Slider

ഇന്നു ഞങളുടെ മൂന്നാം പ്രണയവാർഷികം ആണ്

0
ഇന്നു ഞങളുടെ മൂന്നാം പ്രണയവാർഷികം ആണ് . എന്റെ അയല്പക്കകാരിയായി വന്നു, മനസ്സിലേക്ക് പ്രണയം വാരിനിറച്ച എന്റെ പ്രാണനായ പ്രണയിനി . 
ഞാൻ പത്താം ക്ലാസ് പരീക്ഷക്കു ഫുൾ A&A+ വാങ്ങിയ സന്തോഷത്തിൽ അമ്മ എന്നെയും കൂട്ടി ലഡ്ഡുവുമായി അയൽക്കാരുടെ വീട്ടിൽ പോയ്യകൂട്ടത്തിൽ ആണു അവളെ ഞാൻ അദ്യമായി കാണുന്നത് . അന്ന് ഞങ്ങൾ ലഡ്ഡുവും കൊടുത്തു ഇറങ്ങുമ്പോൾ അവളുടെയമ്മ പറഞ്ഞു " മോനെ..ദേ ഇവൾ പത്താം ക്ലാസ്സിലേക്ക് ആയി ഈ കൊല്ലം..നിങൾ തൊട്ടടുത്തല്ലേ .. ഇവൾക്ക് പഠിത്തത്തിൽ സംശയം എന്തെകിലും ഉണ്ടേൽ പറഞ്ഞു കൊടുക്കണോട്ടോ ..ട്യൂഷന് പോവാൻ പറഞ്ഞാൽ കേൾക്കത്തില്ല " ഞാൻ ശരി പറഞ്ഞു ഇറങ്ങുമ്പോൾ അവൾ വാതിൽക്കൽ നിന്നു നല്ലൊരു ചിരി പാസ്സാക്കി .
ആ ചിരിയിൽ തുടങ്ങിയ കൂട്ടാണ് , ഞങ്ങൾ അടുത്തു .. കുടുംബങ്ങൾ അടുത്തു .. ഞങ്ങൾ നല്ല സുഹൃത്തുക്കളായി .. നാളുകൾ കടന്നു ..
എന്റെ അദ്യ കോളജ് ഡേ കഴിഞ്ഞ് , എന്നത്തേയും പോലെ ഞങ്ങൾ സന്ധ്യക്കു വീടിന്റെ മുറ്റത്തു ഇട്ടിരുന്ന കല്ലുകളുടെ മുകളിൽ ഇരുന്നു കോളജിലെ വിശേഷങ്ങൾ പങ്കുവക്കുന്ന കൂട്ടത്തിൽ ക്ലാസ്സിലെ ചന്തമുള്ള പെൺകുട്ടികളെ പറ്റി പറഞ്ഞപ്പോൾ ,അവളുടെ മുഖം ഒന്നു മാറി . അല്ലേലും പെണ്ണുങ്ങള് അങ്ങനെയാ..
അവൾ വിഷയം മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ അവളോടു ചോദിച്ചു ,അവൾക്കെന്നെ ഇഷ്ടം ആണൊ എന്നു.
ഞങ്ങൾ അന്നു വരെ നല്ല കൂട്ടുകാർ മാത്രം ആയിരുനെകിലും , ഞാൻ അവളെ എപ്പോളൊക്കേയൊ പ്രേമിച്ചിരുന്നിലെ എന്നു എനിക്ക് തന്നെ തോന്നിയിട്ടുണ്ട് .
"ചേട്ടൻ ഒന്നു പോയ്‌ക്കെ ..അമ്മകേൾക്കണ്ട എന്നായിരുന്നു എന്റെ ചോദ്യത്തിന് അവളു തന്ന മറുപടി . എനിക് അതു കേട്ടപ്പോ ചെറുതായിട്ട് സങ്കടം തോന്നിയെങ്കിലും പരസ്പരം ചിരിച്ചു കൊണ്ടു ഞങ്ങൾ വീടുകളിലേക്കു പൊയി .
അടുത്ത ദിവസം ഞാൻ ഉറക്കം ഉണർന്നത് അവളുടെ 18 missed കോളും 84 മെസ്സജും കണ്ടുകൊണ്ടാണ് . മെസ്സജിൽ ഉടനീളം അവളോടു പറയാതെ ഉറങ്ങിയതിന്റെ ദേഷ്യവും എന്നോടു പറയാൻ കൊതിച്ച ഇഷ്ടവും ആയിരുന്നു ..
അങ്ങനെ അന്ന് മുതൽ ഞങ്ങൾ പരസ്പരം പ്രണയത്തിലും ആയി .
ഇന്നു ഞങ്ങൾ പ്രണയ വാർഷികവും
ആഘോഷിച്ചു .. ഒരു സിനിമയും കണ്ടു..നല്ലൊരു തലശ്ശേരി ബിരിയാണിയും കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ചോദിച്ചു .. " നീ എന്താടി എന്നെ ഇഷ്ടാണ് പറയാൻ കാരണം ...?"
“ചേട്ടന് ഓർമ്മയുണ്ടോ .. ഞാൻ +1 പഠിക്കുമ്പോ ഒരുദിവസം ചേട്ടൻ അച്ഛന്റെ ബൈക്കിൽ വന്നു എന്നെ കൊണ്ടു പോയി വീട്ടിൽ ആക്കിയത് .. അന്നു എനിക്കു വയറു വേദനയാണെന്നു ചേട്ടനോട് പറഞ്ഞായിരുന്നു .. ചേട്ടൻ അപ്പൊ പോകുന്ന വഴി ശരിക്കും നോക്കി നോക്കി ആണു ബൈക്കോടിച്ചെ .. പയ്യെയും ആണു പോയെ. അതിനുമുബ് ഒന്നു രണ്ടു വട്ടം ബൈകിൽ കൊണ്ടു പോയപ്പോൾ മുന്നിലെ ബ്രേക്ക് ഒകെ പിടിച് .. കുഴി ഒകെ ചാടിച്ചാ കൊണ്ടു പോയെ..അതൊക്കെ എന്തിനാണെന്നു എനിക്കറിയായിരുന്നു കോച്ചായിരുന്നെകിലും കേട്ടോ.. പക്ഷെ ..അന്നത്തെ ദിവസം ചേട്ടൻ അങ്ങനെ ഒന്നും ചെയ്തില്ല .. അന്നു എനിക്കു ചേട്ടനോടു കുറേ ഇഷ്ടം തോന്നി ..അതൊക്കെ കൊണ്ടാ ഞാൻ ചേട്ടനോട് ഇഷ്ടാണ് പറഞ്ഞെ..."
അവൾ ഈ കഥ പറഞ്ഞു കഴിഞ്ഞപ്പോൾ , അവളുടെ മുഖത്തു ഞാൻ അദ്യമായി വാതിലിന്റെ മറയിൽ കണ്ട ചിരിയുടെ നിഷ്കളങ്കത ഉണ്ടായിരുന്നു..
പക്ഷെ..ഇതൊന്നും അല്ലാ ഞാൻ ഇവിടെ പറയാൻ വന്നത് .. ഈ പെണ്ണുങ്ങൾക്കു കുഞ് കുഞ് കാര്യങ്ങളിൽ ഭയങ്കര ഓര്മയാ .. അവൾ ഈ പറഞ്ഞ കഥ ഓർത്തെടുക്കാൻ ഞാൻ ഈ രാത്രി വരെ തല പുകച്ചു .. അവസാനം കിട്ടി..
അന്നു ഞാൻ ബൈക്ക് അത്രയും പയ്യെ ഓടിച്ചത് അവളുടെ വയറു വേദന കാരണം അല്ല.. മുന്നിലെ ബ്രേക് പൊട്ടി പോയ കൊണ്ടാണ് അച്ഛൻ അന്നു വീട്ടിൽ ബൈക്ക്‌ വച്ചിട്ട് ബസ്സിന്‌ പോയതു..ഞാൻ അതുമെടുത്തുകൊണ്ടുപോയി റോഡിൽ വീഴണ്ടലോ കരുതിയാണ് പയ്യെ ഓടിച്ചത് ..!!! ചേരേണ്ടതു ചേർക്കാൻ പൊട്ടിപ്പോയ ബ്രേക്കിനും സാധിക്കും എന്നു എനിക്ക് ഇപ്പോൾ മനസ്സിലായി ..
അവളോടു ഈ കാര്യം ഞാൻ ഇതുവരെ പറഞ്ഞട്ടില്ല .. ഈ കഥ വായിച്ചു കഴിയുമ്പോ അവൾ എന്നെ കൊല്ലും ..!!!! 😉
എങ്കിലും അവൾ എന്റെ മുത്താണ് !
എന്റെ പ്രണയിനി ....💏
----
ദിലീപ് . ബി . മേനോൻ .
##
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo