>>ലഹരി<<
------------------
------------------
ഡിഗ്രി പഠിക്കുന്ന കാലത്താണ് ഞാൻ കൂട്ടുകാർക്കൊപ്പം ആദ്യ ബിയർ രുചി അറിയുന്നത് . ബിയർ , മദ്യം അല്ല എന്നു പഠിപ്പിച്ചു തന്ന എന്റെ കൂട്ടുകാര്ക്കൊപ്പം ഞാൻ രണ്ടും മൂന്നും കുപ്പി ബിയര് വെളളം കുടിക്കുന്ന പോലെ കുടിച്ചു ആഘോഷിച്ചിരുന്ന വേളയിൽ അല്പം മദ്യം ശരീരത്തിന് നല്ലതാണ് എന്നു പടിപിച്ചു തന്ന മഹാനായ മറ്റൊരു കൂട്ടുകാരനൊപ്പം ഞാൻ ഡിഗ്രി അവസാന വർഷം ആയപോളെക്കും നമ്മൾ പറയുന്ന യഥാർത്ഥ മദ്യാപാനത്തിലും എന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരുന്നു . കൂട്ടത്തിൽ ഒന്നോ രണ്ടോ സിഗരറ്റും ദിവസത്തിൽ .
പഠിക്കാൻ അത്ര മിടുക്കൻ അല്ലായിരുന്നെകിലും പടം വരക്കുന്നതിൽ ഞാൻ മിടുക്കൻ ആണെന്നു കോളേജ് മുഴുവൻ അറിയാൻ തുടങ്ങിയിരുന്നു . കോളേജ് റൂമുകളിലും ഓരോ പരിവാടിക്കും ബോർഡുകളിലും കൊടികളിലും എന്റെ ചിത്രങ്ങൾ പാറി പറക്കാൻ തുടങ്ങി .
വർണ മനോഹരം ആയി പോയിരുന്ന എന്റെ ജീവിതത്തിലേക്ക് അങ്ങനെ ഒരു ദിവസം ആദ്യ പ്രണയവും കടന്നു വന്നു.. എന്നിലെ കലാകാരനെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ച എന്നെക്കാളും മിടുക്കിയായ ഒരു പെണ്ണ്. അവളുടെ വരവ് എന്റെ ജീവിതത്തെ വർണശബളം ആക്കി .
എന്റെ ദുശീലങ്ങൾ അവൾ അറിയാതെ ഇരിക്കുവാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു..അങ്ങനെ ഇരിക്കെ ഒരു ദിവസം കോളേജിന് പുറത്തു ഒരു കടയിൽ കൂട്ടുകാര്ക്കൊപ്പം സിഗരറ്റു വലിച്ചു നിന്ന എന്നെ അവള് കയ്യോടെ പിടികൂടി . പിന്നെ കരച്ചിലും ബഹളവും ആയി ..ആകെ കോലാഹലം ഞങ്ങൾക്കിടയിൽ . അങ്ങനെ അവളുടെ പ്രണയത്തിനു മുന്നിൽ ഞാനും പുകവലിയോട് ഗുഡ്ബൈ പറഞ്ഞു .
കോളേജിലെ അതിമനോഹരമായ ഓണം ആഘോഷ ദിനം. പെണ്ണുങ്ങൾക്കു ഇത്രയേറെ ഘ്രാണ ശക്തി ഉണ്ടെന്നു തിരിച്ചറിഞ്ഞ ദിവസം! അവളെ പേടിച്ചു കൂട്ടുകാര്ക്കൊപ്പം ഒന്നു കൂടിയെകിലും ഒരുതുള്ളി പൊലും കുടിക്കാതെ മിച്ചറും വാരിപെറുക്കി തിന്നു ഓണസദ്യക്കു മുമ്പ് കിട്ടിയ ചെറിയ ഗ്യാപ്പിൽ അവളോട് പ്രണയം പങ്കിടാൻ ചെന്ന എന്നെ ഒഴിഞ്ഞ ക്ലാസ് മുറിയുടെ മറയിൽ ചുണ്ടോടു ചേർന്നു നിന്നു അവൾ ആ ഇടിവാൾ പോലത്തെ ചോദ്യം എന്നോട് ചോദിച്ചു." നീ കുടിച്ചോടാ പട്ടി.." എന്നു! ഇല്ല എന്നു അവളെ പിടിച്ചു സത്യം ചെയ്‌തിട്ടും വിശ്വസിച്ചില്ല . മദ്യത്തിന്റെ അടുത്ത് നിന്നാൽ ഉണ്ടാവുന്ന മണം പൊലും ഈ പെണ്ണുങ്ങൾ പിടിച്ചെടുക്കും എന്നു ഞാൻ അറിഞ്ഞിരുന്നില്ല . സദ്യ ഉണ്ണാതെ തന്നെ എന്റെ വയറു നിറഞ്ഞു..ആ റൂമിൽ നിന്നു ഏമ്പക്കവും വിട്ടു പുറത്തേക് ഇറങ്ങുമ്പോൾ , ഇനി ഞാൻ കുടിക്കില്ല എന്നു പറഞ്ഞു വാക്കും കൊടുത്ത് നെറ്റിയിൽ കൊടുത്ത ചുംബനം സങ്കടത്തോടെ മാച്ചു കളയുന്നുണ്ടാർന്നു .
കോളജ് പഠനം കഴിഞ്ഞു .. വർഷങ്ങൾ നീങ്ങി .. ജോലി ആയി .. എല്ലായിടത്തെയും പൊലെ ഞങളുടെ പ്രണയത്തിനു ആദ്യം വിസമ്മതിച്ച വീട്ടുകാർ ,അവരുടെ ചീത്ത വിളിക്കും ഞങളുടെ കരച്ചിലിനും ശേഷം ഞങ്ങളുടെ പ്രണയത്തിനു അവരു പച്ച കൊടി കാണിച്ചു .
ആദ്യരാത്രി ,
മദ്യപാനവും പുകവലിയും നിർത്തിയെകിലും "നാക്കിന്റെ അടിയിലെ തിരുകി വെക്കൽ " പരിവാടി നൈസ് ആയിട്ടു കൊണ്ടു നടന്നായിരുന്നു . അന്നു ടെൻഷൻ അടിച്ചു നിന്ന ഞാൻ കൂട്ടുകാരന്റെ കയ്യിൽ നിന്നും വാങ്ങിയ ഒരു പീസ് അവളു വരുന്നതിനു മുമ്പുള്ള ഗ്യാപ്പിൽ വായിൽ വച്ചിരുന്നു. അവളു റൂമിൽ വന്നു കയറിയപ്പോൾ ഞാൻ ജനലിനു ഇടയിലൂടെ തുപ്പിയതും കമ്പിയിൽ തട്ടി അകത്തേക്കു വീണു. അവള് കണ്ടു..അതും!
മദ്യപാനവും പുകവലിയും നിർത്തിയെകിലും "നാക്കിന്റെ അടിയിലെ തിരുകി വെക്കൽ " പരിവാടി നൈസ് ആയിട്ടു കൊണ്ടു നടന്നായിരുന്നു . അന്നു ടെൻഷൻ അടിച്ചു നിന്ന ഞാൻ കൂട്ടുകാരന്റെ കയ്യിൽ നിന്നും വാങ്ങിയ ഒരു പീസ് അവളു വരുന്നതിനു മുമ്പുള്ള ഗ്യാപ്പിൽ വായിൽ വച്ചിരുന്നു. അവളു റൂമിൽ വന്നു കയറിയപ്പോൾ ഞാൻ ജനലിനു ഇടയിലൂടെ തുപ്പിയതും കമ്പിയിൽ തട്ടി അകത്തേക്കു വീണു. അവള് കണ്ടു..അതും!
അവളു എന്റെ അരികിലേക്കു വന്നു.. ഞാൻ ഒന്നും മിണ്ടിയില്ല..ഞാൻ ബാത്‌റൂമിൽ പൊയി വായുകഴുകി വരുമ്പോളും അവള് അവിടെ അനങ്ങാതെ നില്കുകയായിരുന്നു.. അതു വരെ അവളുടെ മുഖത്തു ഉണ്ടായിരുന്ന ചിരിയും സന്തോഷവും ഇല്ലാതെ ആക്കിയതിൽ എനിക്കും സങ്കടം തോന്നി . ഞാൻ അവളുടെ പിന്നിൽ ചെന്ന് തോളിൽ കൈ വച്ചു.. ഞാൻ പറഞ്ഞു .." ഇതു ഒന്നും ഇല്ല .. വെറുതെ ഒരു രസം .. ഒരു കൊഴപ്പവും ഉണ്ടാവില്ല .. ഒരു ചെറിയ രസം ..പൊടി ലഹരി അത്രയേ ഉള്ളു..!"
അവള് തിരിഞു നിന്നു എന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു .. ചേട്ടന് എന്നെക്കാളും ലഹരി ആണോ അതു..ഞാൻ ഉള്ളപ്പോൾ കിട്ടുന്നതിനേക്കാൾ രസം ആണോ അതിൽ നിന്നു കിട്ടുന്നത്..!!
ഇതു പറയുമ്പോൾ അവളുടെ കണ്ണു നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു ...
അവള് തിരിഞു നിന്നു എന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു .. ചേട്ടന് എന്നെക്കാളും ലഹരി ആണോ അതു..ഞാൻ ഉള്ളപ്പോൾ കിട്ടുന്നതിനേക്കാൾ രസം ആണോ അതിൽ നിന്നു കിട്ടുന്നത്..!!
ഇതു പറയുമ്പോൾ അവളുടെ കണ്ണു നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു ...
നാളുകൾ നീങ്ങി ..
ഇന്നു അവളാണ് എന്റെ ഏറ്റവും വലിയ ലഹരി ..ഏറ്റവും വലിയ ഇഷ്ടം! എന്റെ ഭാര്യ!
ഇന്നു അവളാണ് എന്റെ ഏറ്റവും വലിയ ലഹരി ..ഏറ്റവും വലിയ ഇഷ്ടം! എന്റെ ഭാര്യ!
എല്ലാ ഭർത്താക്കന്മാർക്കും അവരുടെ ഭാര്യമാർ ആവട്ടെ ഏറ്റവും വലിയ ലഹരി എല്ലാ ഭാര്യാമാർക്കും അവരുടെ കുടുംബത്തോടാവട്ടെ പ്രണയം ..!
👪
എല്ലാ ദമ്പതിമാർക്കും സ്നേഹവും സന്തോഷവും ആശംസിക്കുന്നു...
❤
❤
❤
- ദിലിപ് ബി മേനോൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക