നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇന്ന് എന്റെ വിവാഹമായിരുന്നു


ഇന്ന് എന്റെ വിവാഹമായിരുന്നു. അപ്പേട്ടൻ (എന്റെ ഭർത്താവ് എന്ന സ്ഥാനം ഇന്ന് തൊട്ട് അലങ്കരിക്കാൻ പോണ ഭാഗ്യവാനായ അപ്പു എന്ന രഘുനാഥ് ) ന്റെ വീട്ടിൽ വന്ന് കയറിയപ്പോൾ തൊട്ട് ഒരു ശ്വാസമുട്ടൽ .... ഇത് എല്ലാ നവവധുക്കൾക്കും ഉണ്ടാകുന്നതാണോ? എപ്പോഴും സ്നേഹത്തോടെ മാത്രം കാണുന്ന എന്റെ അച് ഛന് പകരം ഗൗരവകാരനായ അമ്മായി അച്ഛൻ , പണി എടുത്ത ക്ഷീണിച്ച മുഖത്തോടെ എപ്പോഴും ചിരിക്കുന്ന എന്റെ അമ്മക്ക് പകരം ഐശ്വര്യ റായി നെ വെല്ലുന്ന സുന്ദരിയായ അമ്മായി അമ്മ...... .. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ റൂമിൽ ഇരുന്നു. എന്റെ ചെറിയ റൂമിനു പകരം വലിയ മനോഹരമായ റൂം.. തികച്ചും അപചരിതമായ ലോകം 19 വയസ്സ് ഒരു വിവാഹ പ്രായമാണോ?? ഞാൻ ഇത് എത്ര തവണ എന്റെ അമ്മയോട് ചോദിച്ചു... മറുപടിയില്ലാത്ത ചോദ്യമായി അത് അവശേഷിച്ചു.. എന്റെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് എന്റെ അമ്മായി അമ്മ വന്നു. എന്താ അനു നീ വിരുന്നു കാരിയെ പോലെ ഇവിടെ.... വാ എന്റെ കൂടേ.. ഞാൻ ഒരു പാവയെ പോലെ അവരെ പിൻതുടർന്നു... പുറത്ത് മുറ്റത്ത് ഒത പാട് പാത്രങ്ങൾ... അവർ എന്റെ മുഖത്ത് നോക്കി മുഖം കടിപ്പിച്ചു കൊണ്ട് പറഞ്ഞു.. " അനു വേഗം ഇത് എല്ലാം കഴുകിയെടുക്ക്.. ഇവിടെ പണിക്ക് ആരും ഇല്ല. " ഒന്നും പറയാൻ ഇല്ലാതെ ഞാൻ എന്റെ പണി തുടങ്ങി.. അറിയാതെ ഞാൻ എന്റെ അമ്മയെ ഓർത്ത് പോയി... പാവം അമ്മ ..
ഇന്ന് എന്റെ വിവാഹ ദിനം തന്നെയാണോ... എന്നോട് തന്നെ ഞാൻ ചോദിച്ചു.. പാത്രങ്ങൾ കഴുകി എല്ലാം ഒതുക്കി വെച്ചപ്പോഴേക്കും നടുവൊടിഞ്ഞു.. ഭക്ഷണം വേണോന്ന് ചോദിക്കാൻ പോലും ആരുമില്ല.. എന്റെ ഭർത്താവ് എന്ന് പറയുന്നവന്റെ പൊടി പോലും കാണാനില്ല
മെല്ലെ റൂമിലേക്ക് ചെന്നു... അതാ അവിടെ മൊബൈലിൽ ഞെക്കി കൊണ്ട് മണവാളൻ ... എന്നെ കണ്ടതും ഒരു വളിച്ച ചിരി
നീ പണിയെടുത്ത് ക്ഷീണിച്ചോ..
അത് കേട്ടപ്പോൾ വന്ന ദേഷ്യം അത് എങ്ങനെ എഴുതണമെന്ന് എനിക്ക് അറിയില്ല.. " അപ്പേട്ടാ ഇവിടെ എന്താ ഇങ്ങനെ "
" അനു ഇവിടെ ഇങ്ങിനെയാണ്... ഇന്നത്തെ പെൺകുട്ടികളുടെ രീതികൾ ഇവിടെ നടപ്പില്ല.. "
ഞാൻ ഒന്നും പറഞ്ഞില്ല... അപ്പേട്ടന്റെ കൈകൾ എന്റെ അടുത്തേക്ക് നീങ്ങി വരുന്നത് ഞാൻ അ റ ഞ്ഞു.. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..
നീ എന്തെങ്കിലും ഒന്ന് കഴിച്ചോ ന്ന് ചോദിക്കാൻ പോലും അപ്പേട്ടന് മനസ്സില്ല... ഈ മനുഷ്യന് എന്നോട് സ്നേഹമുണ്ടോ:...
അപ്പേട്ടന്റെ കൂർക്കം വലി .. അതിനു പോലും ഒരു താളം...
ഞാൻ നിലത്ത് ഇരുന്ന് നേരം വെളുപ്പിച്ചു.
കുളിച്ച് അടുക്കളയിൽ ചെന്നപ്പോൾ അമ്മായിയമ്മ ഒരു നോട്ടം പിന്നെ ഒരു ഡയലോഗും "അനു പണിയെല്ലാം കഴിഞ്ഞിട്ടു പോരെ കുളി... പിന്നെ ഈ ഒരുങ്ങൽ ആരെ കാട്ടാനാ.. വീട് അടിച്ച് തുടക്ക്.. ഇരുന്ന് തന്നെ തുടക്കണം.. ചൂലും തുണിയും അവിടെയുണ്ട്.
ആ വലിയ മണിമാളിക എന്നെ നോക്കി ചിരിക്കുന്നത് പോലെ തോന്നി...പണിയെടുക്കാൻ ഒരു മടിയും ഇല്ല പക് ഷേ കല്യാണ ദിവസ തന്നെ എന്നെ കൊണ്ട് പണിയെടുപ്പിക്കലും പട്ടിണിക്കിട്ടതും സഹിക്കാൻ വയ്യ എന്താ ഇവർ ഇങ്ങനെ....
ശരീരവേദനയേക്കാൾ എനിക്ക് വേദന തോന്നുന്നത് മനസ്സിനാണ് എന്റെ സ്ഥാനം എന്താണന്ന് അവർ പറയാതെ പറഞ്ഞു..
എല്ലാം വാരി കെട്ടി തിരിച്ച് പോവാൻ തോന്നി. പക് ഷേ അമ്മ , അച്ഛൻ, അനിയൻ . വയ്യ ഇനിയും അവരെ വേദനപ്പിക്കാൻ വയ്യ.
എന്തിനാ അമ്മേ കൊളള പലിശക്ക് ലോൺ എടുത്ത് എന്റെ കല്യാണം നടത്തിയത്.... എന്നെ നരകിക്കാൻ ആണോ അമ്മേ???
നിങ്ങൾ എനിക്ക് നേടി തന്നത് നരകമാണ്..
അനു എന്ന് അമ്മായിയമ്മ നീട്ടി വിളിക്കുന്നത് കേട്ടു.... അടുത്ത പണി തരാൻ....
വാശിയോടെ പഠിച്ച അനുപമ ഇന്നലെ മരിച്ചു.. ഇന്ന് അവൾ വെറുമൊരു യന്ത്രം
By Ambili M
30 - 08-2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot