''അച്ചു.... എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്...നളെ രാവിലെ ആൽത്തറയിൽ നീ വരണം... ഞാൻ കാത്തിരിക്കും..''
ഉറക്കത്തിൽ വല്ല സ്വപ്നവും കണ്ട് ഞെട്ടിയുണർന്നാൽ സ്വപ്നത്തിന്റെ ഹാങ്ങോവർമാറ്റാൻ പാതിരാത്രിയുള്ള അവന്റെ ഫോൺ കോൾ പതിവുള്ളതാണ്...
പക്ഷേ ഇന്നെന്തോ സംസാരത്തിൽ ഒരു ഗൗരവം ഉള്ളത് പോലെ...
ഉറക്കച്ചടവൊന്നും സംസാരത്തിലില്ല...
ആ... എന്തായാലും രാവിലെ വരെ കാത്താൽ മതിയല്ലോ എന്ന് മനസ്സിൽ പറഞ്ഞു വീണ്ടും ഞാൻ ഉറങ്ങാൻ കിടന്നു...
പതിവിലും നേരത്തെ തന്നെ എഴുന്നേറ്റ് കുളിയും കഴിഞ്ഞ് അവനിഷ്ടപ്പെട്ട നീല ദാവണിയും ഉടുത്ത് അമ്പലത്തിലേക്കാണെന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾ ഉള്ളിൽ സന്തോഷത്തിന്റെ പൂത്തിരികൾ ഒന്നിച്ചു പ്രകാശിക്കുന്നതു പോലെയാണ് അനുഭവപ്പെട്ടിരുന്നത്...
ഞങ്ങളുടെ കൂടിക്കാഴ്ചകൾ അധികവും ഈ അമ്പലനടയിലെ ആൽത്തറയിൽ ദെെവത്തെ സാക്ഷി നിറുത്തിക്കൊണ്ടായിരുന്നു...
ഞാൻ അവിടെ എത്തുന്നതിനു മുമ്പേ തന്നെ എന്നെ കാത്ത് അവൻ ആൽത്തറയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു...
''ഞാൻ തൊഴുതിട്ടു വേഗം വരാം''
എന്നവനോട് പറഞ്ഞപ്പോൾ തല ഒന്ന് കുലുക്കി സമ്മതം തന്നു...
എന്നും പ്രകാശിച്ചു നിൽക്കുന്ന അവന്റെ മുഖം ഇന്ന് കാർമേഘം കണക്കേ ഇരുണ്ടു മൂടിയിരിക്കുന്നു...
എന്തൊക്കെയോ ഒരു മാറ്റം വന്നപോലെ...
അവന് പറയാനുള്ളത് എന്തായാലും താങ്ങാനുള്ള ശക്തി എന്റെ മനസ്സിന് തരണേ എന്ന്
ദെെവത്തിന് മുന്നിൽ കെെകൾ പൂട്ടി കണ്ണുകളടച്ചു പ്രാർത്ഥിച്ചു...
ദെെവത്തിന് മുന്നിൽ കെെകൾ പൂട്ടി കണ്ണുകളടച്ചു പ്രാർത്ഥിച്ചു...
''നീ തൊഴുതോ...?''
എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി തന്നതും തലകുക്കി തന്നെ...
എന്ന എന്റെ ചോദ്യത്തിനുള്ള മറുപടി തന്നതും തലകുക്കി തന്നെ...
''അച്ചൂ... ഞാനന്ന് പറഞ്ഞിരുന്ന ആ ജോലി ശരിയായിട്ടുണ്ട്... ഒപ്പം എന്റെ കല്യാണ നിശ്ചയവും കഴിഞ്ഞു... അച്ഛന്റെ അകന്ന ബന്ധത്തിലെ ഒരു കുട്ടിയുമായി... അവളുടെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് ജോലി കിട്ടിയിട്ടുള്ളത്..... വീട്ടിലെ അവസ്ഥയെല്ലാം നിനക്കറിയാല്ലോ...? എന്റെ മുമ്പിൽ ഇതല്ലാതെ വേറൊരു വഴിയില്ല... എന്നെ ശപിക്കരുത്... എല്ലാം മറക്കണം...''
ഓർക്കാപ്പുറത്തുള്ള അവന്റെ വാക്കുകൾ വാളിനേക്കാൾ മൂർച്ചയോടെ എന്റെ നെഞ്ചിനുള്ളിലേക്ക് തുളഞ്ഞു കയറി...
ചുറ്റിലുമുള്ളതെല്ലാം വട്ടം കറങ്ങുന്നതു പോലെ... ഈ ഭൂമി ഇല്ലാതായെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷങ്ങൾ...
നാല് വർഷത്തെ അനശ്വര പ്രണയം ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുന്നു...
''അച്ചു...''
അവന്റെ ആ വിളിയാണ് ഞെട്ടലിൽ നിന്ന് എന്നെ ഉണർത്തിയത്...
''നീയെന്താ ഒന്നും പറയാത്തത്...?''
ഹും... ഞാനെന്ത് പറയാനാ അവനോട്... ഒടുക്കമില്ലാത്ത ആശകളും മോഹങ്ങളും നൽകി നാല് വർഷത്തോളം ജീവനുതുല്യം സ്നേഹിച്ചിട്ട് എല്ലാം മറക്കാൻ ആവശ്യപ്പെട്ട അവനോട് ഞാനെന്താണ് പറയേണ്ടത്...?
എനിക്ക് നിന്നെ മറക്കാൻ പറ്റില്ല... എന്ത് സംഭവിച്ചാലും നിന്നെ എനിക്ക് വേണമെന്നോ...? അതോ നിന്റെ സുഖസൗകര്യങ്ങൾക്ക് വേണ്ടി ഞാൻ വഴിമാറിത്തരാം എന്നോ...?
ഒന്നും പറയാൻ കഴിഞ്ഞില്ല എനിക്ക്... കണ്ണുകൾ നിറയാതിരിക്കാൻ ഒത്തിരി പാടുപെട്ടു...
ഇന്നലെ വരെ എന്റെ ഓരോ ശ്വാസത്തിലും അവനായിരുന്നു...
ഒാരോ ദിവസവും തുടങ്ങുന്നതും അവനിലൂടെ അവസാനിക്കുന്നതും അവനിലൂടെ ആയിരുന്നു...
അവന്റെ സാമീപ്യമില്ലാത്ത ഇനിയങ്ങോട്ടുള്ള നാളുകൾ എന്നെ നോക്കി പരിഹസിക്കുന്നതു പോലെ ഒരു തോന്നൽ...
ഒന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു...
ദെെവത്തെ സാക്ഷി നിർത്തി തുടങ്ങി വെച്ചതെല്ലാം ദെെവത്തിനു മുന്നിൽ വെച്ചു തന്നെ അവാനിപ്പിച്ചപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു ആഗ്രഹം ബാക്കി കിടപ്പുണ്ടായിരുന്നു...
ഈ ഈശ്വരനടയിൽ വെച്ചു തന്നെ നിന്റെ കഴുത്തിലൊരു താലി ചാർത്തണം എന്ന്
ഓരോ കൂടിക്കാഴ്ചയിലും പറയാറുള്ള ആ വാക്കുകൾ ഒരു നിമിഷത്തേക്കെങ്കിലും സത്യമായി പുലരാൻ കഴിഞ്ഞെങ്കിലെന്ന്...!!
ഈ ഈശ്വരനടയിൽ വെച്ചു തന്നെ നിന്റെ കഴുത്തിലൊരു താലി ചാർത്തണം എന്ന്
ഓരോ കൂടിക്കാഴ്ചയിലും പറയാറുള്ള ആ വാക്കുകൾ ഒരു നിമിഷത്തേക്കെങ്കിലും സത്യമായി പുലരാൻ കഴിഞ്ഞെങ്കിലെന്ന്...!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക