നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉണ്ണിയുടെ 'അമ്മ

ഉണ്ണിയുടെ 'അമ്മ
ജനലഴികളിൽ പിടിച്ചു നിൽക്കുകയായിരുന്നു ഉണ്ണി.രാത്രി വൈകി തുടങ്ങിയിരുന്നു.'നിമ'ആ തോളിൽ തൊട്ടു
"കിടക്കുന്നില്ലേ?"
"നിമാ ഞാൻ..ഞാനിന്നു അമ്മയുടെ കൂടയാ കിടക്കുന്നെ.."അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു .തൊട്ടിലിൽ കിടന്ന കുഞ്ഞു ഉണർന്നു കരഞ്ഞപ്പോൾ നിമയുടെ ശ്രദ്ധ തിരിഞ്ഞു അവൾ തൊട്ടിലിനരികിൽ ഇരുന്നു മെല്ലെ തൊട്ടിലാട്ടി .
"നീ കിടന്നോ"ഉണ്ണി മുറിയിൽനിന്നിറങ്ങി പോയി.
നന്ദിനി ഷീറ്റ് വിരിച്ചു കിടക്കാൻ ഭാവിക്കുകയായിരുന്നു.വാതിൽക്കൽ മകനെ കണ്ടു അവർ തെല്ല് അത്ഭുതത്തോടെ നോക്കി .
"എന്താ മോനെ?"
"ഒന്നൂല്ല"ഉണ്ണി അവർക്കരികിൽ ഇരുന്നു.ആ കൈയിൽ പിടിച്ചു..
"ഒരു തളര്ച്ച പോലെ അമ്മെ..'അമ്മ എന്തിനാ ഈ ജോലി എന്നെ ഏല്പിച്ചത്?"
"ജോലിയോ ഉണ്ണി?ഓപ്പറേഷന്റെ സമയത്തു നീ എന്റെ മുന്നിൽ ഉണ്ടാവണം .നിന്നെ കണ്ടു കൊണ്ട് വേണം മോനെ എന്റെ കണ്ണ് അടയാൻ .തുറക്കുമ്പോളും നീ ഉണ്ടാവണം .ഒരിക്കലും തുറന്നില്ലെങ്കിലും എന്റെ കണ്ണിനുള്ളിൽ നീ ഉണ്ടാവണം .അതിനാ 'അമ്മ അങ്ങനെ പറഞ്ഞത്.."
"അമ്മെ പ്ളീസ് ഇങ്ങനെ ഒന്നും പറയാതെ "അവൻ വേദനയോടെ പറഞ്ഞു
"അയ്യോടാ ഒരു മിടുക്കൻ ഡോക്ടറല്ലേ ന്റെ മോൻ?എന്നിട്ട ഈ പേടി?ഇത് ഒരു നിസാരമായ സർജറി ആണെന്ന് പറഞ്ഞത് നീ അല്ലെ?ഗർഭപാത്രം എന്നത് വലിയ പാത്രം ഒന്നുമല്ല ഒരു കുഞ്ഞു തുണി സഞ്ചിയുടെ അത്രയുമേ ഉള്ളു.എന്നൊക്കെ പറഞ്ഞിട്ടു ..അത് മാറ്റുന്നതിന് എനിക്ക് പേടിയില്ല പിന്നെ നിനക്കെന്താ ?
ഉണ്ണി അമ്മയുടെ മടിയിലേക്കു ശിരസ്സ് അണച്ച് വെച്ച് അവരുടെ ഉദരത്തിലേക്കു കവിൾ ചേർത്ത് വെച്ചു നാളെ മുതൽ താൻ കിടന്ന വിശുദ്ധസ്ഥലം ഇല്ലാതാക്കുകയാണ്.ഉണ്ണിയുടെ ശിരസ്സിലൂടെ അമ്മയുടെ വിരലുകൾ തലോടിക്കൊണ്ടിരുന്നു.അവന്റെ ഹൃദയത്തിന്റെ കടലിലെ തിരയിളക്കങ്ങൾ അവർക്കു കേൾക്കാമായിരുന്നു.
"മോൻ പോയി കിടക്കു.നിമയും കുഞ്ഞും തന്നെ അല്ലെ?'
"നിമയ്ക്കു കുഞ്ഞു കൂട്ടുണ്ടല്ലോ അമ്മെ?ഇന്ന് എന്റെ 'അമ്മ തനിച്ചു കിടക്കണ്ട ..ഇന്നൊരു ദിവസം ഞാൻ അമ്മയുടെ കൂടെ കിടന്നോട്ടെ"
അവന്റെ മുഖത്തെ യാചനയിൽ അവരുടെ ഹൃദയം അലിവാർന്നു .അമ്മയുടെ പഴയ "ഉണ്ണിവാവ".'അമ്മ അവനെ നെഞ്ചോടടുക്കി കിടന്നു .മുലപ്പാലിന്റെ ഗന്ധം ഉള്ളിലേക്ക് വരുമ്പോൾ ഉണ്ണിക്കു തോന്നി.'അമ്മ ഉറങ്ങി കഴിഞ്ഞു .ഉണ്ണിക്കു നെഞ്ചിൽ ഒരു കനൽ കോരിയിട്ടപോലെ പൊള്ളുന്നുണ്ടായിരുന്നു. അവൻ ഉണർന്നു ഇരുട്ടിനെ നോക്കി കിടന്നു.
ആശുപത്രിയിലെ വേഷം ധരിക്കുമ്പോളും 'അമ്മ തീർത്തും പ്രസന്നവതിയാണെന്ന് ഉണ്ണി ശ്രദ്ധിച്ചു അപൂർവമായ ഒരു തേജസ് നിറഞ്ഞിരിക്കുന്നു അമ്മയുടെ മുഖത്ത് .അവന്റെ ഉള്ളിൽ ഒരു പേടി നിറഞ്ഞു .അമ്മയുടെ കനത്ത തലമുടി പിന്നി കെട്ടി കൊടുക്കുമ്പോളും അവനാ മുഖം ശ്രെദ്ധിക്കുകയായിരുന്നു .ഒരു തപസ്വിനിയെ പോലെ ശാന്തമായ മുഖത്തോടെ 'അമ്മ.
ഓപ്പറേഷൻ തീയേറ്ററിലെ ടേബിളിൽ കിടക്കു മ്പോൾ 'അമ്മ ഉണ്ണിയുടെ കൈപിടിച്ച് മെല്ലെ ചിരിച്ചു.ഒറ്റയ്ക്ക് ഒരു ജീവിതം മുഴുവൻ ഉണ്ണിക്കായി മാത്രം ജീവിച്ച 'അമ്മ .ഉണ്ണി ചിരിക്കാൻ ശ്രമിച്ചു .കനത്ത കണ്ണീരിന്റെമറയിൽ 'അമ്മ മയക്കത്തിലേക്ക് ആഴ്ന്നു പോകുന്നത് ഉണ്ണി കണ്ടു സർജറി നടക്കുന്നു ഉണ്ണിക്കു തന്റെ ഹൃദയം പൊട്ടിത്തെറിക്കുമ്പോലെ തോന്നി.ബാല്യവും കൗമാരവും ആ കൈവിരൽത്തുമ്പിലായിരുന്നു.അമ്മയും അച്ഛനും ഭൂമിയും ആകാശവും വായുവും 'അമ്മ തന്നെ .ഒരു പനി പോലും വന്നിട്ടില്ലമ്മയ്ക്കു ."വയ്യ"എന്നു പറയുന്നത് ഒരിക്കല് പോലും കേട്ടിട്ടില്ല.
"ഉണ്ണി"ഡോക്ടർ ശർമയുടെ പരിഭ്രാന്തി നിറഞ്ഞ വിളികേട്ടു ഉണ്ണി ഞെട്ടി നോക്കി
കാർഡിയോഗ്രാമിലെ രേഖകൾ മാഞ്ഞു തുടങ്ങും പോലെ സ്റ്റേബിൾ അല്ല.പൾസ്‌ വീക്ക് ആണെന്ന് ആരൊക്കെയോ പറയുന്നു.
മുൻപിൽ ഒരു പുൽത്തകിടി ആണ്..ഒരു പച്ച പുൽമേട് .എങ്ങും മഞ്ഞയും വയലറ്റും നിറമുള്ള പൂക്കൾ.
"വരൂ നന്ദിനി" അനന്തേട്ടന്റെ ശബ്ദം .അതെ അനന്തേട്ടൻ തന്നെ ..ഏട്ടൻ പഴയപോലെ തന്നെ സുന്ദരനായി ഇരിക്കുന്നു .ആഹാ!അമ്മയും അച്ഛനും ഉണ്ടല്ലോ.നന്ദിനിയുടെ കൈ പിടിച്ചു അനന്തൻ മുന്നോട്ടു നടന്നു.ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും ഗന്ധം.നടക്കുകയല്ല ഒഴുകുകയാണ് ഒട്ടും ഭാരമില്ല.നല്ല സുഖം പുൽത്തകിടി അവസാനിച്ചത് ഒരു കമാനത്തിന് മുന്നിൽ .നന്നായി അലങ്കരിച്ച ഒരു കമാനം.മണിയടിയൊച്ചകൾ ,ശംഖ് നാദങ്ങൾ ഒക്കെ കേൾക്കാം
"എത്രനാൾ ആയി നമ്മൾ പിരിഞ്ഞിട് ..?
ഇനിയെന്നും നമ്മൾ ഒരുമിച്ചാണ് നന്ദിനി "
"അനന്തൻ നന്ദിനിയെ ചേർത്ത് പിടിച്ചു.സ്വർഗീയ നിമിഷമാണ്.കവാടങ്ങൾ തുറന്നു .ഇതാണോ സ്വർഗം? മേഘങ്ങൾ ഒഴുകി നടക്കുന്നു .ദേവതമാരുടെ മുഖാംബുജങ്ങൾ.എങ്ങും മന്ത്രധ്വനികൾ സംഗീതം.വീണാനാദം
അതേനിമിഷം അതികഠിനമായ ഒരു വേദനയിൽ നന്ദിനി നിലവിളിച്ചു.
"അയ്യോ ചോര "അനന്തൻ വേപഥുവോടെ ആ കൈതണ്ടയിൽ പിടിച്ചു. നന്ദിനിയുടെ കൈയിൽ നിന്നും ചോര ഇറ്റു വീഴുന്നു
ഉണ്ണി ...നന്ദിനി ചുറ്റും നോക്കി "എന്റെ ഉണ്ണി എവിടെ?"
"അവനു വരാൻ നേരമായില്ല നന്ദിനി"
ഘനഗംഭീരമായ ഒരു ഭാവത്തോടെ അനന്തൻ പറഞ്ഞൂ.നന്ദിനി സർവ്വശക്തിയുമെടുത്ത് തിരിഞ്ഞോടി.
"നന്ദിനി എന്ന നീട്ടിയ വിളിയൊച്ച അവർ കേട്ടില്ല "എന്റെ മോൻ""എന്റെ മോൻ"
അവർ കരഞ്ഞു കൊണ്ട് അങ്ങുമിങ്ങും തിരഞ്ഞു ഓടി കൊണ്ടേയിരുന്നു.
"ഉണ്ണീ..ഒരു നീണ്ട വിളിയിൽ അമ്മയുടെ നെഞ്ചിൽ നിന്ന് ഉണ്ണീ മുഖമുയർത്തി.
ചുറ്റും നിന്നവർ ആശ്ചര്യത്തോടെ അരികിലേക്ക് വന്നു
"ഇതെന്താ മോനെ ചുണ്ടിൽ ചോര"
അവർ കൈ ഉയർത്തി ആ ചുണ്ടിലെ ചോര തുടച്ചു കൊടുത്തു .സങ്കടം സഹിക്കാൻ വയ്യാതെ ഉണ്ണീ കടിച്ചു മുറിച്ചതാണെന്നു പിന്നീട നിമ അമ്മയോട് പറഞ്ഞു.ആ വേദനയിലാണ് താൻ അവനെ ഓർത്തെന്നു 'അമ്മ പക്ഷെ പറഞ്ഞില്ല .അവന്റെ അച്ഛന്റെ സ്വർഗത്തിൽ നിന്നാണ് താൻ ഓടിപോണതെന്നും പറഞ്ഞില്ല .അമ്മയ്ക്ക് മക്കളുടെ മുഖമല്ലേ സ്വർഗം.?ഭൂമിയിലുള്ള മറ്റെന്തും അതിൽ താഴെയല്ലേ?
"'അമ്മ അങ്ങനെ പൊയ്കളയുമോ? നിന്നെ ഇട്ടിട് ?"
ഉണ്ണീ ഒരു വിതുമ്പലോടെ അമ്മയുടെ മുറിവിൽ മുഖം അമർത്തി
"സോറി അമ്മെ ഞാൻ..എനിക്ക്..അത്രയ്ക്ക് .."
അവർ അവന്റെ ശിരസിൽ വിരലോ ടിച്ചുകൊണ്ടിരുന്നു
"വലിയ ഡോക്ടർ ആണത്രേ പൊട്ടകുട്ടി '
വാത്സല്യത്തോടെ അവർ പറഞ്ഞു ..മറ്റൊരു ഓർമയിൽ ആ കണ്ണുകൾ ഈറനണിയുകയും ചെയ്തു..ഹൃദയം മന്ത്രിക്കുന്നതു എപ്പോളും അമ്മയ്ക്കു മകൻ എന്ന ഒറ്റ നാമത്തിലാണ്..എന്നും അതങ്ങനെ തന്നെ

Ammu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot