നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തന്റേടിയായ പെണ്ണ്

Image may contain: 2 people, selfie and closeup

കല്യാണ പ്രായം എത്തിയിട്ടും  ജ്യേഷ്ഠനുവേണ്ടി കല്യാണം ഉറപ്പിക്കുവാൻ നിയോഗിക്കപ്പെട്ട നിർഭാഗ്യവാനായ അനുജനാണ് ഞാൻ...
എന്റെ പേര് അഭിലാഷ്.
പേരിലൊന്നും ഒരുകാര്യവുമില്ല.
ഇന്ത്യൻ ബറ്റാലിയൻ ബോഡറിലെ പട്ടാളക്കാരനാണ് ഇങ്ങനെയൊരു 
ഗതി വന്നുവെന്നുള്ളതാണ് 
ഇവിടെ പ്രസക്തമായ കാര്യം...
ജേഷ്ഠൻ ഷിപ്പിലെ കപ്പിത്താനാണ്.
പോയാൽ പോയവഴിക്കു.പുതിയ ജനറേഷനിലെ പിള്ളേരെ കുറിച്ചൊന്നും 
ഒരു ഗ്രാഹ്യവുമില്ല.തനി പഴഞ്ചൻ...
ഏതുവീട്ടിലും അനിയന്മാർക്കു കുറുകെ 
ഒരു ജേഷ്ഠനുണ്ടാകും.അവനൊട്ടു കഴിക്കത്തുമില്ല മറ്റുള്ളവരെ കഴിക്കാൻ സമ്മതിക്കുകയുമില്ല.വിവാഹമാണ് 
ഇവിടെ ഉദ്ദേശിച്ചത്...
അച്ഛനും അമ്മയും ജേഷ്ഠനെ വിവാഹം കഴിപ്പിക്കാനുള്ള ദൗത്യം എന്നിലാണ് അർപ്പിച്ചത്.വലിയ വലിയ ഓപ്പറേഷനുകൾ ബോഡറിൽ നടത്തിയ എനിക്ക് ഇതും 
ഒരു ദൗത്യം തന്നെയാണ്.
പട്ടാളക്കാരൻ ഒന്നും നിസാരമായി കാണാറില്ല എന്നതാണ് ഇവിടെ പ്രധാനം..
ചടുലമായ മുന്നൊരുക്കമോടെ ജേഷ്ഠന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയിരുന്നു.വാക്കുകളായി ഉണ്ടകൾ, ഒന്നൊന്നായി ജേഷ്ഠനു നേരെപാഞ്ഞു.
അതിൽനിന്നുമെല്ലാം വിദഗ്ധമായി 
ഒഴിഞ്ഞുമാറുകയായിരുന്നു.
ഉണ്ടകൾ തീർന്നു.ഗത്യന്തരമില്ല ആവനാഴിയിലെ അവസാന ആയുധം പ്രയോഗിക്കുക.
"നിനക്ക് കല്യാണം കഴിക്കാൻ താൽപര്യമില്ലെങ്കിൽ കഴിക്കേണ്ട.
അതിനു ഞാനെന്തു 
പാപമാട നിന്നോട് ചെയ്തത്.
നീ പുരനിറഞ്ഞു നില്ക്കുമ്പോൾ 
എനിക്ക് വിവാഹംകഴിക്കാൻ
പറ്റുമോ. ആൾക്കാര് എന്തുപറയും.
എനിക്കുമില്ലേ വികാരങ്ങളും വിചാരങ്ങളുമൊക്കെ.എത്രയെന്നും 
പറഞ്ഞാ ബോഡറിൽ ഒറ്റയ്ക്ക് 
വെടിവെച്ചു കളിക്കുന്നത്.
സങ്കടമുണ്ട് ചേട്ടാ..."
അനുജന്റെ ഗ്രനേഡിൽ തകർന്ന ജേഷ്ഠന്റെ അവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കുന്നതിനും അപ്പുറമായിരിക്കും.അങ്ങനെ 
കല്യാണത്തിനു സമ്മതം മൂളിയ 
ജേഷ്ഠൻ കുറച്ചു നിബന്ധനകൾ 
മുന്നോട്ടു വച്ചു ...
*ഇനി കല്യാണത്തിന് മാത്രമായേ
നാട്ടിലേക്കു വരുള്ളൂ.
*പെണ്ണുകാണലും ചായകൂടിക്കും എന്നെക്കിട്ടില്ല.
അതെല്ലാം നോക്കിയും കണ്ടും 
നീ തന്നെ നടത്തണം.
*അടക്കവും ഒതുക്കവുമുള്ള പെണ്ണായിരിക്കണം.
*സൗന്ദര്യം അല്പം കൂടിയാലും കുഴപ്പമില്ല ഞാൻ അഡ്ജസ്റ്റ് ചെയ്‌തുകൊള്ളാം.
ഇതെല്ലാം നോക്കാമെങ്കിൽ എനിക്കങ്ങു കെട്ടിയാൽ പോരെ എന്നുചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും, വിവാഹത്തിന് സമ്മതിച്ചതുകൊണ്ട് ക്ഷമിക്കുക തന്നെ.
ലീവിന് നാട്ടിലേക്ക് വണ്ടി കയറി.
വന്നിറങ്ങിയപ്പോൾ ആകെ ബഹളമാണ്‌.ബസൊന്നും സ്റ്റാന്റ് വിട്ടുപോകാൻ തയ്യാറല്ല...
കുറച്ചുകോളേജ് കുമാരികളുമായി 
ബസ് ജീവനക്കാരൻ കട്ടയുടക്ക്.
എന്ത് സംഭവിക്കുമെന്നറിയാൻ കാഴ്ചക്കാരനായി ഞാനും കൂടി.
ഞാൻ തൊഴിലാളി പക്ഷം പിടിച്ചു
തൊഴിലിനു തടസ്സം ആരുനിന്നാലും അവർക്കെതിരാണ് എന്റെനിലപാടുകൾ.
മറുപക്ഷത്ത് പെണ്ണായതു കൊണ്ടല്ല, വിശ്വസിക്കൂ...
കുമാരിമാരുടെ നേതാവ് വിട്ടുകൊടുക്കാൻ തയ്യാറല്ല.കട്ടക്ക് കട്ടക്ക് ഇരു ടീമുകളും.
പെണ്ണിന് ഇത്ര അഹങ്കാരമോ 
ഒന്ന്പൊട്ടിക്കു ചേട്ടാ.മനസ്സിൽ പറഞ്ഞു തീർന്നില്ല ഒന്നാഞ്ഞുപൊട്ടിച്ചു .അടിപൊളി,
ചേട്ടന്റെ കണ്ണിൽ നിന്നും പൊന്നീച്ചയാണോ തങ്കത്തിന്റെ ഈച്ചയാണോ പറന്നുപോയതെന്നു
ചോദിച്ചാൽ അറിയില്ല,
തന്റേടിയായപെണ്ണ്‌...
ഉള്ളസമയം കൊണ്ട് വീടെത്തിച്ചേർന്നു...
പെണ്ണ് കണ്ടെത്തൽ തന്നെ റിസ്‌ക്കി ഓപ്പറേഷനാണ്.മാസ്സം ഒന്നുകഴിഞ്ഞു കോട്ട
തീർന്നത് തന്നെ മിച്ചം.കോട്ട എന്ന് ഉദ്ദേശിച്ചത് മദ്യമാണ്.നമ്മൾ പട്ടാളക്കാർ കോട്ട 
എന്നെ പറയാറുള്ളൂ.മദ്യത്തിന്റെ ക്ഷാമം നല്ലതുപോലെ അനുഭവിച്ച ഗ്രാമമാണ് നമ്മുടേത്.സർക്കാരിന്റെ പുതിയ നയം കുടിയന്മാരുടെ വയറ്റത്തിട്ടായിരുന്നു.
കോട്ടയ്ക്കിട്ടും കിട്ടിയിരുന്നു...
ബിവേർജിന്റെ മുന്നിലാകെ സ്ത്രീകളുടെ തിരക്ക്.കുടിയന്മാർ നിരാശ ഭാവത്തിൽ 
അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നുണ്ട്.
ഇവിടയല്ലെ മദ്യശാല ഒരുനിമിഷം സംശയിച്ചു...
അടുപ്പു പുകയുന്നു കഞ്ഞിക്കലം തിളച്ചുമറിയുന്നു.ബിവറേജിന് 
മുന്നിലെ കാഴ്ചയാണ്.കൊച്ചന്മാരും അമ്മച്ചിമാരും ബിവറേജ്  അടപ്പിക്കാനുള്ള മുന്നൊരുക്കമാണ്.
കഞ്ഞിവെപ്പും കുടിയും അവിടെത്തന്നെ.
ഇവിടെ കുടിയൻമാർക്ക് ചോദിക്കാനും.
പറയാനും ആരുമില്ലലോ...
അവരുടെ നേതാവിനെ കൈയിൽ കിട്ടിയിരുന്നെങ്കിൽ, പറഞ്ഞു നാക്കുവായിലേക്കു ഇട്ടില്ല.
നേതാവിന്റെ മുദ്രാവാക്യം...
"വേണ്ടേ വേണ്ട മദ്യയശാല 
ഇവിടെവേണ്ടേ വേണ്ട..."മുദ്രാവാക്യം വിളിച്ചു തിരിയുമ്പോഴാണ് ആ രൂപം ശരിക്കും കണ്ടെത്.ബസ്റ്റാന്റിലെ ചേട്ടനിട്ട് പൊട്ടിച്ച അതേപെണ്ണ്.
ആണുങ്ങൾക്കിട്ടു പണിയുന്ന 
പണിയുമായി നടക്കുകയാണോ 
ഈ തന്റേടിപെണ്ണ് ...
"നിന്നെ കെട്ടുന്നവൻ മുഴുക്കുടിയനാകുമെടി
കുടിയൻമാരുടെ എല്ലാവരുടെയും
പ്രാക്ക് നിനക്ക് കിട്ടും..."
നിരാശനായി മടങ്ങുന്ന ഒരു കുടിയൻ അക്രോശിക്കുന്നതു കേൾക്കാം....
ആരാണാവോ ഇവളെ 
കെട്ടി അനുഭവിക്കാൻ പോകുന്നവൻ,
അവന്റെ കാര്യമോർത്തുസങ്കടമുണ്ട്.
നിശ്വാസത്തോടെ മടങ്ങി...
"രാവിലെ അമ്മ എങ്ങോട്ടേയ്ക്കാണ്."
"ആശുപത്രിയിൽ,ബിപി ഷുഗർ എല്ലാം 
ഒന്ന് ടെസ്റ്റ്ചെയ്യണം.ഏട്ടൻ കുറച്ചു ദിവസം കൊണ്ടേ പറയുന്നതാ."
"'അമ്മ തനിച്ചുപോകണ്ട ഞാനും കൂടിവന്നേക്കാം."
"സാരമില്ല മോനെ,അമ്മപോയേച്ചും വന്നേക്കാം."
"മകൻ ഇവിടെയുണ്ടായിട്ടും അമ്മയെ തനിച്ചുവിടാനോ.എന്റെ മനസാക്ഷി എന്നോട് ചോദിക്കില്ലേ.എനിക്ക്
അമ്മയെ തനിച്ചു വിടാൻ കഴിയില്ല .മറിച്ചൊന്നും പറയരുത്".
"എന്താടാ മോനെ എന്താ പറ്റിയത്.
എന്തൊക്കയാ പറയുന്നത്.
നീ കൂടിവന്നോളു പ്രശ്നം തീർന്നല്ലോ."
നിങ്ങൾതെറ്റിദ്ധരിക്കരുത്.പെട്ടന്ന് സ്നേഹം എവിടുന്നു പൊട്ടിമുളച്ചു എന്നല്ലേ ആലോചിക്കുന്നത്.
വായിനോക്കാനാണ്.
ആശുപത്രി പുണ്യസ്ഥലങ്ങൾ 
പഞ്ചാരയടിക്കു പറ്റിയ സ്ഥലങ്ങൾ. 
പഞ്ചാരകുട്ടന്മാരൊക്കെ ഇങ്ങോട്ടാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ബസ്സ്റ്റാന്‍ഡിലെ cctv ക്യാമറയിൽ കുടുങ്ങിയാൽ
പിഴഅഞ്ഞൂറാണെ...
ഹോസ്പിറ്റലിൽ മുന്നിൽ
മാലാഖമാർ ഫ്ളക്സ് ബോർഡും തൂക്കി മുദ്രാവാക്യം വിളിക്കുകയാണ്...
"ജോലിക്കു കൂലി...
മാനേജ്മെന്റ് നീതിപാലിക്കുക..."
കഴിഞ്ഞ ജന്മത്തിൽ എന്റെ ഭാര്യ ആയിരുന്നിരിക്കുമോ ഈ തന്റേടിപെണ്ണ്.
മുൻജന്മ പാവം എന്നെ വിടാതെ പിന്തുടരുകയാണ്...
ബസ്റ്റാന്റിൽ മദ്യശാലയുടെ മുന്നിൽ 
ദാ ഇപ്പോൾ ഇവിടെ മാലാഖയുടെ രൂപത്തിൽ.ഇവൾ മാലാഖയല്ല ഡെവിളാണ്,മാന്യമായി പഞ്ചാര അടിക്കുവാനും സമ്മതിക്കില്ല ...
ബ്രോക്കർ ജേഷ്ഠനുപറ്റിയ
പെണ്ണിനെ കണ്ടെത്തി.സഭ്യമായ പെരുമാറ്റം നല്ല വിദ്യാഭ്യാസം, കുലീനത്വം എന്തുകൊണ്ടും ജേഷ്ഠനുപറ്റിയ പെണ്ണ് ബ്രോക്കർ തറപ്പിച്ചു പറയുന്നു...
എന്നാൽ പിന്നെ പോയികണ്ടേക്കാം...
രണ്ടുപേരും പെണ്ണിന്റെ വീട്ടിലെത്തി 'അമ്മ മാത്രമേയുള്ളായിരുന്നു."മകൾ ഇപ്പോൾ വരും മോനെ കുറച്ചു നേരം ഇരിക്കു."
എന്തു മാന്യമായ പെരുമാറ്റം തരക്കേടില്ലാത്ത ചുറ്റുപാട്.ആദ്യ വീക്ഷണത്തിൽ തന്നെ നന്നായി ബോധിച്ചു...
റേഡിയോയിൽ സുന്ദരമായ പാട്ടുകൾകേൾക്കുന്നുണ്ട്...
നിമിഷങ്ങൾ കഴിഞ്ഞു സ്കൂട്ടിയും ഉന്തിപെണ്ണെത്തി.പെണ്ണിനെ കണ്ടനിമിഷം
വിനയപൂർവം ഇരിപ്പടത്തിൽനിന്നും എഴുന്നേറ്റു നിന്നു.ദയനീയ ഭാവത്തിൽ ബ്രോക്കർ ചേട്ടനെനോക്കി...
ഈ സാധനത്തിനാണോ സഭ്യമായ 
പെരുമാറ്റം കുലീനിത്വം...
"പെണ്ണങ്ങനെയുണ്ട്."
"നന്നായിട്ടുണ്ട്."ചേട്ടനു പണികൊടുക്കാൻ
പറ്റിയ അവസരം.ഓള് അവനെ 
ഒക്കത്തിരുത്തി കൊള്ളും...
അവനവൻകുഴിക്കുന്ന കുഴികളിൽ
...ഗുലുമാല്...
റേഡിയോലെ പാട്ടുകേട്ടാണ് സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്...
ഈ തന്റേടി വീട്ടിൽ കയറിയാൽ 
ഞാൻ പുറത്താകുമെന്നത് സുനിശ്ചിതം...
ഏട്ടന്റെ പെണ്ണ് ഏട്ടത്തിയമ്മ.
അമ്മയുടെ സ്ഥാനം,എന്റെ വിവാഹം കഴിഞ്ഞാൽ ഈ സാധനം എന്റെ പെണ്ണിനെയും ഭരിക്കാൻ വരും.
പട്ടാളക്കാരൻ എല്ലാം ദീർഘവീക്ഷണത്തോടു കൂടിയെ കാണു....
നാളുകൾക്ക് ശേഷം ജേഷ്ഠന് പറ്റിയപെണ്ണിനെ കണ്ടെത്തി.വിവാഹത്തിനുള്ള ദിവസവും നിശ്ചയിച്ചു...അതിന്റെ തിരക്കിനിടയിലാണ്
ഹോസ്പിറ്റലിൽ നിന്ന് കാൾവന്നത്.ഒരു ആക്സിഡന്റ് കേസ്സ്.ഡി പോസറ്റീവ് 
ബ്ലഡ് ആവശ്യമാണ് റയറായ ബ്ലഡാണ് എന്റേത്.മനുഷ്യജീവന് പട്ടാളക്കാരൻ എപ്പോഴും വിലകൽപ്പിക്കും...
ബ്ലഡ് ഡൊണെറ്റ് ചെയ്‌തു പുറത്തിറങ്ങിയപ്പോഴാണ്
അമ്മയെ കാണുന്നത്.
അപ്പോഴാ തിരിച്ചറിയുന്നത് ഞാൻ ബ്ലഡ് കൊടുത്തുരക്ഷിച്ചത് ആ തന്റേടി പെണ്ണിനായിരുന്നു...
icu റൂമിലൂടെ ആ മുഖം 
കുറച്ചു നേരം നോക്കിനിന്നു.
ശാന്തമായി ഉറങ്ങുകയാണ്.
പെണ്ണെ എന്റെരക്തമാണ് 
തന്റെശരീരത്തിലൂടെ ഓടുന്നത്.
നീ ഉണരും,ഉണരണം ആർജ്ജവമോടെ...
പുറത്തുകോരിച്ചൊരിയുന്ന മഴ...
ഹൃദയത്തിലേക്ക് നോവിന്റെ കണങ്ങൾ പെയ്‌തിറങ്ങാൻ തുടങ്ങിയിരുന്നു.
എന്തിനോ വേണ്ടി തുടിക്കുന്ന മനസ്സ്...
പ്രുകൃതിപോലും മാറ്റം അറിയിച്ചു 
മുന്നിൽ വന്നു...
തന്റേടിയായി അരികിലേക്കു 
കടന്നുവന്ന നീ ആരാണ്‌...
ജീവിതയാത്രയിൽ ഇഷ്ടമല്ലാതെ 
കടന്നുവരുന്ന രൂപങ്ങളുണ്ട്...
വേദനിപ്പിച്ചാകും കടന്നു പോയിട്ടുണ്ടാകുവ...
എങ്കിലും ആരൂപങ്ങളെ വെറുക്കാൻ കഴിഞ്ഞിരുന്നില്ല...ആ രൂപങ്ങൾ അങ്ങനെതന്നെ നില്ക്കട്ടെ...‌
യാത്രചെയ്യുകയായിരുന്ന പെണ്ണിനെ 
കയറിപിടിച്ച ബസ് ജീവനക്കാരനിട്ടു ഒന്നുപൊട്ടിച്ചു...
ജോലിചെയ്‌തിട്ടും കൂലികിട്ടാത്ത നേഴ്‌സ് മേഖലയിലെ സമരമുഖത്ത് മുന്നിൽ നിന്നു...
മദ്യം വിഷമാണ് ആരോഗ്യത്തിനും സമൂഹത്തിനും ... 
തന്റേടത്തോടെ എതിർത്തുനിന്ന 
ഇവളല്ലേ ഇന്നത്തെ നാടിന് ആവശ്യം...
നയതന്ത്രപരമായ മേഖലകൾ കൈകാര്യം ചെയ്യാൻ ഇവളെപ്പോലുള്ള മിടുക്കികളാണ് ഇന്നത്തെ സമൂഹത്തിനുവേണ്ടത്.തിരിച്ചറിവ്,
ഓൾക്ക് ഞാനെന്റെ പദവി കൈമാറി...
വിവാഹമായിരുന്നു ഇന്ന്.
ഏട്ടന്റെ വിവാഹത്തോടൊപ്പം
ഓളെ ഞാനങ്ങു കെട്ടി,
എന്റെ പാതിയായി ഓളെയും കൂടെകൂട്ടി ...
മുന്നോട്ടുള്ള ജീവിതത്തിൽ മദ്യംശരീരത്തിന് ഹാനികരമാകുമെന്ന തിരിച്ചറിവിൽ കുടിയും നിർത്തി...
അടുത്തയുദ്ധമുഖലേത്തിക്ക് ഓളും
ഞാനും ചുവടുകൾവച്ചു...
ശുഭം...
ശരൺ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot