ച് പിടഞ്ഞെങ്കിലും എന്റെ ശബ്ദം കേട്ട് ഒപ്പം ജോലി ചെയ്യുന്നവർ വന്നപ്പോൾ ഞാൻ വേദന കടിച്ചമർത്തി ശാന്തനായി . ഓടിവന്ന മലയാളിസുഹൃത്തുക്കളിൽ ഒരാൾ കമ്പി വലിച്ചു ഊരണ്ട എന്നും പറഞ്ഞു , അടുത്ത് നിന്ന ബംഗാളിയുടെ കയ്യിൽ നിന്നും കട്ടർവാങ്ങി ശ്രദ്ധിച്ചു കമ്പി കട്ട് ചെയ്തു എന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻഉള്ള വഴി നോക്കി. പുറമെ ശാന്തനാവാൻ ശ്രമിക്കുന്നതിനു ഇടയിലും കയ്യിൽ നിന്നും കുടുകുടാ ഒഴുകുന്ന ചോര കാണുമ്പോൾ എന്റെ ഉള്ളിൽ പേടി ഉണ്ടായിരുന്നു .
7 കൊല്ലം ആയി ഗൾഫിൽ. ്, ആദ്യമായി ആണ് ഇങ്ങനെ ഒരു പണി എനിക്ക് കിട്ടുന്നത്.
ഹോസ്പിറ്റലിൽ കയറുന്നതിനു മുമ്പ് കയ്യിന്റെ ഫോട്ടോ എടുത്തു നാട്ടിലെ രണ്ടു പേർക്ക് ഫോർവേഡ് ചെയ്തു . ഒന്ന് എന്റെ ഭാര്യക്കു , മറ്റേതു .. എന്റെ ഒരു കൂട്ടുകാരി .
"എന്നെ വിളിക്കണ്ട , ഹോസ്പിറ്റലിൽ എത്തി.., പേടിക്കണ്ട .. ഞാൻവിളിച്ചോളാം" എന്ന് ഒരു മെസ്സേജും .
ആദ്യം അയക്കണ്ട എന്ന് കരുതിയതാണ് , പിന്നെ മനസ്സ് സമ്മതിച്ചില്ല.,
ഹോസ്പിറ്റലിൽ എത്തി ഡോക്ടർ കമ്പിഊരി എടുക്കുന്നതെ ഓർമ്മ ഉള്ളു, എന്റെ ബോധം പോയി,. ബോധംവരുമ്പോൾ 10 മണിക്കൂർ കഴിഞ്ഞിരുന്നു . കൈയിൽ ചെറിയ ഒരു ഓപ്പറേഷൻ വേണ്ടി വന്നു എന്നും , കൊഴപ്പം ഇല്ലാ എന്നും ഒപ്പം നിന്നിരുന്ന ആൾ പറഞ്ഞു.

ഞാൻ സാവധാനം ഫോൺ എടുത്തുനോക്കി . ഭാര്യയുടെ 86 വാട്സാപ്പ്മെസ്സേജുകൾ , അതിൽ കൂടുതൽ സങ്കടത്തിന്റെയും പേടിയുടെയുംമൂർത്തി ഭാവം പൂണ്ട സ്മൈലികൾ . ഞാൻ അതിലൂടെ വിരൽ ഓടിച്ചു , അവളെ ആദ്യമേ അറിയിക്കണ്ടാര്നു എന്ന് തോന്നി, നാട്ടിൽ അമ്മക്ക് ഒപ്പം ആണ്.. ചിലപ്പോൾ അമ്മയെ പോലും അറിയിക്കാതെ ഇൗ വിഷയം മനസ്സിൽ ഇട്ടു ഒരുപാടു വിഷമിച്ചു കാണും.. പാവം.
അതിനു താഴെ .. അവളുടെ ഒരു മെസ്സേജ് , കൂട്ടുകാരിയുടെ.
" എവിടെ പോയാലും ടെൻഷൻ അടിപ്പിച്ചു കൊല്ലണം കേട്ടോ.. ശ്രദ്ധികാതെ ഓരോന്ന് വരുത്തി വച്ചോളും "
ഇത്രയും നേരം കഴിഞ്ഞിട്ടും മറുപടി കാണാത്ത കൊണ്ടാവണം അവളുടെ 16 മിസ്സ്ഡ് കോളും .
സ്മൈലി ഒന്നും തന്നെ ഇല്ലായിരുന്നഅവളുടെ മെസ്സേജിലും മിസ്സ്ഡ്ഡ് കോളിലും ഒരുപാട് വികാരങ്ങൾ ഞാൻ തന്നെ മെനഞ്ഞുഎടുത്തു ..
പണ്ടു തൊട്ടുള്ള കൂട്ടുകാരിയാണ് അവൾ., എപ്പോഴൊക്കെയോ എന്റേതാകണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും.. അങ്ങനെ ഒന്ന് ഉണ്ടായില്ല. എങ്കിലും മനസ്സിന്റെ ആഴങ്ങളിൽ എവിടെയോ ഞങൾ ഒന്നായി തന്നെ തുടർന്നു. ഞങൾ മാത്രം ഉള്ള ലോകത്ത്.
ഞാൻ നാട്ടിലേക്കു വിളിച്ചു,വൈഫിനെതന്നെ ആദ്യം .. ഫോൺ എടുത്ത പാടെ അവള് കരച്ചിൽ ആയിരുന്നു .. ഞാൻസമാധാനിപ്പിച്ചു . 2 മാസം കഴിഞ്ഞാൽ നാട്ടിൽ പോവാൻ ലീവ് ശരി ആയി ഇരിക്കുകയാണ് , ഈ അവസ്ഥയിൽവേണം എങ്കിൽ ഒരുമാസത്തെ എക്സ്ട്രാ ലീവിൽ നാട്ടിൽപൊയ്ക്കോളൂ എന്ന് കോൺട്രാക്ടർപറഞ്ഞത് ഞാൻ അവളോട് പറഞ്ഞ് ആശ്വസിപ്പിച്ചു. ഫോൺ വക്കുനതിന് മുമ്പ് അപകട കാര്യം അമ്മയെ അറിയികണ്ട എന്ന് പ്രത്യേകം ഓർമിപ്പിച്ചു.
ആ ഫോൺ വച്ച് കഴിഞ്ഞു ഞാൻ കൂട്ടുകാരിയെ വിളിച്ചു. മറു തലക്കലെ നിശബ്ദതയെ കീറി ഞാൻ പറഞ്ഞു..
" എനിക്ക് ഒരു കൊഴപ്പവും ഇല്ല. ചിലപ്പോൾ ഞാൻ നേരത്തെ വരുംനാട്ടിൽ . പേടിക്കാൻ ഒന്നും ഇല്ലാട്ടോ . "
ഒരു മൂളൽ മാത്രം .
അൽപ നേരത്തെ നിശ്ശബ്ദത ക്ക് ശേഷം ഞാൻ ചോദിച്ചു..
എനിക്ക് ഒരു ഉമ്മ തരുമോ .. മുറിവ്പറ്റിയ കയ്യിൽ .. പണ്ട് നീ എൻ കയ്യിൽ നൽകാറുള്ളത് പോലൊരു ചുംബനം...
കണ്ണ് അടച്ചു ഞാൻ ഫോൺ കാതോടെ ചേർത്തപ്പോൾ എനിക്ക് ചുറ്റും നാട്ടിലെ അമ്പലവും പാടവും ആൽത്തറയും ഇടവഴികളും നിറഞ്ഞു നിന്നു.. കാതങ്ങൾക്കപ്പുറം നിന്ന് അവളുടെ ചുംബനം എന്റെ കയ്യിൽ വന്നു പതിഞ്ഞു.. ആ ചുംബനം നൽകിയ കുളിരിൽ വേദന പറന്നകലുന്നത് പോലെ തോന്നി...
രണ്ടു പ്രണയം
ദിലീപ് ബി മേനോൻ

നിറം മങ്ങിയ കാന്താരി

Image may contain: 1 person, outdoor and closeup

നാളുകൾക്കു ശേഷം ഞാൻ എന്റെ പഴയ ഒരു കാന്താരി കൂട്ടുകാരിയെ കണ്ടു . 2 വർഷം മുമ്പ് അവളുടെ കല്യാണത്തിന് കണ്ടതാണ് ... പിന്നെ ഇതാ ഇന്നാണ് വീണ്ടും . കുറച്ചു നേരം സംസാരിച്ചു , ഒരു ചായ കുടിച്ചു .. കുറച്ചു വിശേഷങ്ങൾ പങ്കിട്ടു . പിരിയാൻ നേരം ഞാൻ പറഞ്ഞു ..
എന്റെ കല്യാണ ആലോചന തകൃതി ആയി നടക്കുവാണ്, കല്യാണത്തിന് വിളിക്കും .. വരണം .
അവൾ ചോദിച്ചു., എന്തിനാടാ കെട്ടീട്ടു..?
അതെന്തു പറ്റിയെടി അങ്ങനെ ഒരു ചോദ്യം .. നിൻറെ കല്യാണം കഴിഞ്ഞിലെ.. സുഗമായി പോണു എന്ന് പറഞ്ഞിട്ടു ..?
അവൾ ചിരിച്ചു...
എന്താടി കെട്ടണ്ടേ..?
കെട്ടിക്കോ ... ഫേസ്ബുക്കിൽ ഇടാൻ നല്ല കുറച്ചു ഫോട്ടോസ് കിട്ടും .. അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട ...
അവൾ ചിരിച്ചു നടന്നു .. അവളുടെ ചിരിക്കു പഴയ കാന്താരിയുടെ എരിവ് ഉണ്ടായിരുന്നില്ല .. നിറം ഉണ്ടായിരുന്നില്ല ... എപ്പോളോ വെയിൽ ഏറ്റു വാടിയ പോലെ...
-ദിലീപ് ബി മേനോൻ

ഇന്നു ഞങളുടെ മൂന്നാം പ്രണയവാർഷികം ആണ്

ഇന്നു ഞങളുടെ മൂന്നാം പ്രണയവാർഷികം ആണ് . എന്റെ അയല്പക്കകാരിയായി വന്നു, മനസ്സിലേക്ക് പ്രണയം വാരിനിറച്ച എന്റെ പ്രാണനായ പ്രണയിനി . ❤
ഞാൻ പത്താം ക്ലാസ് പരീക്ഷക്കു ഫുൾ A&A+ വാങ്ങിയ സന്തോഷത്തിൽ അമ്മ എന്നെയും കൂട്ടി ലഡ്ഡുവുമായി അയൽക്കാരുടെ വീട്ടിൽ പോയ്യകൂട്ടത്തിൽ ആണു അവളെ ഞാൻ അദ്യമായി കാണുന്നത് . അന്ന് ഞങ്ങൾ ലഡ്ഡുവും കൊടുത്തു ഇറങ്ങുമ്പോൾ അവളുടെയമ്മ പറഞ്ഞു " മോനെ..ദേ ഇവൾ പത്താം ക്ലാസ്സിലേക്ക് ആയി ഈ കൊല്ലം..നിങൾ തൊട്ടടുത്തല്ലേ .. ഇവൾക്ക് പഠിത്തത്തിൽ സംശയം എന്തെകിലും ഉണ്ടേൽ പറഞ്ഞു കൊടുക്കണോട്ടോ ..ട്യൂഷന് പോവാൻ പറഞ്ഞാൽ കേൾക്കത്തില്ല " ഞാൻ ശരി പറഞ്ഞു ഇറങ്ങുമ്പോൾ അവൾ വാതിൽക്കൽ നിന്നു നല്ലൊരു ചിരി പാസ്സാക്കി .
ആ ചിരിയിൽ തുടങ്ങിയ കൂട്ടാണ് , ഞങ്ങൾ അടുത്തു .. കുടുംബങ്ങൾ അടുത്തു .. ഞങ്ങൾ നല്ല സുഹൃത്തുക്കളായി .. നാളുകൾ കടന്നു ..
എന്റെ അദ്യ കോളജ് ഡേ കഴിഞ്ഞ് , എന്നത്തേയും പോലെ ഞങ്ങൾ സന്ധ്യക്കു വീടിന്റെ മുറ്റത്തു ഇട്ടിരുന്ന കല്ലുകളുടെ മുകളിൽ ഇരുന്നു കോളജിലെ വിശേഷങ്ങൾ പങ്കുവക്കുന്ന കൂട്ടത്തിൽ ക്ലാസ്സിലെ ചന്തമുള്ള പെൺകുട്ടികളെ പറ്റി പറഞ്ഞപ്പോൾ ,അവളുടെ മുഖം ഒന്നു മാറി . അല്ലേലും പെണ്ണുങ്ങള് അങ്ങനെയാ..
അവൾ വിഷയം മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ അവളോടു ചോദിച്ചു ,അവൾക്കെന്നെ ഇഷ്ടം ആണൊ എന്നു.
ഞങ്ങൾ അന്നു വരെ നല്ല കൂട്ടുകാർ മാത്രം ആയിരുനെകിലും , ഞാൻ അവളെ എപ്പോളൊക്കേയൊ പ്രേമിച്ചിരുന്നിലെ എന്നു എനിക്ക് തന്നെ തോന്നിയിട്ടുണ്ട് .
"ചേട്ടൻ ഒന്നു പോയ്‌ക്കെ ..അമ്മകേൾക്കണ്ട എന്നായിരുന്നു എന്റെ ചോദ്യത്തിന് അവളു തന്ന മറുപടി . എനിക് അതു കേട്ടപ്പോ ചെറുതായിട്ട് സങ്കടം തോന്നിയെങ്കിലും പരസ്പരം ചിരിച്ചു കൊണ്ടു ഞങ്ങൾ വീടുകളിലേക്കു പൊയി .
അടുത്ത ദിവസം ഞാൻ ഉറക്കം ഉണർന്നത് അവളുടെ 18 missed കോളും 84 മെസ്സജും കണ്ടുകൊണ്ടാണ് . മെസ്സജിൽ ഉടനീളം അവളോടു പറയാതെ ഉറങ്ങിയതിന്റെ ദേഷ്യവും എന്നോടു പറയാൻ കൊതിച്ച ഇഷ്ടവും ആയിരുന്നു ..
അങ്ങനെ അന്ന് മുതൽ ഞങ്ങൾ പരസ്പരം പ്രണയത്തിലും ആയി .
ഇന്നു ഞങ്ങൾ പ്രണയ വാർഷികവും
ആഘോഷിച്ചു .. ഒരു സിനിമയും കണ്ടു..നല്ലൊരു തലശ്ശേരി ബിരിയാണിയും കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ചോദിച്ചു .. " നീ എന്താടി എന്നെ ഇഷ്ടാണ് പറയാൻ കാരണം ...?"
“ചേട്ടന് ഓർമ്മയുണ്ടോ .. ഞാൻ +1 പഠിക്കുമ്പോ ഒരുദിവസം ചേട്ടൻ അച്ഛന്റെ ബൈക്കിൽ വന്നു എന്നെ കൊണ്ടു പോയി വീട്ടിൽ ആക്കിയത് .. അന്നു എനിക്കു വയറു വേദനയാണെന്നു ചേട്ടനോട് പറഞ്ഞായിരുന്നു .. ചേട്ടൻ അപ്പൊ പോകുന്ന വഴി ശരിക്കും നോക്കി നോക്കി ആണു ബൈക്കോടിച്ചെ .. പയ്യെയും ആണു പോയെ. അതിനുമുബ് ഒന്നു രണ്ടു വട്ടം ബൈകിൽ കൊണ്ടു പോയപ്പോൾ മുന്നിലെ ബ്രേക്ക് ഒകെ പിടിച് .. കുഴി ഒകെ ചാടിച്ചാ കൊണ്ടു പോയെ..അതൊക്കെ എന്തിനാണെന്നു എനിക്കറിയായിരുന്നു കോച്ചായിരുന്നെകിലും കേട്ടോ.. പക്ഷെ ..അന്നത്തെ ദിവസം ചേട്ടൻ അങ്ങനെ ഒന്നും ചെയ്തില്ല .. അന്നു എനിക്കു ചേട്ടനോടു കുറേ ഇഷ്ടം തോന്നി ..അതൊക്കെ കൊണ്ടാ ഞാൻ ചേട്ടനോട് ഇഷ്ടാണ് പറഞ്ഞെ..."
അവൾ ഈ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ , അവളുടെ മുഖത്തു ഞാൻ അദ്യമായി വാതിലിന്റെ മറയിൽ കണ്ട ചിരിയുടെ നിഷ്കളങ്കത ഉണ്ടായിരുന്നു..
പക്ഷെ..ഇതൊന്നും അല്ലാ ഞാൻ ഇവിടെ പറയാൻ വന്നത് .. ഈ പെണ്ണുങ്ങൾക്കു കുഞ് കുഞ് കാര്യങ്ങളിൽ ഭയങ്കര ഓര്മയാ .. അവൾ ഈ പറഞ്ഞ കഥ ഓർത്തെടുക്കാൻ ഞാൻ ഈ രാത്രി വരെ തല പുകച്ചു .. അവസാനം കിട്ടി..
അന്നു ഞാൻ ബൈക്ക് അത്രയും പയ്യെ ഓടിച്ചത് അവളുടെ വയറു വേദന കാരണം അല്ല.. മുന്നിലെ ബ്രേക് പൊട്ടി പോയ കൊണ്ടാണ് അച്ഛൻ അന്നു വീട്ടിൽ ബൈക്ക്‌ വച്ചിട്ട് ബസ്സിന്‌ പോയതു..ഞാൻ അതുമെടുത്തുകൊണ്ടുപോയി റോഡിൽ വീഴണ്ടലോ കരുതിയാണ് പയ്യെ ഓടിച്ചത് ..!!! ചേരേണ്ടതു ചേർക്കാൻ പൊട്ടിപ്പോയ ബ്രേക്കിനും സാധിക്കും എന്നു എനിക്ക് ഇപ്പോൾ മനസ്സിലായി ..
അവളോടു ഈ കാര്യം ഞാൻ ഇതുവരെ പറഞ്ഞട്ടില്ല .. ഈ കഥ വായിച്ചു കഴിയുമ്പോ അവൾ എന്നെ കൊല്ലും ..!!!! 😉
എങ്കിലും അവൾ എന്റെ മുത്താണ് !
എന്റെ പ്രണയിനി ....💏
----
ദിലീപ് . ബി . മേനോൻ .
##

ലഹരി


>>ലഹരി<<
------------------
ഡിഗ്രി പഠിക്കുന്ന കാലത്താണ് ഞാൻ കൂട്ടുകാർക്കൊപ്പം ആദ്യ ബിയർ രുചി അറിയുന്നത് . ബിയർ , മദ്യം അല്ല എന്നു പഠിപ്പിച്ചു തന്ന എന്റെ കൂട്ടുകാര്ക്കൊപ്പം ഞാൻ രണ്ടും മൂന്നും കുപ്പി ബിയര് വെളളം കുടിക്കുന്ന പോലെ കുടിച്ചു ആഘോഷിച്ചിരുന്ന വേളയിൽ അല്പം മദ്യം ശരീരത്തിന് നല്ലതാണ് എന്നു പടിപിച്ചു തന്ന മഹാനായ മറ്റൊരു കൂട്ടുകാരനൊപ്പം ഞാൻ ഡിഗ്രി അവസാന വർഷം ആയപോളെക്കും നമ്മൾ പറയുന്ന യഥാർത്ഥ മദ്യാപാനത്തിലും എന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരുന്നു . കൂട്ടത്തിൽ ഒന്നോ രണ്ടോ സിഗരറ്റും ദിവസത്തിൽ .
പഠിക്കാൻ അത്ര മിടുക്കൻ അല്ലായിരുന്നെകിലും പടം വരക്കുന്നതിൽ ഞാൻ മിടുക്കൻ ആണെന്നു കോളേജ്‌ മുഴുവൻ അറിയാൻ തുടങ്ങിയിരുന്നു . കോളേജ്‌ റൂമുകളിലും ഓരോ പരിവാടിക്കും ബോർഡുകളിലും കൊടികളിലും എന്റെ ചിത്രങ്ങൾ പാറി പറക്കാൻ തുടങ്ങി .
വർണ മനോഹരം ആയി പോയിരുന്ന എന്റെ ജീവിതത്തിലേക്ക് അങ്ങനെ ഒരു ദിവസം ആദ്യ പ്രണയവും കടന്നു വന്നു.. എന്നിലെ കലാകാരനെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച എന്നെക്കാളും മിടുക്കിയായ ഒരു പെണ്ണ്. അവളുടെ വരവ് എന്റെ ജീവിതത്തെ വർണശബളം ആക്കി .
എന്റെ ദുശീലങ്ങൾ അവൾ അറിയാതെ ഇരിക്കുവാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു..അങ്ങനെ ഇരിക്കെ ഒരു ദിവസം കോളേജിന് പുറത്തു ഒരു കടയിൽ കൂട്ടുകാര്ക്കൊപ്പം സിഗരറ്റു വലിച്ചു നിന്ന എന്നെ അവള് കയ്യോടെ പിടികൂടി . പിന്നെ കരച്ചിലും ബഹളവും ആയി ..ആകെ കോലാഹലം ഞങ്ങൾക്കിടയിൽ . അങ്ങനെ അവളുടെ പ്രണയത്തിനു മുന്നിൽ ഞാനും പുകവലിയോട് ഗുഡ്ബൈ പറഞ്ഞു .
കോളേജിലെ അതിമനോഹരമായ ഓണം ആഘോഷ ദിനം. പെണ്ണുങ്ങൾക്കു ഇത്രയേറെ ഘ്രാണ ശക്തി ഉണ്ടെന്നു തിരിച്ചറിഞ്ഞ ദിവസം! അവളെ പേടിച്ചു കൂട്ടുകാര്ക്കൊപ്പം ഒന്നു കൂടിയെകിലും ഒരുതുള്ളി പൊലും കുടിക്കാതെ മിച്ചറും വാരിപെറുക്കി തിന്നു ഓണസദ്യക്കു മുമ്പ് കിട്ടിയ ചെറിയ ഗ്യാപ്പിൽ അവളോട് പ്രണയം പങ്കിടാൻ ചെന്ന എന്നെ ഒഴിഞ്ഞ ക്ലാസ് മുറിയുടെ മറയിൽ ചുണ്ടോടു ചേർന്നു നിന്നു അവൾ ആ ഇടിവാൾ പോലത്തെ ചോദ്യം എന്നോട് ചോദിച്ചു." നീ കുടിച്ചോടാ പട്ടി.." എന്നു! ഇല്ല എന്നു അവളെ പിടിച്ചു സത്യം ചെയ്‌തിട്ടും വിശ്വസിച്ചില്ല . മദ്യത്തിന്റെ അടുത്ത് നിന്നാൽ ഉണ്ടാവുന്ന മണം പൊലും ഈ പെണ്ണുങ്ങൾ പിടിച്ചെടുക്കും എന്നു ഞാൻ അറിഞ്ഞിരുന്നില്ല . സദ്യ ഉണ്ണാതെ തന്നെ എന്റെ വയറു നിറഞ്ഞു..ആ റൂമിൽ നിന്നു ഏമ്പക്കവും വിട്ടു പുറത്തേക് ഇറങ്ങുമ്പോൾ , ഇനി ഞാൻ കുടിക്കില്ല എന്നു പറഞ്ഞു വാക്കും കൊടുത്ത് നെറ്റിയിൽ കൊടുത്ത ചുംബനം സങ്കടത്തോടെ മാച്ചു കളയുന്നുണ്ടാർന്നു .
കോളജ് പഠനം കഴിഞ്ഞു .. വർഷങ്ങൾ നീങ്ങി .. ജോലി ആയി .. എല്ലായിടത്തെയും പൊലെ ഞങളുടെ പ്രണയത്തിനു ആദ്യം വിസമ്മതിച്ച വീട്ടുകാർ ,അവരുടെ ചീത്ത വിളിക്കും ഞങളുടെ കരച്ചിലിനും ശേഷം ഞങ്ങളുടെ പ്രണയത്തിനു അവരു പച്ച കൊടി കാണിച്ചു .
ആദ്യരാത്രി ,
മദ്യപാനവും പുകവലിയും നിർത്തിയെകിലും "നാക്കിന്റെ അടിയിലെ തിരുകി വെക്കൽ " പരിവാടി നൈസ് ആയിട്ടു കൊണ്ടു നടന്നായിരുന്നു . അന്നു ടെൻഷൻ അടിച്ചു നിന്ന ഞാൻ കൂട്ടുകാരന്റെ കയ്യിൽ നിന്നും വാങ്ങിയ ഒരു പീസ് അവളു വരുന്നതിനു മുമ്പുള്ള ഗ്യാപ്പിൽ വായിൽ വച്ചിരുന്നു. അവളു റൂമിൽ വന്നു കയറിയപ്പോൾ ഞാൻ ജനലിനു ഇടയിലൂടെ തുപ്പിയതും കമ്പിയിൽ തട്ടി അകത്തേക്കു വീണു. അവള് കണ്ടു..അതും!
അവളു എന്റെ അരികിലേക്കു വന്നു.. ഞാൻ ഒന്നും മിണ്ടിയില്ല..ഞാൻ ബാത്‌റൂമിൽ പൊയി വായുകഴുകി വരുമ്പോളും അവള് അവിടെ അനങ്ങാതെ നില്കുകയായിരുന്നു.. അതു വരെ അവളുടെ മുഖത്തു ഉണ്ടായിരുന്ന ചിരിയും സന്തോഷവും ഇല്ലാതെ ആക്കിയതിൽ എനിക്കും സങ്കടം തോന്നി . ഞാൻ അവളുടെ പിന്നിൽ ചെന്ന് തോളിൽ കൈ വച്ചു.. ഞാൻ പറഞ്ഞു .." ഇതു ഒന്നും ഇല്ല .. വെറുതെ ഒരു രസം .. ഒരു കൊഴപ്പവും ഉണ്ടാവില്ല .. ഒരു ചെറിയ രസം ..പൊടി ലഹരി അത്രയേ ഉള്ളു..!"
അവള് തിരിഞു നിന്നു എന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു .. ചേട്ടന് എന്നെക്കാളും ലഹരി ആണോ അതു..ഞാൻ ഉള്ളപ്പോൾ കിട്ടുന്നതിനേക്കാൾ രസം ആണോ അതിൽ നിന്നു കിട്ടുന്നത്..!!
ഇതു പറയുമ്പോൾ അവളുടെ കണ്ണു നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു ...
നാളുകൾ നീങ്ങി ..
ഇന്നു അവളാണ് എന്റെ ഏറ്റവും വലിയ ലഹരി ..ഏറ്റവും വലിയ ഇഷ്ടം! എന്റെ ഭാര്യ! 
എല്ലാ ഭർത്താക്കന്മാർക്കും അവരുടെ ഭാര്യമാർ ആവട്ടെ ഏറ്റവും വലിയ ലഹരി എല്ലാ ഭാര്യാമാർക്കും അവരുടെ കുടുംബത്തോടാവട്ടെ പ്രണയം ..!👪
എല്ലാ ദമ്പതിമാർക്കും സ്നേഹവും സന്തോഷവും ആശംസിക്കുന്നു...❤❤❤
- ദിലിപ് ബി മേനോൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo