Slider

വ്രതം ( എൻ്റെ കൊതീം )

0


എല്ലാ ഐശ്വര്യങ്ങൾക്കും വിജയത്തിനും നവരാത്രി വ്രതം നല്ലതാ.
ഇത്തവണ വ്രതമെടുക്കണമെന്ന് പറഞ്ഞപ്പൊ ആരും വിശ്വസിക്കുന്നില്ല.
പിന്നേ ... നീയാ., ആവാത്ത പണിക്ക് പോണ്ട.. വ്രതമൊന്നും നിനക്ക് പറ്റിയ പണിയല്ല... മുട്ടേം, മീനും ഇല്ലാതെ കൂട്ടുകാര്ടെ വക കളിയാക്കൽസ്.
എല്ലാരേം ഞെട്ടിച്ച് കൊണ്ട്.മീനും മുട്ടേം ചിക്കനും ഒഴിവാക്കി നല്ല കുട്ടിയായി വ്രതം തുടങ്ങി.
പക്ഷെ വ്രതം തുടങ്ങിയേ പിന്നെ എന്താന്നറിയില്ല മനസിന് ഒരു ചാഞ്ചാട്ടം...
വ്രതം തുടങ്ങി രണ്ടാമത്തെ ദിവസം. എവിടെന്നോ പൊരിച്ച മീനിൻ്റെ മണം.
എങ്ങനെ ഒൻപതുതികയ്ക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ,
പൊരിച്ച കോയിം കൊണ്ട് വില്ലനെപ്പോലെ കെട്ട്യോൻ്റെ വരവ്..
രണ്ടു കണ്ണും തുറുപ്പിച്ച് ഒരു നോട്ടം നോക്കി ചവിട്ടിത്തുള്ളി ഞാനകത്തേക്ക് പോയി..
പുറകേ വന്ന കെട്ട്യോൻ്റെ ഡയലോഗ്
"സാധരണ ചിക്കൻ കണ്ടാൽ ഓടിത്തുള്ളി വരണതാണല്ലോ... ഇതെന്ത് മറിമായമാ... അമ്മേ "
" നീ മറന്നോടാ?അവള് പൂജാ വ്രതം നോൽക്കയല്ലേ... നിന്നെയിന്നു പച്ചയ്ക്ക് തിന്നാൻ സാദ്ധ്യതയുണ്ട്... അവളൊന്നു തണുക്കട്ടെ ഇപ്പൊഴൊന്നും നീ അകത്തോട്ട് കേറണ്ട... എനിക്കൊന്നിനും സാക്ഷിയാവാൻ വയ്യ.. "
കേറി വാടാ മോനെ കേറി വാ എന്ന ഭാവത്തിൽ ഞാൻ റൂമിലിരുന്നു...
"ൻ്റെ പോന്നേ ഓർത്തില്ല... എന്നോട് ഷമീര്... ആരും അറിയണ്ട നീ കഴിച്ചോ.. നിൻ്റെ കൂട്ടുകാരോടൊന്നും ഞാൻ പറയൂല.."
"ശാപം കിട്ടും നിങ്ങൾക്ക്... ദുർബല ഹൃദയാ... ഏത് നിമിഷാ വ്രതം മുറിയാന്ന് പറയാൻ പറ്റില്ല... എങ്ങനേലുമൊന്ന് ഒൻപത് തികച്ചോട്ടെ.. "
പൊരിച്ച കോയീൻ്റെ മണം എന്നെ ആകെ തളർത്തി.
തളർന്ന മനസോടെ ചിക്കൻ കടിച്ചു പറിക്കുന്ന കെട്ട്യോനെ നോക്കി ഞാനിരുന്നു.
രാവിലെ കെട്ട്യോൻ പത്തുമിനിട്ടധികം ടോയ്‌ലറ്റിൽ ഇരുന്നപ്പഴാ എനിക്ക് കുറച്ചാശ്വാസമായത്...
ടോയ്‌ലറ്റിൽ നിന്ന് കാറ്റു തീർന്ന ബലൂണിനെ പോലെ മൂപ്പരുടെ ആ വരവ്.
ഇന്ന് എല്ലാ പ്രലോഭനങ്ങളും തരണം ചെയ്ത് വ്രതം വിജയകരമായ ഏഴാം ദിവസത്തിലെത്തി.
അടുക്കളേന്ന് നല്ല മണം.
പോയ് നോക്കിയപ്പോഴാ.മൂപ്പര്ടെ പരീക്ഷണം. മുട്ടയുപ്മാവ്
തകർന്നു പോയി ഞാൻ.,
ഒരു നിമിഷം ഈ വ്രതമൊന്നവസാനിപ്പിച്ചാലോ എന്ന് വരെ തോന്നി.. മണം മൂക്കിലേക്കിടിച്ച് കയറുവാ.മൂക്കിനറിയില്ലല്ലോ, എനിക്ക് വ്രതമാണെന്ന്.
നിങ്ങൾക്കറിയാമോ സൂർത്തുക്കളെ ,ഞാനിതെഴുതി കൊണ്ടിരിക്കുമ്പോ മൂപ്പര്
കണ്ണിച്ചോരയില്ലാതെ വെട്ടി വിഴുങ്ങുവാ.
ഞാനിടക്കണ്ണിട്ടൊരു നോട്ടം കൊടുത്തപ്പൊ പറയാ,
"നിൻ്റെ ഈ നോട്ടത്തിന് ഞാൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് "
"അപ്പൊ പേടീണ്ട്.,"
എൻ്റെ ദേവ്യേ... ഒക്കെ ശരിയാക്കിത്തരണേ.😂
ജിഷ രതീഷ്
27/9/I 7
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo