Showing posts with label SajiraKareem. Show all posts
Showing posts with label SajiraKareem. Show all posts

സംതൃപ്ത




നല്ലെഴുത്തിലെ പ്രിയ സൗഹൃദക്കൂട്ടങ്ങളോടിത്തിരി കാര്യം ..
ആദ്യമായി വരികൾ എഴുതിത്തുടങ്ങിയപ്പോൾ കൂട്ടുകാർ എനിക്ക് ചുറ്റും വട്ടമിട്ടു .പത്താം ക്ലാസിൽ ഓട്ടോഗ്രാഫുകളിൽ ഇമ്മിണി ബല്യ തട്ട് തട്ടി .അതൊക്കെ കണ്ട് പുറക് വശത്തെ ബെഞ്ചിൽ തല ചായ്ച്ച് അവൻ എന്നോട് മിണ്ടാതെ പിണങ്ങിക്കിടന്നു .
കോളേജിൽ എത്തിയ പ്പൊ മാഗസിനുകളിൽ ചില വരികൾ കുറിച്ചു .പിന്നെ കഥകളെഴുതി കുഞ്ഞു സമ്മാനങ്ങൾ വാങ്ങി .അതിനിടയിലാണ് വരികളിലെ പ്രളയം ഒരു വല്യ നോട്ടുബുക്കിൽ നോവലായി രൂപപ്പെടുന്നത് .കറുത്ത മഷിയിൽ ഞാൻ എഴുതിയ വരിക്കൂട്ടുകൾ ... തകർന്ന് പോയ റംലയുടെ ദാമ്പത്യ ജീവിതത്തെ പറ്റിയായിരുന്നു .
പതിനേഴാം വയസിലെ പക്വതയില്ലാത്ത പ്രായത്തിൽ വരികൾ കുറിക്കുമ്പോൾ ജീവിതത്തെ പറ്റിയോ പ്രണയത്തെ പറ്റിയോ അധികമൊന്നും എനിക്കറിയില്ലായിരുന്നു .കൂടെ പഠിക്കുന്ന റംലയെന്ന പെൺകുട്ടിയുടെ മനസ്സിലെ വേദന മാത്രം ഞാനെഴുതി .
"എന്തിനാ എന്നെ കല്യാണം കഴിച്ചത് .ഇത്തിരിയോളം വന്ന എന്റെ കുഞ്ഞു വയറിന്റെ പട്ടിണി മാറ്റാനോ "
അവൾ ഇടയ്ക്ക് കരഞ്ഞ് പറഞ്ഞത് വല്യ നോവായ് .കൂടെ പഠിക്കുന്ന നസിയുടെ സഹോദരൻ തന്നെയാണ് റംലയെനിക്കാഹ് ചെയ്തത് .അങ്ങനെ അങ്ങനെ ഞാൻ കുറിച്ച ആ നോട്ട് പുസ്തകത്തിലെ പേജുകൾ ക്ലാസിലെ കുട്ടികൾ ആർത്തിയോടെ വായിച്ചു .
വായിച്ച് കഴിഞ്ഞവർ നസിയുടെ സഹോദരനെ വല്ലാതെ കുറ്റം പറഞ്ഞു .നസി അത് കേട്ട് ഏറെക്കരഞ്ഞു .നസിയുടെ കരച്ചിൽ കണ്ട് എനിക്ക് സങ്കടമായി .അതിനടുത്ത ദിവസം നസിയുടെ ഇക്കഎന്നെ കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ വല്ലാതെ പേടിച്ച് എഴുതിയ പുസ്തകം മൊത്തം കീറിക്കളഞ്ഞു ..അതൊക്കൊ ഓർക്കുമ്പോ .. ഈയടുത്ത് ഞാൻ റംലയെ കണ്ടിരുന്നു .അവൾ ഏറെ സുഖമായിരിക്കുന്നു .( ഏറെ ഏറെ കാലത്തിന് ശേഷമാണ് അവർക്കിടയിലെ പ്രശ്നങ്ങൾ എന്തായിരുന്നെന്ന് എനിക്ക് മനസിലായത്)
അങ്ങനെ അങ്ങനെ ഞാനും കല്യാണമൊക്കെ കഴിഞ്ഞു .വരികളെഴുതാൻ വീർപ്പ് മുട്ടി ഇക്കയുടെ വലിയ കണക്ക് പുസ്തകത്തിൽ ചിലത് കുറിച്ചിട്ടു .അതിനിടയിലാണ് ഭർതൃ വീടിനടുത്ത് ഒരു കല്യാണം നടക്കുന്നത് .സ്ത്രീധനത്തെ പറ്റി സംസാരിക്കുന്നതും ചില കല്യാണങ്ങൾ പവൻ ... പറഞ്ഞ് അലസിപ്പോവുന്ന തൊക്കെ കണ്ടപ്പോൾ ഞാനൊരു കടലാസെടുത്ത് എഴുതിത്തുടങ്ങി .വെറുതെ ഒരു മാഗസിന്റെ അഡ്രസ് കണ്ട് അതിലേക്ക് എന്റെ വരികൾ പോസ്റ്റ് ചെയ്തു .ദിവസങ്ങൾക്കകം ഷാജിറകരീം എഴുതിയ മാഗസിനിലെ പേജുകൾ ആളുകൾ പറയുന്നത് കേട്ട് എന്റെ ചെവിയിലുമെത്തി .
പക്ഷെ ആരൊക്കെയോ ഇഷ്ടപ്പെടാതെ പോയി ആ എഴുത്ത് .പലരേയും കളിയാക്കി എഴുതിയതാണ് എന്ന് പറഞ്ഞ് ചിലർ എന്നെ തുറിച്ച് നോക്കി .എനിക്കും വലിയ വിഷ മമായി .അതോടെ എന്റെ വരികൾ എന്റെ ഡയറിയിൽ മാത്രമൊതുങ്ങി .
വേനലും മഞ്ഞും കാലവും കടന്ന് പോയ് .ജീവിതം പലതും കണ്ട് മറഞ്ഞ് ഞാൻ .പറഞ്ഞാൽ തീരാത്ത വരികളിലെ ചേർത്തണയ്ക്കൽ പരസ്പരം പറഞ്ഞ് പറഞ്ഞ് ഒരു ചെറു അധ്യായം കുറിച്ചു .വർഷങ്ങൾക്ക് ശേഷം ആത്മകഥയിലെ ഒരധ്യായം വീണ്ടും കടലാസിൽ വെളിച്ചം കണ്ടു .
വായിച്ചവർ വായിച്ചവർ എനിക്കേറെ പ്രോൽസാഹനം തന്നു .
"എത്ര മനോഹാരമാണ് നിന്റെ വരികൾ
ഹൃദയം കീഴടക്കുന്ന ഭാഷ
കാത്തിരിക്കുന്ന വരികൾ
എന്നൊക്കെ പറഞ്ഞപ്പോൾ ഞാനത്രയ്ക്ക് കാര്യമാക്കിയില്ല .വെറുതെ തമാശ പറഞ്ഞതാണെന്ന് കരുതി .കുറിച്ചിട്ട അധ്യായങ്ങൾ പുസ്തകമാക്കാൻ പറഞ്ഞപ്പോൾ പോലും മനസ് വന്നില്ല .എന്തോ ഒരു ഭയം വല്ലാതെ എന്നെ അലട്ടി .
അങ്ങനെയിരിക്കുമ്പോഴാണ് നല്ലെഴുത്തിലെ കൂട്ടുകാർക്കിടയിലേക്ക് ചാക്കേറാൻ കഴിഞ്ഞത് .നിങ്ങൾക്കിടയിലെ വരികൾ വായിച്ചപ്പോൾ .... നിങ്ങൾ വരികളോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ .. ജീവിതവും പ്രണയവും സ്നേഹവും നഷ്ട്ടങ്ങളും വേദനകളും തിരിച്ചറിവുകളും നർമ്മബോധങ്ങളും എന്റെ വരികൾ വീണ്ടും പിറവിയെടുത്തു .
വരികൾ പിറക്കുന്നത് മറ്റുള്ളവരിലേക്ക് എത്തപ്പെടുമ്പോളുണ്ടാകുന്ന ഭയം ഏറെ മാറി .എഴുത്തെന്ന ഭാഷ മനസിലാക്കുന്നവർക്കിടയിൽ വരികൾ കുറിച്ചിടുമ്പോൾ ഞാനേറെ യാണ് .

By: 

ഡിസംബർ നീ തന്ന ഓർമ്മകൾ മായില്ലൊരിക്കലും



സഹജീവികളോടുള്ള നിങ്ങളെ സ്നേഹവും കരുതലും നൊമ്പരങ്ങളും കാണുന്ന മനസ് കാണുമ്പോൾ എനിക്കെങ്ങനെ എഴുതാതിരിക്കാനാവും .
ഡിസംബറിന്റെ ഓരോ രാത്രിയിലും പുലരിയിലും മഞ്ഞ് കണങ്ങൾക്ക് പറയാനുണ്ടേറെ .... രാത്രിയിലെ പുറത്തെ ബഹളങ്ങൾ പുതുവൽസരവും ക്രിസ്ത്മസും വരവേൽക്കാൻ ആർപ്പ് വിളിച്ച് കണ്ണഞ്ചിപ്പിക്കുന്ന വിവിധ തരം ലൈറ്റുകൾ മിന്നി മിന്നി .... ലോകം മുഴുവൻ സന്തോഷിക്കുകയാണ് .പുത്തൻ പ്രതീക്ഷകൾ നെയ്ത് കൂട്ടി പുതിയ പുലരിക്കായ് കാത്തിരിക്കുന്നവർ ഏറെ ....
അവിടെ അവളെയെനിക്ക് കാണാം .ഖാജൻ എന്ന പെൺകുട്ടിയുടെ കണ്ണുനീർ ഉറ്റി നില്ക്കുന്ന മുഖം .ഒന്നര വയസ് കാരനെ നെഞ്ചോടടുക്കിപ്പിടിച്ച് അവന് വേണ്ടി പ്രാർത്ഥിക്കുന്ന കുട്ടി ത്വം വിട്ട് മാറാത്ത ഉമ്മയാണവൾ ...
പ്രഭാവതിയെ കുറിച്ചോർക്കുമ്പോൾ ... അവളിപ്പോൾ എവിടെയാണാവോ .....?
വിശ്വേട്ടനും കുട്ടികൾക്കുമൊപ്പം സുഖമായി കഴിയുന്നുണ്ടാവുമോ ...?
കീമോ വാർഡിലെ നിരന്ന് കിടക്കുന്ന ബെഡ്കളിലൊന്നിൽ അവളുണ്ടായിരുന്നു .രോഗികൾക്കും ഉറ്റവർക്കുമിടയിൽ വിശേഷങ്ങൾ പങ്ക് വെച്ച് നടന്ന് നീങ്ങുമ്പോൾ അവളെന്നെ വിളിക്കും .
നോക്കൂ സാജീ
എന്റെ തലമുടിയാകെ കൊഴിഞ്ഞ് ... എത്ര നീളമുള്ള മുടിയായിരുന്നു .
നീ കണ്ടില്ലെ ... എന്റെ കൈകളിലെ കറുത്ത നീളത്തിലുള്ളവര .മരുന്നിന്റെ ശക്തിയിൽ തളർന്ന് ചപ്പിപ്പോയ ഞരമ്പുകളാണവ
ഇന്നെന്റെ വിശ്വേട്ടൻ ലീവ് കഴിഞ്ഞ് പോകുന്ന ദിവസമാ ... എന്നോട് യാത്ര പറയാൻ ഇതിലെ വരും സാജി ...
മക്കള് രണ്ട് പേര് ... എത്ര ദിവസമായി ഞാൻ അവരെയൊന്ന്കൊതി തീരെ ഉമ്മ വെച്ചിട്ട് ..
ഡോക്ട്ടറ് പറയുന്നു സമാധാനായിട്ടിരിക്കാൻ .ഞാനെങ്ങനെ സമാധാനപ്പെടും .
എല്ലാം സുഖമായ് വിശ്വേട്ടനും മക്കൾക്ക് മൊപ്പം പുതിയ വീട്ടിൽ താമസിക്കാൻ ഞാൻ കാണുമോ ....
ദൈവം കാണില്ലേ എന്റെ മോളെ കണ്ണ് നീര് ...... പ്രഭാവതിയുടെ അമ്മ മറ്റൊരു തലയ്ക്കൽ ...
തന്റെ മൊബൈലിൽ പഴയ ഫോട്ടോ കാണിച്ച് ഉറക്കെ ചിരിക്കുന്ന കേണൽ സർ ..
ഇപ്പൊ എന്റെയൊരു കോലം
മുടി വന്നല്ലോ സർ ..... എന്റെ വാക്കുകൾ കേൾക്കുമ്പോൾ സ്വന്തം ഭാര്യയെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് കേണൽ സർ
കരഞ്ഞ് കലങ്ങിയ കണ്ണുകളുമായ് ഉണ്ണിമോളുടെ അമ്മ ..
എന്റെ കൈവിരൽ ചേർത്ത് പിടിച്ച് വയനാട്ട്കാരിഖദീജുമ്മ.
പെരുന്നാള് കൂടാൻ പെരക്ക് പോണം .Dr ഡിസ്ചാർജ് തന്നില്ലേലും നിക്ക് പോണം .അടുത്ത പെരുന്നാളിന് ഞാനുണ്ടാവുമോന്നറിയില്ല
നീ ഉറങ്ങുന്നില്ലേ .......
വേദനകൾക്കിടയിലും എന്നെ ചേർത്ത് പിടിച്ച് എന്റുമ്മയുടെ സ്നേഹം കരുതൽ ........ ജീവിതം ഏറെ പഠിച്ച ആശുപത്രി വരാന്തകൾ ....
ഓർത്തോർത്തിരിക്കുമ്പോൾ ഒരു മുഴക്കത്തോടെ എന്റെ ഫോണിൽ വന്ന് നില്ക്കുന്ന ആ msg
My wife left me Alone .......

കുസൃതിയിലെ ചെയ്തികൾ



മരിച്ച് വീഴാത്തത് ഭാഗ്യം .അത്രയ്ക്കാ ഞാനിന്നനുഭവിച്ച വേദനയും ഓർത്തെടുത്ത ചിന്തകളും .ശരിയായിട്ടില്ല ഇപ്പോഴും കൈകാൽ വിറയലും കണ്ണിലെ ഇരുട്ടും .
അവളേ ... ആ കുഞ്ഞു സുന്ദരിയേ .... എന്റെ അനിയത്തിയുടെ മോളാ ....
എന്റേം മോള്
ഉമ്മ ടീച്ചറാ .... നഴ്സറി വിട്ട് വരുന്നത് എന്റെ ടുത്തേക്ക് .ഇന്നും അവൾ വന്ന് ഞാനവൾക്ക് മാമ് ഉരുളകളാക്കി ടേമ്പിളിൽ വെച്ച് കഴിക്കാനാക്കി കുളിക്കാൻ പോയ് .കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ നോക്കിയപ്പോൾ door പുറത്ത് നിന്ന് ലോക് ചെയ്തിരുന്നു .
കാജൂ സേ ..... കാജൂ സേ ..... ചക്കരകാ ജൂസേ .... വാതിൽ തുറക്ക് .
ആര് കേൾക്കാൻ ...
ഞാൻ വീണ്ടും വീണ്ടും വിളിച്ച് ..ചിന്തകൾ ഓടിയെത്തി മലിനമായന്റെ മനസ്
കുട്ടിയെ വല്ലവരും പൊക്കി എന്നെ പൂട്ടിയിട്ടോ ........
മൈൻഡോർ പൂട്ടിയിട്ടില്ല ഞാൻ
സർവ്വശക്തിയുമെടുത്ത് കതകിൽ ആഞ്ഞ് വലിച്ച് വലിച്ച് ഞാൻ വിയർത്ത് ഒടുവിൽ door തെന്നിമാറി തുറന്ന് .
കാലുകൾ ഉറക്കാതെ അവളെ വിളിച്ച് .....
അവളെ കണ്ടില്ല
door തുറന്ന് കിടക്കുന്നു .
ബെഡ് റൂമിലേക്ക് ഒന്നേ നോക്കിയുള്ളൂ .. അലമാര വാരിവലിച്ചിട്ട് ....
കള്ളൻ എന്റെ കുട്ടിയെ ........
ഞാൻ .... ഞാൻ .....
കാജൂ സി നെ വിളിച്ചോടി
തറവാട്ട് വീട്ടിലവൾ ഇരിക്കുന്നു .പതിവിന് വിപരീതമായി ടീച്ചറുമ്മ നേരത്തെ എത്തിയിട്ടുണ്ട് .
ഞാൻ തളർന്ന് തളർന്ന് നെടുവീർപ്പിട്ട്
പേടിച്ച കാര്യം പറഞ്ഞ് കാ ജൂസിന്റെ വികൃതികൾ പറഞ്ഞ് എന്റെ വീട്ടിലേക്ക് ഓടി .
തുറന്ന് വെച്ച അലമാര നോക്കി
കൺമഷി കൊണ്ട് ബെഡ്ഷീറ്റിൽ ചിത്രം വരച്ച്
ഷാലമോളുടെ സ്വർണാഭരണങ്ങൾ കാണാനില്ല
ഞാൻ പിന്നേം തറവാട്ടിലേക്കോടി ...
കള്ളനാണോ .........?
അല്ല കാ ജൂസിന്റെ കയ്യിലുണ്ട് മാലയും വളയും
എന്റെ പേടിയും വെപ്രാളവും കാ ജൂസിന്റെ ചെയ്തികളും കണ്ട് എന്റെ ബാപ്പയോട് കണക്കിന് കിട്ടി .
കുഞ്ഞുങ്ങളെ ശ്രദ്ധിക്കേണ്ടതിനെ പറ്റിയും സ്വന്തം വീട് ശ്രദ്ധിക്കേണ്ടതിനെ പറ്റിയും ഒരു വലിയ ക്ലാസ് തന്നെ കിട്ടി ...
ഹൊ സമാധാനമായി വീട്ടിലേക്ക്
കുറച്ച് കഴിഞ്ഞ് കാ ജൂസ് വരുന്നു
ടീച്ചറുമ്മ അടിച്ചെന്നും പറഞ്ഞ് വിങ്ങിയ മനസോടെ കരഞ്ഞ കണ്ണുകളോടെ .....
എനിക്ക് സഹിച്ചില്ല .ഞാനവളെ ചേർത്ത് നിർത്തി ഉമ്മവെച്ചു ....
എന്നാലും ന്റെ കാജൂ സേ .....................

By: Sajira Kareem

ഒരു ഡിസംബറിലെ എന്റെ ഡയറിക്കുറിപ്പ്



വെള്ള തുണിയിൽ പൊതിഞ്ഞ് വെച്ച ശരീരങ്ങൾ കണ്ടിട്ടുണ്ട് .. പക്ഷെ ഞാൻ മരണം കണ്ടിട്ടില്ലായിരുന്നു .. ശരീരം ഉപേക്ഷിച്ച് ആത്മാവ് സ്വതന്ത്ര ലോകത്തേക്ക് പറന്നുയരുന്ന ആ യാത്ര ..... ആദ്യമായിട്ടാണ് ഞാൻ അന്ന് മരണം കാണുന്നത് .നീതുവിന്റെ അമ്മ
" ചേച്ചി " എന്ന വിളിയിൽ മാത്രം എന്റെ ഹൃദയം കീഴടക്കിയ പെൺകുട്ടി .. എന്റെ ആരുമല്ലാതിരുന്ന അവളെ എന്നിലേക്ക് ചേർത്തണച്ച് അവളുടെ ചുമലിൽ തട്ടിയപ്പോൾ ആശ്വസിപ്പിക്കലിന്റെ കരുത്തായ് അവളുടെ തേങ്ങലിന്റെ ശക്തി കുറഞ്ഞ് വന്നു... എന്റെ ഹൃദയയത്തിനപ്പോൾ മുമ്പൊന്നും കിട്ടിയിട്ടില്ലാത്ത ഒരു സംതൃപ്തി ... പിന്നെ പിന്നെ ഞാൻ എന്നിൽ നിന്ന് എനിക്ക് ചുറ്റുമുള്ളവരുടെ വേദന നിറഞ്ഞ മിഴികൾ ഒപ്പാൻ ശ്രമിക്കാറുണ്ട് ..
കോഴിക്കോട് institute of palliative medicine (IPM) ..care-ൽ ആണ് ഞാൻ നീതുവിനെ ആദ്യമായി കാണുന്നത്.ഞങ്ങൾക്ക് നേരെ എതിർ മുറിയിലായിരുന്നു അവരുടെ മുറിയും . December ... ലെ തണുപ്പും മഞ്ഞ് മൂടിയ പുലരിയും ഒളിഞ്ഞ് നോക്കുന്ന വെയിൽ ചൂടും പരസ്പരം പങ്ക് വെച്ച് ആശുപത്രിയുടെ വരാന്തയിൽ മുഖാമുഖം ഇരിക്കുമ്പോൾ അവൾ പറഞ്ഞതത്രയും അവളുടെ അമ്മയെ കുറിച്ചായിരുന്നു .. വയറ്റിൽ പിടിപെട്ട cancer ശരീരത്തിലെ രണ്ട് കിഡ്നിയിലേക്കും അതിൽ നിന്ന് ശ്വാസകോശത്തിലേക്കും വ്യാപിച്ച നിലയിലാണ് അവർpalliative care -ൽ എത്തുന്നത്‌. പ്രെവറ്റ് ഹോസ്പിറ്റലിലെ വലിയ ചികിത്സയ്‌ക്കൊടുവിൽ പണം കാലിയായതല്ലാതെ അസുഖത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും ഇനി ചികിത്സ ഒന്നും ചെയ്യാനില്ലെന്നും എനിക്കവളുടെ സംസാരത്തിൽ നിന്ന് മനസ്സിലായി .ശേഷിക്കുന്ന ജീവിതകാലത്തിലെ താൽകാലിക ആശ്വാസം മാത്രമാണ്palliative care ചെയ്യുന്നതെന്ന സത്യം അവളെ സമ്മതിച്ചിടത്തോളം ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല ..
" ചേച്ചി എന്റെ അമ്മ സുഖപ്പെടും .അല്ലെ ചേച്ചി ...."
ഇടയ്ക്ക് അവൾ എന്റെ കണ്ണിൽ നോക്കി ചോദിക്കും .. ഇടയ്ക്ക് ഹാഷിമിനെ നോക്കി പറയും .
"ഇന്ന് ഇക്കാ ഉഷാറാണല്ലോ" .
ചിലപ്പോൾ അവൾ ഏറെ സന്തോഷത്തോടെ ഓടി വരും .എന്നിട്ട് ഉറക്കെ വിളിച്ച് പറയും .
" ചേച്ചി എന്റെ അമ്മ ഇന്ന് രണ്ട് ഇഡിലി കഴിച്ചു .ഒരു ഗ്ലാസ് പാലും ."
സന്തോഷത്തിൽ അവൾ മതി മറക്കുബോൾ എന്റെ മനസ്സ് നോവാറുണ്ട് ... താൽകാലിക ശമനമാണെന്നറിയാതെ അവൾ പ്രതീക്ഷകൾ നെയ്യുകയാണ് .ഇടയ്ക്ക് ഹാഷിം ഉറങ്ങിക്കിടക്കുമ്പോൾ ഞാൻ നീതുവിന്റെ അമ്മയ്ക്കരികിൽ ചെന്നിരിക്കും .നീരുവന്ന് വീർത്ത വയറും ഇരുകാലുകളിലെ തടിപ്പും വകവെക്കാതെ അമ്മ എന്നോട് സംസാരിക്കും .
" നോക്കൂ ഇവളൊരു മണ്ടിയാ .. വല്ലാത്ത പേടിയും .എനിക്കെന്തെങ്കിലും സംഭവിക്കുമെന്നിവൾ ഭയക്കുന്നു .ധൈര്യം വേണ്ടേ? മോളു പറഞ്ഞ് കൊടുക്ക് ഇവളോട് ധൈര്യമായിരിക്കാൻ "
പിന്നെ അവളെ നോക്കി പറയും .
പുറത്ത് പോക്കും അലക്കാൻ പോക്കും ചേച്ചിയുടെ കൂടെ മതീട്ടോ
അവൾ എല്ലാം സമ്മതിച്ചു തല കുലുക്കും .പഠിക്കുന്നത് ഡിഗ്രിക്കാണെങ്കിലും അമ്മ മകളോടും മകൾ അമ്മയോടും പെരുമാറുന്നത് കാണുമ്പോൾഒരു നഴ്സറിലുക്കാ .
മാതൃത്വം അങ്ങനെയാണല്ലോ .. അളവുകോലില്ലാത്ത സ്നേഹം .
ഒരുച്ച സമയത്ത് അവൾ ഞങ്ങളുടെ ഡോറിൽ തട്ടി ഉറക്കെ വിളിക്കുന്നു .
" ചേച്ചി ചേച്ചി "
ഞാൻ ചെന്ന് ഡോർ തുറന്ന് നോക്കി .
"ചൂടുവെള്ളമുണ്ടോ? അമ്മയ്ക്ക് കാപ്പി കൊടുക്കാനാ "
ഫ്ലാസ്കിൽ നിന്ന് ചൂടുവെള്ളമെടുത്ത് ഗ്ലാസിലേക്ക് കാപ്പി പകർന്ന് ഞാനവൾക്കൊപ്പം റൂമിലേക്ക് ചെന്നു .എന്റെ കയ്യിലെ കാപ്പി വാങ്ങി അവൾ അമ്മയ്ക്ക് കൊടുക്കുന്നുണ്ടായിരുന്നു ..അമ്മയത് ആർത്തിയോടെ കുടിക്കുന്നു .
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി .. നെഞ്ച് ക്രമാതീതമായി ഉയർന്നും താന്നും .... ശ്വാസത്തിന്റെ ഗതിയിലെ മാറ്റം ...
അമ്മേ ..... അമ്മേ ...... അവൾ ഉറക്കെയുറക്കെ അമ്മയെ വിളിച്ച് കൊണ്ടിരുന്നു .
ഏയ് .... ഒന്നുമില്ല
മോളെ നീ സമാധാനപ്പെട്
നീതുവിന്റെ അമ്മ പറഞ്ഞ് കൊണ്ടിരുന്നു .. അതിനിടയിൽ അവൾ കൊടുക്കുന്ന കാപ്പി തിരികെ ഗ്ലാസിലേക്ക് തന്നെ വന്നുകൊണ്ടിരുന്നു' പിന്നെ പിന്നെ ശ്വാസം നേർത്ത് നേർത്ത് തല ഒരു ഭാഗത്തേക്ക് ചെരിഞ്ഞു .കണ്ണുകൾ ഒന്നിളകി .ശരീരം നിശ്ചലമായി .... ഞാൻ കണ്ട ആദ്യമരണം ..
" ചേച്ചി എന്റെ അമ്മയ്ക്കെന്തു പറ്റി?
അവൾ എന്നെ പിടിച്ച് കുലുക്കി ഉച്ചത്തിൽ കരഞ്ഞു .കരച്ചിൽ കേട്ട് നഴ്‌സുമാർ ഓടി എത്തി .പിന്നെ ഡോക്ടറും.പിന്നെ വെള്ള തുണിയാൽ ആ ശരീരം മൂ ടു മ്പോൾഅവൾ അമ്മയുടെ ദേഹത്ത് ഒട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞ് ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു .
" ചേച്ചി .. അമ്മയില്ലാത്ത വീട് .. ഇനി ഞാൻ എങ്ങനെ ജീവിക്കും ?'ആർക്ക് വേണ്ടി പഠിക്കും .ഉറക്കമൊഴിഞ്ഞ് പുസ്തകങ്ങൾ വായിക്കുബോൾ എനിക്ക് കൂട്ടിരിക്കുന്ന എന്റെ അമ്മ .പഠിക്കണമെന്നും ജോലി വാങ്ങണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നും എന്നിട്ട് മറ്റുള്ളവരേ കൂടി സഹായിക്കണമെന്നും സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ച അമ്മ " .. നീ തു കരച്ചിൽ നിർത്താതെ പറഞ്ഞ് കൊണ്ടിരുന്നു .ഞാൻ ഒരു വിധം അവളെ അമ്മയുടെ ശരീരത്തിൽ നിന്ന് എന്നിലേക്ക് ചേർത്തണച്ചു .. പറയാൻ എനിക്ക് വാക്കുകളില്ലായിരുന്നു ..
നഷ്ടപ്പെട്ട ... തിരിച്ചു കിട്ടാത്ത മാത്യത്വത്തിന് പകരം വെക്കാൻ എന്താണുളത് ഈ ഭൂമിയിൽ ..
എങ്കിലും നീ നന്നായി പഠിക്കണമെന്നും അമ്മയുടെ ആഗ്രഹം സഫലമാക്കണമെന്നും ഞാൻ പറഞ്ഞൊപ്പിച്ചു .. കരഞ്ഞ് കരഞ്ഞ് തളർന്നവൾ എന്റെ ചുമലിൽ നിന്ന് ഒരു മൂലയിലേക്ക് ചുരുണ്ട് കൂടി .. ആശുപത്രി വരാന്തയിലെ പരുത്ത നിലത്ത് കൂടി സ്ട്രെച്ചർ ഉരുണ്ട് നീങ്ങുന്നതിനൊപ്പം അവൾ എന്നെയൊന്നു നോക്കി .. കണ്ണുകളാൽ യാത്ര പറഞ്ഞു .....
"അവർ മരിച്ചു അല്ലെ ?"
ഹിഷാം എന്നെ നോക്കി ചോദിച്ചു .. മരണം കാത്തു കിടക്കുന്ന ഒരാൾ മറ്റൊരാളുടെ വേർപാടിനെ കുറിച്ച് നിസ്സഹായതതോടെ ചോദിച്ചപ്പോൾ എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു ...

By: Sajira Kareem

പോക്കുവഴിയിലെ ഇണചേരലുകളിലെ ശേഷിപ്പുകൾ


പോക്കുവഴിയിലെ ഇണചേരലുകളിലെ ശേഷിപ്പുകൾ
.............................................
ദിവസങ്ങൾക്ക് മുമ്പാണ് ഞാൻ ബെല്ലടീച്ചറെ കണ്ട് മുട്ടിയത്. ബെല്ലടീച്ചറെ എനിക്കറിയാം . ഈയിടെ എല്ലാവരാലും പറയപ്പെടാറുണ്ട് ബെല്ലടീച്ചർ . ഞങ്ങൾ കണ്ട് മുട്ടിയ ദിവസം എനിക്ക് വലിയ സന്തോഷമായിരുന്നു .വിശേഷങ്ങൾ പറഞ്ഞ് പറഞ്ഞ് ബെല്ലടീച്ചർ ആകഥ പറഞ്ഞു .
ബെല്ലടീച്ചർ ക്ലാസെടുത്തു കൊണ്ടിരിക്കുകയാണ് .ആച്ചു ഉത്തരങ്ങൾ ഉറക്കെ വിളിച്ച് കൂകി .ടീച്ചർ ആച്ചുവിന് ഗുഡും വെരി ഗുഡും പറഞ്ഞ് കൊണ്ടിരുന്നു .
കഴിഞ്ഞ രണ്ട് ദിവസമായി ആച്ചു ക്ലാസിൽ വന്നിട്ട് .അവൾക്കെന്ത് പറ്റിക്കാണും ......?
ബെല്ലടീച്ചർ അഞ്ചാം ക്ലാസുകാരിയുടെ സ്കൂളിനോട് ചേർന്നുള്ള വാടക വീട് അന്യേഷിച്ചിറങ്ങി .സ്കൂൾ മീറ്റിങ്ങുകളിൽ കലാകായിക ഉൽസവങ്ങളിൽ മുഖം കാണിച്ചിരുന്ന ആച്ചുവിന്റെ ഉമ്മ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു .
" ഉമ്മാ ആച്ചു ക്ലാസിൽ വന്നില്ലല്ലോ അവൾക്കെന്ത് പറ്റി?"
'' രണ്ട് ദിവസമായി ടീച്ചർ അവളേം അവളെ പിതാവിനേയും കാണാനില്ല .അവളേം കൂട്ടി അയാൾ എങ്ങോ പോയി "
ബെല്ലടീച്ചർ വലിയ അങ്കലാപ്പിലായി .ആ ച്ചു വിന്റെ മുഖം മാത്രമായിരുന്നു ടീച്ചറുടെ മനസ് നിറയെ .
ഒടുവിൽ പോലീസുകാർ ആച്ചുവിന്റെ വീട് തേടിയെത്തി .ആ ച്ചു വിന്റെ ഉമ്മയെ പലതരത്തിൽ ചോദ്യം ചെയ്തു .പി താവെന്ന് പറഞ്ഞ ആ മനുഷ്യൻ ആച്ചുവിന് ജന്മം നൽകിയ ആളല്ല എന്നറിഞ്ഞു .
"അദ് ദേഹം എന്റെ ഭർത്താവാണ് .പക്ഷെ ആ ച്ചു വിന്റെ പിതാവല്ല "
ആ സ്ത്രീ നിറകണ്ണുകളോടെ പറഞ്ഞു .
അന്യേഷണങ്ങൾക്കൊടുവിൽ ഒരു പത്ത് വയസ്കാരി മിടുക്കി പെൺകുട്ടിയെ സ്കൂൾ ബാഗുമായ് വഴിയരികിൽ കണ്ടെത്തി .അവൾ വന്ന വീട് അന്വേഷിച്ച പോലീസുകാർ വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്തു .
കുട്ടിയെ അവർ വിലയ്ക്ക് വാങ്ങിയതാത്രേ
സ്‌റ്റേഷനിൽ നിന്നാണ് ബെല്ലടീച്ചച്ചറെത്തേടി ഫോൺ കോൾ എത്തിയത് .ഉടനെ അവിടെയെത്തണമെന്നും ആച്ചുവിനെ കണ്ട് കിട്ടിയെന്നും .ടീച്ചർ ഭർത്താവുമൊത്ത് സറ്റേഷനിലെത്തി .അവിടെയതാ ആ കുഞ്ഞു മാലാഖ .......... ടീച്ചർക്ക് സന്തോഷമായി .
പോലീസ് കാർ അവളെ കുറിച്ചന്യേഷിച്ചറിഞ്ഞ കഥകൾ ബെല്ലടീച്ചറുമായ് പങ്ക് വെച്ചു .അവളെ ഒപ്പം കൂട്ടിയ സ്ത്രീ ആച്ചു വിന്റെ മാതാവല്ല .. ജുവൈനൽ ഹോമിലേക്ക് ഈ കുട്ടിയെ മാറ്റേണ്ടി വരും .
ബെല്ലടീച്ചർ അവളെ ചേർത്ത് പിടിച്ചു .ടീച്ചറുടെ മൂന്ന് മക്കളുടെ മുഖം മനസിൽ തെളിഞ്ഞു .പോലീസ് കാരുമായ് സംസാരിച്ച് അവളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചു .ഒഴിവ് ദിവസങ്ങളിൽ ബെല്ലടീച്ചർ ആച്ചു വിനെ തനിക്കൊപ്പം വീട്ടിൽ താമസിപ്പിച്ചു .
ടീച്ചറിന്റെ മനസിൽ ആച്ചുവിന്റെ മുഖം വിശ്രമമില്ലാതെ കടന്ന് വന്നു .ആ മാതൃഹൃദയം ആച്ചുവിന്റെ മാതാവിനെത്തേടി അലഞ്ഞു .വഴിവക്കിൽ കളിക്കുമ്പൊ മോഷ്ടിക്കപ്പെട്ട കുഞ്ഞാണ് ആച്ചുവെങ്കിൽ അവളെയോർത്ത് നീറിക്കഴിയുന്ന അമ്മ മനസ് ഉണ്ടാവില്ലേ ......
ടീച്ചറുടെ അന്വേഷണങ്ങളിലൊന്നും ആച്ചു വിനെത്തേടി ആരും വന്നില്ല .ആ ച്ചുവിനൊപ്പം നേരത്തെ ഉണ്ടായിരുന്ന ആ സ്ത്രീ ഒടുവിൽ സത്യം പറഞ്ഞു .
"വഴിവക്കിൽ നിന്ന് കിട്ടിയതാണവളെ നടപ്പാതയിൽ വീടുകൾക്ക് നേരെ കൈ നീട്ടി ഞാനവളെ വളർത്തി .അതിനിടയിലാണ് അയാൾ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് ."
ആ സ്ത്രീ പറഞ്ഞ് കൊണ്ടിരുന്നു .ബെല്ലടീച്ചർ അവരെ ആശ്വസിപ്പിച്ചു .കുട്ടിയെ എപ്പോൾ വേണമെങ്കിലും വന്ന് കാണാമെന്നും ഇപ്പോൾ അവൾ സ്വസ്ത്ഥമായി പഠിക്കട്ടെയെന്നും സ്നേഹത്തോടെ പറഞ്ഞ് മനസ്സിലാക്കി .
ഇതിനിടയിൽ ആച്ചു വളർന്നു .അവകാശികളായി ആരും തേടിയെത്തില്ല അവളെ .ടീച്ചറുടെ മൂത്ത കുട്ടിയായ് ..... ഇളയ മൂന്ന് മക്കൾക്കൊപ്പം അവളും .ടീച്ചർ അവൾക്ക് വിദ്യാഭ്യാസം നൽകി .അവൾ BSC Nurse ആണിപ്പോൾ .
ആ ച്ചു വിന്റെ കല്യാണത്തിന് ആ സ്ത്രീ വന്നിരുന്നു .അവരിപ്പോൾ വീണ്ടും മറ്റൊരു ഭർത്താവിനൊപ്പം കഴിയുന്നു .
ആച്ചു വിനെക്കുറിച്ച് ടീച്ചർ വീണ്ടും പറഞ്ഞ് കൊണ്ടിരുന്നു .
ആരും ഇഷ്ടപ്പെടുന്ന പെൺകുട്ടി .അവളെ പെണ്ണ് ചോദിച്ച് വന്നതും നല്ല കുടുംബത്തിൽ പിറന്ന ഗവൺമെന്റ് ജോലിയുള്ള ഒരു നല്ല മനസിന്റെ ഉടമയാ ...... വീട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും ഏറെയിഷ്ടമാണ് ആച്ചുവിനെ ...... ഇന്നിപ്പൊ അവൾക്കൊരു കുഞ്ഞ് കൂടിയായി .
ആ പൂർവ്വം ചിലർക്ക് മാത്രം ചെയ്യാൻ കഴിയുന്ന വലിയ നന്മയാണ് ആച്ചു വിന് വേണ്ടി ടീച്ചർ ചെയ്തത് .. എനിക്ക് പോലും ഇത് കേട്ട് മനസ് നിറഞ്ഞു .ടീച്ചർക്കെന്നും നന്മകളുണ്ടാവട്ടെ ....
എന്റെ വാക്കുകൾ ടീച്ചർക്ക് സന്തോഷം തോന്നിയിട്ടുണ്ടാവും .ടീച്ചർ ആച്ചുവിനെ പറ്റി വീണ്ടും പറഞ്ഞു .
" ഞാൻ വരും ആച്ചു വിനെ കാണാൻ "
ടീച്ചറോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ മനസ് നിറയെ ആച്ചു വായിരുന്നു ..... ആച്ചുവിന്റെ കുഞ്ഞും .

Sajira Kareem

ബ്രോക്കർ ബ്രൊദർ

ബ്രോക്കർ ബ്രൊദർ
തൊട്ടടുത്ത വീട്ടിലെ അലിയാം കുഞ്ഞിന്റെ ഭാര്യ മരിച്ചതിൽ പിന്നെ ഇടയ്ക്ക് ബാഗും തൂക്കി മൊബൈൽ ഫോണിൽ നിർത്താതെ സംസാരിച്ചും അയാൾ നടവഴിയിലൂടെ നടന്ന് പോകാറുണ്ട് .ഇടയ്ക്കൊരു ദിവസം അലിയാം കുഞ്ഞിന്റെ വീട് അടഞ്ഞ് കിടക്കുന്നത് കൊണ്ടാവാം തൊട്ടടുത്ത എന്റെ വീട്ടിലെ എന്റെ കോലായിലേക്ക് അയാൾ എത്തപ്പെട്ടത് .
'' അതേ ,, അപ്രത്ത് ആളില്ല അല്ലെ "?
എന്നോട് അയാൾ തിരക്കിയപ്പോൾ ഇല്ല എന്ന അർത്ഥത്തിൽ ഞാനൊന്ന് തലയനക്കി .
"അതേ അവ്ടെ മുറ്റത്ത് നിർത്തിയിട്ട ബല്യ കാറ് അയാൾടെന്നെയാണോ "?
"അതേ ... മൂപ്പര്ക്ക് ജീവിക്കാൻ വേറെന്തൊക്കെണ്ട് ... ".?
"അതേ ... നോക്ക് നോക്ക് ... ആ പറമ്പിന്റെ അതിര് എത്രത്തോളം വരും .''...?
"അല്ലാ ... മൂപ്പരെ മക്കളൊക്കെ കെട്ടിച്ചയച്ച വീട്ടീത്തന്നെയാണല്ലോ .. "..?
ബ്രോക്കർ ബ്രൊദർ ചോദ്യങ്ങൾ തുടർന്ന് കൊണ്ടേയിരുന്നൂ
"അല്ലാ... മൂപ്പര്ക്കെത്ര പ്രായം കാണും .....?
"ഒരു നപ്പത്തഞ്ച്കാരീ ണ്ട് .. ഓൾക്ക് ഓളേക്കാൾ വയസ് കുറഞ്ഞവനെ കിട്ടണമെന്ന കിബറാ .....
പിന്നെ ഒരു മുപ്പത് കാരി .. ഓള് ഇത് വരെ കല്യാണം കഴിച്ചിട്ടില്ല
പിന്നെ പിന്നെ ഒന്ന് കെട്ടി ചൊല്ലിയ വള് വേറെ .. ഒൾക്ക് ഒരു മോളുണ്ട് .ഓളേ മോള് സമ്മതിക്കൂല
ദാ ..... നോക്ക് ..... നോക്ക്
ബ്രോക്കർ ബ്രൊദർ മൊബൈൽ എടുത്ത് ഓണാക്കി എന്റെ നേരെ കാണിച്ചു .
ഇവള് റെഡിയാ ... ഓക്ക് എങ്ങനെങ്കിലും ഓളെ പെരേന്ന് രക്ഷപ്പെട്ടാ മതീന്നാ .... ഈ ഫോട്ടോ നമ്മള് ഓളറിയാതെ എട്ത്ത താ ...
ബ്രോക്കർ ബ്രെദർ പറഞ്ഞ് തീരുംമുമ്പെ എന്റെ മുഖത്തേക്കൊരു ഫ്ലാഷ് ലൈറ്റ് മിന്നി .തീക്ഷ്ണമായ നോട്ടം കൊണ്ട് ഞാനാ മൊബൈൽ പിടിച്ച് വാങ്ങി നിലത്തേക്കെറിഞ്ഞു .ചിന്നഭിന്നമായ ചില്ലുകൾ അയാളുടെ കാലുകളിൽ തട്ടിത്തടഞ്ഞപ്പോൾ ആലില പോലെ വിറച്ചയാൾ പറഞ്ഞു .
അപ്രത്ത് മക്കളില്ലാത്ത പണക്കാരൻ ഗൾഫ് കാരന് ഒരു പ്രസവിക്ക്ണ പെണ്ണ് വേണം .ആരും അറിയാതെ കെട്ട് നടക്കണം .പെണ്ണൊന്ന് പ്രസവിച്ചാ മതി .ഫ്ലാറ്റൊന്ന് ഓളെ പേര്ല് എഴുതും ... അയ്ന് തയ്യാറായി ഒര്ത്തിണ്ട് .. അയ്നെ തെര്ഞ്ഞ് അന്ക്ക് കാട്ടാൻ നേരം അറിയാതെ മിന്നിപ്പോയതാ ......
അല്ലാതെ ഞാനമ്മാതിരി ബെട്ക്കല്ല ..
കൊടിനടാൻ പറ്റിയ മരം തെര്ഞ്ഞ് തെര്ഞ്ഞ് തന്നെ നമ്മള് എട്ക്കാറ് ള്ളൂ ...
അതും പറഞ്ഞയാൾ
ചീറിപ്പാഞ്ഞ് വരുന്ന എന്റിക്കയുടെ ബുള്ളറ്റിന്റെ ശബ്ദം കേട്ട് കൊണ്ട്നിലത്ത് വീണ സിം കാർഡ് പെറുക്കിയെടുത്ത് നടന്ന് നീങ്ങി ....

Sajira K

ചില പ്രണയങ്ങൾ


നിങ്ങളിലെ ഓരോരുത്തരുടേയും എഴുത്തുകൾ ഏറെ വ്യത്യസ്തമാണ് .അക്ഷരങ്ങൾ ഒരേതരമാണ് .എങ്കിലും ഭക്ഷണത്തിലെ പാചക രുചിയുടെ വ്യത്യസ്തത പോലെയാണ് ആസ്വാദനങ്ങളും .ഞാൻ വായിച്ചിട്ടുളള പല എഴുത്തുകളുo നോക്കി അത് പോലെ ഒരെണ്ണം എഴുതാൻ ശ്രമിക്കാറുണ്ട് .പക്ഷെ എന്റെ ശൈലിയിൽ നിന്ന് വിട്ട് എഴുതാൻ എനിക്ക് പറ്റാറില്ല .... അടുക്കളയിലെ പല രുചികളും ഞാൻ പരീക്ഷിക്കാറുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചമാണെന്ന് കഴിക്കുന്നവർ വിലയിരുത്താറുണ്ട് .അത് പോലെ ഇതൊരു ശ്രമമാണ് .വ്യത്യസ്ത അവതരണം .എല്ലാരും വായിക്കുമല്ലോ ....
ചില പ്രണയങ്ങൾ
അന്ന് ലോ കോളേജിൽ ശക്തമായ സമരമായിരുന്നു .കോണിപ്പടികൾ ഓടിയിറങ്ങി വരുന്ന സുന്ദരിയായ ഒരു പെൺകുട്ടിയുടെ മുന്നിലേക്കാണ് സമരത്തിനിടയിൽ അടി കൊണ്ട വശനായ സീനിയർ സ്റ്റുഡന്റ് തെറിച്ച് വീണത് .തല പൊട്ടി രക്തമൊഴുകിയ അവനെ അവൾ എഴുന്നേൽക്കാൻ സഹായിച്ചു .കഴുത്തിലണിഞ്ഞ ഷോളിന്റെ ഭാഗം കീറി അവളവന്റെ മുറിവുകൾ കെട്ടി .എല്ലാം നോക്കി കണ്ട് നിന്ന ഞാൻ പിന്നെയവളെ ശ്രദ്ധിക്കാൻ തുടങ്ങി .
ചുണ്ടുകളിൽ എപ്പോഴും പുഞ്ചിരിയുമായ് പ്രകാശം പരത്തുന്ന പെൺകുട്ടി .കോളേജിന്റെ ഏത് കോണിലും ഒരു പിടി സുഹൃത്തുക്കൾക്കൊപ്പം കൂട്ടുകൂടി ഒരു പറവ യെ പ്പോലെ അവൾ ......
പിന്നെ പിന്നെ എനിക്കവളോട് കടുത്ത പ്രണയം തോന്നി .എന്റെ മനസ് അവൾക്ക് മുന്നിൽ തുറക്കാൻ വീർപ്പ് മുട്ടി നടന്നപ്പോളെല്ലാം അവൾ സുഹൃത്തുക്കളുടെ ചാരത്തായിരിക്കും .ഒടുവിൽ അവളെ തനിച്ച് കിട്ടിയ ആ ദിവസം ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു .
"എനിക്ക് .... എനിക്ക് .... നിന്നെയിഷ്ടമാണ് "
പ്രതീക്ഷിക്കാതെ കിട്ടിയ എന്റെ വാക്കുകൾ കേട്ടിട്ടും അവളിൽ വലിയ ഭാവവ്യത്യാസമൊന്നും ഞാൻ കണ്ടില്ല .ഒരു ചിരിയോടെ അവൾ ഒഴിഞ്ഞ് മാറി .ഇടയ്ക്കിടയ്ക്ക് ഞാൻ വീണ്ടും അവളെ പുറകെ കൂടിയപ്പോൾ
" വീട്ടീച്ചോദിച്ചേ "
എന്ന് പറഞ്ഞവൾ .......
അന്ന് ഞങ്ങളുടെ കോളേജ് വാർഷികമായിരുന്നു .സ്റ്റേജിൽ പാടുന്നതിനിടെ ഞാൻ തളർന്ന് വീണു .ബോധം മറഞ്ഞ ഞാൻ കണ്ണുകൾ തുറന്നപ്പോൾ ആശുപത്രിക്കുള്ളിലെ ഐ സി യു വി ലാ യി രു ന്നു .
" ഇതിന് മുമ്പ് ശാരീരികമായ അസ്വസ്ത്ഥ തകൾ ഒന്നും ഇല്ലായിരുന്നോ "
Dr ....റുടെ ചോദ്യങ്ങൾക്കിടയിൽ ഞാനൊന്ന് പതറി .താമസിയാതെ ഞാനറിഞ്ഞു .രക്താർബുധത്തിന്റെ പിടിയിലാണ് ഞാനെന്ന് ...
" പൂർണ്ണമായും രോഗം സുഖപ്പെടും"
Dr എനിക്ക് ഉറപ്പ് നൽകി .പിന്നെ ആശുപത്രി വാസങ്ങൾ ... മരുന്നിന്റെ ശക്തമായ തളർത്തലിൽ മുടി കൊഴിഞ്ഞ് ശരീരം നേർത്ത് അവശനായ് ചുണ്ടുകൾ വരണ്ട് കടുത്ത ഓക്കാനത്തോടെ ഞാൻ കിടക്കുമ്പോൾ അവളെന്റെ അരികിലെത്തി .
എനിക്ക് ... എനിക്ക് വല്ലാത്ത മടുപ്പ് തോന്നി .എനിക്കാരേം കാണണ്ട ... എനിക്കാരുമായും സംസാരിക്കണ്ട .ഒരു ചിരി പോലും കൊടുക്കാനില്ലെനിക്ക് ... ഞാൻ കണ്ണുകൾ ഇറുകെയടച്ച് ചുരുണ്ട് കൂടിക്കിടന്നു .
"മോനെ .... മോനെ ...."
ഉമ്മ തട്ടി വിളിച്ചപ്പോഴും ഞാൻ അനങ്ങിയില്ല .
"ഇപ്പൊ ഇവിനങ്ങങ്ങനെയാ .....കൊച്ചു പിള്ളാരെ പോലെ .. " ഉമ്മ എന്റെ തലയിൽ തലോടി അവളോട് പറയുന്നത് കേട്ടു .
" ഉമ്മസങ്കടപ്പെടാതെ ... എല്ലാം ശരിയാവും .. " അവൾ ഉമ്മാനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു .
എന്റെ മുഖം കരുവാളിച്ച് കറുപ്പ് കലർന്ന നീലനിറമായി .ബലമുള്ള കൈകളിൽ ഞരമ്പുകൾ ശക്തിയില്ലാതെ ഒരു നൂൽപോലെ ഉറങ്ങിക്കിടന്നു .മസിലുകൾ പൊന്തിനിന്ന മേനിയാ കെ വലിഞ്ഞ് മുറുകി ഞാനങ്ങനെ കിടക്കുമ്പോൾ അവൾ വീണ്ടും എന്റെ അരികിലെത്തി .
" ആഫി .....
അവ ളെന്നെ വിളിച്ചു .വലിഞ്ഞ് മുറുകിയ എന്റെ കൈകളിൽ തലോടി .നെറ്റിയിൽ വിരലമർത്തി .മുടി കൊഴിഞ്ഞ തലയിൽ വിരലുകൾ പരതി ... വീൽ ചെയറുകളിൽ എന്നെയിരുത്തി അവളും കീമോ വാഡുകളിൽ എന്നെ ഉരുട്ടി കഥകൾ പറഞ്ഞ് കളിതമാശകൾ പറഞ്ഞ് ......
"നിക്ക് ആഫിയെ ഇഷ്ടമാണ് "
അവൾ എന്റെ കാതുകളിൽ മന്ത്രിച്ചു .
" രോഗം പിടിച്ച എന്നെ .....നിക്ക് വേറെ പണിയൊന്നുമില്ലെ .... നടവഴിയിലെ കരിങ്കൽ ചീളാണു ഞാനിപ്പൊ .. "
പറഞ്ഞ് കഴിയുംമുമ്പെ അവളെന്റെ വായ് പൊത്തി ....
രോഗം മാറി ഞാൻ ജീവിതത്തിലേക്ക് തിരികെയെത്തി .അവളുടെ നിശ്ചയദാർഡ്യത്തിന് മുന്നിൽ ഞങ്ങളുടെ പ്രണയ സാഫല്യം പൂവണിഞ്ഞു .
ഇന്നലെ അവളെന്നോട് പിണങ്ങി .അപ്പോൾ ഓർത്തെടുത്തതാണിതൊക്കെയും .വീർത്തവയറുമായ് അവൾ പിണങ്ങിയത് എന്തിനാണെന്നറിയണ്ടേ ....
സുഹൃത്തുക്കൾ കൊപ്പം പുഴയിൽ ചൂണ്ടയിട്ട് മീൻപിടക്കാൻ പോയ ഞാൻ എനിക്ക് കിട്ടിയ വലിയ മീൻ കാറിന്റെ ഡിക്കിയിലാക്കി .വീട്ടിലെത്തിയതും അവളെ വിളിച്ചു .മീനെടുത്ത് കാട്ടിയപ്പോൾ മീൻ പിടയ്ക്കുന്നുണ്ടായിരുന്നു .അത് കണ്ട അവളെന്നെ തള്ളി മാറ്റി ഒരു ബക്കറ്റ് നിറയെ വെള്ളവുമായ് ഓടി വന്നു .പി ടയുന്ന മീൻ അതിലേക്കിട്ടു .പക്ഷെ മിനുറ്റുകൾക്കകം ആ പിടച്ചിൽ നിശ്ചലമായി .
"എത്ര മാത്രം വേദനിച്ചു കാണും ... "അവൾ പരിഭവം പറഞ്ഞ് ചിണുങ്ങി .
ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയാത്ത അവൾക്കരികിലേക്ക് ഞാൻ നടന്ന് നീങ്ങി .എന്റെ കയ്യിലപ്പോൾ ഭംഗിയുള്ള വെളുത്ത ചില്ലിൻകൂട്ടിൽ നിറയെ വർണ്ണങ്ങളുള്ള മത്സ്യങ്ങൾ നീന്തിക്കളിക്കുന്നുണ്ടായിരുന്നു .ഞാനതവൾക്ക് നീട്ടി
" ആഫി " .... അവളെന്നെ ഇറുകെപ്പുണർന്നു ..

Sajira

കരിനിഴൽ വിണേക്കാവുന്ന വാർദ്ധക്യം



കരിനിഴൽ വിണേക്കാവുന്ന വാർദ്ധക്യം നമുക്കിടയിലും ......
എന്റെ അടുക്കളയിലെ അടുപ്പിൽ അരി തിളച്ച് മറിയുന്നു .പുറത്ത് മഴ നന്നായി പെയ്യുന്നു .പാലിൽ വെള്ളമൊഴിച്ച് തിളക്കാൻ കാത്തിരിക്കുകയാണ് ചായ ഇടാൻ ... അതിനിടയിൽ ഉരുളകളാക്കി വെച്ച ഉണ്ടകൾ പരത്തിയെടുത്ത് പത്തിരി ചുട്ടെടുക്കണം .കുട്ടികൾക്ക് സ്കൂളിൽ ഉച്ചയൂണിന് വെക്കേണ്ട പച്ചക്കറികൾ അരിഞ്ഞെടുക്കണം .ആകെ തിരക്കിനിടയിലാണ് ഫോൺ ബെല്ലടിച്ചത് .പിന്നെ അതെടുക്കാനായ് ഓടി .
" ഉമ്മാ .... ഉമ്മാ "
" ആ അമ്മയെ തളർത്തി .. വാർദ്ധക്യം "
'' ഇതിൽ വാർദ്ധക്യത്തിലെ മരണഭയമായിരിക്കുമോ .... അമ്മയെ തളർത്തിയത് .....?
ഉമ്മാ .... പറയൂ .... ടീച്ചർ ആശയങ്ങൾ മുഴുവൻ എഴുതി വരാൻ പറഞ്ഞതാ.... "
അവൾ ഉറക്കെയുറക്കെ വീണ്ടും വീണ്ടും ചോദിക്കുകയാണ് .
അല്ലേലും മലയാള പുസ്തകത്തിൽ എഴുതാനുള്ളത് മുഴുവൻ ഞാൻ പറഞ്ഞ്‌ കൊടുക്കണം .കഥയും കവിതയും സന്ദർഭവും കുത്തും കോമയുമെല്ലാം ....
" ഉമ്മാ ... പ്ലീസ് ...... വാർദ്ധക്യത്തെ തളർത്തുന്നത് മരണഭയമാണോ " ......?
അടുക്കളയിലെ നൂറ് കൂട്ടം പണികൾക്കിടയിലാണ് അവളെന്റെ മനസിനെ പിടിച്ചെടുത്ത് ചിന്തിക്കും വിധം ചോദ്യമായി വരുന്നത് .
'' ഇപ്പൊ വരാം .. എനിക്ക് നിന്റെ പാഠപുസ്തകം വായിച്ചു കഴിഞ്ഞേ പറയാൻ പറ്റൂ " തൽകാലത്തേക്ക് അവളെ പറഞ്ഞ് വിടാൻ തുടങ്ങിയപ്പോൾ പാഠപുസ്തകത്തിലെ കഥ അവൾ പറഞ്ഞ് കൊണ്ടിരുന്നു ... ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം എട്ട് മണി .അര മണിക്കൂറിനകം സ്കൂൾ ബസ് കിടന്ന് കാറും ... കുക്കറിൽ വേവിച്ച ഉരുളക്കിഴങ്ങിലേക്ക് തേങ്ങാ പാൽ ഒഴിച്ച് വറവിട്ടെടുത്തു .തിളച്ച് പൊങ്ങിയ ചായ അരിച്ചെടുത്തു ജഗ്ഗിലൊഴിച്ചു .അതിനിടയിലാണ് വീണ്ടും അവൾ ....
" ഉമ്മാ ... എനിക്കിന്ന് ഇലയിൽ പൊതിയണേ ചോറ് .ഇന്നലെ ഫെബിൻറുമ്മ അവൾക്ക് ഇലയിലാ ചോറ് പൊതിഞ്ഞത് " ... എല്ലാം കൂടി ചെയ്യുന്നതിനിടയിൽ ഞാനവൾക്ക് പുസ്തകം വായിക്കാതെ തന്നെ മറുപടി കൊടുത്തു .
''മരണഭയം ... അതല്ല അമ്മയെ തളർത്തിയ വാർദ്ധക്യം ..... പ്രായമായാൽ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞും ചോദിച്ചത് ഒരു നൂറാ വ്യത്തി വീണ്ടും വീണ്ടും ചോദിച്ചും ചുറ്റുമുള്ളവരിലേക്കവർ ആശ്രയം തേടുമ്പോൾ ......പലപ്പോഴും അവർക്ക് കിട്ടുന്ന സമീപനം മടുപ്പിന്റെയും വെറുപ്പിന്റെയും വാക്കുകളായിരിക്കാം .. ഒരു കുഞ്ഞിനെപ്പോലെ ചിലപ്പോൾ കഥ കേൾക്കാൻ കാത്തിരിക്കുമ്പോൾ കുടുംബ വീടുകളിലെ ശൂന്യത ....എണ്ണയുടേയും കുഴമ്പിന്റെയും ഗന്ധത്തോടൊപ്പം ചിലപ്പൊ നിർത്താതെയുള്ള ചുമ ... ചെരിപ്പിടാതെ മണ്ണിൽ ചവിട്ടി ചളി പുരണ്ട കാലാണെന്നിയാതെ മിനുമിനുത്ത പ്രതലത്തിലെ കാൽപ്പാടുകൾ അടയായങ്ങൾ കാണിക്കുമ്പോൾ ..... സ്വന്തം മക്കളുടെ മുഖത്തെ ഭാവം .....''
ഒരു വിധം അറിയാവുന്ന ഭാഷയിൽ പറഞ്ഞ് കൊടുത്തപ്പൊ അവളു പറയാ .....
" ആ അമ്മ അങ്ങിനെയൊന്നും തളരില്ല .നല്ല പ്രായത്ത് അവര് നല്ല തന്റെടമുള്ള സ്ത്രീയായിരുന്നു " ....
" പ്രായമാവുമ്പൊ ഞരമ്പുകൾ തളരുമ്പൊ ജീവിച്ചിരിക്കുന്ന നല്ല കാലത്തിന്റെ തൻെറട മൊന്നും കാണില്ല .... ഞാൻ പറഞ്ഞു .
എന്റെ ഉത്തരം കൊണ്ട് തൃപ്തിവരാതെ പേനയും കറക്കി അവളിരുന്നു .
" പാo പുസ്തകം വായിച്ചാൽ കരഞ്ഞ് പോകും ഉമ്മാ .... ആ അമ്മയിലെ വേദനകൾ ... മക്കളെ കഷ്ടപ്പെട്ട് വളർത്തിയെടുത്ത് അവസാനം കൂട്ടി നാളില്ലാതെ ......ആരും സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല .പ്രായമായാലും അവർ .... ആ അമ്മ പിടിച്ച് നിൽകണമായിരുന്നു .തളരാത്ത അതേ ഊർജജത്തോടെ .....
നിവർത്തി വെച്ച പുസ്തകത്താളിൽ ആശയങ്ങൾ അവൾ കുറിച്ചിട്ടുമ്പോൾ അടുക്കളയിലെ തിരക്കിനിടയിൽ നിന്ന് എന്റെ മനസ്സപ്പോൾ വാർദ്ധക്യത്തിലേക്കുള്ള വലിയ യാത്രയിലായിരുന്നു ......

മകൾക്ക്


ക്രിസ്ത്മസ്സും ന്യൂ ഇയറും .. കുട്ടികൾക്ക് പരീക്ഷ .. അവധിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളും അപൂർവ്വം ചില മാതാപിതാക്കളും ..
ഇന്നലെ മകൾക്ക് മലയാളം പരീക്ഷയായിരുന്നു ..
സ്കൂൾ വിട്ട് വന്ന അവൾ ഏറെ സന്തോഷത്തിലായിരുന്നു .ഞാൻ ചോദിക്കും മുമ്പേ അവൾ പറഞ്ഞു .
" പരീക്ഷ ഈ.......... സി " ആയിരുന്നെന്ന് .
"നിങ്ങൾ കണ്ട് കൊണ്ടിരിക്കുന്ന നിങ്ങളിലെ സ്വപ്നത്തെ " കുറിച്ച് എഴുതാനുണ്ടായിരുന്നു .... ഞാൻ നന്നായി എഴുതി .. " കണ്ടോ എനിക്ക് ഫുൾ മാർക്ക് കിട്ടും .. " അവൾ പറഞ്ഞു
അത്ഭുതത്തോടെ ഞാൻ ചോദിച്ചു
"എന്താ നീ എഴുതിയ ആ സ്വപ്നം ?"
" ഞാൻ ഭൂമിയിലെ മാലാഖയാവുന്ന ആ ദിവസങ്ങളായിരുന്നു .എന്റെ മനസ്സ് നിറയെ .. ചെറുപ്പത്തിലേ ഞാൻ കണ്ടിരുന്നു കാൻസർ വാർഡിലെ കരച്ചിലും ശൂന്യതയും വേദനയും ,, എനിക്ക് അതെല്ലാം ഇല്ലാതാക്കണം .. മരുന്നിന്റെ ശക്തിയിലും കടുത്ത മാനസിക പിരിമുറുക്കത്തിലും തളർന്ന് കിടക്കുന്നവരിലേക്ക് ഞാനൊരു മാലാഖയായ് പറന്നെത്തും .ഞാൻ അടുത്തിരിക്കുമ്പോൾ അവരിലെ വേദനകൾ ഇല്ലാതാവണം .എന്റെ പുഞ്ചിരിയിൽ എന്റെ തലോടലിൽ ഞാൻ അവർക്ക് എല്ലാ മാവും .പ്രതീക്ഷകളെല്ലാം നഷ്ടപെട്ട് മരണം കാത്തിരിക്കുന്ന അവരുടെ കണ്ണുകളിൽ ശൂന്യതയ്ക്ക് പകരം പ്രകാശം പരത്തും .. പിന്നെ പിന്നെ ഒരിടത്തും അവരുടെ തേങ്ങലുകൾ കേൾക്കാത്ത വിധത്തിൽ ഞാനവർക്കൊപ്പം പാട്ടു പാടി നൃത്തം വെച്ച് അവരെ തഴുകി തഴുകി അങ്ങനെ ........ അപ്പോൾ ഞാനൊരു മാലാഖയാവും .. ഭൂമിയിലെ മാലാഖ "
" എങ്ങനെയുണ്ട് എന്റെ സ്വപ്നം ?"
ഞാൻ പതുക്കെ കണ്ണുകൾ തുറന്നു .. എന്റെ കണ്ണുകൾ നിറയിച്ചു അവളുടെ സ്വപ്നം .. ഭൂമിയിൽ ഒരുപാടു മാലാഖമാർ പിറക്കട്ടെ .... അവരുടെ സ്വപ്നം യാഥാർത്ഥ്യമാവട്ടെ .

By: 
Sajira Kareem

സ്നേഹത്തിന്റെ ശേഷിപ്പുകൾ (ഡയറിക്കുറിപ്പ്)

വെള്ള തുണിയിൽ പൊതിഞ്ഞ് വെച്ച ശരീരങ്ങൾ കണ്ടിട്ടുണ്ട് .. പക്ഷെ ഞാൻ മരണം കണ്ടിട്ടില്ലായിരുന്നു .. ശരീരം ഉപേക്ഷിച്ച് ആത്മാവ് സ്വതന്ത്ര ലോകത്തേക്ക് പറന്നുയരുന്ന ആ യാത്ര ..... ആദ്യമായിട്ടാണ് ഞാൻ അന്ന് മരണം കാണുന്നത് .നീതുവിന്റെ അമ്മ ." ചേച്ചി " എന്ന വിളിയിൽ മാത്രം എന്റെ ഹൃദയം കീഴടക്കിയ പെൺകുട്ടി .. എന്റെ ആരുമല്ലാതിരുന്ന അവളെ എന്നിലേക്ക് ചേർത്തണച്ച് അവളുടെ ചുമലിൽ തട്ടിയപ്പോൾ ആശ്വസിപ്പിക്കലിന്റെ കരുത്തായ് അവളുടെ തേങ്ങലിന്റെ ശക്തി കുറഞ്ഞ് വന്നു... എന്റെ ഹൃദയയത്തിനപ്പോൾ മുമ്പൊന്നും കിട്ടിയിട്ടില്ലാത്ത ഒരു സംതൃപ്തി ... പിന്നെ പിന്നെ ഞാൻ എന്നിൽ നിന്ന് എനിക്ക് ചുറ്റുമുള്ളവരുടെ വേദന നിറഞ്ഞ മിഴികൾ ഒപ്പാൻ ശ്രമിക്കാറുണ്ട് ..
കോഴിക്കോട് institute of palliative medicine (IPM) ..care-ൽ ആണ് ഞാൻ നീതുവിനെ ആദ്യമായി കത്തുന്നത് .ഞങ്ങൾക്ക് നേരെ എതിർ മുറിയിലായിരുന്നു അവരുടെ മുറിയും . December ... ലെ തണുപ്പും മഞ്ഞ് മൂടിയ പുലരിയും ഒളിഞ്ഞ് നോക്കുന്ന വെയിൽ ചൂടും പരസ്പരം പങ്ക് വെച്ച് ആശുപത്രിയുടെ വരാന്തയിൽ മുഖാമുഖം ഇരിക്കുമ്പോൾ അവൾ പറഞ്ഞതത്രയും അവളുടെ അമ്മയെ കുറിച്ചായിരുന്നു .. വയറ്റിൽ പിടിപെട്ട cancer ശരീരത്തിലെ രണ്ട് കിഡ്നിയിലേക്കും അതിൽ നിന്ന് ശ്വാസകോശത്തിലേക്കും വ്യാപിച്ച നിലയിലാണ് അവർpalliative care -ൽ എത്തുന്നത്‌. പ്രെവറ്റ് ഹോസ്പിറ്റലിലെ വലിയ ചികിത്സയ്‌ക്കൊടുവിൽ പണം കാലിയായതല്ലാതെ അസുഖത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും ഇനി ചികിത്സ ഒന്നും ചെയ്യാനില്ലെന്നും എനിക്കവളുടെ സംസാരത്തിൽ നിന്ന് മനസ്സിലായി .ശേഷിക്കുന്ന ജീവിതകാലത്തിലെ താൽകാലിക ആശ്വാസം മാത്രമാണ്palliative care ചെയ്യുന്നതെന്ന സത്യം അവളെ സമ്മതിച്ചിടത്തോളം ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല ..
" ചേച്ചി എന്റെ അമ്മ സുഖപ്പെടും .അല്ലെ ചേച്ചി " ഇടയ്ക്ക് അവൾ എന്റെ കണ്ണിൽ നോക്കി ചോദിക്കും .. ഇടയ്ക്ക് ഹാഷിമിനെ നോക്കി പറയും "ഇന്ന് ഇക്കാ ഉഷാറാണല്ലോ" .... ചിലപ്പോൾ അവൾ ഏറെ സന്തോഷത്തോടെ ഓടി വരും .എന്നിട്ട് ഉറക്കെ വിളിച്ച് പറയും .
" ചേച്ചി എന്റെ അമ്മ ഇന്ന് രണ്ട് ഇഡിലി കഴിച്ചു .ഒരു ഗ്ലാസ് പാലും ." ... സന്തോഷത്തിൽ അവൾ മതി മറക്കുബോൾ എന്റെ മനസ്സ് നോവാറുണ്ട് ... താൻ കാലിക ശമനമാണെന്നറിയാതെ അവൾ പ്രതീക്ഷകൾ നെയ്യുകയാണ് .ഇടയ്ക്ക് ഹാഷിം ഉറങ്ങിക്കിടക്കുമ്പോൾ ഞാൻ നീതുവിന്റെ അമ്മയ്ക്കരികിൽ ചെന്നിരിക്കും .നീരുവന്ന് വീർത്ത വയറും ഇരുകാലുകളിലെ തടിപ്പും വകവെക്കാതെ അമ്മ എന്നോട് സംസാരിക്കും .
" നോക്കൂ ഇവളൊരു മണ്ടിയാ .. വല്ലാത്ത പേടിയും .എനിക്കെന്തെങ്കിലും സംഭവിക്കുമെന്നിവൾ ഭയക്കുന്നു .ധൈര്യം വേണ്ടേ? മോളു പറഞ്ഞ് കൊടുക്ക് ഇവളോട് ധൈര്യമായിരിക്കാൻ ... "പിന്നെ അവളെ നോക്കി പറയും ."പുറത്ത് പോക്കും അലക്കാൻ പോക്കും ചേച്ചിയുടെ കൂടെ മതീട്ടോ "
അവൾ എല്ലാം സമ്മതിച്ചു തല കുലുക്കും .പഠിക്കുന്നത് ഡിഗ്രിക്കാണെങ്കിലും അമ്മ മകളോടും മകൾ അമ്മയോടും പെരുമാറുന്നത് കാണുമ്പോൾ.... ഒരു നഴ്സറിലുക്കാ .... മാതൃത്യം അങ്ങനെയാണല്ലോ .. അളവുകോലില്ലാത്ത സ്നേഹം ..
ഒരുച്ച സമയത്ത് അവൾ ഞങ്ങളുടെ ഡോറിൽ തട്ടി ഉറക്കെ വിളിക്കുന്നു .
" ചേച്ചി ചേച്ചി " ഞാൻ ചെന്ന് ഡോർ തുറന്ന .
"ചൂടുവെള്ളമുണ്ടോ? അമ്മയ്ക്ക് കാപ്പി കൊടുക്കാനാ "
ഫ്ലാസ്കിൽ നിന്ന് ചൂടുവെള്ളമെടുത്ത് ഗ്ലാസിലേക്ക് കാപ്പി പകർന്ന് ഞാനവൾക്കൊപ്പം റൂമിലേക്ക് ചെന്നു .എന്റെ കയ്യിലെ കാപ്പി വാങ്ങി അവൾ അമ്മയ്ക്ക് കൊടുക്കുന്നുണ്ടായിരുന്നു ..അമ്മയത് ആർത്തിയോടെ കുടിക്കുന്നു .
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി .. നെഞ്ച് ക്രമാതീതമായി ഉയർന്നും താന്നും .... ശ്വാസത്തിന്റെ ഗതിയിലെ മാറ്റം ...
"എനിക്ക് എന്തെങ്കിലും സംഭവിക്കുമോ ?ഇല്ല മോളെ നീ സമാധാനപ്പെട്" നീതുവിന്റെ അമ്മ പറഞ്ഞ് കൊണ്ടിരുന്നു .. അതിനിടയിൽ അവൾ കൊടുക്കുന്ന കാപ്പി തിരികെ ഗ്ലാസിലേക്ക് തന്നെ വന്നുകൊണ്ടിരുന്നു' പിന്നെ പിന്നെ ശ്വാസം നേർത്ത് നേർത്ത് തല ഒരു ഭാഗത്തേക്ക് ചെരിഞ്ഞു .കണ്ണുകൾ ഒന്നിളകി .ശരീരം നിശ്ചലമായി .... ഞാൻ കണ്ട ആദ്യമരണം ..
" ചേച്ചി എന്റെ അമ്മയ്ക്കെന്തു പറ്റി? അവൾ എന്നെ പിടിച്ച് കുലുക്കി ഉച്ചത്തിൽ കരഞ്ഞു .കരച്ചിൽ കേട്ട് നഴ്‌സുമാർ ഓടി എത്തി .പിന്നെ ഡോക്ടും ... പിന്നെ വെള്ള തുണിയാൽ ആ ശരീരം മൂ ടു ബോൾ അവൾ അമ്മയുടെ ദേഹത്ത് ഒട്ടിപ്പിടിച്ച് ഉറക്കെ കരഞ്ഞ് ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു .
" ചേച്ചി .. അമ്മയില്ലാത്ത വീട് .. ഇനി ഞാൻ എങ്ങനെ ജീവിക്കും ?'ആർക്ക് വേണ്ടി പഠിക്കും .ഉറക്കമൊഴിഞ്ഞ് പുസ്തകങ്ങൾ വായിക്കുബോൾ എനിക്ക് കൂട്ടിരിക്കുന്ന എന്റെ അമ്മ .പഠിക്കണമെന്നും ജോലി വാങ്ങണമെന്നും സ്വന്തം കാലിൽ നിൽക്കണമെന്നും എന്നിട്ട് മറ്റുള്ളവരേ കൂടി സഹായിക്കണമെന്നും സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ച അമ്മ " .. നീ തു കരച്ചിൽ നിർത്താതെ പറഞ്ഞ് കൊണ്ടിരുന്നു .ഞാൻ ഒരു വിധം അവളെ അമ്മയുടെ ശരീരത്തിൽ നിന്ന് എന്നിലേക്ക് ചേർത്തണച്ചു .. പറയാൻ എനിക്ക് വാക്കുകളില്ലായിരുന്നു .. " നഷ്ടപ്പെട്ട ... തിരിച്ചു കിട്ടാത്ത മാത്യത്യത്തിന് പകരം വെക്കാൻ എന്താണുളത് ഈ ഭൂമിയിൽ " .....
എങ്കിലും നീ നന്നായി പഠിക്കണമെന്നും അമ്മയുടെ ആഗ്രഹം സഫലമാക്കണമെന്നും ഞാൻ പറഞ്ഞൊപ്പിച്ചു .. കരഞ്ഞ് കരഞ്ഞ് തളർന്നവൾ എന്റെ ചുമലിൽ നിന്ന് ഒരു മൂലയിലേക്ക് ചുരുണ്ട് കൂടി .. ആശുപത്രി വരാന്തയിലെ പരുത്ത നിലത്ത് കൂടി സ്ട്രെച്ചർ ഉരുണ്ട് നീങ്ങുന്നതിനൊപ്പം അവൾ എന്നെയൊന്നു നോക്കി .. കണ്ണുകളാൽ യാത്ര പറഞ്ഞു .....
"അവർ മരിച്ചു അല്ലെ ?" ഹിഷാം എന്നെ നോക്കി ചോദിച്ചു .. മരണം കാത്തു കിടക്കുന്ന ഒരാൾ മറ്റൊരാളുടെ വേർപാടിനെ കുറിച്ച് നിസ്സഹായതതോടെ ചോദിച്ചപ്പോൾ എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു ...
........ ഒരു ഡിസംബറിലെ എന്റെ ഡയറിക്കുറിപ്പ് ....

By 
Sajira Kareem

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo