Slider

തേപ്പുകാരിയുടെ കവിത

0
രാവിലെ അടുക്കളയിൽ ആയിരുന്നു ഞാൻ. അവധി ദിവസമാണ് ..പുട്ടു പുഴുങ്ങുകയായിരുന്നു .സ്വീകരണ മുറിയിൽ ഒരു ബഹളം .പതിവില്ലാതെ സന്തോഷേട്ടന്റെ ശബ്ദം ആണല്ലോഉയർന്നു കേൾക്കുന്നത് ആരോടാണവോ ?പുട്ടു പുഴുങ്ങിയില്ലേലില്ല എന്നേയുള്ളു കാര്യം അറിഞ്ഞിട്ടു വരം ഞാൻ ഗ്യാസ് ഓഫ് ആക്കി അവിടേക്കു ചെന്നു
"പോലീസിനെ വിളിക്കണം ..പോലീസിനെ ..പ്രേമം ഉണ്ടോന്നറിഞ്ഞിട്ടു മതി ബാക്കി ജീവിതം "
തൊട്ടരികിൽ താടിക്കു കൈ കൊടുത്തു കണ്ണൻ ഇരിപ്പുണ്ട്.
"എന്റെ ഫോൺ എവിടെ?"എന്നാണ് ഞാൻ ആദ്യം നോക്കിയത് .വാട്സ് ആപ്പ് ഇല്ലാത്തതു കൊണ്ട് അത് ഇപ്പൊ എവിടേലും വെച്ച് പോവാറാണ് പതിവ്
".ദൈവമേ !എന്റെ പ്രണയകവിതകളാണോ വില്ലൻ?"
വായിച്ചു കേൾപ്പിച്ചിട്ടാണല്ലോ പോസ്റ്റ് ചെയ്യാറ് ..
എന്തായാലും മെസ്സന്ജർ ഒന്നു നോക്കിയേക്കാം ഞാൻ മനസറിയാതെ പറഞ്ഞ ഡയലോഗ് വല്ലോം?...
ഒന്നുമില്ലല്ലോ ..ഏതോ ഒരുത്തൻ കഴിഞ്ഞ ദിവസം
"ചേച്ചി തേപ്പുകാരിയെ കുറിച്ച് ചേച്ചി ഒരു കവിത എഴുതുമോ?" എന്ന മെസ്സേജ് മാത്രം വന്നു കിടപ്പുണ്ട് ..തേപ്പുകാരി..പോലും..
"എന്താ സന്തോഷേട്ടാ?എന്തുണ്ടെങ്കിലും നമുക്കു സമാധാനമായി പറഞ്ഞതു തീർക്കാമല്ലോ?
"ഞാൻ ഇത് വരെ ഇത്രയും ഭവ്യമായി സംസാരിച്ചിട്ടില്ലാത്തതിലാവണം അദ്ദേഹം ഒന്ന് ഞെട്ടി .
എന്റെ നേരെ പത്രം നീട്ടി
ആറ്റിങ്ങലിലെ ഒരു വാർത്ത .ഗുരുവായൂരിന്റെ ആവർത്തനം.ഇത്തിരി വ്യത്യാസം എന്താണെന്നു വെച്ചാൽ ഇത് വിവാഹം കഴിഞ്ഞു വീട്ടിൽ ചെന്നു വരനോട് പറയുന്നു ...കാമുകനുണ്ട് അവനൊപ്പം പോകണം ..കൈ ഞരമ്പ് മുറിക്കുന്നു സീൻ ആയി ..പോലീസ് ബഹളം.ഒടുവിൽ കാമുകൻ കൈ ഒഴിഞ്ഞു .അവനു ഇരുപത്തി ഒന്ന് ആയില്ല. ഒടുവിൽ അതാകുമ്പോൾ കല്യാണം കഴിച്ചോളുമെന്നു സമ്മതിച്ചു ..
"അതിനിപ്പോ എന്താ ?
ഞാൻ സാധാരണ പോലെ ചോദിച്ചു
'കണ്ണൻ വളര്ന്നു വരികയാ..അവനു ഇത് പോലെ ഒരു സിറ്റുവേഷൻ വന്നാൽ"
എന്റെ കുഞ്ഞിന്റ നിഷ്കളങ്കമായ മുഖത്തേക്ക് ഞാൻ ഒന്ന് നോക്കി.പണ്ടൊക്കെ പെൺകുട്ടികളെ കല്യാണം കഴിക്കുമ്പോൾ ആയിരുന്നു ടെൻഷൻ.
"അതാ ഞാൻ പറഞ്ഞത് നിശ്ചയത്തിന്റെ അന്ന് സ്ഥലം എസ്‌ഐ കൂടി വരണം രണ്ടു പേർക്കുമെതിരാഭ്പ്രായം ഒന്നുമില്ല എന്ന് ഒരു പേപ്പറിലെഴുതി വാങ്ങണം .പ്രേമം ഉണ്ടേൽ അപ്പോൾ പറയാമല്ലോ?
സന്തോഷേട്ടൻ കത്തി കയറുകയാണ് ...ഒരു അച്ഛന്റെ രോദനം.
കണ്ണന്റെ മുഖത്ത് കള്ളച്ചിരി
"എന്റെ അച്ഛാ ഞാൻ അങ്ങ് പ്രേമിച്ചാൽ പോരെ?ആലോചനയും വേണ്ട നിശ്ചയവും വേണ്ട പോലീസും വേണ്ട നേരെ കല്യാണം "
എന്റെ കണ്ണ് തള്ളി .കൃഷ്ണമണി താഴോട്ടു പോകാൻ തുടങ്ങിയപ്പോൾ ഒന്ന് അടച്ചു തുറന്നു
"പ്രേമിച്ചാലും...പോകില്ല എന്ന് എങ്ങനെ അറിയാം?"നല്ല ബെസ്ററ് അച്ഛൻ
"അച്ഛൻ നെഗറ്റീവ് ആയിട്ടു ചിന്തിക്കാതെ ...ബി പോസിറ്റീവ് .അത്ര പൊട്ടനാണോ ഞാൻ?"
"പൊട്ടൻ ആകുന്ന വരെ നമ്മൾ അങ്ങനെയേ ചിന്തിക്കു ..മോനെ"അച്ഛൻ..
ങേ ..ഇനി പൊട്ടൻ ആയിട്ടുണ്ടോ ?എന്നോട് പറഞ്ഞിട്ടില്ലല്ലോ ..ഞാൻ സൂക്ഷിച്ചു ഒന്നുനോക്കി
"എന്നെ നോക്കണ്ട ഞാൻ അല്ല .."എന്നോട് ചേട്ടൻ ..ഞാൻ ഒരു വളിച്ച ചിരി പാസ് ആക്കി
എന്തായാലും ഞങ്ങൾ കണ്ണന് അതിന്റെ ലൈസൻസ് കൊടുത്തു .ഇന്ന് രാവിലെ ശുഭമുഹൂർത്തത്തിൽ ..എല്ലാ ഡീറ്റൈൽസും ഞങ്ങളുടെ അറിവോടെ മാത്രം ആയിരിക്കണം എന്ന ഡിമാൻഡ് മാത്രം..(ചുമ്മാ)
"പിന്നെ അമ്മെ ഈ കല്യാണ പ്രായം കൂട്ടണം .പെണ്ണിന് ഇരുപത്തി ഒന്നും ചെക്കന് ഇരുപതിനാലും.അപ്പോൾ കുറച്ചു കൂടെ പക്വത ഉണ്ടാകും.."അവൻ പറഞ്ഞു നിർത്തി
ഞാന് അഭിമാനപുളകിത ആയി ..കൊള്ളാം നല്ല ഐഡിയ ആണ് ..നടന്നാൽ..
എന്തായലും ഞാൻ എന്റെ ഫോണുമെടുത്തു അടുക്കളയിലേക്കു നടന്നു വെറുതെ അവളെ തെറ്റിദ്ധരിച്ചു.
മെസ്സേജുവരുന്നു
"ചേച്ചി തേപ്പുകാരിയുടെ കവിത"
ഹോ ദൈവമേ !...ചീത്ത പറഞ്ഞാലോ..?വേണ്ട പോട്ടെ പാവം ....ശ്രമിക്കാം എന്ന് ഒരു റിപ്ലൈ കൊടുത്തിട്ടു ഞാൻ പുട്ടു പുഴുങ്ങാൻ ആരംഭിച്ചു

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo