Slider

ഗൃഹം

0
Image may contain: 1 person, beard and indoor

ഇത് എത്രാമത്തെ തവണയാണ്
ജോസഫ്, നീ
വാടകവീടിന്റെ
കുറവുകളെ കുറിച്ച്
പറഞ്ഞു കേൾപ്പിക്കുന്നത്?
ഓടുമേഞ്ഞ മേൽക്കൂര
താഴിളകിയ വാതിലുകൾ
വീതി കുറഞ്ഞ
കിടപ്പുമുറി
ചിതൽ ദ്രവിച്ച
ഫർണീച്ചറുകൾ
കരിപിടിച്ച അടുക്കളച്ചുമരും
ഉറവ വറ്റിയ
മുറ്റത്തെ കിണറും !
ഇത് എത്രാമത്തെ തവണയാണ്
ജോസഫ് ?
2
ഉന്തുവണ്ടികൾ മാത്രം
കടന്നു പോകുന്ന
നരച്ച പാതയോരത്ത്
പതിവില്ലാതെ
ആളനക്കം!
വിലപേശാതെ വാങ്ങിയ
വെളളത്തുണിയിൽ
ജോസഫ്
നീയൊരു സന്തുഷ്ട ഗൃഹം
പണിയുകയാകും!!
മനു കാരയാട്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo