ഹരിശ്രീ
............................
............................
ഓർമ്മകൾ ഇത്തിരി പിറകിലോട്ടു പോവുകയാണ്...ഗായത്രിയുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു..അല്ലെങ്കിലും ചില ഓർമ്മകൾ ഏറെ പ്രിയങ്കരമാണ്...
ഓർക്കുന്തോറും ചുണ്ടിലറിയാതൊരു ചിരി വിടർത്തുന്ന കൽക്കണ്ട മാധുര്യമുള്ള ചില ഓർമ്മകൾ...
ഓർക്കുന്തോറും ചുണ്ടിലറിയാതൊരു ചിരി വിടർത്തുന്ന കൽക്കണ്ട മാധുര്യമുള്ള ചില ഓർമ്മകൾ...
പൂജാമുറിയിലെ നിറഞ്ഞു കത്തുന്ന നിലവിളക്കും ചന്ദനത്തിരിയും..
അതിനു മുന്നിൽ ചമ്രം പടിഞ്ഞിരിക്കുന്ന രാഘവൻ മാഷ്...
അന്നവളുടെ വിദ്യാരംഭമാണ്..ആദ്യാക്ഷരം കുറിക്കുന്ന ദിവസം..ഇനി തനിക്കും ഏട്ടൻമാരുടെ കൂടെ സ്ക്കൂളിൽ പോകാം..
കുറെ കൂട്ടുകാരെ കാണാം..
മഴയത്ത് പുത്തൻ കുടയൊക്കെ ചൂടി..
ഹൊ എന്തു രസാ..അതൊക്കെ..

"മോള് വരൂ.."രാഘവൻ മാഷവളെ വിളിച്ചു..അദ്ദേഹം അമ്മയുടെ അകന്ന ബന്ധുവാണ്..വീട്ടിൽ എല്ലാ വർഷത്തെ കർക്കിടകമാസവും നടത്തുന്ന ഗണപതിഹോമവും കളരിയിലെ ചില പൂജകളും ചെയ്യുന്നത് മാഷാണ്..
ഇടയ്ക്ക് അച്ഛനെ കാണാൻ വീട്ടിലേക്ക് വരാറുമുണ്ട്..അതുകൊണ്ടൊരു പരിചയക്കുറവും തോന്നീല..ഗായത്രി അടുത്തേക്കു ചെന്നാ മടിയിലിരുന്നു..
ഓട്ടു തളികയിൽ നിറച്ച അരിയിലവളുടെ കുഞ്ഞുവിരൽ പിടിച്ഛദ്ദേഹമെഴുതിക്കാൻ തുടങ്ങി..
ഹരി..ശ്രീ ഗണപതയെ നമഃ...
"ഇനി മോളു നാക്കൊന്നു നീട്ട്യേ.."
നാക്കിലൊരു സ്വർണ്ണമോതിരം വെച്ചുമെഴുതി
ഹരി..ശ്രീ..ഗണ..പതയെ..നമഃ..

വെറ്റിലയും പാക്കും ദക്ഷിണ വെച്ച് കാൽ തൊട്ടു വന്ദിച്ചപ്പോ മാഷ് തലയിൽ കൈവെച്ചനുഗ്രഹിച്ചു.."മോള് നന്നായി വരട്ടെ"
"ഈ നല്ല കുട്ടിക്ക് അപ്പൂപ്പനൊരു സമ്മാനം തരാട്ടോ"..വലിയൊരു കൽക്കണ്ടം അദ്ദേഹമവളുടെ കൈയ്യിൽ കൊടുത്തു..
"ഈ നല്ല കുട്ടിക്ക് അപ്പൂപ്പനൊരു സമ്മാനം തരാട്ടോ"..വലിയൊരു കൽക്കണ്ടം അദ്ദേഹമവളുടെ കൈയ്യിൽ കൊടുത്തു..
"ഉമേ ഇനി അവനെ കൊണ്ടു വരൂ".
മാഷിന്റെ മകളാണ് ഉമേച്ചി..
അവരുടെ മകൻ അപ്പൂനേയും എഴുതിക്കാനുണ്ടെന്ന് അച്ഛനോട് മാഷ് പറയുന്നത് കേട്ടു..
അകത്തുനിന്ന് ആരുടെയോ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു..
മാഷിന്റെ മകളാണ് ഉമേച്ചി..
അവരുടെ മകൻ അപ്പൂനേയും എഴുതിക്കാനുണ്ടെന്ന് അച്ഛനോട് മാഷ് പറയുന്നത് കേട്ടു..
അകത്തുനിന്ന് ആരുടെയോ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടു..
"അതവനാ ഉറക്കം ഞെട്ടിയോണ്ടാ..ഇത്തിരി ശാഠ്യക്കാരനാ."മാഷ് പറഞ്ഞു തീരുമ്പോഴേക്കും ഉമേച്ചിയുടെ വിരലിൽതൂങ്ങി അവനെത്തി..അല്ല ഉമേച്ചിയവനെ വലിച്ചു കൊണ്ടു വന്നു..
കരച്ചിൽ നിന്നിട്ടില്ലാരുന്നു അപ്പോഴും..
മാഷവനെ എങ്ങനെയൊക്കെയോ മടിയിലിരുത്തി..ആദ്യത്തെ അക്ഷരം പറഞ്ഞു .."ഹരി"..
കരച്ചിൽ നിന്നിട്ടില്ലാരുന്നു അപ്പോഴും..
മാഷവനെ എങ്ങനെയൊക്കെയോ മടിയിലിരുത്തി..ആദ്യത്തെ അക്ഷരം പറഞ്ഞു .."ഹരി"..
"ഹരിയല്ല.........മോനെ...******"
പിന്നെ അവിടെ പറഞ്ഞതൊന്നും ഗായത്രി കേട്ടില്ല ..അച്ഛനവളുടെ ചെവി രണ്ടും പൊത്തിയിരുന്നു..
പിന്നെ അവിടെ പറഞ്ഞതൊന്നും ഗായത്രി കേട്ടില്ല ..അച്ഛനവളുടെ ചെവി രണ്ടും പൊത്തിയിരുന്നു..
ഹരിശ്രീ എഴുതാനിരുന്ന കുഞ്ഞ് നിഘണ്ടുവിലില്ലാത്ത പദങ്ങൾ മുഴുവനും പറഞ്ഞത് കേട്ട് ഒരു നിമിഷം അന്തരീക്ഷം ശോകമൂകമായി..മാഷ് വിയർത്തു..
ഉമേച്ചി നാണക്കേട് കൊണ്ട് കരയാറായി അവനെ തല്ലാനോങ്ങി..
ഉമേച്ചി നാണക്കേട് കൊണ്ട് കരയാറായി അവനെ തല്ലാനോങ്ങി..
സാരമില്ല ചെറിയ കുട്ടിയല്ലേന്ന് പറഞ്ഞ് അച്ഛനവരെ തടഞ്ഞു..
ഉമേച്ചി പിന്നെയുമവനെ വഴക്കു പറഞ്ഞോണ്ടിരുന്നു..
ഇനിയിന്നവനെ എഴുതിക്കേണ്ട..വായ തുറന്നാൽ മുഴുവൻ അസ്സല് ശ്ലോകങ്ങളാ..
മാഷ് തോൽവി സമ്മതിച്ചു..
ഉമേച്ചി പിന്നെയുമവനെ വഴക്കു പറഞ്ഞോണ്ടിരുന്നു..
ഇനിയിന്നവനെ എഴുതിക്കേണ്ട..വായ തുറന്നാൽ മുഴുവൻ അസ്സല് ശ്ലോകങ്ങളാ..
മാഷ് തോൽവി സമ്മതിച്ചു..
"മോനിങ്ങ് വാ" അച്ഛനവനെ അടുത്തേക്ക് വിളിച്ചു..തങ്ങളുടെ അടുത്തേക്കു വന്ന അവന്റെ കണ്ണ് തന്റെ കയ്യിലുള്ള കൽക്കണ്ടത്തിലാണെന്ന്
ഗായത്രി ചിന്തിക്കും മുന്നേ എട്ടു ദിക്കും പൊട്ടുന്നപോലെ അവനലറാൻ തുടങ്ങി..
"എനിക്കും വേണം കൽക്കണ്ടം..."
ഗായത്രി ചിന്തിക്കും മുന്നേ എട്ടു ദിക്കും പൊട്ടുന്നപോലെ അവനലറാൻ തുടങ്ങി..
"എനിക്കും വേണം കൽക്കണ്ടം..."
ദേഷ്യം പൂണ്ട് പ്രാന്തായി നിൽക്കുന്ന ഉമേച്ചി സഹിക്കാനാവാതെ കയ്യിലുള്ള പഴം അവന്റെ വായിലേക്ക് തിരുകി.ഇടതു കയ്യിൽ കൽക്കണ്ടവും കൊടുത്തു...
ഒരു മൂളലായപ്പോഴവന്റെ ശബ്ദം..അവന് വായ തുറക്കാനോ അടക്കാനോ പറ്റാത്ത അവസ്ഥ..എല്ലാവരും കൂടി അവനെ മാഷിന്റെ അടുത്തെത്തിച്ചു...പെട്ടെന്ന് മാഷ് അവന്റെ വിരൽ പിടിച്ചെഴുതി..
ഹരി ..ശ്രീ ..ഗണ..പതയേ നമഃ..
"ഇനി സാരൂല..പറഞ്ഞില്ലേലും അവനെക്കൊണ്ടെഴുതിക്കാൻ പറ്റ്യല്ലോ.."
മാഷിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു..

നാളെ ഗായത്രിയുടെ കുഞ്ഞും ആദ്യാക്ഷരം കുറിക്കുകയാണ്..എഴുത്തിനിരുത്തുന്നത് ആരാണെന്നോ..അപ്പു മാഷ്..
ഗായത്രിയുടെ കൂടെ ഹരിശ്രീ കുറിച്ച അതേ അപ്പു മാഷ്...
ഗായത്രിയുടെ കൂടെ ഹരിശ്രീ കുറിച്ച അതേ അപ്പു മാഷ്...
Maya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക