കല്യാണ വിശപ്പ്
"മോളെ .. ഏഴു മണി ആയി ... വേഗം അത്താഴം കഴിച്ചു കിടന്നോ .. വെളുപ്പിനെ രണ്ടു മണിക്ക് എങ്കിലും ഉണരണം.എന്നാലേ കുളി കഴിഞ്ഞ് തലമുടി ഉണങ്ങൂ ..ഒരു നാലു മണിക്ക് എങ്കിലും ബ്യൂട്ടീഷ്യന്റെ വീട്ടിൽ ചെല്ലണം. രാവിലെ എട്ടേമുക്കാലിനാ മുഹൂർത്തം.അപ്പഴേക്കും ഒരുങ്ങി കഴിയണ്ടേ."
അമ്മ എന്നെ അത്താഴം കഴിപ്പിക്കാൻ പിറകെ നടക്കുകയാണ് .. വീടു നിറയെ ആൾക്കാർ .. അമ്മാവന്മാർ , അമ്മായിമാർ, കുട്ടികൾ, അയൽപക്കകാർ... അങ്ങനെ ആകെ ജഗപൊക .. ഇതിനിടയിൽ എനിക്ക് എങ്ങിനെ ഉറക്കം വരും ..ഞാനാണെങ്കിൽ അബുദാബിയിൽ നിന്നും നാലു ദിവസം മുൻപാണ് കല്യാണത്തിന് ആയി നാട്ടിൽ എത്തിയത് .. കുറെ നാളു കൂടി എല്ലാവരെയും കാണുന്ന സാന്തോഷത്തിൽ ആണ് ഞാൻ ..
കുഞ്ഞമ്മായി പറഞ്ഞു .." പാലക്കാട്ടു കാർ ഒക്കെ ലോഡ്‌ജിൽ എത്തിയിട്ടുണ്ട് ... ഞാൻ കണ്ടു " എന്നീട്ട് സൈഡ് വഴി എന്നെ നോക്കി ഒരു ചിരി .. എന്റെ നാളെ മുതൽ ഉള്ള ഹീറോ യെ കണ്ടു എന്നാണ് ആ ചിരിയുടെ അർഥം.. പാലക്കാട് നിന്നും രാവിലെ ഉള്ള മുഹൂർത്തത്തിന് എത്തിച്ചേരാൻ താമസിച്ചാലോ എന്നു വെച്ചു അവർ തലേ ദിവസം തന്നെ ആലപ്പുഴ എത്തി. നമ്മുടെ നാടല്ലെ ?? ഹർത്താലും ബന്ദും ഒക്കെ എപ്പളാ പൊട്ടി പുറപെടുക എന്നു പറയാനും പറ്റില്ലല്ലോ!
ആ ലോഡ്ജിലെ കൊതുകു കടിയുടെ കാര്യം പറഞ്ഞ് ഇപ്പോഴും സഞ്ജു എന്നെ കളിയാക്കും. ലോഡ്ജിൽ വരുന്നതു വരെ നല്ല തക്കാളി പോലെ ചുവന്നു തുടുത്തിരുന്ന സഞ്ജു പിറ്റേന്നു രാവിലെ വെണ്ടക്കാ ഉണങ്ങിയതു പോലെ ആയത് ആ ലോഡ്ജിലെ കൊതുകു കടി കൊണ്ടീട്ടാണത്രെ !
അങ്ങനെ അവസാനം എല്ലാവരും കൂടി എന്നെ അത്താഴം കഴിപ്പിച്ചു ഉറങ്ങാനായി പറഞ്ഞു വിട്ടു ...ഏഴു മാണിക്ക് ഒക്കെ കിടന്നാൽ ആർക്കെങ്കിലും ഉറങ്ങാൻ പറ്റുമോ?? തുരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പഴോ ഉറങ്ങി ..
"വേഗം എഴുന്നേറ്റു കുളിക്ക് കുഞ്ഞേ".. അമ്മൂമ്മ ആണ് .. കുറച്ചു നേരം ആയി അമ്മൂമ്മ എന്നെ ഉണർത്താൻ ഉള്ള ശ്രമത്തിൽ ആണ് ... ഞാൻ മൊബൈൽ നോക്കി .. രണ്ട് ഇരുപത് .. ഇനി കിടന്നാൽ അമ്മ എന്റെ കല്യാണദിവസം ആണെന്ന് ഒന്നും നൊക്കതെ എന്നെ കൈകാര്യം ചെയ്തേക്കാം !.. അതുകൊണ്ട് ഞാൻ എഴുനേറ്റു
കുളി കഴിഞ്ഞ് ഞാൻ റെഡി ആയപ്പോഴേക്കും എന്നെ ബ്യുസ്റ്റീഷ്യന്റെ അടുത്ത് കൊണ്ടുപോകാൻ അനിയൻകുട്ടനും കുഞ്ഞമ്മായിയും റെഡി.. എന്നെ കേട്ടു കെട്ടിക്കാൻ എന്താ ഒരു ഉത്സാഹം എല്ലാത്തിനും .. ഹും !

പിന്നെ ബ്യുസ്റ്റീഷ്യന്റെ കലാപരിപാടികൾ തുടങ്ങുകയായി .. ഞാൻ പണ്ടു മുതലേ അങ്ങനെ ഒരുങ്ങി നടക്കുന്ന ആൾ അല്ല .. അതു കൊണ്ട് ഈ കാര്യത്തിൽ എനിക്ക് സ്വന്തം ആയി അഭിപ്രായങ്ങൾ ഒന്നും ഇല്ലായിരുന്നു ..അവരു പറയുന്നത് ഒക്കെ ഞാൻ സമ്മതിച്ചു .. തിരിച്ചു വല്ലതും പറയാൻ അറിഞ്ഞീട്ടു വേണ്ടേ ! എന്റെ തലയിലും .. മുമുഖത്തും .. ഒക്കെ ബ്യൂട്ടീഷ്യൻ ചേച്ചി അവരുടെ കഴിവുകൾ എല്ലാം പ്രയോഗിച്ചു .. ഒരു രണ്ടു രണ്ടര മണിക്കൂർ കലാപരിപാടി .. അപ്പോഴേക്കും എത്തി കല്യാണ ദിവസത്തെ 'വില്ലന്മാർ'.. ഫോട്ടോഗ്രാഫർ മാർ..( ഫോട്ടോഗ്രാഫർ മാർ ക്ഷമിക്കണം കേട്ടോ .. കല്യാണ ദിവസം മാത്രമേ നിങ്ങൾ വില്ലൻമാർ അകൂ.. പിന്നീട് വീഡിയോയും ഫോട്ടോയും ഒക്കെ കാണുമ്പോൾ നിങ്ങൾ അല്ലെ ഹീറോസ് !)
ഫോട്ടോഗ്രാഫർ ബേബി ചേട്ടൻ ... എന്റെ അമ്മാവന്മാരുടെ ഒക്കെ കല്യാണത്തിനും കക്ഷി ആയിരുന്നു ഡയറക്ടർ ..!
പിന്നെ അങ്ങോട്ട് ഏതാണ്ട് പതിനൊന്നു മണി വരെ ഞാൻ നടക്കുന്നതും .. ഇരിക്കുന്നതും .. ചിരിക്കുന്നതും .. എന്തിന് ഏറെ പറയുന്നു ശ്വാസം വിടുന്നത് പോലും ബേബി ചേട്ടന്റ നിർദേശങ്ങൾ അനുസരിച്ചാണ് !!!

ഒരുങ്ങി വീട്ടിൽ എത്തിയപ്പോൾ ഏഴ് മണി കഴിഞ്ഞു ..പിന്നെ ദക്ഷിണ കൊടുക്കൽ .. കുറെ ഒക്കെ തലേ ദിവസം വൈകീട്ട് കൊടുത്തു തീർത്തത് കൊണ്ട് കുറച്ചു പേർക്ക് മാത്രം കൊടുത്താൽ മതിയായിരുന്നു .. എനിക്കാണേൽ നന്നായി വിശക്കാൻ തുടങ്ങിയിരുന്നു .. ഞാൻ പതിയെ അനിയൻകുട്ടനോട് പറഞ്ഞു " ഡാ എനിക്ക് വിശക്കാൻ തുടങ്ങി. വല്ലതും കഴിക്കാൻ തരാൻ അമ്മയോട് പറ " അവൻ പറഞ്ഞു .. " പറയാം .. പക്ഷെ അക്ക എങ്ങിനെ കഴിക്കും .. ലിപ് സ്റ്റിക് ഒക്കെ പോവില്ലേ ?" സത്യം.. അപ്പോളാണ് ഞാനും അത് ഓർത്തത് ..
അമ്മായി മാർക്ക് ദയ തോന്നി .. സാരമില്ല .. സ്പൂൺ കൊണ്ട് കോരി തരാം ...സമാധാനം ! ഒരു ഇഡ്ഡലി കഷ്ടിച്ചു കഴിച്ചു കാണും .. ബേബി ചേട്ടൻ വീണ്ടും വില്ലൻ ആയി .. കുറച്ചു സ്റ്റിൽസ് കൂടി എടുക്കണമത്രെ ...ഇങ്ങേർ എന്നേം കൊണ്ടേ പോകൂ ..!!

അങ്ങനെ വീട്ടിലെ ഷൂട്ടിംഗ് കഴിഞ്ഞ് മണ്ഡപത്തിൽ എത്തി ..ഞാനും സഞ്ജുവും അതി ഗംഭീരം ആയ അഭിനയം കാഴ്ച്ച വെച്ചു .. മുഴുവൻ സമയവും ബേബിച്ചേട്ടൻ ഞങ്ങളുടെ കഴുത്തു ഏതെങ്കിലും ഒരു വശത്തേക്ക് തന്നെ ചെരിച്ചു പിടിക്കാൻ പറഞ്ഞു കൊണ്ടേ എരുന്നു..പിറ്റേ ദിവസം ഞങ്ങൾക്ക് കഴുത്തു വേദന ആയിരുന്നു !!
പക്ഷെ എന്റെ പ്രശ്നം അതൊന്നും ആയിരുന്നില്ല .. അടിസ്ഥാനവർഗത്തിന് പൊതുവെ ഉള്ള പ്രശ്നം ആയിരുന്നു എനിക്ക് "വിശപ്പ് "!!

കല്യാണം കഴിഞ്ഞു .. സദ്യ വിളമ്പി. സമാധാനം ആയി .. പക്ഷേ .. പറഞ്ഞാൽ വിശ്വസിക്കില്ല .. ഒരു വായ് പൊലും ഞങ്ങൾക്ക് കഴിക്കാൻ പറ്റിയില്ല .. ബേബിച്ചേട്ടൻ ഒരു വശത്തു പോസ് ചെയ്യിക്കുന്നു .. വേറെ കുറെ പേർ പരിചയം പുതുക്കാൻ വരുന്നു ..അവരു സ്നേഹം കൊണ്ട് വരുന്നതാണ് .. നമ്മുടെ അവസ്ഥ നമുക്കല്ലേ അറിയൂ .. അങ്ങനെ കൈക്ക് എത്തിയത് വായ്‌ക്ക് എത്താതെ പോയി !!
പതിനൊന്നര ആയപ്പോൾ ആലപ്പുഴ നിന്നും പാലക്കാട്ടേക്ക് തിരിച്ചു .. കല്യാണ നിച്ഛയത്തിനും കല്യാണത്തിനും ഇടയിൽ ആറേഴു മാസത്തെ ഇടവേള ഉണ്ടായിരുന്ന കൊണ്ട് സഞ്ജുവിനേം വീട്ടുകാരേം ഒക്കെ എനിക്ക് നല്ലപരിചയം ആയി കഴിഞ്ഞിരുന്നു ..പിന്നെ പ്രീ ഡിഗ്രി കഴിഞ്ഞത് മുതൽ വീട് വിട്ടുനിന്ന് ശീലം ആയിരുന്നു .. അതുകൊണ്ട് പതിവു കരച്ചിലും കേട്ടിപ്പിടിത്തോം ഒന്നും ഉണ്ടായില്ല ..ഞാൻ കൂൾ ആയി കാറിൽ കയറി എല്ലാവർക്കും റ്റാറ്റാ കൊടുത്തു.. അങ്ങനെ പാലക്കാട്ടോട്ടും പുതിയ ജീവിതത്തിലോട്ടും ഉള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു ..
കാറിൽ കൂടെ ഉണ്ടായിരുന്നത് ഭാസ്കരേട്ടൻ ആണ് .. സഞ്ജുവിൻറെ അളിയൻ .. കാർ ചേർത്തല കഴിഞ്ഞു .. എറണാകുളം എത്തി. സഞ്ജു എന്തൊക്കെയോ പറയുന്നുണ്ട് .. തമാശ ആണെന്ന് തോന്നുന്നു .. ഭാസ്കരേട്ടനും ഡ്രൈവറും ചിരിക്കുന്നുണ്ട് .. എനിക്ക് വിശന്നീട്ട് കണ്ണ് കാണാനും ചെവി കേൾക്കാനും പറ്റുന്നുണ്ടായിരുന്നില്ല ..!
എറണാകുളം കഴിഞ്ഞു .. തൃശൂർ ആയി .. സമയം ഏതാണ്ട് രണ്ടര .. നാലരക്ക് മുൻപേ പാലക്കാട്ടു വീട്ടിൽ ചെല്ലണം ..ഞാൻ കാറിൽ ആരോടും ഒന്നും മിണ്ടുന്നില്ല .. വിശക്കുന്നു എന്നു പറയാൻ എനിക്ക് എന്തോ നാണക്കേട് തൊന്നി.. പെട്ടെന്ന് സഞ്ജു പറഞ്ഞു .." ഭാസ്കരേട്ടാ .. എവിടെ എങ്കിലും വൃത്തി ഉള്ള ഒരു ഹോട്ടലിൽ കാർ നിർത്തൂ .. ഇവൾ രാവിലെയും ഒന്നും കഴിച്ചില്ല എന്ന് അമ്മ പറഞ്ഞായിരുന്നു .. സദ്യയും ശെരിക് കഴിക്കാൻ പറ്റിയില്ല .. ഇനി എന്തെങ്കിലും കഴിച്ചീട്ടു വീട്ടിൽ പോയാൽ മതി .. അവിടെ എത്തിയാൽ ആളും ബഹളവും ആയി ഇനിയും കഴിക്കാൻ താമസിക്കും ".. കാറിൽ കയറി കഴിഞ്ഞ് ആദ്യമായി ഞാൻ സഞ്ജുവിനെ നോക്കി ആത്മാർഥമായി ചിരിച്ചു !! (വിശന്ന പിള്ളേർ ചക്കക്കൂട്ടാൻ കണ്ട പോലെ എന്നൊക്കെ സഞ്ജു അതിനെ പറയും..എങ്കിലും )
ഞങ്ങൾ കാറിൽ ഇരുന്നു .. ഭാസ്കരേട്ടൻ ആഹാരം പ്ലേറ്റിൽ വാങ്ങി കാറിൽ കൊണ്ടുവന്നു തന്നു .. പിറകെ ബസിൽ വന്ന വീട്ടുകാർ ഞങ്ങളുടെ കാർ വഴിയിൽ കിടക്കുന്ന കണ്ട് പേടിച്ചു ബസ് നിർത്തി . ഭാസ്കരേട്ടൻ പറഞ്ഞു .." അവരു സമാധാനം ആയി വല്ലതും കഴിച്ചോട്ടെ .. വീട്ടിൽ കയറാൻ ഇനിയും സമയം ഉണ്ടല്ലോ .. നിങ്ങൾ പൊയ്ക്കോ ..ഞങ്ങൾ എത്തിക്കൊള്ളാം ".. ഞാൻ നന്ദിയോടെ ഭാസ്കരേട്ടനെ നോക്കി
ഞങ്ങൾ ഇപ്പോഴും പറയും ..'കല്യാണ ദിവസത്തെ ഫോട്ടോഗ്രാഫറുടെ കാര്യവും .. വിശപ്പിന്റെ കാര്യവും ഒക്കെ ആലോചിച്ചാൽ മതി, ആരും രണ്ടാമത് ഈ സാഹസത്തിനു മുതിരില്ല 'എന്ന്

വന്ദന
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക