നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റോഹിങ്ക്യാ ഇൻ മലയാളി


=======
ഒരു കൈയ്യിൽ പത്രവും മറു കൈയ്യിൽ കട്ടൻ ചായയുമായി ഉമ്മറത്തിരിക്കുന്ന പ്രഭാതത്തിലെ ഗൃഹനാഥൻ,
മുറ്റമടിച്ച് തളർന്ന ചൂലിനെ മൂലയിൽ ചാരിവച്ച് ''നീ ഇനി വിശ്രമിച്ചോടി, '' എന്ന് പറഞ്ഞ് കാല് കഴുകി ഉമ്മറത്തേക്ക് കയറി വരുന്ന വീട്ടമ്മ, !
കുറ്റിച്ചൂലിനെ '' എടി'' ''യാക്കിയതിൽ പരിഭവിക്കല്ലേ വായനക്കാരികളെ .,മുറ്റമടിക്കുന്നത് പെണ്ണായതുകൊണ്ടാണ് ചൂലിനെ കൂട്ടുകാരിയാക്കിയത്, ''മുറ്റ ''ത്തെ ആണായി സങ്കല്പ്പിച്ചോളു, പ്രശ്നം തീർന്നല്ലോ, !!
അപ്പോൾ പറഞ്ഞ് വരുന്നത്, പത്രം വായിക്കുന്ന ഭർത്താവിനരുകിലെത്തി ഭാര്യ ചോദിച്ചു,!!
''കുഞ്ഞമ്മേടെ പെണ്ണിന്റെ കല്ല്യാണത്തിന് പോകണ്ടേ ??
ചോദ്യം കേട്ടിട്ടും ഗൃഹനാഥൻ പത്രത്തിൽ നിന്ന് തല ഉയർത്തിയില്ല,
കാരണം പേഴ്സിനുൾ വശം റോഹിങ്ക്യൻ പൗരന്റെ അവസ്ഥയാണ്,
ഈ മാസമെങ്കിലും നൂറ് രൂപ മിച്ചം പിടിക്കാമെന്ന് വച്ചാൽ നോട്ടിനെ വംശഹത്യ ചെയ്ത് ഓടിക്കുകയാണ് ഓരോര് കാരണങ്ങളാൽ,
നിങ്ങളെന്താ മീണ്ടാത്തേ, ? ഭാര്യ യുടെ ശബ്ദം വൈറലാകുന്നു,
''പത്രത്തിൽ നിന്ന് മുഖമെടുക്കാതെ ഭർത്താവ് പറഞ്ഞു,
''റോഹിങ്ക്യാ, ?!!
';എന്തോന്ന്, !!!
റോഹിങ്ക്യാ, !!
അതെന്തോന്നാ ???
മറുപടി പറയാതെ ഭർത്താവ് പത്രത്തിലേക്ക് മുഖം പൂഴ്ത്തി,!
ഭാര്യ കലിപ്പോടെ അകത്തേക്ക് പോയി,
പെട്ടന്നാണ് മകളവിടേക്ക് കടന്നു വന്നു,
അച്ഛാ, മകൾ വിളിച്ചു, !!
പത്രത്തിൽ നിന്ന് തലയുർത്താതെ അയാൾ മൂളീ,
അച്ഛാ സ്കൂളിൽ നിന്ന് ടൂർ പ്രോഗ്രാം പ്ളാൻ ചെയ്യുന്നുണ്ട്, ഞാൻ പേര് കൊടുത്തോട്ടെ, ?
''റോഹിങ്ക്യാ, !! അച്ഛന്റെ മറുപടി കേട്ട് മകൾ അടുക്കളയിലേക്ക് ഓടി,
അമ്മേ, അച്ഛൻ ''റോഹിങ്ക്യാ,, ആവശ്യപ്പെടുന്നു
ചായയോടൊപ്പം കടിക്കാനാകും, !! എവിടെയാ ഇരിക്കുന്നത് റോഹിങ്ക്യാ !!
അമ്മ അത്ഭുതത്തോടെ മകളെ നോക്കി പറഞ്ഞു,
എന്നോടും ചോദിച്ചു, എന്താ ആ സാധനം, ?
അവരുടെ സംഭാഷണം കേട്ട് ഗൃഹനാഥൻ അടുക്കളയിലേക്ക് വന്നു, ഭാര്യയുടേയും, മകളുടേയും മുഖത്തേക്ക് നോക്കി ചോദിച്ചു,
മനസ്സിലായോ റോഹിങ്ക്യാ,?
ആ, ഭാര്യ കൈ മലർത്തി,
ഞാനിവിടെ യൊക്കെ നോക്കി കണ്ടില്ല, തിന്നാനുളള വല്ല ഐറ്റവുമാണോ അച്ഛാ,?മകൾ ചോദിച്ചു,!
അതെ, അതുങ്ങളെ ലോകം മുഴുവൻ തിന്നോണ്ടിരിക്കുവാ, ഞാനൊന്ന് ചോദിച്ചോട്ടെ, എന്തിനാ ഇവിടെ ടെലിവിഷനും പത്രവും , ഈ ലോകത്ത് നടക്കുന്ന എന്തെങ്കിലും കാര്യങ്ങൾ നിങ്ങളറിയുന്നുണ്ടോ, ഒന്ന് ചവിട്ടി നില്ക്കാൻ ഒരടി മണ്ണില്ലാതെ ലോകം മുഴുവൻ ആട്ടിയോടിക്കുന്ന കുറെ മനുഷ്യരാണ് റോഹിങ്ക്യകൾ അഭയാർത്ഥികൾ , അവരെ പറ്റി ഒന്നാലോചിച്ചാൽ നമ്മുടെ ജീവിതമെത്ര സൗഭാഗ്യം നിറഞ്ഞതാണ്, !
അവരേത് രാജ്യക്കാരാണച്ഛാ, ?
അത് അത്, ശൊ ആ രാജ്യത്തിന്റെ പേര് മറന്നല്ലോ മോളെ ങ്ഹാ , പൂച്ച കരയുമ്പോൾ വരുന്ന ആദ്യാക്ഷരം ഏതാ മോളെ ?
മ്യാവൂ,
കിട്ടി മ്യാൻമാർ !
അതുകൊണ്ടിപ്പം എന്താ വേണ്ടത് ? ഭാര്യയുടെ ചോദ്യം, ?
അല്ല ഞാൻ ചിന്തിക്കുകയായിരുന്നു,
റോഹിങ്ക്യകളും മനുഷ്യരല്ലേ, അവർക്കുമില്ലേ കുഞ്ഞമ്മമാര് ,കുഞ്ഞമ്മമാരുടെ മക്കളുടെ കല്ല്യാണം കൂടാനും, ടൂർ പോകാനും അവർക്കുമില്ലേ ആഗ്രഹങ്ങൾ, ? നമ്മുടെ ഈ രണ്ടാവശ്യങ്ങളും മാറ്റി നിർത്തി ആ കാശ് റോഹിങ്ക്യൻ ഫണ്ടിലേക്ക് സംഭാവന ചെയ്താലോ, ?
എന്റെ മമനുഷ്യാ അങ്ങനെയൊക്കൊ ചിന്തിച്ചാൽ ജീവിക്കാനാകുമോ, ? റോഹിങ്ക്യകളുടെ കാരണം പറഞ്ഞ് കല്ല്യാണത്തിന് പോകാതിരുന്നാൽ, നാളെ ഈ വീട്ടിലൊരു ചടങ്ങിന് നിങ്ങൾ മ്യാൻമാറിലേക്ക് പോകുമോ റോഹിങ്ക്യകളെ ക്ഷണിക്കാൻ, !! നമുക്ക് പ്രാർത്ഥിക്കാം അവർക്കു വേണ്ടി, നിങ്ങൾ കല്ല്യാണത്തിന് പോകാൻ റെഡിയാക്, !
അച്ഛാ, റോഹിങ്ക്യകൾക്കു വേണ്ടി ഞാനും പ്രാർത്ഥിക്കാം ടൂറിന് പോകാൻ പേര് കൊടുത്തോട്ടെ,,
ഉം, അച്ഛൻ മൂളീ
'' ദേ അച്ഛാ അമ്മയുടെ ഇൻ ബോക്സിലൊരു മലയളി റോഹിങ്ക്യക്കാരന്റെ മെസ്സേജ് ,
സുഖാണോ കരളേ ന്ന്''!!''
മലയാളി റോഹിങ്ക്യനൊ ''*
''അതേന്ന്, മുഖപുസ്ത്തകത്തിൽ പൗരത്വം കിട്ടാതെ അലയുന്ന എല്ലവരും ആട്ടിയോടിക്കുന്ന ഫെയ്ക്കനെന്ന റോഹിങ്ക്യൻ !ൂ
അതുശരി, ആ മൊബൈലിങ്ങ് തന്നേ , അവനുളള സംഭാവന ഞാൻ കൊടുക്കാം,
എസ് ഐ യേ ആക്രമിച്ച് ഒളിവിലായിരുന്ന പ്രതിയെ കൈയ്യിൽ കിട്ടിയ പോലിസുകാരന്റെ ശൗര്യത്തോടെ മലയാളി റോഹിങ്ക്യന്റെ ഇൻ ബോക്സിലേക്ക് ഗൃഹനാ ഥൻ പാഞ്ഞ് കയറി,!!!
! =============\\==\=\
ഷൗക്കത്ത് മൈതീൻ,
കുവൈത്ത് ,!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot