നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹക്കൂട്


സ്നേഹക്കൂട്
* * * * * * * * * *
"ഞാൻ ഒരു കത്തി സൂക്ഷിച്ചു വച്ചിട്ടുണ്ട് എന്നെങ്കിലും എന്റെ മുന്നിൽ വന്നു പെട്ടാൽ അവരെ ഞാൻ കുത്തിമലർത്തും "
എന്തൊക്കെയാ ടാ നീ ഈ പറയുന്നേ വല്ല ബോധവും ഉണ്ടോ നിനക്ക്??
നിനക്ക് അറിയില്ല സതീഷേ ,,,
ഞാനും എന്റെ അച്ഛനും സഹിച്ച അപമാനം .
പറക്കമുറ്റാത്ത പിള്ളേരേ ഇട്ടിട്ട് പോകുന്ന സ്ത്രികളെപ്പറ്റി കേട്ടിട്ടുണ്ട്. പത്രത്തിൽ വായിച്ചിട്ടുണ്ട്. പക്ഷെ ഇത് അതുപോലേയല്ല ...
ഡിഗ്രിയ്ക്ക് പഠിക്കുന്ന ഒരു മകനുള്ള അമ്മയാ ഇത് ചെയ്തിരിക്കുന്നത്. അമ്മ എന്ന വാക്ക് ആ സ്ത്രീയ്ക്ക് ചേരില്ല. അവൾ അമ്മയല്ല രാക്ഷസിയാ ...
രോഷം കൊണ്ട് അനന്തു കൈ ചുരുട്ടി മതിലിൽ ഇടിച്ചു. എന്തൊക്കെയാടാ നീ ഈ കാണിക്കുന്നേ ... മതി .....വാ... നമുക്ക് പപ്പട്ടേന്റെ കാന്റിനിൽ പോകാം,... ഞാൻ വരുന്നില്ല ..
നീ പൊയ്ക്കോ ... വാടാ ..ഞാനല്ലേ... വിളിക്കുന്നത് .. ചായയും ,നിനക്ക് ഇഷ്ടപ്പെട്ട പുട്ടും ,മുട്ടക്കറിയും വാങ്ങി തരാം, എനിക്ക് വേണ്ട .. വിശപ്പില്ല.എന്നാൽ നീ കഴിക്കണ്ട.. എനിക്ക് ഒരു കമ്പനി തരാല്ലോ ... ഉം ശരി നടക്ക് .....
കോളേജ് വിട്ടു അനന്തു വീട്ടിൽ വരുമ്പോഴും ഹരിനന്ദൻ ചാരുകസേരയിൽ ഏതോ ആലോചനയിലാണ്.
അച്ഛാ എന്ന് വിളിച്ചിട്ടും അയാൾ അതറിഞ്ഞില്ല. അനന്തുചെന്ന് കുലുക്കി വിളിച്ചു.
അച്ഛാ ..... ആ ..... നീ വന്നോ .... ഞാനറിഞ്ഞില്ല ..അച്ഛൻ ഈ ലോകത്തൊന്നും അല്ലേ?
ഞാൻ ..... ഞാൻ അയാൾ വാക്കുകൾക്കായി പരതി.
വേണ്ട പറയണ്ട ... ആ സ്ത്രിയെപ്പറ്റി ആലോചിക്കുകയായിരിക്കും.
എന്തിനാ അച്ഛാ സ്വയം ഇങ്ങനെ നശിക്കണേ .....
പോയിട്ട് ദിവസങ്ങളായില്ലേ ... ?ഇനി നമ്മുടെ ജീവിതത്തിൽ നമ്മൾ മാത്രം മതി.. വേറേ ആരും വേണ്ട.
അനന്തു ഹരി നന്ദൻ ,,,,ഡിഗ്രി ലാസ്റ്റ് ഇയർ,,,, കോളേജിന്റെ ഏതെങ്കിലും ഭാഗത്ത് ഉണ്ടെങ്കിൽ ഉടനെ പ്രിൻസിപ്പാളിന്റെ റൂമിൽ ഉടനെ എത്തുക.
അനന്തു ആ സമയം കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു.
ടാ ....നിന്നെയല്ലേ... ഈ,,,,, വിളിക്കുന്നത്. വാ പോകാം ...
അവൻ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് തിരിച്ചു .....
അവൻ പ്രിൻസിപ്പാളിന്റെ റൂമിന്റെ അടുത്തെത്തിയപ്പോൾ അച്ഛന്റെ സുഹ്യത്തായ ജേക്കബിനെ കണ്ടു.
എന്താ അങ്കിൾ ഇവിടെ ... ?മോനേ.... അച്ഛൻ ഹോസ്പിറ്റലിൽ ആണ്.
അറ്റാക്ക് ..... ങേ.... പിന്നെ ഒന്നും കേൾക്കാനായി അവൻ നിന്നില്ല ....
അയാളെ കൊണ്ട് ആ ബൈക്ക് ചീറി പാഞ്ഞു.
സിറ്റി ഹോസ്പിറ്റലിൽ എത്തുമ്പോൾ അവൻ നനഞ്ഞു കുതിർന്നിരുന്നു.
അച്ഛൻ ഐ.സി. യുവിലാണ്, ഡോക്ടർ എന്റെ അച്ഛൻ ,,
പുറത്തിറങ്ങിയ ഡോക്ടറിനോട് അവൻ ചോദിച്ചു. 48 മണിക്കൂർ കഴിയാതേ ഒന്നും പറയാൻ കഴിയില്ല.
ഞങ്ങളാൽ കഴിയുന്നത് ചെയ്തിട്ടുണ്ട്. ഇനി എല്ലാം ഈശ്വരന്റെ കൈയിൽ ........
ഡോക്ടർ പോവുന്നതും നോക്കി അവൻ നിന്നു.
അങ്കിൾ ,,,,,,,,, എന്റെ അച്ഛന് പെട്ടെന്ന് ഇങ്ങനെ വരാൻ കാരണമെന്താ ?
ഒരു അസുഖവും ഇല്ലാത്ത ആളായിരുന്നു, പിന്നേ .....
അവൻ മുഴുമിപ്പിച്ചില്ല ...
അതിനു മുൻപേ അവൻ കണ്ടു.
ആ ഇടനാഴിയുടെ അങ്ങേതലയ്ക്കൽ ..... ഒരു പഞ്ഞിക്കെട്ടുപോലേ.....
ഇരിക്കുന്ന ആ രൂപത്തെ .....
എവിടെ വച്ച് കണ്ടാലും ,ഏത് വേഷത്തിൽ വന്നാലും തിരിച്ചറിയുന്ന രൂപം ..
അവൻ പല്ലിറുമ്മി . അവൻ അരയിൽ ഒന്നു തപ്പി......
മോനേ ....അച്ചു .......
നിങ്ങൾ എന്നെ അങ്ങനെ വിളിക്കരുത്.... ഇവിടെ ഒരു സീനുണ്ടാക്കാതേ ഒന്നു പോയി തരോ ?
ഇല്ലേൽ ഈ കത്തി നിങ്ങളുടെ വയറ്റിൽ കുത്തിയിറക്കും ഞാൻ ....
അവൻ കത്തി അരയിൽ നിന്ന് വലിച്ചൂരി. മോനേ...
അനന്തു എന്താ നീ കാണിക്കുന്നത് .നിന്റെ അമ്മയല്ലേടാ അവൾ ...
അമ്മയോ ? ഈ സ്ത്രിയോ .....?
എനിക്ക് ഇങ്ങനെ ഒരു അമ്മയില്ല ... അങ്കിൾ എന്നെ വിട്.
ആ സ്ത്രിയോട് ഇവിടെ നിന്ന് പോകാൻ പറ.., അവരുടെ ആരും ഇവിടെയില്ല .....
കുറച്ച് നേരം കഴിഞ്ഞ് ജേക്കബ്‌ അനന്തുവിനരികിൽ വന്നു.
മോനേ ...
നീ അവളെ അങ്ങനെയൊന്നും പറയരുത്. നീ ഒരു കാര്യം ചിന്തിച്ചോ ?
അവൾ പോയിട്ട് ദിവസങ്ങളായി.
എന്നിട്ട് എന്തേ പോലീസ് സ്‌റ്റേഷനിൽ ഒരു പരാതി പോയില്ല.
എന്താ കാരണമെന്ന് നീ ചിന്തിച്ചോ ?
അവൾ നിന്റെ അമ്മയുമല്ല.
നിന്റെ അച്ഛന്റെ ഭാര്യയുമല്ല.
നിന്നോട് നിന്റെ അച്ഛൻ എന്താ പറഞ്ഞത് .
അവൾ വേറൊരുത്തന്റെ കൂടെ പോയേന്നോ ?
അങ്ങനെ പോകുന്ന അമ്മമാർ ഉണ്ടാവും .... ഇല്ലായെന്ന് പറയുന്നില്ല.
പക്ഷെ നിന്റെ വളർത്തമ്മ അങ്ങനെ പോവില്ല .പോവാമായിരുന്നേൽ അവൾ ഇതിനു മുൻപേ പോകുമായിരുന്നു.
ഹരിയ്ക്ക് കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പ്രണയമുണ്ടായിരുന്നു.
അവന്റെ സീനിയറായ ലക്ഷ്മിയുമായി.
പ്രായം കൊണ്ട് മൂത്തതായിരുന്നെങ്കിലും ഹരിയ്ക്ക് ലക്ഷ്മിയെ ഒരു പാട് ഇഷ്ടമായിരുന്നു ..
അവൾ അവനെ ശാസിച്ചു. ,,,,
അവഗണിച്ചു ..
എന്നിട്ടും ഹരി പിൻമാറിയില്ല.
പതിയെ ലക്ഷ്മി അവന്റെ സ്നേഹത്തിനു മുന്നിൽ തല കുനിച്ചു കൊടുത്തു ..
അവർ തമ്മിൽ ഒരിക്കലും പിരിയാൻ പറ്റാത്ത രീതിയിൽ അടുത്തു .
.അവരുടെ പ്രണയം ആ കോളേജിൽ പടർന്നു പന്തലിച്ചു.....
ആയിടയ്ക്ക് കോളേജിൽ നിന്ന് ഒരു വിനോദയാത്ര വയ്ക്കുന്നത്. ലക്ഷ്മിയും ,ഹരിയും പേരു കൊടുത്തു.
ആ യാത്ര അവർക്ക് വേണ്ടി വച്ചതായിരിക്കണം .
ആ യാത്രയിൽ അവർ മനസ്സുകൊണ്ടും ,ശരീരം കൊണ്ടും ഒന്നായി.....
എക്സാം കഴിഞ്ഞ് നിൽക്കുമ്പോഴാണ് ലക്ഷ്മി മനസിലാക്കിയത് താൻ ഒരമ്മയാവാൻ പോവുന്നു എന്ന സത്യം.....
തുടരും
രചന: ദേവി നായർ
NB :എഴുതി വന്നപ്പോൾ ഇത്തിരി കൂടിപ്പോയി ബാക്കി നാളെ പോസ്റ്റ് ചെയ്യാം. ......


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot